കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം കിട്ടും

February-2024

തങ്ങളുടെ ജീവൻ പന്താടി ഫെലിസ്ത്യരുടെ ക്ഷേത്രത്തിൽചെന്ന് ശൌലിൻ്റെയും പുത്രന്മാരുടെയും ശരീരങ്ങൾ എടുത്തുകൊണ്ടുവന്നവർ ആരായിരുന്നു ? വർഷങ്ങൾക്കുമുമ്പ് ശൌൽ സഹായിച്ചവരായിരുന്നു അവർ. അതായത് ഏകദേശം 40 വർഷങ്ങൾക്കുമുമ്പ് (അപ്പൊ.പ്ര. 13:21) ശൌൽ ചെയ്ത ഒരു നന്മ അവൻ്റെ മരണത്തിനുശേഷവും പ്രയോജനപ്പെട്ട കാഴ്ചയാണ് ഇവിടെ നമ്മൾ കാണുന്നത്


     സഭാപ്ര. 11:1 “നിൻ്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും.”
         യിസ്രായേലിൻ്റെ ആദ്യത്തെ രാജാവായിരുന്ന ശൌലിൻ്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം വിശുദ്ധ വേദപുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരു കൂട്ടം ആളുകൾ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ശൌലിൻ്റെ അടുക്കൽവന്നു. ആ കൂട്ടരുടെ സങ്കടവും കണ്ണുനീരും ഒക്കെ കണ്ട ശൌലും കൂട്ടരും അവരെ സഹായിക്കുവാൻ തയ്യാറായി. അവരെ ആക്രമിച്ച് നശിപ്പിക്കുവാൻ വന്ന അമ്മോന്യരിൽ നിന്ന് ശൌൽ അവരെ രക്ഷിച്ചു (1 ശമുവേൽ 11:11).
            കാലങ്ങൾ കഴിഞ്ഞുപോയി. താൻ ചെയ്ത ഈ നന്മ പിന്നീടവൻ ഓർത്തില്ല എങ്കിലും ദൈവം അതു മറന്നുകളഞ്ഞിരുന്നില്ല എന്ന് ബൈബിൾ ചരിത്രത്തിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയും. പിന്നീട് ദൈവകൽപ്പന അനുസരിക്കാതിരുന്നതിൻ്റെ ഫലമായി ശൌൽ രാജാവിനെ ദൈവം യിസ്രായേലിൻ്റെ രാജസ്ഥാനത്തുനിന്ന് നീക്കുന്നതായി 1 ശമുവേൽ 13, 15 അദ്ധ്യായങ്ങൾ വായിക്കുമ്പോൾ നമ്മൾ കാണുന്നുണ്ട്. അവസാനം ശൌൽ രാജാവ് ഫെലിസ്ത്യരോട് യുദ്ധം ചെയ്യുമ്പോൾ, താൻ പിടിക്കപ്പെടും എന്നഘട്ടം വന്നപ്പോൾ സ്വയം മരണത്തിന് കീഴടങ്ങുന്നതായി 1 ശമുവേൽ 31 അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നു.
അന്ന് ശൌലിൻ്റെ കൂടെ യുദ്ധത്തിന് ഉണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാർത്ഥം ഓടിപ്പോയി. ഫെലിസ്ത്യർ വന്ന് ശൌലിൻ്റെ ശരീരം എടുത്തുകൊണ്ടുപോയി ചുവരിന്മേൽ തൂക്കി. ഫെലിസ്ത്യർ ശൌലിനോട് ചെയ്തതുകേട്ട് പടജനമെല്ലാം ഭയത്തോടെ ഇരുന്നപ്പോൾ, തങ്ങളുടെ ജീവൻ പണയംവെച്ച് ശൂരന്മാരായ ഒരു കൂട്ടം ആളുകൾവന്ന് ശൌലിൻ്റെയും പുത്രന്മാരുടെയും ശരീരങ്ങൾ എടുത്തുകൊണ്ടുപോയി അർഹമായ ബഹുമാനത്തോടെ അവ മറവു ചെയ്തു. പിന്നീട് ഏഴു ദിവസങ്ങൾ അവർ ഉപവസിക്കുകയും ചെയ്തു (1 ശമുവേൽ 31:12,13)
           തങ്ങളുടെ ജീവൻ പന്താടി ഫെലിസ്ത്യരുടെ ക്ഷേത്രത്തിൽചെന്ന് ശൌലിൻ്റെയും പുത്രന്മാരുടെയും ശരീരങ്ങൾ എടുത്തുകൊണ്ടുവന്നവർ ആരായിരുന്നു ? വർഷങ്ങൾക്കുമുമ്പ് ശൌൽ സഹായിച്ചവരായിരുന്നു അവർ. അതായത് ഏകദേശം 40 വർഷങ്ങൾക്കുമുമ്പ് (അപ്പൊ.പ്ര. 13:21) ശൌൽ ചെയ്ത ഒരു നന്മ അവൻ്റെ മരണത്തിനുശേഷവും പ്രയോജനപ്പെട്ട കാഴ്ചയാണ് ഇവിടെ നമ്മൾ കാണുന്നത്. താൻ സഹായിക്കുന്നവരെക്കൊണ്ട് ഇപ്രകാരം ഒരു ഉപകാരം തനിക്കുണ്ടാകും എന്ന് ശൌൽ ഒരിക്കലും അന്ന് കരുതിയിരുന്നില്ല. അനുസരണക്കേടിന് ശൌലിനെ ശിക്ഷിക്കുമ്പോഴും ശൌൽ ചെയ്ത നന്മയ്ക്ക് പ്രതിഫലം കൊടുക്കാൻ ദൈവം മറന്നുപോയില്ല.
        ജ്ഞാനിയായ ശലോമോൻ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്, “തൻ്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തൻ്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും” (സദൃശ്യ. 12:14)
ഒരു പ്രതിഫലവും കണ്ടുകൊണ്ട് ആരെയും സഹായിക്കുകയോ, ആർക്കും നന്മ ചെയ്യുകയോ അരുത്. നമ്മൾ അർഹിക്കുന്ന സമയത്ത് പ്രതിഫലം നമ്മെ തേടി വരും. നമ്മൾ വിതെക്കുന്നത് തന്നെ ഒരുനാൾ കൊയ്യും. നമ്മൾ എറിയുന്ന അപ്പം നമുക്കു കിട്ടും.
ആകയാൽ, മടുത്തുപോകാതെ നന്മ ചെയ്ക (ഗലാ. 6:9)
മടുത്തുപോകാതെ പ്രാർത്ഥിക്ക (ലൂക്കൊ. 18:1)
പ്രതിഫലം അവൻ്റെ പക്കലുണ്ട് (യെശ. 40:10)

ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)

ഈ ആത്മീയ സന്ദേശം നിങ്ങൾക്ക് അനുഗ്രഹമായി എങ്കിൽ, ദയവായി മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്താലും. ഈ വചനദൂത് ഏറ്റവും ആവശ്യമായ ചിലരിൽ എത്തുവാൻ അതു സഹായകമാകും. വചനമാരിയുടെ ആത്മീയ സന്ദേശങ്ങൾ തുടർന്നും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ഷണിക്കുന്നു. (ഈ സന്ദേശങ്ങളുടെ തർജ്ജമ ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലും അയക്കുന്നതുകൊണ്ട് മലയാളം വായിക്കുവാൻ അറിയാത്തവർക്കും ഇത് പ്രയോജനമാകും)
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങളും വചനമാരി പ്രയർ ഗ്രൂപ്പിൽ അറിയിക്കാവുന്നതാണ്
ഫോൺ: 7000477047, 9589741414, 07554297672
ഇ മെയിൽ: shaijujohn@gmail.com
വെബ്സൈറ്റ്: www.vachanamari. com

വചനമാരി മാസികയുടെ വരിസംഖ്യയും, സ്തോത്രക്കാഴ്ചകളും

9424400654 എന്ന Googlepay നമ്പറിലേക്കോ,
7898211849 എന്ന PhonePay നമ്പറിലേക്കോ അയക്കാവുന്നതാണ്.

Blessing Today

Eccles. 11:1 “Cast thy bread upon the waters; for thou shalt find it after many days”

      An incident in the life of Saul, the first king of Israel, is recorded in the Holy Bible. One day a group of people came to Saul asking for help. Seeing the sadness and tears of those people, Saul and his friends were ready to help them. Saul saved them from the Ammonites who came to attack and destroy them (1 Samuel 11:11).

      Times have passed. Although he did not remember this good thing he did later, it can be understood from the Bible history that God had not forgotten it. Later, when we read 1 Samuel 13 and 15 chapters, we see that God removed King Saul from the kingship of Israel as a result of disobeying God's command. In 1 Samuel 31 we read that when King Saul finally fought the Philistines, he surrendered himself to death when he was about to be captured.

      All those who were with Saul in the battle that day fled for their lives. The Philistines came and took Saul's body and hung it on a wall. When all the soldiers sat in awe of what the Philistines had done to Saul, a group of brave men who risked their lives came and took the bodies of Saul and his sons and buried them with due honor. Then they fasted for seven days (1 Samuel 31:12,13).

     Who risked their lives to go to the Philistine temple and bring back the bodies of Saul and his sons? They were the ones Saul helped years ago. In other words, we see here that a good thing that Saul did about 40 years ago (Acts 13:21) was useful even after his death. Saul had never thought that he would have such a favor from those he helped. Even when punishing Saul for his disobedience, God did not forget to reward Saul for his good deeds.

      Solomon the wise wrote, “A man shall be satisfied with good by the fruit of his mouth; And the doings of a man's hands shall be rendered unto him” (Prov. 12:14).

      Do not help anyone or do good to anyone for any reward. Reward will come to us when we deserve it. We will reap what we sow. We get the bread we cast.

Therefore, do not grow weary in doing good (Gal. 6:9).

Pray without ceasing (Luke 18:1)

Our reward is with Him (Isaiah 40:10).

 

Have a nice day,

With prayers,

Shaiju Pastor (9424400654)

 

If this spiritual message has blessed you, please share it with others. It will help this message reach those who need it most. We invite you to join our WhatsApp group to continue receiving spiritual messages from Vachanamari. (as the translation of these messages is sent in English and Hindi languages, it is useful for those who do not know how to read Malayalam)

You can also share your prayer topics with Vachanamari Prayer Group in Bhopal

Phone: 7000477047, 9589741414, 07554297672

Email: shaijujohn@gmail.com

Website: www.vachanamari. com

आज का संदेश

सभोपदेशक 11:1 “अपनी रोटी जल के ऊपर डाल दे, क्योंकि बहुत दिन के बाद तू उसे फिर पाएगा।”

      इस्राएल के प्रथम राजा शाऊल के जीवन की एक घटना पवित्र बाइबिल में दर्ज है। एक दिन लोगों का एक समूह शाऊल के पास मदद मांगने आया। उन लोगों का दुःख और आँसू देखकर शाऊल और उसके मित्र उनकी सहायता करने को तैयार हुए। शाऊल ने उन्हें अम्मोनियों से बचाया जो उन पर आक्रमण करने और उन्हें नष्ट करने आए थे (1 शमूएल 11:11)।

      समय बीत गया. हालाँकि बाद में उसे यह अच्छा काम याद नहीं आया जो उसने किया था, बाइबल के इतिहास से यह समझा जा सकता है कि परमेश्वर इसे नहीं भूला था। बाद में, जब हम 1 शमूएल 13 और 15 अध्याय पढ़ते हैं, तो हम देखते हैं कि परमेश्वर की आज्ञा का उल्लंघन करने के परिणामस्वरूप परमेश्वर ने राजा शाऊल को इस्राएल के राजा से हटा दिया। 1 शमूएल 31 में हमने पढ़ा कि जब राजा शाऊल ने अंततः पलिश्तियों से युद्ध किया, तो जब वह पकड़े जाने वाला था तो उसने खुद को मौत के हवाले कर दिया।

      उस दिन युद्ध में शाऊल के साथ के सभी लोग अपनी जान बचाकर भाग गये। पलिश्तियों ने आकर शाऊल का शव ले लिया और उसे दीवार पर लटका दिया। जब सभी सैनिक भयभीत होकर बैठ गए कि पलिश्तियों ने शाऊल के साथ क्या किया है, तब अपने प्राणों को जोखिम में डालने वाले बहादुर लोगों का एक समूह आया और शाऊल और उसके पुत्रों के शवों को ले गया और उन्हें उचित सम्मान के साथ दफनाया। उन्होंने सात दिन तक उपवास किया।

     पलिश्ती मन्दिर में जाकर शाऊल और उसके पुत्रों के शवों को वापस लाने के लिए किसने अपनी जान जोखिम में डाली? ये वही लोग थे जिनकी शाऊल ने वर्षों पहले सहायता की थी। दूसरे शब्दों में, हम यहाँ देखते हैं कि शाऊल ने लगभग 40 वर्ष पहले जो अच्छा काम किया था (प्रेरितों 13:21) उसकी मृत्यु के बाद भी उपयोगी था। शाऊल ने कभी नहीं सोचा था कि जिन लोगों की उसने सहायता की थी उनसे उसे ऐसी कृपा मिलेगी। शाऊल को उसकी अवज्ञा के लिए दण्ड देते समय भी, परमेश्वर शाऊल को उसके अच्छे कामों के लिए पुरस्कार देना नहीं भूले।

      बुद्धिमान सुलैमान ने लिखा, “सज्जन अपने वचनों के फल के द्वारा भलाई से तृप्त होता है, और जैसी जिसकी करनी वैसी उसकी भरनी होती है।” (नीतिवचन 12:14)।

      किसी भी पुरस्कार के लिए किसी की मदद या भलाई न करें। इनाम हमें तब मिलेगा जब हम उसके लायक होंगे। हम जो बोएंगे वही काटेंगे। हम जो रोटी डालते हैं वह हमें मिलती है।

इसलिये भलाई करने में हियाव न छोड़ो (गला. 6:9)।

बिना रुके प्रार्थना करें (लूका 18:1)

हमारा प्रतिफल उसके पास है (यशायाह 40:10)।

 

आपका दिन शुभ हो,

प्रार्थनाओं के साथ,

शैजू Pr. (9424400654)

 

यदि इस आत्मिक संदेश ने आपको आशीर्वाद दिया है, तो कृपया इसे दूसरों के साथ साझा करें। इससे यह संदेश उन लोगों तक पहुंचने में मदद मिलेगी जिन्हें इसकी सबसे अधिक आवश्यकता है। वचनामारी से आध्यात्मिक संदेश प्राप्त करना जारी रखने के लिए हम आपको हमारे WhatsApp Group में शामिल होने के लिए आमंत्रित करते हैं। साथ ही, चूंकि इन संदेशों का अनुवाद अंग्रेजी भाषा में भेजा जाता है, यह उन लोगों के लिए उपयोगी है जो हिंदी पढ़ना नहीं जानते हैं।

आप अपने प्रार्थना विषय भोपाल में वचनामारी प्रार्थना समूह के साथ भी साझा कर सकते हैं

फ़ोन: 7000477047, 9589741414, 07554297672

ईमेल: shaijujohn@gmail.com

वेबसाइट: www.vachanamari.com

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.