നല്ല ആലോചന കേൾക്കാതിരുന്നാൽ

June-2025

മുതിർന്നവർ അവനോടു പറഞ്ഞ ദയയുടെയും സമാധാനത്തിൻ്റെയും ആലോചന രെഹബെയാരാജാവ് ഏറ്റെടുത്തിരുന്നെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു. എന്നാൽ അവൻ ഭോഷത്തമായത് തിരഞ്ഞെടുത്തു. കൂട്ടുകാർ പറഞ്ഞുകൊടുത്ത വിഡ്ഢിത്തം കേട്ടതുകൊണ്ട് ജനമെല്ലാം അവനെ വിട്ടുപോയി, പത്തു ഗോത്രങ്ങൾ തൻ്റെ പക്ഷത്തുനിന്നുപോയി.


     2 ദിനവൃ. 10:7 “.. നീ ജനത്തോടു ദയകാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ലവാക്കു പറഞ്ഞാൽ..”
മഹാനായ ശലോമോൻരാജാവിൻ്റെ കാലശേഷം അവൻ്റെ മകനായ രെഹബെയാം യിസ്രായേലിന്നു രാജാവായി. അവൻ്റെ മുമ്പിൽ എല്ലായിസ്രായേലും വന്ന് ഒരു കാര്യം അപേക്ഷിച്ചു. (2 ദിന.10:4) “നിൻ്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെ മേൽ വെച്ചു; ആകയാൽ നിൻ്റെ അപ്പൻ്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; ..”
    ജനത്തിൻ്റെ ഈ അപേക്ഷകേട്ട രെഹബെയാരാജാവ് ചെയ്ത കാര്യമാണ് പിന്നീട് യിസ്രായേൽ രാജ്യത്തിൻ്റെ വിഭജനത്തിന് കാരണമായത്. അവൻ തെറ്റായ ആലോചന സ്വീകരിച്ചതുകൊണ്ട് ഒരു ജനത്തിൻ്റെ ചരിത്രംതന്നെ മാറുവാൻ കാരണമായി. അവൻ വിവേകത്തോടെ ആ കാര്യത്തിൽ തീരുമാനം കൈക്കൊള്ളാതിരുന്നതുകൊണ്ട് തലമുറകൾ അതിൻ്റെ വിലകൊടുക്കേണ്ടി വന്നു.
    ജനത്തിൻ്റെ ആവശ്യംകേട്ട രെഹബെയാരാജാവ് ഒരു തീരുമാനം പറയേണ്ടതിനുവേണ്ടി അവരോട് മൂന്നു ദിവസത്തെ സമയം ആവശ്യപ്പെട്ടു. അതിന്നുശേഷം രാജാവ് തൻ്റെ പിതാവായ ശലോമോൻരാജാവിൻ്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട്, ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു. (അവർ രാജാവിന് കൊടുത്ത ഉത്തരമാണ് കുറിവാക്യമായി എഴുതിയിരിക്കുന്നത്). ജനത്തോട് ദയ കാണിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ മതി എന്ന ഉത്തരമാണ് ജ്ഞാനികൾ / മുതിർന്നവർ / അറിവുള്ളവർ അവന് പറഞ്ഞുകൊടുത്തത്. എന്നാൽ അഹങ്കാരിയായ ആ രാജാവ് ഈ നല്ലവാക്കുകൾ കേൾക്കാതെ തൻ്റെ കൂടെ കളിച്ചുവളർന്ന തൻ്റെ തരക്കാരായ കൂട്ടുകാരുടെ വാക്കുകേട്ടു. അവർ പറഞ്ഞുകൊടുത്ത പൊട്ട ആലോചന എന്തായിരുന്നു എന്ന് 2 ദിന.10:10,1 വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്
     “അവനോടു കൂടെ വളർന്നിരുന്ന യൌവനക്കാർ അവനോടു: നിൻ്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു: നീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടു: എൻ്റെ ചെറുവിരൽ എൻ്റെ അപ്പൻ്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും. എൻ്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എൻ്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.”
     ഒരിക്കൽ ശലോമോൻ രാജാവ് ചെയ്ത മഹാപാപം (1 രാജാ. 11:1..4) നിമിത്തം, യഹോവയായ ദൈവം യിസ്രായേൽ ഗോത്രങ്ങളെ വിഭാഗിച്ച്, ദാവീദ് ഗ്രഹത്തിൽനിന്നും 10 ഗോത്രങ്ങളെ വേർതിരിക്കുവാൻ തീരുമാനമെടുത്തിരുന്നു (1 രാജാ. 11:31). എന്നാൽ ആ തീരുമാനം നടപ്പാക്കുന്നതിനുമുമ്പ് ദാവീദ് ഗൃഹത്തിന് ഒരു അവസരംകൂടെ നൽകുവാൻ സ്വർഗ്ഗം തീരുമാനിച്ചതിൻ്റെ ഭാഗമായാണ് ശലോമോൻ്റെ മകനായ രെഹബെയാമിൻ്റെ ജീവിതത്തിൽ ദൈവം ഈ പരീക്ഷ നൽകിയത് എന്നു ഞാൻ വിശ്വസിക്കുന്നു. കാരണ,ം യഹോവയായ ദൈവം തൻ്റെ പ്രവാചകന്മാരിൽക്കൂടെ പലരോടും അറിയിക്കുന്ന ശിക്ഷാനടപടികൾ അവരുടെ പ്രാർത്ഥനയുടെ ഫലമായി മാറ്റുന്ന അനുഭവങ്ങൾ ദൈവവചനത്തിൽ പല ആവർത്തി നമുക്ക് കാണുവാൻ കഴിയുന്നുണ്ട്. അതുപോലെ, രാജ്യം വിഭജിക്കപ്പെടുമെന്ന ദൈവതീരുമാനത്തെപ്പോലും സ്വാധീനിക്കുവാൻ രെഹബെയാം കൈക്കൊള്ളുന്ന ആലോചനക്ക് കഴിയുമായിരുന്നു.
മുതിർന്നവർ അവനോടു പറഞ്ഞ ദയയുടെയും സമാധാനത്തിൻ്റെയും ആലോചന രെഹബെയാരാജാവ് ഏറ്റെടുത്തിരുന്നെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു. എന്നാൽ അവൻ ഭോഷത്തമായത് തിരഞ്ഞെടുത്തു. കൂട്ടുകാർ പറഞ്ഞുകൊടുത്ത വിഡ്ഢിത്തം കേട്ടതുകൊണ്ട് ജനമെല്ലാം അവനെ വിട്ടുപോയി, പത്തു ഗോത്രങ്ങൾ തൻ്റെ പക്ഷത്തുനിന്നുപോയി.
     അഭിഷക്തർ പറഞ്ഞുതരുന്ന നല്ല ആലോചന കേൾക്കാതിരുന്നാൽ ജീവിതത്തിൽ വലിയ വില നൽകേണ്ടി വരുമെന്നാണ് രെഹബെയാരാജാവിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠം. കുട്ടികളും ഈ കാര്യങ്ങൾ മനസ്സിലാക്കണം. ദൈവം തരുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. മുതിർന്നവർ പറയുന്ന ഉപദേശങ്ങൾ മുഖവിലക്കെടുക്കണം. കൂട്ടുകാർ നല്ലതാണ് പക്ഷേ, പൊട്ടത്തരങ്ങൾ പറഞ്ഞുതരുന്ന കൂട്ടുകാരെ ഒരിക്കലും കൂടെ കൂട്ടരുത്.
ഭാവിയും ചരിത്രവും ദൈവത്തിൻ്റെ കൈകളിലാണ് എന്ന് ഒരിക്കലും മറന്നുപോകരുത്.
ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ
ഭോപ്പാലിലെ സുവിശേഷവയലിൽനിന്നും,
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
വചനമാരിയിൽ നിന്നുള്ള അനുഗ്രഹ സന്ദേശങ്ങൾ കൃത്യമായി ലഭിക്കുവാൻ ഞങ്ങളുടെ ഈ ഫോൺ നമ്പറുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾതന്നെ സേവ് ചെയ്യുക 9424400654, 7898211849
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
വചനമാരിയുടെ സുവിശേഷപ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ നൽകുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി മധ്യപ്രദേശിലെ വചനമാരിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)

2) Bank A/C No. 10020041096, SHAIJU JOHN, State Bank of India, Nayapura, Bhopal (IFSC : SBIN0010526)

GooglePay (UPI) No. 9424400654
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.