വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും

July-2022

ജീവിതത്തില്‍ ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട്, പ്രതീക്ഷ നഷ്ടപ്പെട്ട്, ഭവനമില്ലാതെ, വരുമാന മാര്‍ഗ്ഗങ്ങളില്ലാതെ നട്ടംതിരിഞ്ഞ്, മനോവേദനയിലും വിഷാദത്തിലും ജീവിക്കുന്ന ജീവിതങ്ങള്‍ക്ക് ഏറ്റവും പ്രത്യാശ നല്‍കുന്ന വാഗ്ദത്തമാണ് ഇത്. വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും" *അതെ, നമ്മുടെ ജീവിതത്തില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കും / നാം ദൈവാനുഗ്രഹം പ്രാപിക്കും


"വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും"
യെഹെ. 36:34
യിസ്രായേല് ജനതയെ എന്നേക്കും കൈവിട്ടു കളയുവാന് മനസ്സില്ലായിരുന്ന സ്വര്ഗ്ഗത്തിലെ ദൈവം, അബ്രാഹാമിനോടുള്ള നിയമത്തെ ഓര്ത്ത് അവര്ക്കുവേണ്ടി സാധ്യതകളൊരുക്കി, തന്റെ പ്രവാചകന്മാരിലൂടെ അവര്ക്കതു വെളിപ്പെടുത്തിയ വചനമാണ് ഇത്.
പുതിയ നിയമത്തിലെ വിശ്വാസികളായ നമുക്കും ഇന്ന് ഏറെ പ്രത്യാശ നല്കുന്ന ഒരു വാഗ്ദത്ത വചനമായി ഇത് ഏറ്റെടുക്കാം. ഈ വാക്യത്തില് അടങ്ങിയിരിക്കുന്ന ചില ആത്മീയ വശങ്ങള് നമുക്കു പരിശോധിക്കാം
*(1) ഇത് കാഴ്ചെക്കു ശൂന്യമായ പ്രദേശമാണ്*
ഇംഗ്ലീഷില് desolate എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാം, ഇതിന്റെ അര്ത്ഥം; (wasteland) വിജനമായ, ഗുണമില്ലാത്ത, പ്രയോജനമില്ലാത്ത പ്രദേശം എന്നാണ്.
ആത്മീയ കാഴ്ചപ്പാടില് ഈ വചനത്തെ വിലയിരുത്തിയാല്, ചില കുടുംബങ്ങളുടെ അഥവാ ചില ജീവിതങ്ങളുടെ ഇന്നത്തെ അവസ്ഥയോടു ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്;
*ഒന്നു കൂടെ വ്യക്തമായി പറഞ്ഞാല്;*
1 തിമൊ. 5:5 ല് വായിക്കുന്നതുപോലെ; ജീവിതത്തില് ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട് ജീവിക്കുന്ന അവസ്ഥ
ഗലാത്യ. 4:27 ല് വായിക്കുന്നതുപോലെ; മക്കളില്ലാത്ത പ്രതീക്ഷ നഷ്ടപ്പെട്ട് ജീവിക്കുന്ന അവസ്ഥ
സങ്കീര്. 143:4 ല് വായിക്കുന്നതുപോലെ; മനോവേദനയാലും വിഷാദത്തിലും ജീവിക്കുന്ന അവസ്ഥ
യെശ. 49:21 ല് വായിക്കുന്നതുപോലെ; ഭവനമില്ലാതെ, വരുമാന മാര്ഗ്ഗങ്ങളില്ലാതെ നട്ടംതിരിയുന്ന അവസ്ഥ
ഈ അവസ്ഥകളെയാണ് desolate land അഥവാ ശൂന്യമായ പ്രദേശം എന്ന് ബൈബിളില് അര്ത്ഥമാക്കുന്നത് എന്ന് മുകളില് രേഖപ്പെടുത്തിയിരിക്കുന്ന വചനഭാഗങ്ങളില് നിന്ന് വ്യക്തമാണ്.
*(2) ഈ ശൂന്യമായ പ്രദേശത്ത് കൃഷി നടക്കും*
desolate land ന് സമമായി ജീവിതത്തില് ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട്, പ്രതീക്ഷ നഷ്ടപ്പെട്ട്, ഭവനമില്ലാതെ, വരുമാന മാര്ഗ്ഗങ്ങളില്ലാതെ നട്ടംതിരിഞ്ഞ്, മനോവേദനയിലും വിഷാദത്തിലും ജീവിക്കുന്ന ജീവിതങ്ങള്ക്ക് ഏറ്റവും പ്രത്യാശ നല്കുന്ന വാഗ്ദത്തമാണ് ഇത്.
ശൂന്യമായ പ്രദേശത്ത് കൃഷിനടക്കണമെങ്കില് എന്തുവേണമെന്ന് വിശുദ്ധ ബൈബിളില് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (ഉല്പ്പത്തി 47:19 "..ഞങ്ങള് മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങള്ക്കു വിത്തു തരണം")
അതായത്, ഈ ശൂന്യപ്രദേശത്ത് വിത്തുവിതെച്ചെങ്കില് മാത്രമേ കൃഷി നടക്കുകയുള്ളൂ എന്നു സാരം.
*എന്താണ് ഈ വിത്ത് ?*
യേശു ഇപ്രകാരമാണ് അരുളിച്ചെയ്തിരിക്കുന്നത്, (ലൂക്കൊസ് 8:11) ".. *വിത്തു ദൈവവചനം* ")
ആകയാല്, നമ്മുടെ ജീവിതങ്ങളിലെ ശൂന്യമായ പ്രദേശങ്ങളില് അഥവാ പ്രതീക്ഷകള് നഷ്ടപ്പെട്ട മേഖലകളില് ദൈവവചനമെന്ന വിത്തു വിതെയ്ക്കുമ്പോള് കൃഷി നടക്കുകയും, എബ്രായര് 6:7 ല് വായിക്കുന്നതുപോലെ ("..കൃഷി ചെയ്യുന്നവര്ക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില് ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.")
*നമ്മള് ദൈവാനുഗ്രഹം പ്രാപിക്കുകയും ചെയ്യും*.
ചുരുക്കിപ്പറഞ്ഞാൽ,
*നമ്മൾ ദിവസവും*
വചനം വായിക്കണം
വചനം ധ്യാനിക്കണം
വചനം ഹൃദയത്തിൽ സംഗ്രഹിക്കണം
വചനം അനുസരിക്കണം
വചനം ഏറ്റെടുക്കണം
അങ്ങനെ
"വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും"
*അതെ, നമ്മുടെ ജീവിതത്തില് മഹാത്ഭുതങ്ങള് സംഭവിക്കും / നാം ദൈവാനുഗ്രഹം പ്രാപിക്കും*
ഇത് വിശ്വസിക്കുന്നവര്ക്ക് '*ആമേന്*' പറയാം.
ക്രിസ്തുവില് സ്നേഹപൂര്വ്വം..
ഷൈജു ജോണ് 7898211849
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില് പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകള് വചനമാരിയില് നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാന് ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.