രണ്ടു തിരുവചന ഭാഗങ്ങൾ നമുക്കു വായിക്കാം;
*1)* 1 പത്രോസ് 5:7 "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവൻ്റെ മേൽ ഇട്ടു കൊൾവിൻ"
*2)* യോഹന്നാൻ 10:13 (യെഹ. 34:1..6) "അവൻ കൂലിക്കാരനും ആടുകളെ കുറിച്ചു കരുതലില്ലാത്തവനുമല്ലോ"
രണ്ടു വ്യക്തികളെ കുറിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും ആണ് ഈ രണ്ടു തിരുവചനഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത് 'അവൻ' എന്ന് സൂചിപ്പിച്ചുകൊണ്ട് ഒന്നാമത്തെ വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തി ഇടയശ്രേഷ്ഠൻ ആയ യേശുക്രിസ്തുവാണ്. അവിടുന്ന് നമ്മെ കരുതുകയും നമ്മുടെ ചിന്താകുലങ്ങള്‍ വഹിക്കുവാൻ സദാ വിശ്വസ്തനുമായിരിക്കുന്നു.
എന്നാല്‍ രണ്ടാമത്തെ വചനഭാഗത്ത് 'അവൻ' എന്ന് സൂചിപ്പിച്ചുകൊണ്ട് രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തി പ്രതിയോഗിയായ പിശാച് ആണ്. ആടുകളുടെ കൂലിക്കാരനും അതിന്‍റെ ഉടമസ്ഥനുമല്ലാത്ത ശത്രുവായ സാത്താൻ ചെയ്യുന്നത് എന്താണ് എന്ന് അതിന്‍റെ പന്ത്രണ്ടാം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്;
"ഇടയനും ആടുകളും ഉടമസ്ഥനും അല്ലാത്ത കൂലിക്കാരന്‍ ചെന്നായ് വരുന്നത് കണ്ടു ആടുകളെ വിട്ടു ഓടി കളയുന്നു ചെന്നായ് അവയെ പിടിക്കുകയും ചിന്തിച്ചു കളയുകയും ചെയ്യുന്നു"
കൂലിക്കാരനായ ഇടയന്‍ ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ് എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കുവേണ്ടി തൻ്റെ ജീവനെ കൊടുക്കുന്നവനാണ്.
നമ്മുടെ ദു:ഖങ്ങളിലും സങ്കടങ്ങളിലും, നമ്മുടെ വേദനയിലും പ്രയാസങ്ങളിലും നമ്മെ തനിച്ചാക്കി, ചെന്നായ്ക്കൾക്ക് കീറിക്കളയുവാന്‍ ഏൽപ്പിച്ചുകൊടുക്കുന്ന, കരുതലില്ലാത്ത കൂലിക്കാരനായല്ല; നമ്മുടെ പരീക്ഷകളിലും ശോധനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്,
ഈ പ്രത്യാശയുടെ ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
ക്രിസ്തുവിൽ സ്നേഹപൂർവ്വം...
(വചനമാരി ഭോപ്പാല്‍ 7898211849)