ഉണങ്ങുന്നവരും തളിർക്കുന്നവരും (ധ്യാന സന്ദേശം അവസാന ഭാഗം)

June-2024

1 ശമുവേൽ 25 അധ്യായത്തിൽ നാബാൽ എന്ന ധനികനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ട്. സമ്പത്തിൻ്റെ മത്ത് തലക്കുപിടിച്ച് നീതികേടു കാണിച്ച നാബാലിന് അവസാനം എന്താണ് സംഭവിച്ചത്. 1 ശമുവേൽ 25:37,38 താൻ ചെയ്ത നീതികേടിൻ്റെ കുറ്റബോധം അവനെ ഉണക്കിക്കളഞ്ഞു, അവസാനം മരണത്തിലേക്ക് നയിച്ചു. ആരോടും അനീതി കാട്ടരുത്, അന്യായം ചെയ്യരുത്. ജീവിതത്തിലേക്കും കുടുംബത്തിലേക്കും തലമുറയിലേക്കും ഉണക്ക് ക്ഷണിച്ചുവരുത്തരുത്. ദൈവം സമൃദ്ധി തന്ന് അനുഗ്രഹത്തോടെ നിർത്തിയിരിക്കുന്നത് മറ്റുള്ളവർക്ക് നന്മ ചെയ്യാനാണ്.


     മനുഷ്യ ജീവിതത്തിൽ നേരിടുന്ന ചില വരൾച്ചയുടെയും തളിർപ്പിൻ്റെയും അനുഭവങ്ങളെക്കുറിച്ച് തിരുവചന വെളിച്ചത്തിൽ നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. തളിർത്ത് പുഷ്പിച്ചു നിൽക്കുന്ന ചില മരങ്ങൾക്ക് അവിചാരിതമായി വാട്ടം തട്ടി ക്രമേണ ഉണങ്ങിപ്പോകുന്നതുപോലെ, ജീവിതത്തിലെ ഉന്നത നിലവാരത്തിൽ സമൃദ്ധിയോടുകൂടെ കഴിഞ്ഞിരുന്നവർക്ക് അപ്രതീക്ഷിതമായി കോട്ടം സംഭവിക്കുകയും, ജീവിത മേഖലകളിൽ ഉണക്കു തട്ടുകയും ചെയ്യുന്ന കാഴ്ചകൾ കണ്ടു വരുന്നു. ഇതുപോലുള്ള ഉണക്കിൻ്റെ അനുഭവങ്ങൾക്കു കാരണമായ ചില വിഷയങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നമ്മൾ വായിക്കുന്നുണ്ട്, അപ്രകാരമുള്ള 9 കാരണങ്ങൾ ഇതുവരെ നമ്മൾ പരിശോധിച്ചു കഴിഞ്ഞു. ബാക്കി ചിലതുകൂടെ നമുക്ക് നോക്കാം;

*10) സങ്കീർ. 129:5, 6 (സീയോനെ പകെക്കുന്നവർ) ദൈവജനത്തെ നിന്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർ ഉണങ്ങിപ്പോകും.*
     ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഏതു വ്യക്തിക്കും, ഈ തിരുവചനം എത്രമാത്രം വാസ്തവമാണ് എന്ന് നിസ്സംശയം പറയുവാൻ കഴിയും. ദൈവ ജനത്തെ ഉപദ്രവിക്കുകയും ഭൂമിയിൽ നിന്ന് ഇല്ലാതാക്കിക്കളയും എന്ന പ്രതിജ്ഞ എടുത്ത് അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തവർക്ക് (രാജാക്കന്മാരും/ ഭരണാധികാരികളും) അവരുടെ പുഷ്ടിയുടെ നാളുകളെ ഇല്ലാതാക്കി, അവരെ ഉണക്കിക്കളയുന്ന ദൈവന്യായവിധിയെ നേരിടേണ്ടി വന്നു എന്നുള്ളതിന് ചരിത്രം സാക്ഷി.
ദൈവസഭയെ തൊടുന്നവർ എത്ര ഉന്നതന്മാരാണെങ്കിലും, ദൈവം അവരുടെ തഴെപ്പും പച്ചപ്പും മാറ്റി, ഉണക്കിക്കളയും എന്നതിന് ഒരു സംശയവുമില്ല. ഒരു ഉണക്കും ഞങ്ങൾക്ക് തട്ടുകയില്ല, ആർക്കും ഞങ്ങളെ തോല്പിക്കാൻ കഴിയില്ല എന്ന് അഹങ്കരിച്ചിരുന്നവരെ മൂക്കുകയറിട്ട് അടക്കി നിർത്തിയിരിക്കുന്നത് സ്വർഗ്ഗത്തിലെ ദൈവമല്ലാതെ മറ്റാരാണ്? അവർക്ക് വാട്ടം സംഭവിച്ചിരിക്കുന്നതിന് കാരണം ദൈവജനത്തിൻ്റെ പ്രാർത്ഥനയല്ലാതെ മറ്റെന്താണ്?

*11) സങ്കീർ. 37:1,2 ദുഷ്പ്രവർത്തിക്കാരും നീതികേടു ചെയ്യുന്നവരും ഉണങ്ങിപ്പോകും.*
    അന്യായം ചെയ്യരുത്, ഇതു നീതിക്കു നിരക്കാത്തതാണ് എന്ന് പലരും പറഞ്ഞിട്ടും, അതൊന്നും കേൾക്കാതെ, സ്വന്ത മനസ്സാക്ഷിയെപ്പോലും വഞ്ചിച്ച് കാര്യങ്ങൾ ചെയ്യുന്നവർ തങ്ങളുടെ ജീവിതത്തിൻ്റെ ഉണക്കിന് തങ്ങൾതന്നെ കാരണക്കാരാകുകയാണ് എന്ന് ഓർത്തിരിക്കണം. 1 ശമുവേൽ 25 അധ്യായത്തിൽ നാബാൽ എന്ന ധനികനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ട്. സമ്പത്തിൻ്റെ മത്ത് തലക്കുപിടിച്ച് നീതികേടു കാണിച്ച നാബാലിന് അവസാനം എന്താണ് സംഭവിച്ചത്. 1 ശമുവേൽ 25:37,38 താൻ ചെയ്ത നീതികേടിൻ്റെ കുറ്റബോധം അവനെ ഉണക്കിക്കളഞ്ഞു, അവസാനം മരണത്തിലേക്ക് നയിച്ചു.
ആരോടും അനീതി കാട്ടരുത്, അന്യായം ചെയ്യരുത്. ജീവിതത്തിലേക്കും കുടുംബത്തിലേക്കും തലമുറയിലേക്കും ഉണക്ക് ക്ഷണിച്ചുവരുത്തരുത്. ദൈവം സമൃദ്ധി തന്ന് അനുഗ്രഹത്തോടെ നിർത്തിയിരിക്കുന്നത് മറ്റുള്ളവർക്ക് നന്മ ചെയ്യാനാണ്.
യിരെ. 17:5… “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തൻ്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ. അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും. *യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിൻ്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.”*

*12) യൂദാ 1:12 സഹോദരനെ വഞ്ചിക്കുകയും, വളഞ്ഞ വഴികളിലൂടെ ധനം ഉണ്ടാക്കുകയും, തമ്മിൽതല്ലുകയും, ഭക്തിയെ കെടുത്തുകയും, പിറുപിറുക്കയും, ആവലാധിപറയുകയും, സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുകയും, വമ്പുപറയുകയും, കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതി പറയുകയും, ഭിന്നത ഉണ്ടാക്കുന്നവരും, പ്രാകൃതന്മാരും, ആത്മാവില്ലാത്തവരും ഉണങ്ങിപ്പോകും*
     കയീൻ്റെ വഴി, ബിലെയാമിൻ്റെ വഞ്ചന, കോരഹിൻ്റെ മത്സരം.. ഇതുപോലുള്ള ഉദാഹരണങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് അപ്പൊ. യൂദാ തൻ്റെ ലേഖനത്തിൽ ദൈവ സഭയ്ക്ക് ഈ മുന്നറിയിപ്പ് നൽകുന്നത്. ഇവ ഒക്കെ സൂക്ഷിച്ചില്ലെങ്കിൽ ജീവിതം ഉണങ്ങിപ്പോകും.
മത്തായി 24:32 ൽ യേശു കർത്താവ് അത്തിയെ നോക്കി ഉപമ പറഞ്ഞത്, അത്തിയുടെ കൊമ്പ് തളിർക്കുമ്പോൾ മനുഷ്യപുത്രൻ്റെ വരവ് വാതിക്കൽ തന്നേ ആയിരിക്കുന്നു എന്നാണ്. അത്തിയെ യെഹൂദ ജനത്തോട് ഉപമിച്ചുകൊണ്ടാണ് കർത്താവിൻ്റെ മടങ്ങിവരവിൻ്റെ അടയാളമായി യേശു നാഥൻ ഒലിവുമലയിൽവെച്ച് ഈ വാക്കുകൾ തന്റെ ശിഷ്യന്മാരോട് പറഞ്ഞത് എന്നു നമുക്കറിയാം.
അത്തിയുടെ കൊമ്പ് ഉണങ്ങിയിരിക്കുമ്പോഴല്ല, തളിർത്തിരിക്കുമ്പോഴാണ് യേശു കർത്താവ് വരുന്നത്. *ഉണങ്ങിയ അനുഭവത്തിലിരിക്കുന്നവരെ അല്ല, തളിർത്തു നിൽക്കുന്നവരെ ചേർക്കുവാനാണ് നമ്മുടെ പ്രിയൻ വരുന്നത്.*

ആകയാൽ പ്രിയരേ, ജീവിതത്തിൽ ഈ വിധങ്ങളായ ഉണക്കിൻ്റെ അനുഭവങ്ങളെ മാറ്റി, സ്വഭാവങ്ങളെ മാറ്റി, ജീവിതത്തെ ക്രമീകരിച്ച് യേശു കർത്താവിൻ്റെ വരവിനായി ഒരുങ്ങിയിരിക്കാം

ദൈവം സഹായിക്കുമാറാകട്ടെ,

*പ്രാർത്ഥനയോടെ,*
ഷൈജു പാസ്റ്റർ, വചനമാരി ടീം. ഭോപ്പാൽ

പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672. ഇതുപോലുള്ള ബൈബിൾ ധ്യാന സന്ദേശങ്ങൾ ശ്രമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാവുന്നതാണ്.

https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss


*വചനമാരി മാസികയുടെ വരിസംഖ്യ / സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള സ്തോത്രക്കാഴ്ച്ച അയക്കേണ്ട വിധം.*
GooglePay / PhonePe / UPI 9424400654 എന്ന നമ്പറിലോ 7898211849 എന്ന നമ്പറിലോ
shaijujohn@okaxis എന്ന UPI Id യിലോ ഓൺ ലൈനായി അയക്കാവുന്നതാണ്.

അക്കൗണ്ടിൽ അയക്കുന്നവർ: VACHANAMARI, A/C NO. 13500100172414, FEDERAL BANK, M.P NAGAR, BHOPAL, IFSC CODE: FDRL0001350 എന്ന അക്കൗണ്ടിലോ, അല്ലെങ്കിൽ
SHAIJU JOHN, A/C NO. 10020041096, STATE BANK OF INDIA, NAYAPURA, BHOPAL, IFSC CODE: SBIN0010526 എന്ന അക്കൗണ്ടിലേക്കോ അയക്കാവുന്നതാണ്.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.