പ്രാർത്ഥനയുടെ ശക്തി

July-2022

മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വില്യമിന്റെ അടുത്തേക്ക് ചെല്ലുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തൻറെ കാലുകൾ രണ്ടും ആ സമയത്ത് തളർന്നു പോയി. അതിനുശേഷം ഇന്നുവരെ തനിക്ക് നടക്കാൻ കഴിഞ്ഞിട്ടില്ല, ഈ കാര്യം ആരോടും പറയാൻ തനിക്ക് ധൈര്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴെങ്കിലും ഇത് ഏറ്റുപറഞ്ഞ് തന്റെ തെറ്റിന് മാപ്പ് അപേക്ഷിക്കണമെന്ന് തോന്നിയതുകൊണ്ടാണ് വില്യമിനെ വിളിച്ചത്. വില്യം അദ്ദേഹത്തോട് ക്ഷമിച്ചു തന്റെ സുഹൃത്തിനു വേണ്ടി പ്രാർത്ഥിച്ചിട്ടാണ് വില്യം മടങ്ങിയത്. പ്രിയരേ, പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് നമ്മൾ മറന്നു പോകരുത്. ദൈവസന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു ദൈവ പൈതലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന വിരോധികളുടെ മുട്ടുതളർത്തുന്ന ദൈവം ഇന്നും ജീവിക്കുന്നു.


"..ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിൻറെ സന്നിധിയിൽ മുട്ടുകുത്തുന്നുഎഫെ. 3:14, 15
ഒരിക്കൽ വില്യം സതർലിന്റ് എന്ന പേരുള്ള ഒരു ദൈവഭക്തൻ തൻറെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
തൻറെ ജോലിയുടെ ഭാഗമായി ധാരാളം പണം കൊണ്ട് ഒരിക്കൽ ഒരു വനത്തിലൂടെ അദ്ദേഹത്തിന് ഏകനായി യാത്ര ചെയ്യേണ്ടതായി വന്നു. കാലാവസ്ഥയിൽ പൊടുന്നനെ ഉണ്ടായ മാറ്റം നിമിത്തം പതിവിലും വൈകിയ ആ യാത്രയിൽ അദ്ദേഹത്തിന് അല്പം ഭയം നേരിട്ടു. ഉടനെ തന്നെ താൻ മുട്ടുകുത്തി ദൈവത്തോട് തന്നെ സംരക്ഷിക്കേണ്ടതിനായി പ്രാർത്ഥിച്ചു.
അല്പസമയം പ്രാർത്ഥിച്ചതിനു ശേഷം ധൈര്യം വീണ്ടെടുത്ത അദ്ദേഹം വീണ്ടും തന്റെ യാത്ര തുടർന്നു.
അദ്ദേഹത്തിൻറെ യാത്രയെക്കുറിച്ച് അറിവുണ്ടായിരുന്ന തൻറെ മാതാവും വീട്ടിലിരുന്ന് മകനുവേണ്ടി ആത്മപ്രേരണയാൽ ആ സമയം പ്രാർത്ഥിക്കുവാൻ ഇടയായി
ചില വർഷങ്ങൾക്കുശേഷം അദ്ദേഹത്തിൻറെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിൻറെ കത്ത് അദ്ദേഹത്തിന് ലഭിച്ചു. താൻ രോഗബാധിതനായി മരണ ശയ്യയിൽ കിടക്കുന്നു എന്നും തന്നെ വന്ന് ഒന്ന് കാണണമെന്നുമായിരുന്നു ആ കത്തിൽ എഴുതിരുന്നത്
ആ കത്തിൽ രേഖപ്പെടുത്തിയിരുന്ന വിലാസം നോക്കി വില്യം തൻറെ സുഹൃത്തിൻറെ വീട്ടിലെത്തി. അദ്ദേഹത്തെ കണ്ട മാത്രയിൽ ആ സുഹൃത്ത് പൊട്ടിക്കരയുവാൻ ആരംഭിച്ചു. വർഷങ്ങൾക്കു മുമ്പ് അവർ രണ്ടുപേരും ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പണവുമായി വില്യം യാത്ര ചെയ്ത പ്പോൾ വനത്തിൽ വെച്ച് വില്യമിനെ അപായപ്പെടുത്തി ആ പണം തട്ടിയെടുക്കുവാൻ ഈ സുഹൃത്ത് പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വില്യമിന്റെ അടുത്തേക്ക് ചെല്ലുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തൻറെ കാലുകൾ രണ്ടും ആ സമയത്ത് തളർന്നു പോയി.
അതിനുശേഷം ഇന്നുവരെ തനിക്ക് നടക്കാൻ കഴിഞ്ഞിട്ടില്ല, ഈ കാര്യം ആരോടും പറയാൻ തനിക്ക് ധൈര്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴെങ്കിലും ഇത് ഏറ്റുപറഞ്ഞ് തന്റെ തെറ്റിന് മാപ്പ് അപേക്ഷിക്കണമെന്ന് തോന്നിയതുകൊണ്ടാണ് വില്യമിനെ വിളിച്ചത്.
വില്യം അദ്ദേഹത്തോട് ക്ഷമിച്ചു തന്റെ സുഹൃത്തിനു വേണ്ടി പ്രാർത്ഥിച്ചിട്ടാണ് വില്യം മടങ്ങിയത്.
പ്രിയരേ, പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് നമ്മൾ മറന്നു പോകരുത്.
ദൈവസന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു ദൈവ പൈതലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന വിരോധികളുടെ മുട്ടുതളർത്തുന്ന ദൈവം ഇന്നും ജീവിക്കുന്നു.
ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്;
*പ്രാർത്ഥനയോടെ,*
ദൈവദാസൻ ഷൈജു ജോണ്, വചനമാരി (ഭോപ്പാൽ)
*കുറിപ്പ്*
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 7000477047, 7898211849, Ph: 0755 4297672
Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.