ഇന്നത്തെ സന്ദേശം

March-2023

ബാലസിംഹത്തിന് സമമായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ജീവിതത്തിലെ ചില വിഷയങ്ങളിൽ സ്വർഗ്ഗം നമുക്കു വിടുതൽ നൽകുകയും, മരണകാരണമായിരുന്നതിനെ ദൈവം നാളെ മാധുര്യമുള്ള തേനിനു സമമാക്കുകയും, പിന്നീട്, നമ്മുടെ തലമുറകൾക്ക് പറഞ്ഞു ചിരിക്കുവാൻ മാത്രമുള്ള ഒരു കടങ്കഥയാക്കി അതിനെ ദൈവം മാറ്റുകയും ചെയ്യും*. ഹാലേലൂയ്യ !


ദൈവാത്മാവിൽ ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, നമുക്കെതിരായി അലറി നിൽക്കുന്ന ബാലസിംഹങ്ങളെ ഭയപ്പെടേണ്ടതില്ല, ഇവ എല്ലാം മധുരമുള്ള ഓർമ്മയായും, മക്കൾക്കു പറഞ്ഞുകൊടുത്ത് ചിരിക്കുവാനുമുള്ള പഴങ്കഥകളായി മാറുകയും ചെയ്യും. അതിനുവേണ്ട ആത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാം

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.