മർക്കൊസ് 5:36 "യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു; *ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്ക* എന്നു പറഞ്ഞു" (ലൂക്കൊസ് 8:50)
മനുഷ്യ ബുദ്ധിയിൽ ഉൾക്കൊള്ളാൻ ഏറെ പ്രയാസമുള്ള ഒരു കാര്യമാണ് പള്ളിപ്രമാണിയായ യായിറോസിനോട് കർത്താവ് പറയുന്നത്. കാരണം, പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള തന്റെ കുഞ്ഞുമകൾ മരിച്ചുപോയി എന്ന വാർത്ത തന്റെ വീട്ടിൽ നിന്ന് ഒരാൾ വന്നു പറഞ്ഞതു കേട്ടിട്ടാണ്, യേശു ആ പിതാവിനോട്, ആ വാർത്ത കാര്യമാക്കണ്ട എന്നു പറയുന്നത്.
ഒരു പിതാവിന് തന്റെ മകളുടെ മരണ വാർത്ത അത്ര നിസ്സാരമായി, കാര്യമാക്കാതിരിക്കാൻ പറ്റുമോ? യുക്തിക്ക് നിരക്കുന്ന ഒരു കാര്യമാണോ യേശു ഇൗ പള്ളിപ്രമാണിയോട് ആവശ്യപ്പെടുന്നത് എന്ന് ആർക്കും തോന്നിപ്പോകും.
മനുഷ്യന്റെ യുക്തിക്ക് നിരക്കാത്ത കാര്യമാണ് വിശ്വാസം എന്ന് പലരും പലപ്പോഴും പറയാറുണ്ട്. ഒരു പരിധിവരെ അതു ശരിയുമാണ്. ഇവിടെ യായിറോസ് എന്ന പള്ളിപ്രമാണി ഒരു വിഷമഘട്ടത്തിൽ അഥവാ ഒരു ആശയകുഴപ്പത്തിലായിരിക്കുകയാണ്. തന്റെ വീട്ടിൽ നിന്ന് വന്ന മരണവാർത്തയാണോ അതോ യേശുവിലുള്ള വിശ്വാസമാണോ കാര്യമാക്കേണ്ടത് ? (പരിഗണിക്കേണ്ടത് ?)
ഇതുപോലെ ഒരു തിരഞ്ഞെടുപ്പിന്റെ മുമ്പിൽ പകെച്ചു നിൽക്കുന്ന നിരവധി ആളുകളെ ഇന്നു നമുക്കു ചുറ്റും കാണുവാൻ കഴിയും, ഒരുപക്ഷേ നാമും അവരിൽ ഒരാളായി ഇന്ന് ഭയത്തോടെ നിൽക്കുകയായിരിക്കാം. ഇൗ സന്ദേശത്തിൽക്കൂടി പരിശുദ്ധാത്മാവിന് നമ്മോടു സംസാരിക്കാനുണ്ട്; യേശുവിൽ വിശ്വസിക്ക മാത്രം ചെയ്ക.
മറ്റുള്ളവർ പറയുന്നത് കാര്യമാക്കണ്ട, ലാബിലെ റിപ്പോർട്ട് കാര്യമാക്കണ്ട, ഡോക്ടർ പറഞ്ഞത് കാര്യമാക്കണ്ട, കൂട്ടുകാർ പറഞ്ഞത് കാര്യമാക്കണ്ട, അധ്യാപകർ പറഞ്ഞത് കാര്യമാക്കണ്ട, ബാങ്കുകാർ പറഞ്ഞത് കാര്യമാക്കണ്ട, അവിശ്വാസത്തോടെ പറഞ്ഞ ആരുടെയും വാക്കുകൾ കാര്യമാക്കണ്ട (മുഖവിലയ്ക്ക് എടുക്കണ്ട), യേശുവിൽ വിശ്വസിക്ക മാത്രം ചെയ്ക.
യായിറോസ് യേശുവിൽ വിശ്വസിക്ക മാത്രം ചെയ്തു. ലോക മനുഷ്യർ അതുകണ്ട് പരിഹസിച്ചു (മർക്കൊസ് 5:39). ബോധമില്ലാത്തവൻ എന്ന് നിന്ദിച്ചു. യുക്തിക്ക് നിരക്കാത്തത് ചെയ്യുന്നവൻ എന്ന പഴികേട്ടു. എന്നാൽ സംഭവിച്ചത് എന്താണ് ? തന്റെ പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള മകളെ യേശു അവനു തിരികെ നൽകി. ലോകം അത്കണ്ട് അതിശയത്തോടെ (വിസ്മയത്തോടെ) നോക്കി നിന്നു.
നമ്മുടെ ജീവിതത്തിലും യേശുവിന്റെ ഇൗ വചനം നമുക്ക് ഏറ്റെടുക്കാം, *ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്ക*.
ദൈവം അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
(വചനമാരി, ഭോപ്പാൽ)
കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 7898211849, 9589741414, 7000477047