ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം

September-2025

ദൈവം എന്നെ തള്ളിക്കളഞ്ഞോ? എൻ്റെ ജീവിതത്തിൽ ഇതുപോലെ വലിയ ഒരു അനർത്ഥം വരുത്തുവാൻ മാത്രം ദൈവം ക്രൂരനാണോ? എനിക്ക് ഇതുപോലെ ഒരു അന്യായം ഉണ്ടാകാൻ ദൈവം അനുവദിച്ചോ? ജീവിതത്തിൽ ചില പ്രയാസങ്ങൾ വരുമ്പോൾ, ഹൃദയം വല്ലാതെ വേദനിക്കുമ്പോൾ ഏതു മനുഷ്യനും അറിയാതെ ചോദിച്ചുപോകുന്ന ചില ചോദ്യങ്ങളാണ് ഇവ. സത്യത്തിൽ ഈ ചോദ്യങ്ങളെല്ലാം ദൈവത്തോട് ചോദിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി ഇയ്യോബാണ്. പക്ഷേ അദ്ദേഹം അതല്ല ചെയ്തത് മറിച്ച് തൻ്റെ ദൈവത്തിലുള്ള വിശ്വാസവും ഭക്തിയും കൂടുതൽ ഉറപ്പിക്കുകയാണ് താൻ ചെയ്തത്.


      ഇയ്യോ. 34:12 “ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല *നിശ്ചയം* ; സർവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല”
       വിശുദ്ധ വേദപുസ്തകത്തിൽ *നിശ്ചയം* എന്ന് അടിവരയിട്ട് രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്ത വചനങ്ങളെക്കുറിച്ചാണല്ലോ നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് ശരീരം മുഴുവൻ പരുക്കൾ ബാധിച്ച്, ശാരീരിക മാനസിക പീഡകളാൽ വല്ലാതെ കഷ്ടപ്പെട്ടിരുന്ന നാളുകളിലും ഭക്തനായ ഇയ്യോബ് തൻ്റെ ദൈവത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് മുകളിൽ കുറിച്ചിരിക്കുന്നത്. ഇത്രമാത്രം വേദനകളിൽക്കൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് എങ്ങനെയാണ് ഇതുപോലെ പറയുവാൻ കഴിയുക ?
തൻ്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ടു
മക്കളെല്ലാം കൊല്ലപ്പെട്ടു
തൻ്റെ ശരീരം മുഴുവനും പരുക്കൾവന്ന് വേദന സഹിക്കവയ്യാതെ ഓട്ടിൻ കഷണമെടുത്ത് ശരീരം ചുരണ്ടിക്കൊണ്ടിരുന്നു.
തൻ്റെ ഭാര്യപോലും തന്നെ വെറുത്തു, നിൻ്റെ ദൈവത്തെ തള്ളിപ്പറഞ്ഞ് മരിച്ചുകളക എന്ന് പറഞ്ഞു.
തൻ്റെ സുഹൃത്തുകൾ കൈവിട്ടു
സമൂഹത്തിലെ മാന്യതയും ബഹുമാനവും എല്ലാം നഷ്ടപ്പെട്ടു / ഒറ്റപ്പെട്ടു .........
      ഇതുപോലെ നഷ്ടങ്ങളുടെ ഒരു നീണ്ട പട്ടിക മുമ്പിലുണ്ടായിട്ടും ഇയ്യോബ് പറയുന്നത്, ‘എൻ്റെ ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല’ എന്നാണ്.
       ദൈവം എന്നെ തള്ളിക്കളഞ്ഞോ? എൻ്റെ ജീവിതത്തിൽ ഇതുപോലെ വലിയ ഒരു അനർത്ഥം വരുത്തുവാൻ മാത്രം ദൈവം ക്രൂരനാണോ? എനിക്ക് ഇതുപോലെ ഒരു അന്യായം ഉണ്ടാകാൻ ദൈവം അനുവദിച്ചോ? ജീവിതത്തിൽ ചില പ്രയാസങ്ങൾ വരുമ്പോൾ, ഹൃദയം വല്ലാതെ വേദനിക്കുമ്പോൾ ഏതു മനുഷ്യനും അറിയാതെ ചോദിച്ചുപോകുന്ന ചില ചോദ്യങ്ങളാണ് ഇവ. സത്യത്തിൽ ഈ ചോദ്യങ്ങളെല്ലാം ദൈവത്തോട് ചോദിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി ഇയ്യോബാണ്. പക്ഷേ അദ്ദേഹം അതല്ല ചെയ്തത് മറിച്ച് തൻ്റെ ദൈവത്തിലുള്ള വിശ്വാസവും ഭക്തിയും കൂടുതൽ ഉറപ്പിക്കുകയാണ് താൻ ചെയ്തത്.
പരീക്ഷകൾ ദൈവം അനുവദിച്ചാൽ പരീക്ഷയോടുകൂടെ പോക്കുവഴിയും അവൻ ഉണ്ടാക്കും (1 കൊരി. 10:13) എന്ന് ഉത്തമബോധ്യമുള്ളവർക്കുമാത്രമേ എൻ്റെ ദൈവം ദുഷ്ടത പ്രവർത്തിക്കില്ല എന്നും എനിക്കു ലഭിക്കേണ്ട നീതിയും ന്യായവും എന്നെ തേടി വരുമെന്നും ഉറക്കെപ്പറയുവാൻ കഴിയുകയുള്ളൂ. ഒരു ഭക്തൻ എഴുതിയ ഈ വരികൾ എത്ര അർത്ഥവത്താണ്;
…പരീക്ഷ എൻ്റെ ദൈവം അനുവദിച്ചാൽ
പരിഹാരം എനിക്കായ് കരുതീട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാൻ എൻ്റെ
നന്മയ്ക്കായെന്നറിയുന്നു ഞാൻ
എരിതീയിൽ വീണാലും
അവിടെ ഞാൻ ഏകനല്ല
വീഴുന്നതോ തീയിലല്ല എൻ
യേശുവിൻ കരങ്ങളിലാം
ഘോരമാം ശോധനയിൻ
ആഴങ്ങൾ കടന്നിടുമ്പോൾ
നടക്കുന്നതേശുവത്രെ
ഞാനവൻ കരങ്ങളിലാം…
       ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങൾ എന്തുമായിക്കൊള്ളട്ടെ, ഒരു കാര്യം ഉറപ്പാണ് / നിശ്ചയമാണ് നമ്മുടെ കർത്താവ് നമ്മോട് ദുഷ്ടത പ്രവർത്തിക്കില്ല, നമുക്കുവേണ്ടി ന്യായം നടത്തിത്തരാതിരിക്കയുമില്ല.
വിശ്വാസത്തോടെ *ആമേൻ* പറയാം
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)
ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതാണ്. പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.