ഒരു ചെറിയ മേഘം

February-2023

കർത്താവിൽ വിശ്വസിക്കുക, ഒരു ചെറിയ മേഘം നിങ്ങളുടെ ജീവിതത്തിലും വെളിപ്പെടും, ജീവിതത്തിലെ സകല അവസ്ഥകളെയും മാറ്റിമറിക്കുന്ന ഒരു വൻമഴ അത് പെയ്യിക്കും. വരണ്ടുണങ്ങിയ അനുഭവങ്ങളെ മാറ്റി, ജീവിതം പിന്നെയും പച്ചപിടിപ്പിക്കും ധാന്യം വിളയിക്കും... യേശുവിന്റെ നാമത്തിൽ ഇതു സംഭവിക്കും.


      1 രാജാക്ക. 18:44,45 ഏലീയാവ് തന്റെ തന്റെ ബാല്യക്കാരനോട്; നീ ചെന്ന് കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ഏഴു പ്രാവശ്യം ചെന്നു നോക്കി, ("ഏഴാം പ്രാവശ്യമോ അവൻ; ഇതാ കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു..' 'I saw a little cloud about the size of a man’s hand rising from the sea,..,..")
      ക്ഷണത്തിൽ ആകാശം കറുത്തിരുണ്ടു, ആ ചെറിയ മേഘം വൻമഴയായി പെയ്തിറങ്ങി. *ഒരു ചെറിയ മേഘം ക്ഷണത്തിൽ ഒരു വലിയ (അസാധ്യ / അത്ഭുത) പ്രവർത്തി ചെയ്തു*.
         മൂന്നര വർഷമായി മഞ്ഞോ മഴയോ പെയ്യാതെ വരൾച്ച കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു ദേശത്ത്, ക്ഷാമത്തിന്റെ നെല്ലിപ്പലക കണ്ട ജനം ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ, അവർക്കെല്ലാം പ്രതീക്ഷയുടെ ഒരു കച്ചിത്തുമ്പായി കടലിൽനിന്ന് ഒരു ചെറിയ മേഘം പൊങ്ങിവന്നു, (ലൂക്കൊസ് 4:25, യാക്കോബ് 5:17,18). പിന്നെയും ധാന്യം വിളയിക്കുന്ന ഒരു വൻമഴയായി അതു പെയ്തു. സ്തോത്രം !
            യജമാനനായ ഏലീയാവിന്റെ വാക്കുകേട്ട് കടലിന്നു നേരെചെന്നു നോക്കിയ ആ ബാല്യക്കാരന് പക്ഷേ ആറു പ്രാവശ്യവും നിരാശയായിരുന്നു ഫലം. ഏഴാം പ്രാവശ്യം അവൻ കണ്ടത് ഒരു ചെറിയ മേഘം മാത്രമായിരുന്നു. അവന് വലിയ പ്രതീക്ഷയൊന്നും തോന്നിയിരിക്കില്ല, കാരണം, മുകളിൽ തീപോലെ കത്തിനിൽക്കുന്ന സൂരൻ, താഴെ, പച്ചപ്പുകളെല്ലാം കരിഞ്ഞുണങ്ങി വിണ്ടുകീറിയ ഭൂമി, അസ്ഥിപഞ്ചരങ്ങളെപ്പോലെ കുറേ മനുഷ്യരും മൃഗാദികളും ഒരിറ്റു ദാഹജലത്തിനുവേണ്ടി കാത്തിരിക്കുമ്പോൾ ഒരു ചെറിയ മേഘത്തിന് എന്തു ചെയ്യാൻ കഴിയും?

ഇതുപോലെ ന്യായമായി സംശയിക്കാവുന്ന നിരവധി സാഹചര്യങ്ങൾ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. രണ്ടുമൂന്നു സംഭവങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം;


കർത്താവ് ഒരിക്കൽ അഞ്ചപ്പവും രണ്ടു മീനും കയ്യിലെടുത്ത് അയ്യായിരത്തിൽ അധികം ജനത്തെ പന്തിയിലിരുത്തിയപ്പോഴും കൂട്ടത്തിലുണ്ടായിരുന്ന ചിലരെങ്കിലും കരുതിയിരിക്കാം, ഇത്രയും കൊണ്ട് എന്താവാൻ?

മരിച്ച് നാലുനാളായ ലാസറിന്റെ കല്ലറയുടെ മുമ്പിൽ നിന്നുകൊണ്ട് യേശു സ്വർഗ്ഗീയ പിതാവിനോട് പ്രാർത്ഥിക്കുമ്പോഴും അവിടെ നിന്നവരിൽ പലരും ചിന്തിച്ചിരിക്കാം, ഇനി എന്തു നടക്കാൻ?

വരണ്ട കയ്യുള്ള ഒരു മനുഷ്യനെ എല്ലാവരുടെയും മുമ്പിൽ എഴുന്നേൽപ്പിച്ചു നിറുത്തി, കർത്താവ് അവനോട് കൈനീട്ടുക എന്നു പറഞ്ഞതുകേട്ടപ്പോൾ ആലയത്തിൽ കൂടിനിന്ന ഭൂരിപക്ഷംപേരും ചിന്തിച്ചിരിക്കാം; വല്ലതും സംഭവിക്കുമോ?

എന്നാൽ സംഭവിച്ചത് എന്താണ്?, ചോദ്യം ചോദിച്ചവരുടെയും, സംശയിച്ചു നിന്നവരുടെയും, പഴിപറഞ്ഞവരുടെയും കണ്ണിനുമുമ്പിൽ കർത്താവിന്റെ പ്രവർത്തി വെളിപ്പെട്ടു;
(അപ്പവും മീനും തിന്നവർ തൃപ്തരായി ബാക്കിയും ശേഷിപ്പിച്ചു, മരിച്ച് നാലുനാളായ ലാസർ കല്ലറയിൽ നിന്ന് പുറത്തുവന്നു, ശോഷിച്ച കൈയ്യോടെ വന്നവൻ സൗഖ്യത്തോടെ മടങ്ങി..)
ഒരു ചെറിയ മേഘം വൻമഴയായി പെയ്ത് വരണ്ടുണങ്ങിയ ദേശത്തെ പിന്നെയും പച്ചപ്പണിയിച്ചു, ആഹാരത്തിനുവേണ്ട ധാന്യം വിളയിച്ചു
ഇന്ന് ഈ സന്ദേശം വായിക്കുന്നവരോടുള്ള ദൈവവചന വാഗ്ദത്തമാണ് ഇത്. കർത്താവിൽ വിശ്വസിക്കുക, ഒരു ചെറിയ മേഘം നിങ്ങളുടെ ജീവിതത്തിലും വെളിപ്പെടും, ജീവിതത്തിലെ സകല അവസ്ഥകളെയും മാറ്റിമറിക്കുന്ന ഒരു വൻമഴ അത് പെയ്യിക്കും. വരണ്ടുണങ്ങിയ അനുഭവങ്ങളെ മാറ്റി, ജീവിതം പിന്നെയും പച്ചപിടിപ്പിക്കും ധാന്യം വിളയിക്കും...
യേശുവിന്റെ നാമത്തിൽ ഇതു സംഭവിക്കും.
വിശ്വസിക്കുന്നവർക്ക് ഈ സന്ദേശത്തിൽ കരങ്ങൾ വെച്ചുകൊണ്ട് *ആമേൻ* പറയാം.
നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും,
ഷൈജു ബ്രദർ (9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.