യേശു വന്നാൽ എല്ലാം ശരിയാകും !

October-2022

ഗെന്നേസരത്ത് തടാകത്തിൻ്റെ നടുവിൽ, എന്തു ചെയ്യും?, ആരു സഹായിക്കും? എന്ന് സങ്കടപ്പെട്ട്, മരണഭയത്താൽ ധൈര്യം നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന ശിഷ്യന്മാരെയാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. രാത്രിയിലെ നാലാം യാമത്തിൽ കടലിന്മേൽ നടന്നുകൊണ്ട് യേശു അവരുടെ അടുക്കൽ ചെന്നപ്പോൾ ഒരു ഭൂതം വരുന്നു എന്നു നിരൂപിച്ചുകൊണ്ട് അവർ ഏറ്റവും നിലവിളിച്ചു.     യേശു അവരോട്, ഭയപ്പെടേണ്ട എന്നു പറഞ്ഞ് അവരെ ധൈര്യപ്പെടുത്തി. മർക്കൊസ് 6:51 വാക്യത്തില്‍ വായിക്കുന്നത്; അവർ സന്തോഷിച്ചാർത്തു എന്നാണ്. (completely overwhelmed, utterly astounded, greatly amazed, marveled beyond measure, profusely astonished) പല ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനത്തിൻ്റെ തർജ്ജമകളാണ് ഇവ. ചില മിനിറ്റുകൾക്കു മുമ്പുവരെ പേടിച്ചരണ്ടിരുന്നവർ, നിമിഷങ്ങൾക്കകം സന്തോഷിച്ചാർക്കുന്ന അനുഭവമാണ് ഇവിടെ നമ്മൾ കാണുന്നത്. *ഇത് എങ്ങനെ സംഭവിച്ചു? അവരുടെ സങ്കടം സന്തോഷമായി, ദു:ഖം ആനന്ദമായി, ഭയം ധൈര്യമായി, കണ്ണുനീർ പുഞ്ചിരിയായി, കരച്ചിൽ സ്തുതിയായി, വേദന നൃത്തമായി...എങ്ങനെ മാറി?* നിമിഷങ്ങൾക്കകം അവരുടെ ജീവിതത്തിൽ ഈ മാറ്റം സംഭവിച്ചതിനു കാരണം, യേശുവിൻ്റെ സന്ദർശനമാണ്. ഹല്ലേലൂയ്യ !


 "പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു"  മർക്കൊസ് 6:49,51
   യേശുവിൻ്റെ ശിഷ്യന്മാരുടെ ജീവിതത്തിൽ അവർ ഏറ്റവും ഭ്രമിച്ചുപോകുവാൻ ഇടയായ ഒരു സംഭവമാണ് ഈ വചനഭാഗത്ത് നമ്മൾ വായിക്കുന്നത്. ഗെന്നേസരത്ത് തടാകത്തിൻ്റെ നടുവിൽ, എന്തു ചെയ്യും?, ആരു സഹായിക്കും? എന്ന് സങ്കടപ്പെട്ട്, മരണഭയത്താൽ ധൈര്യം നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന ശിഷ്യന്മാരെയാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. രാത്രിയിലെ നാലാം യാമത്തിൽ കടലിന്മേൽ നടന്നുകൊണ്ട് യേശു അവരുടെ അടുക്കൽ ചെന്നപ്പോൾ ഒരു ഭൂതം വരുന്നു എന്നു നിരൂപിച്ചുകൊണ്ട് അവർ ഏറ്റവും നിലവിളിച്ചു.
   കൂനിന്മേൽ കുരു എന്ന അവസ്ഥയാണ് ഇവിടെ ശിഷ്യന്മാർക്ക് ഉണ്ടായത്, കാരണം, കടലിനു നടുവിൽ മുങ്ങിപ്പോകുമെന്ന് ഭയപ്പെട്ടിരിക്കുമ്പോഴാണ് കടലിന്മേൽ നടന്നുവരുന്ന യേശുവിനെ അവർ കണ്ടത്. ഒരു ഭൂതം എന്നു കരുതി അവരുടെ ഭയം ഇരട്ടിച്ചു.
യേശു അവരോട്, ഭയപ്പെടേണ്ട എന്നു പറഞ്ഞ് അവരെ ധൈര്യപ്പെടുത്തി. മർക്കൊസ് 6:51 വാക്യത്തില് വായിക്കുന്നത്; അവർ സന്തോഷിച്ചാർത്തു എന്നാണ്. (completely overwhelmed, utterly astounded, greatly amazed, marveled beyond measure, profusely astonished) പല ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനത്തിൻ്റെ തർജ്ജമകളാണ് ഇവ.
ചില മിനിറ്റുകൾക്കു മുമ്പുവരെ പേടിച്ചരണ്ടിരുന്നവർ, നിമിഷങ്ങൾക്കകം സന്തോഷിച്ചാർക്കുന്ന അനുഭവമാണ് ഇവിടെ നമ്മൾ കാണുന്നത്.
*ഇത് എങ്ങനെ സംഭവിച്ചു? അവരുടെ സങ്കടം സന്തോഷമായി, ദു:ഖം ആനന്ദമായി, ഭയം ധൈര്യമായി, കണ്ണുനീർ പുഞ്ചിരിയായി, കരച്ചിൽ സ്തുതിയായി, വേദന നൃത്തമായി...എങ്ങനെ മാറി?*
നിമിഷങ്ങൾക്കകം അവരുടെ ജീവിതത്തിൽ ഈ മാറ്റം സംഭവിച്ചതിനു കാരണം, യേശുവിൻ്റെ സന്ദർശനമാണ്. ഹല്ലേലൂയ്യ !
പ്രിയരേ, യേശുവിൻ്റെ സന്ദർശനം ഇന്നും അനേകരുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തികൊണ്ടിരിക്കുന്നു. അനേക ജീവിതങ്ങളുടെ ഗതി മാറ്റിക്കൊണ്ടിരിക്കുന്നു. ആ നന്മ അനുഭവിക്കുന്നവരിൽ ഒരാളാകുവാന് ഇന്ന് യേശു അപ്പച്ചൻ നിങ്ങളെയും ക്ഷണിക്കുകയാണ്.
യേശുവിൽ വിശ്വസിക്കുക
യേശുവിനെ സ്വീകരിക്കുക
യേശുവിന് അവസരം നല്കുക..
കാര്യം സാധിക്കും, വിഷയം പരിഹരിക്കപ്പെടും, എല്ലാം ശരിയാകും, കാരണം, യേശുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുന്നവരുടെ ജീവിതത്തിൽ ഇപ്രകാരം സംഭവിക്കുമെന്ന് ദൈവവചനം പറയുന്നു; യെശ. 41:10
"ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എൻ്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,"
ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ!
പ്രാർത്ഥനയോടെ നിങ്ങളുടെ സഹോദരൻ
ഷൈജു ജോൺ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9424400654, 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.