വചനമാരി Daily മന്ന

October-2024

ഓബദ്യാവിനെക്കുറിച്ച് വചനത്തിൽ എഴുതിയിരിക്കുന്നത് അവൻ യഹോവയിങ്കൽ മഹാഭക്തനായിരുന്നു എന്നാണ്. ഓബദ്യാവ് ഒരിക്കൽ ദൈവത്തിൻ്റെ നൂറുപ്രവാചകന്മാരെ ഈസേബെലിൻ്റെ കയ്യിൽനിന്ന് രക്ഷിക്കുക ഉണ്ടായി. അവരെ ഗുഹകളിൽ താമസിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് സംരക്ഷിച്ചു. ദൈവത്തിൻ്റെ പ്രവാചകനായ ഏലീയാവ്, ആഹാബിൻ്റെ അടുക്കൽ ചെല്ലുവാൻ തീരുമാനിച്ചപ്പോൾ ഓബദ്യാവിനെയാണ് ഒരു മധ്യസ്ഥനായി തിരഞ്ഞെടുത്തത് എന്നു കാണുവാൻ കഴിയും


    1 കൊരി. 4:2 “ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ”
      ദൈവഭവനത്തിലെ അഥവാ ദൈവസഭയിലെ ഗൃഹവിചാരകന്മാരായാണ് ദൈവം നമ്മെ ഓരോരുത്തരെയും ആക്കിയിരിക്കുന്നത്. അവരിൽ കാണേണ്ട ഏറ്റവും വലിയ യോഗ്യത അവർ വിശ്വസ്തരായിരിക്കണം എന്നാണ്. അതുകൊണ്ടാണ് ഒരിക്കൽ കർത്താവ് ഇപ്രകാരം ചോദിച്ചത്; “തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ തൻ്റെ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ?” (ലൂക്കൊ. 12:42)
    വേദപുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന രണ്ടു ഗൃഹവിചാരകന്മാരെ പഴയനിയമത്തിൽ നമുക്കു കാണുവാൻ സാധിക്കും. ഒരാൾ വിശ്വസ്തനും മറ്റെയാൾ അവിശ്വസ്തനുമായിരുന്നു. അവരുടെ പ്രവർത്തിക്കു തക്കവണ്ണം അവർക്ക് പ്രതിഫലം ലഭിച്ചു.
*1) ആഹാബിൻ്റെ ഗൃഹവിചാരകനായിരുന്ന ഓബദ്യാവ്*. 1 രാജാ. 18:3
    ഓബദ്യാവിനെക്കുറിച്ച് വചനത്തിൽ എഴുതിയിരിക്കുന്നത് അവൻ യഹോവയിങ്കൽ മഹാഭക്തനായിരുന്നു എന്നാണ്. ഓബദ്യാവ് ഒരിക്കൽ ദൈവത്തിൻ്റെ നൂറുപ്രവാചകന്മാരെ ഈസേബെലിൻ്റെ കയ്യിൽനിന്ന് രക്ഷിക്കുക ഉണ്ടായി. അവരെ ഗുഹകളിൽ താമസിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് സംരക്ഷിച്ചു.
ദൈവത്തിൻ്റെ പ്രവാചകനായ ഏലീയാവ്, ആഹാബിൻ്റെ അടുക്കൽ ചെല്ലുവാൻ തീരുമാനിച്ചപ്പോൾ ഓബദ്യാവിനെയാണ് ഒരു മധ്യസ്ഥനായി തിരഞ്ഞെടുത്തത് എന്നു കാണുവാൻ കഴിയും. തുടർന്ന് കർമ്മേൽ പർവ്വതത്തിൽ സത്യാരാധന വെളിപ്പെടുന്നതും ഈസേബെലിൻ്റെ കള്ളപ്രവാചകന്മാരെയും ബാലിൻ്റെ പ്രവാചകന്മാരെയും എല്ലാം കൊന്നുകളയുന്നതും എല്ലാം വേദപുസ്തക ചരിത്രമാണല്ലോ. ഓബദ്യാവ് എന്ന വിശ്വസ്തനും ദൈഭക്തനുമായ ഗൃഹവിചാരകനെയും ആ ചരിത്രത്തിൻ്റെ ഭാഗമാക്കുവാൻ ദൈവത്തിനു കൃപതോന്നി.
*2) ശെബ്ന എന്ന അവിശ്വസ്തനായ ഗൃഹവിചാരകൻ*. യെശ. 22:15
     ശെബ്ന ഒരു ധൂർത്തനും അവിശ്വസ്തനുമായ ഗൃഹവിചാരകനായിരുന്നു എന്നാണ് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ദൈവം അവനെ ആ സ്ഥാനത്തു നിന്ന് നീക്കിക്കളഞ്ഞ് ഹിൽക്കിയാവിൻ്റെ മകനായ എല്യാക്കീമിന് അവൻ്റെ സ്ഥാനം നൽകും എന്നാണ് യെശയ്യാവ് പ്രവാചകനിൽക്കൂടെ അറിയിക്കുന്നത്. (“അവനെ ഞാൻ നിൻ്റെ അങ്കി ധരിപ്പിക്കും; നിൻ്റെ കച്ചകൊണ്ട് അവനെ കെട്ടും; നിൻ്റെ അധികാരം ഞാൻ അവൻ്റെ കയ്യിൽ ഏൽപ്പിക്കും..” 22:21).
   എഫെ. 2:19 തിരുവചനം പറയുന്നത് നമ്മൾ ദൈവത്തിൻ്റെ ഗൃഹവിചാരകന്മാരാണ് എന്നാണ്. 1 പത്രൊ. 4:10 ൽ വായിക്കുന്നത് നമ്മൾ ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരാണ് എന്നാണ്. 1 കൊരി 4:1 ൽ വായിക്കുന്നത് നമ്മൾ ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരാണ് എന്നാണ്.
     ആകയാൽ പ്രിയരേ, ദൈവ ഭവനത്തിലെ വിശ്വസ്തരായ ഗൃഹവിചാരകന്മാരാണോ നമ്മൾ എന്ന് ആത്മാർത്ഥമായി ഇന്ന് പരിശോധിക്കാം. കുറവുകൾ ഉണ്ടെങ്കിൽ ഏറ്റുപറഞ്ഞ് സമർപ്പിക്കാം.
ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,
വചനമാരി ടീം.
ഭോപ്പാൽ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672
Tags :
ഹൈലൈറ്റുകൾ