സെപ്റ്റംബർമാസ വാഗ്ദത്ത സന്ദേശം

September-2025

ദാനിയേലിനോടുള്ള ദാർയ്യാവേശ് രാജാവിൻ്റെ ചോദ്യത്തിൽ അടങ്ങിയിരുന്ന ആശയങ്ങൾ ഇവയൊക്കെയായിരുന്നു. ഭക്തനായ ഒരു വിശ്വാസിയോട് ഈ ലോകം എക്കാലത്തും ചോദിച്ചുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളാണ് അത്. വിശ്വാസത്തിനുവേണ്ടി ഇറങ്ങിയിട്ട് എന്തു പ്രയോജനം ഉണ്ടായി ? സത്യഉപദേശത്തിനുവേണ്ടി നിന്നിട്ട് എന്തു ഗുണമുണ്ടായി ? കർത്താവിൽ പ്രത്യശവെച്ചിരുന്നിട്ട് എന്തു സംഭവിച്ചു ? പ്രാർത്ഥനയ്ക്ക് വല്ല മറുപടിയും ലഭിച്ചോ ?.. ഈ ചോദ്യങ്ങൾക്ക് പറയാൻ ദാനിയേലിന് ഒരു മറുപടിയേ ഉള്ളൂ “..എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എൻ്റെ ദൈവം തൻ്റെ ദൂതനെ അയച്ചു..”


     “ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും.” (സങ്കീ. 58:11)
      നിശ്ചയം എന്ന് പറഞ്ഞുറപ്പിച്ചുകൊണ്ട് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വാഗ്ദത്ത വാക്യമാണ് ഇത്. ഒരു വാക്യത്തിൽ തന്നെ രണ്ടുതവണ നിശ്ചയം എന്ന പദം ആവർത്തിച്ച് രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് ഈ വിഷയത്തിൽ സ്വർഗ്ഗത്തിനുള്ള താൽപ്പര്യം എത്ര അധികമാണ് എന്ന് വ്യക്തമാണല്ലോ.
1) നീതിമാന്നു പ്രതിഫലം ഉണ്ട് നിശ്ചയം
2) ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം
     ഈ രണ്ടു കാര്യങ്ങളിലും ഉള്ള ഗ്യാരണ്ടിയാണ് ദൈവവചനം നമുക്കു തരുന്നത്. ഒരിക്കൽ ദാർയ്യാവേശ് രാജാവ് ദാനിയേലിനിനോട് ഇപ്രകാരം ചോദിച്ചു; ‘ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിൻ്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ..?’
അതായത്;
യിസ്രായേലിൻ്റെ ദൈവത്തെ സേവിച്ചിട്ട് നിനക്ക് വല്ല പ്രയോജനവും ഉണ്ടായോ ?
സിംഹത്തിൻ്റെ വായിൽനിന്നും നിന്നെ രക്ഷിക്കാൻമാത്രം ശക്തനാണോ നിന്റെ ദൈവം ?
നീ ഇടവിടാതെ പ്രാർത്ഥിച്ചിട്ട് വല്ല ഗുണവുമുണ്ടായോ ?
നിനക്കുവേണ്ടി ന്യായം നടത്തിത്തരുവാൻ നിൻ്റെ ദൈവം പ്രാപ്തനോ ?
      ദാനിയേലിനോടുള്ള ദാർയ്യാവേശ് രാജാവിൻ്റെ ചോദ്യത്തിൽ അടങ്ങിയിരുന്ന ആശയങ്ങൾ ഇവയൊക്കെയായിരുന്നു. ഭക്തനായ ഒരു വിശ്വാസിയോട് ഈ ലോകം എക്കാലത്തും ചോദിച്ചുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളാണ് അത്. വിശ്വാസത്തിനുവേണ്ടി ഇറങ്ങിയിട്ട് എന്തു പ്രയോജനം ഉണ്ടായി ? സത്യഉപദേശത്തിനുവേണ്ടി നിന്നിട്ട് എന്തു ഗുണമുണ്ടായി ? കർത്താവിൽ പ്രത്യശവെച്ചിരുന്നിട്ട് എന്തു സംഭവിച്ചു ? പ്രാർത്ഥനയ്ക്ക് വല്ല മറുപടിയും ലഭിച്ചോ ?..
ഈ ചോദ്യങ്ങൾക്ക് പറയാൻ ദാനിയേലിന് ഒരു മറുപടിയേ ഉള്ളൂ “..എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എൻ്റെ ദൈവം തൻ്റെ ദൂതനെ അയച്ചു..”
      ദൈവത്തോട് പ്രാർത്ഥിക്കുന്ന / തൻ്റെ മക്കൾക്ക് ഒരു കേടും വരരുത് എന്നു നിർബ്ബന്ധമുള്ള ഒരു പിതാവ് നമുക്ക് സ്വർഗ്ഗത്തിലുണ്ട്. അവിടുന്ന് നമ്മുടെ വിഷയത്തിൽ ഇടപെടും.
ഒരിക്കൽ യോഹന്നാൻ്റെ ശിഷ്യന്മാർ യേശുവിൻ്റെ ശിഷ്യന്മാരെക്കുറിച്ച് ആരോപണങ്ങളുമായി വന്നു (മത്താ. 9:14,15) അവരുടെ ആരോപണം കേട്ട കർത്താവ് ഉടനെതന്നെ അവർക്കുള്ള തക്ക മറുപടി കൊടുത്തതായി വചനഭാഗത്ത് നമ്മൾ കാണുന്നുണ്ട്.
     കർത്താവിൻ്റെ കൂടെയുള്ളവരുടെമേൽ ആരോപണവും ചോദ്യങ്ങളും ചോദിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു വിഷയം, അവർക്കുവേണ്ടി മറുപടി കൊടുക്കുന്ന (ഇടപെടുന്ന) ഒരു കർത്താവ് ഇന്നും ജീവിക്കുന്നുണ്ട് എന്നാണ്. ആ കാര്യം നിശ്ചയമാണ്. സ്തോത്രം !
ഈ സെപ്റ്റംബർ മാസത്തിൽ സ്വർഗ്ഗം നമുക്കു തരുന്ന വാഗ്ദത്തമാണ് ഇത്.
കർത്താവിൽ പ്രത്യാശവെച്ച് പ്രാർത്ഥനയോടെ നിങ്ങൾ കാത്തിരിക്കുന്ന വിഷയങ്ങളുടെമേൽ ഒരു ദൈവീക ഇടപെടൽ ഉണ്ടാകും. നിശ്ചയം !

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.