യേശുവിൻ്റെ ക്രൂശിൻ നിഴലിൽ

January-2024

വചനമാരിയുടെ സുവിശേഷ ശുശ്രൂഷകളിൽ സഹകാരികളായിരിക്കുന്ന പ്രിയപ്പെട്ടവരോട് എനിക്ക് പറയുവാനുള്ള പുതുവർഷ സന്ദേശം ഇതാണ്; യേശുവിനെ അകലംവിട്ട് പിൻഗമിക്കുന്നവരായിട്ടല്ല, യേശുവിനോട് ചേർന്ന് ആ നിഴലിൻ്റെ മറവിൽ കൂടെ നടക്കുന്ന ഒരു വർഷമാകട്ടെ ഈ 2024. അത്യുന്നതൻ്റെ മറവും സർവ്വശക്തൻ്റെ നിഴലും 2024 വർഷംമുഴുവനും നമുക്കു സംരക്ഷണമേകും. യേശുവിൻ്റെ കൈയ്യിൽ നിന്ന് ആർക്കും നമ്മെ പിടിച്ചു പറിക്കാൻ കഴിയില്ലെന്നു മാത്രമല്ല, 2024 ൽ അരുമനാഥൻ്റെ കരങ്ങളിൽ നിന്നും, അനുഗ്രഹ സമൃദ്ധിയും, രോഗസൗഖ്യവും, ആശ്വാസനിറവും.. പ്രാപിക്കുവാൻ ഇടയാകും.


         ർത്താവിൻ്റെ പ്രിയ ശിഷ്യനായ യോഹന്നാൻ എന്നും ആഗ്രഹിച്ചിരുന്നത് യേശുവിൻ്റെ നിഴലിൽ വസിക്കണമെന്നായിരുന്നു. കർത്താവിൻ്റെ അന്ത്യസമയങ്ങളിലും അവൻ തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നതായി കാണുവാൻ കഴിയും. (യോഹന്നാൻ 19:25,26 “യേശുവിൻ്റെ ക്രൂശിന്നരികെ… തൻ്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യന്നും നില്ക്കുന്നതു കണ്ടിട്ടു..”)
      എന്നാൽ വിരോധികൾ യേശുവിനെ പിടിച്ചുകൊണ്ടുപോകുമ്പോൾ മറ്റൊരു ശിഷ്യനായ പത്രൊസ് എന്തു ചെയ്തു എന്ന് തിരുവചനത്തിൽ ഇപ്രകാരമാണ് വായിക്കുന്നത്; “.. *പത്രൊസ് അകലംവിട്ടു പിൻചെന്നു* ” (ലൂക്കൊസ് 22:54)
       യേശുവിനോട് അകലം സൂക്ഷിച്ച പത്രൊസിന് ചോദ്യങ്ങളുടെ മുമ്പിൽ പതറിപ്പോകേണ്ടതായും കള്ളം പറയേണ്ടതായും വന്നു. ഒരു ബാല്യക്കാരത്തിയുടെ മുമ്പിൽ അരുമനാഥനെ ഞാൻ അറിയില്ല എന്നു തള്ളിപ്പറയേണ്ടിയുംവന്നു.
         ഇന്നും ചിലർ അകലംവിട്ട് യേശുവിനെ പിൻഗമിക്കുന്നവരുണ്ട്, തങ്ങളുടെ സൗകര്യാർത്ഥം, തങ്ങൾക്ക് ദോഷമൊന്നും ഉണ്ടാകാത്ത രീതിയിൽ, തങ്ങളുടെ നിലവാരത്തിന് ക്ഷീണം സംഭവിക്കാത്ത അളവിൽ യേശുവിനെ അൽപ്പം ദൂരത്തു നിർത്തുന്നതാണ് ഉചിതമെന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്. സമൂഹത്തിലെ സ്ഥാനമാനങ്ങൾ, കുടുംബത്തിൻ്റെ പാരമ്പര്യം,.. ഇതിനൊക്കെ കോട്ടം വരുമെന്ന ധാരണയിൽ യേശുവിനെ ദൂരെ നിർത്തുന്നവർക്ക് അവസാനം ലജ്ജിക്കേണ്ടി വരും.
യേശുവിനെ അകലംവിട്ട് പിൻതുടർന്ന പത്രൊസിനുനേരെ കൈചൂണ്ടുവാൻ നിരവധിപേർ ഉണ്ടായപ്പോൾ, യേശുവിൻ്റെ ക്രൂശിൻ്റെ ചുവട്ടിൽ നിന്ന യോഹന്നാനോട് ‘നീ അവൻ്റെ ശിഷ്യനല്ലായിരുന്നോ?’ എന്ന് ചോദ്യം ചെയ്യാൻ ഒരുത്തനും ധൈര്യമുണ്ടായില്ല. കാരണം എന്തായിരുന്നെന്നറിയാമോ ?
*അവൻ യേശുവിൻ്റെ ക്രൂശിൻ്റെ നിഴലിലായിരുന്നു*
         

       തൻ്റെ വിരോധികളായി വന്ന യെഹൂദന്മാരോട് ഒരിക്കൽ കർത്താവ് താക്കീത് ചെയ്തിട്ടുണ്ടായിരുന്നു; ‘എൻ്റെ ആടുകളിൽ ഒന്നിനെപോലും ആരും എൻ്റെ കയ്യിൽ നിന്ന് പിടിച്ചു പറിക്കയില്ല..’ (യോഹന്നാൻ 10:28). യേശു മരണാസന്നനായി ക്രൂശിൽ കിടക്കുമ്പോഴും, ആ ക്രൂശിൻ്റെ നിഴലിൽ നിന്നവരെ തൊടാൻ ശത്രുക്കൾക്ക് ധൈര്യമുണ്ടായില്ല എങ്കിൽ, ഇന്ന് മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ്, തൻ്റെ പൂർണ്ണമഹത്വത്തിൽ സിംഹാസനസ്ഥനായി ഇരിക്കുന്ന രാജാധിരാജാവും കർത്താധികർത്താവുമായ യേശു ക്രിസ്തുവിൻ്റെ ക്രൂശിൻനിഴലിൽ അഭയം പ്രാപിക്കുന്നവരെ അവൻ എത്ര അധികം സംരക്ഷിക്കും ?
വചനമാരിയുടെ സുവിശേഷ ശുശ്രൂഷകളിൽ സഹകാരികളായിരിക്കുന്ന പ്രിയപ്പെട്ടവരോട് എനിക്ക് പറയുവാനുള്ള പുതുവർഷ സന്ദേശം ഇതാണ്; യേശുവിനെ അകലംവിട്ട് പിൻഗമിക്കുന്നവരായിട്ടല്ല, യേശുവിനോട് ചേർന്ന് ആ നിഴലിൻ്റെ മറവിൽ കൂടെ നടക്കുന്ന ഒരു വർഷമാകട്ടെ ഈ 2024. അത്യുന്നതൻ്റെ മറവും സർവ്വശക്തൻ്റെ നിഴലും 2024 വർഷംമുഴുവനും നമുക്കു സംരക്ഷണമേകും. യേശുവിൻ്റെ കൈയ്യിൽ നിന്ന് ആർക്കും നമ്മെ പിടിച്ചു പറിക്കാൻ കഴിയില്ലെന്നു മാത്രമല്ല, 2024 ൽ അരുമനാഥൻ്റെ കരങ്ങളിൽ നിന്നും, അനുഗ്രഹ സമൃദ്ധിയും, രോഗസൗഖ്യവും, ആശ്വാസനിറവും.. പ്രാപിക്കുവാൻ ഇടയാകും.

      കർത്താവിൻ്റെ നാമത്തിൽ നിങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.
എല്ലാവർക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ പുതുവർഷ ആശംസകൾ നേരുന്നു


ഭോപ്പാലിലെ വചനമാരിയിൽ നിന്നും,
പാ. ഷൈജു, നിഷ & വചനമാരി ടീം.

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും, കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047

IN THE SHADOW OF THE CROSS OF JESUS
         John, the beloved disciple of the Lord, always wanted to live in the shadow of Jesus. It can be seen that even in the last hours of the Lord, he remained firm in his decision. (John 19:25,26 ‘And Jesus saw his mother and the disciple whom he loved standing by the cross...’)
But what Peter, another disciple, did when the enemies took Jesus away is read in the scriptures as follows; ‘..Peter withdrew from a distance’ (Peter followed afar off ) Luke 22:54.
Peter, who kept his distance from Jesus, had to falter and lie before the many questions. he had to deny his Master that I don't know him, in front of a certain maid.
      Even today there are some who follow Jesus at a distance, who think that it is better to keep Jesus at a distance for their own convenience, so that no harm will come to them, and so that their standards will not be exhausted. Those who keep Jesus away with the understanding that it will harm the status of the society, the family tradition, etc. will have to be ashamed in the end.
When there were many people to point their hands at Peter who followed Jesus at a distance, no one had the courage to question John, who was standing at the foot of the cross of Jesus, 'Were you not his disciple?' Do you know why? And what was the reason?
The simple answer is; He was in the shadow of the cross of Jesus. Hallelujah !
        The Lord had once warned the Jews who came round about Him; 'No one will snatch one of my sheep out of my hand..' (John 10:28). Even when Jesus was dying on the cross, if the enemies did not dare to touch those who stood under the shadow of that cross, how much more will He who have conquered death and resurrected will protect who take refuge in the shadow of the cross of Jesus Christ, the King of Kings and Lord of Lords enthroned in His full glory?
         This is my New Year message to my loved ones who are partners in Vachanamari's evangelistic ministries; May 2024 be a year of walking close to Jesus (not just following Jesus from a distance). The cover of the Most High and the shadow of the Almighty will protect us throughout the year 2024. Not only that, no one can take us away from the hands of our Master, Also from the hands of Jesus, we can get abundance of blessings, healing and comfort.
I bless you in the name of the Lord. Amen
Our heartfelt New Year wishes to all
From Vachanamari Bhopal,
Pr. Shaiju, Nisha & Vachanamari Team (Mob 9424400654)
Note:
You are welcome to Join our WhatsApp group to get our daily Bible meditations. If this message of promise is a blessing, please send it to others.
You are free to call and share your Prayer Points with us ;
Vachanamari Prayer Care Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
यीशु के क्रूस की छाया में
       यूहन्ना, प्रभु का प्रिय शिष्य, हमेशा यीशु की छाया में रहना चाहता था। यह देखा जा सकता है कि प्रभु के अंतिम क्षणों में भी जॉन अपने निर्णय पर दृढ़ थे। (यूहन्ना 19:25,26 ‘और यीशु ने अपनी माता और उस शिष्य को, जिस से वह प्रेम रखता था, क्रूस के पास खड़े हुए देखा...’)
परन्तु जब शत्रु यीशु को ले गए तो एक अन्य शिष्य पतरस ने क्या किया, यह पवित्रशास्त्र में इस प्रकार पढ़ा जाता है; ".. पतरस दूर ही दूर उसके पीछे पीछे चलता था" (लूका 22:54)।
   पतरस, जिसने यीशु से दूरी बनाए रखी थी, को सवालों के सामने लड़खड़ाना पड़ा और झूठ बोलना पड़ा। एक लड़की के सामने, यीशु को इनकार करना पड़ा, कि ‘मैं यीशु को को नहीं जानता।‘
आज भी कुछ ऐसे लोग हैं जो दूर से यीशु का पीछे पीछे चलता हैं, जो सोचते हैं कि अपनी सुविधा के लिए यीशु को दूर रखना बेहतर है, ताकि मुझे कोई नुकसान न पहुंचे; जो लोग यह समझकर यीशु को दूर रखते हैं कि इससे समाज की प्रतिष्ठा, पारिवारिक परम्परा आदि को हानि पहुँचेगी, उन्हें अन्त में लज्जित होना पड़ेगा।
   जब दूर से यीशु के पीछे आने वाले पतरस पर हाथ उठाने वाले बहुत से लोग थे, तो किसी में भी यूहन्ना से सवाल करने का साहस नहीं था जो यीशु के क्रूस के नीचे खड़ा था, 'क्या तुम उसके शिष्य नहीं थे?'
क्या आप जानते हैं इसका कारण क्या था?
वह यीशु के क्रूस की छाया में था। Praise the Lord
        प्रभु ने एक बार उन यहूदियों को चेतावनी दी थी जो उसके शत्रु बनकर आये थे; 'कोई मेरी भेड़ों में से एक भी मेरे हाथ से न छीन लेगा...' (यूहन्ना 10:28)। यहां तक कि जब यीशु क्रूस पर मर रहे थे, यदि शत्रुओं ने उन लोगों को छूने की हिम्मत नहीं की जो उस क्रूस की छाया के नीचे खड़े थे, तो वह उन लोगों की कितनी अधिक रक्षा करेंगे जिन्होंने मृत्यु पर विजय प्राप्त की है, और जो इसकी छाया में शरण लेते हैं जो यीशु मसीह, आज राजावोम का राजा और प्रभुवोम का प्रभु, जो अपनी पूरी महिमा में सिंहासन पर बैठा है?
         यह मेरे प्रियजनों के लिए मेरा नए साल का संदेश है जो वचनामारी के सुसमाचार सेवा में भागीदार हैं; 2024 साल उस छाया की आड़ में यीशु के करीब चलने का वर्ष हो, न कि दूर से यीशु पीछे चलने का। परमप्रधान की छाया और सर्वशक्तिमान की छाया पूरे वर्ष 2024 में हमारी रक्षा करेगी। न केवल कोई हमें यीशु के हाथों से दूर ले जा सकता है, बल्कि यीशु के हाथों से आशीष और चंगाई और आराम प्राप्त कर सकते हैं।
प्रभु के नाम मैं आशीष देता हूं।
सभी को हमारी ओर से नव वर्ष की हार्दिक शुभकामनाएँ
भोपाल के वचनामारी से,
Pr. शैजू, निशा और वचनामारी टीम। (Mob:9424400654)
Vachanamari Magazine Subscription and offering can be sent through:
GooglePay Number: 9424400654                   PhonePe Number: 7898211849
Account Name: SHAIJU JOHN, Account Number: 10020041096, State Bank of India, NayaPura, Kolar Road, Bhopal
IFSC Code: SBIN0010526
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.