കർത്താവ് നല്ലവൻ (ധ്യാനചിന്തകൾ -ഭാഗം 4)

▴ കർത്താവ് വഴിതുറന്നു
July-2024

ദാവീദിനെയും കൂട്ടരെയും കൊന്നുകളയുവാൻ ശൌൽ തൻ്റെ സൈന്യത്തോടൊപ്പം പുറപ്പെട്ടുവന്നു. അവർ രണ്ടുകൂട്ടരും ഒരു പർവ്വതത്തിൻ്റെ ഇരുവശങ്ങളിലുമായി നില ഉറപ്പിച്ചു. ആ പർവ്വതത്തെ വളഞ്ഞ് ദാവീദിനെയും കൂട്ടരെയും നിഷ്പ്രയാസം പിടിക്കുവാൻ ശൌലിൻ്റെ സൈന്യത്തിന് കഴിയുമായിരുന്നു. ഇനി തങ്ങൾക്ക് രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല, എല്ലാം കഴിഞ്ഞു. ശൌലിൻ്റെയും സൈന്യത്തിൻ്റെയും വാളിനിരയാകുവാനാണ് ഞങ്ങൾക്ക് വിധി… മരണത്തിന് നിമിഷങ്ങൾ മാത്രമുള്ളപ്പോൾ അവിടെ ഒരു അത്ഭുതം സംഭവിച്ചു. ആ സംഭവിച്ചത് എന്താണ് എന്ന് വായിക്കാം; 1 ശമുവേൽ 23:26.


സങ്കീർ. 34:8 “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ..”
      ഈ ധ്യാനചിന്തകളിൽ കഴിഞ്ഞ ഭാഗത്ത് നമ്മൾ ധ്യാനിച്ചത് കർത്താവ് ആർക്കൊക്കെയാണ് നല്ലവനായി വെളിപ്പെടുന്നത് എന്ന വിഷയമായിരുന്നല്ലോ. ഇന്നത്തെ വിഷയം, കർത്താവ് നമുക്ക് നല്ലവനായിരിക്കുന്നതുകൊണ്ട് എന്തെല്ലാം അനുഗ്രഹങ്ങളാണ് ദൈവജനത്തിന് ഉണ്ടാകുന്നത് എന്നതാണ്.
*1) സങ്കീർ. 25:8 കർത്താവ് നല്ലവൻ ആകകൊണ്ട് നമ്മെ നേർവഴി കാണിക്കും*.
      “..ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ;..” എന്നാണ് 143 സങ്കീർത്തനത്തിൽ ദാവീദ് പ്രാർത്ഥിക്കുന്നത് . ഇപ്രകാരം ദാവീദ് പ്രാർത്ഥിക്കുവാൻ കാരണമായ സംഭവം 1 ശമുവേൽ 23:25.. വചനഭാഗത്ത് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദിനെയും കൂട്ടരെയും കൊന്നുകളയുവാൻ ശൌൽ തൻ്റെ സൈന്യത്തോടൊപ്പം പുറപ്പെട്ടുവന്നു. അവർ രണ്ടുകൂട്ടരും ഒരു പർവ്വതത്തിൻ്റെ ഇരുവശങ്ങളിലുമായി നില ഉറപ്പിച്ചു. ആ പർവ്വതത്തെ വളഞ്ഞ് ദാവീദിനെയും കൂട്ടരെയും നിഷ്പ്രയാസം പിടിക്കുവാൻ ശൌലിൻ്റെ സൈന്യത്തിന് കഴിയുമായിരുന്നു. ഇനി തങ്ങൾക്ക് രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല, എല്ലാം കഴിഞ്ഞു. ശൌലിൻ്റെയും സൈന്യത്തിൻ്റെയും വാളിനിരയാകുവാനാണ് ഞങ്ങൾക്ക് വിധി… മരണത്തിന് നിമിഷങ്ങൾ മാത്രമുള്ളപ്പോൾ അവിടെ ഒരു അത്ഭുതം സംഭവിച്ചു. ആ സംഭവിച്ചത് എന്താണ് എന്ന് വായിക്കാം;
1 ശമുവേൽ 23:26.. “ശൌൽ പർവ്വതത്തിൻ്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവ്വതത്തിൻ്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവൻ്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു. അപ്പോൾ ശൌലിൻ്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ ശൌൽ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി;..”
     അപ്പോൾ ഒരു ദൂതൻ വന്നു, രക്ഷപ്പെടാൻ ഒരു വഴിയുമില്ല എന്നു വിചാരിച്ചിരുന്നിടത്ത് ദാവീദിനുവേണ്ടി കർത്താവ് വഴിതുറന്നു. കൊല്ലാൻ വന്ന ശൌലിൻ്റെയും സൈന്യത്തിൻ്റെയും ശ്രദ്ധതിരിക്കാൻ അത്ഭുതകരമായ രീതിയിൽ സ്വർഗ്ഗം ഇടപെട്ടു.
     അങ്ങനെ ഒരു കൈപ്പാടകലെ മാത്രം മരണത്തെ കണ്ട ദാവീദ് അന്ന് ദൈവകൃപയാൽ മാത്രം രക്ഷപ്പെട്ട് ഏൻ ഗെദിയിലെ ദുർഗ്ഗങ്ങളിൽ ചെന്നുപാർത്തു. ദാവീദ് തൻ്റെ ദൈവത്തോട്, ഇനിയും എൻ്റെ വഴികളല്ല, “ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ” എന്നു പ്രാർത്ഥിച്ചു.
      നമ്മുടെ വഴികളിലെല്ലാം പതിയിരിക്കുന്ന അപകടങ്ങളുണ്ട്, പ്രാണനെടുക്കാൻ തക്കം പാർത്തിരിക്കുന്ന വൈരികളുണ്ട്.
അതുകൊണ്ട് നമ്മുടെ പ്രാർത്ഥനയും കർത്താവേ, ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ എന്നായിരിക്കണം. നമ്മുടെ കർത്താവ് നല്ലവനായിരിക്കകൊണ്ട് നമ്മെ നേർവഴികാണിക്കും.

*2) സങ്കീർ. 119:68 “നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു..”*
      നമ്മുടെ കർത്താവ് നല്ലവനാകകൊണ്ട് അവൻ നമുക്ക് നന്മ ചെയ്യും സ്തോത്രം !. യഹോവ നല്ലവൻ എന്നു രുചിച്ചറിഞ്ഞ ദാവീദ് തൻ്റെ ജീവിതത്തിൽ പ്രതിസന്ധികൾ വന്നപ്പോൾ, കർത്താവിനെ ഉപേക്ഷിക്കാതെ അവൻ നന്മ ചെയ്യും എന്നു ഉറപ്പായി വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ്, “ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!” എന്ന് 27 സങ്കീർത്തനത്തിൽ ദാവീദ് പാടുന്നത്. പിന്നെയും 31 ാം സങ്കീർത്തനത്തിൽ ദാവീദ് പാടുന്നത് “നിൻ്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യ പുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിൻ്റെ നന്മ എത്ര വലിയതാകുന്നു.” എന്നാണ്. ദാവീദിന് തൻ്റെ കർത്താവിലുള്ള വിശ്വാസം അത്ര ദൃഢമായിരുന്നു.
എന്നാൽ ഇതേ ദാവീദ് മറ്റൊരിക്കൽ ഒരു വ്യക്തിയെക്കുറിച്ച് പറയുന്നത് “..അവനോ നന്മക്കു പകരം എനിക്കു തിന്മ ചെയ്തു” എന്നാണ് (1 ശമുവേൽ 25:21). മവോന്യനായ നാബാൽ ആയിരുന്നു ആ വ്യക്തി. ഒരിക്കൽ ദാവീദും കൂട്ടാളികളും അവന് നന്മ ചെയ്തു എങ്കിലും പിന്നീട് ദാവീദിന് ഒരാവശ്യം വന്നപ്പോൾ നാബാൽ നന്മ ചെയ്തില്ല എന്നുമാത്രമല്ല ദാവീദിനെ അപമാനിക്കയും ചെയ്തു.
      ഇതാണ് മനുഷ്യരുടെ സ്വഭാവം, വിശ്വസിച്ച് കൂടെ നിർത്തുന്നവർ, ഏറ്റവും അടുപ്പക്കാരാണ് എന്നു കരുതുന്നവരിൽ നിന്നുപോലും ഇക്കാലത്ത് ഒരു നന്മ പ്രതീക്ഷിക്കേണ്ടതില്ല.
     എന്നാൽ നമ്മുടെ കർത്താവായ യേശു ക്രിസ്തു നല്ലവൻ ആയതുകൊണ്ട് അവിടുന്ന് എല്ലാവർക്കും നന്മ ചെയ്തു അപ്പൊ. പ്ര. 10:38; “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു *അവൻ നന്മ ചെയ്തും* പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യെമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.”
    നല്ലവനായ നമ്മുടെ യേശു കർത്താവ് ഇന്നും അനേക ജീവിതങ്ങളിൽ നന്മകൾ ചെയ്തുകൊണ്ടിരിക്കുന്നു. ഒരു വഴിയും കാണുന്നില്ല, ഇനി ഒരു മാർഗ്ഗവും എൻ്റെ മുമ്പിലില്ല… ഇതുപോലുള്ള വാക്കുകൾ പറഞ്ഞുകൊണ്ട് നിരാശയുടെ കയത്തിൽ വീണുകിടക്കുന്ന നിരവധി ആളുകളെ നമുക്കു ചുറ്റും കാണുവാൻ കഴിയും. അവരോട് യേശു കർത്താവിന് പറയാനുള്ളത് ‘ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ’ അഥവാ ഞാൻ നല്ലവൻ ആകയാൽ “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്നാണ്. ജീവിതത്തിൽ പ്രതീക്ഷകളെല്ലാം അസ്തമിച്ചു നിൽക്കുന്നവരെ യേശു അവിടുത്തെ അടുക്കലേക്ക് ക്ഷണിക്കുന്നു. അവർക്ക് ആശ്വാസത്തിനുള്ള വക യേശുവിൻ്റെ സന്നിധിയിൽ ഉണ്ട് . സ്തോത്രം !.

അനുഗ്രഹ പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ & വചനമാരി ടീം
ഭോപ്പാൽ, മദ്ധ്യപ്രദേശ് (9424400654)


കർത്താവ് നല്ലവൻ ! ഈ ധ്യാന സന്ദേശത്തിൻ്റെ അഞ്ചാം ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും.
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672

വചനമാരി ആത്മീയ സന്ദേശങ്ങൾ വായിക്കുവാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക: www.vachanamari. com

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.