പിന്നെ അവൻ; യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു; ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടുപറയുന്നു എന്നു പറഞ്ഞു” (ലൂക്കൊസ് 23:42,43)
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻ്റെ പരസ്യശുശ്രൂഷാ നാളുകളിൽ അനേക ആളുകൾ അവരുടെ ആവശ്യഭാരങ്ങളുമായി കർത്താവിൻ്റെ അടുക്കൽ വന്നിട്ടുണ്ട്. അവരോട് മനസ്സലിഞ്ഞ് അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും രോഗികളെ സൗഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും മരിച്ചവരെ ഉയിർപ്പെക്കുകയും ചെയ്യുക മാത്രമല്ല. വിശന്നിരുന്നവർക്ക് അവിടുന്ന് ആഹാരം നൽകുകയും കരയുന്നവരുടെ കണ്ണുനീർ തുടക്കുകയും സമൂഹം ഉപേക്ഷിച്ച കുഷ്ഠരോഗികളെപ്പോലും സ്നേഹത്തോടെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുകയും ചെയ്തു.
അങ്ങനെ എല്ലാവർക്കും സമ്മതനായി ആൾക്കൂട്ടങ്ങൾക്ക് നടുവിലൂടെ ശിഷ്യന്മാരോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന യേശുവിനെ തൊടുവാൻ അവൻ്റെ ശത്രുക്കൾക്ക് ഭയമായിരുന്നു. മർക്കൊസ് 3:7.. വായിക്കുന്നത് ഗലീലയിൽ നിന്നും, യെഹുദ്യയിൽ നിന്നും യെരുശലേമിൽ നിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിൻ്റെയും സീദോൻ്റെയും ചുറ്റുപാട്ടിൽ നിന്നും വലിയോരുകൂട്ടം ജനം യേശുവിൻ്റെ അടുക്കൽ വന്നു എന്നും ആ പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു യേശു ചെറുപടകിൽ കയറി എന്നുമാണ്. യേശുവിൻ്റെ ജനസമ്മതിയും ജനപിന്തുണയും ഒക്കെ കണ്ട അവൻ്റെ ശത്രുക്കൾ അവനെ ഒന്നു തൊടാൻപോലും ഭയപ്പെട്ടു എന്നു മാത്രമല്ല ഇതെല്ലാം കണ്ട അവർ ഭ്രാന്തുപിടിച്ചവരെപ്പോലെ ആയി എന്നാണ് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് (ലൂക്കൊ. 6:11 മർക്കൊസ് 11:18).
എന്നാൽ പിന്നീട് തൻ്റെ ക്രൂശുമരണ സമയത്ത് യേശു കർത്താവ് രണ്ടു കള്ളന്മാരുടെ മധ്യത്തിൽ ആകാശത്തിനും ഭൂമിക്കും ഇടയിൽ ചോര വാർന്നൊലിച്ച് തൂങ്ങിക്കിടക്കുമ്പോൾ. അവനുചുറ്റും ആളും ആരവുങ്ങളുമില്ലായിരുന്നു. രോഗികളാരും സൗഖ്യത്തിനായി അവിടെ വന്നില്ല, വിശന്നവരാരും അപ്പത്തിനായും അവിടെ എത്തിയില്ല. *ക്രൂശിൽനിന്ന് സ്വയം രക്ഷിക്കാൻ കഴിയാതിരിക്കുന്നവൻ അവർക്കുവേണ്ടി ഇനി എന്തു ചെയ്യാൻ? എന്ന് അവർ കരുതി*. *യേശുവിനോട് ഇനി ഒന്നും ചോദിച്ചിട്ട് കാര്യമില്ല എന്ന് അവർ വിചാരിച്ചു*. *യേശുവിൻ്റെ കൂടെനിന്നാൽ തങ്ങളുടെയും ഗതി ഇതാകും എന്ന് അവർ ഭയന്നു*. *യേശുവിൻ്റെ കഥ അവസാനിച്ചു എന്ന് അവർ വിധി എഴുതി*.
*എന്നാൽ ആ ക്രൂശിൽ യേശുവിനോടൊപ്പം മരണം കാത്തു കിടന്ന ഒരു കുറ്റവാളി യേശുവിൽ വിശ്വസിച്ചു. മറ്റുള്ളവർക്ക് യേശുവിലുള്ള പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ ആ കള്ളന് യേശുവിലുള്ള പ്രതീക്ഷ ആരംഭിച്ചു*. “പിന്നെ അവൻ; യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു; ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടുപറയുന്നു എന്നു പറഞ്ഞു” (ലൂക്കൊസ് 23:42,43)
ക്രൂശിൽ കിടന്ന ആ കള്ളനു വേണമെങ്കിൽ തൻ്റെ വിടുതലിനുവേണ്ടി യേശുവിനോട് അപേക്ഷിക്കാമായിരുന്നു. തൻ്റെ സൗഖ്യത്തിനുവേണ്ടി പ്രാർത്ഥിക്കാമായിരുന്നു. എന്നാൽ യേശുവിൻ്റെ ശക്തിയും സാമർത്ഥ്യവും ആ ക്രൂശിൽ അവസാനിക്കുന്നതല്ല എന്ന് അവൻ വിശ്വസിച്ചു. അവൻ ഉയരത്തിലുള്ളത് മാത്രം ആഗ്രഹിച്ചു. കേവലം സൗഖ്യംകൊണ്ടു തൃപ്തിപ്പെടാനല്ല യേശുവിൻ്റെ രാജ്യത്തിൽ വസിക്കുവാനുള്ള പ്രത്യാശയായിരുന്നു അവനിൽ ഉണ്ടായിരുന്നത്. അവൻ പ്രതീക്ഷിക്കാത്ത ഒരു അനുഗ്രഹമായിരുന്നു യേശു നൽകിയത്. *ഒരിക്കൽ* രാജത്വം പ്രാപിച്ചുവരുമ്പോൾ ഓർക്കണേ എന്നു പറഞ്ഞവനോട്, *ഇന്നുതന്നെ* നിനക്കതു നൽകും എന്ന് യേശു പറഞ്ഞു.
അങ്ങനെ സ്വർഗ്ഗീയ പറുദീസയിൽ യേശുവിനോടൊപ്പം ഇരിക്കുന്ന ആദ്യത്തെ വ്യക്തിയായി അവൻ മാറി.
അങ്ങനെ ക്രൂശിൽ പരിചയപ്പെട്ടവൻ മൂന്നര വർഷം കൂടെനടന്നവരെങ്കാൾ മുമ്പനായി മാറി. മത്തായി 20:16 ൽ യേശു കർത്താവ് പറഞ്ഞ വാക്കുകൾ എത്ര സത്യമാണ് (“പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാൽ പിമ്പന്മാരും ആകും”).
ക്രൂശിലെ കള്ളൻ ചോദിച്ചത് രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർക്കണേ എന്നായിരുന്നു…
എന്നാൽ *യേശു അവനു നൽകിയത് അന്നുതന്നെ തൻ്റെ കൂടെ ഇരിക്കുവാൻ ഒരു സിംഹാസനമായിരുന്നു*.
ശരീരം മുഴുവനും മുറിവേറ്റ് ചോര വർന്നൊലിച്ചുകൊണ്ട് മരണാസന്നനായി കർത്താവ് ക്രൂശിൽ കിടക്കുമ്പോഴും അവിടുത്തെ ശക്തിയിലും സാമർത്ഥ്യത്തിലും ആ ക്രൂശിലെ കള്ളൻ വിശ്വസിച്ചതുപോലെ. *ഇന്നത്തെ സാഹചര്യങ്ങൾ എന്തുതന്നെയായാലും എൻ്റെ യേശു രക്ഷിക്കുവാൻ ശക്തനാണ് എന്നു പൂർണ്ണമായി വിശ്വസിച്ച് കർത്താവിനോടു ചേർന്നു നിൽക്കുമെങ്കിൽ, നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം ഉപരിയായി ചെയ്വാൻ അവൻ ഇന്നും വിശ്വസ്തനാണ്*. സ്തോത്രം !
*പ്രാർത്ഥിക്കാം*
സ്വർഗ്ഗീയ പിതാവേ, അവിടുന്ന് വെളിപ്പെടുത്തിതന്ന തിരുവചന സത്യങ്ങൾക്കായി സ്തോത്രം ചെയ്യുന്നു. യേശു കർത്താവിൻ്റെ ശക്തിയിലും സാമർത്ഥ്യത്തിലും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ഞാൻ യേശുവിനോടുമാത്രം ചേർന്നിരിക്കുന്നു. എൻ്റെ അവസ്ഥകളും സാഹചര്യങ്ങളും അങ്ങു കാണുന്നുണ്ടല്ലോ. ഞാൻ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം ഉപരിയായി ചെയ്വാൻ അങ്ങ് ഇന്നും വിശ്വസ്തനാണല്ലോ. നന്ദി കർത്താവേ. അങ്ങ് എൻ്റെ ജീവിതത്തിൽ ചെയ്യാൻ പോകുന്ന അത്ഭുതങ്ങൾക്കായി നന്ദി. പ്രതീക്ഷയോടും പ്രത്യാശയോടും കൂടെ ഞാൻ കാത്തിരിക്കുന്നു.
യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥന സ്വീകരിക്കേണമേ. ‘ആമേൻ’
(Luke 23:42,43) “Then he said, “Jesus, remember me when you come into your kingdom.” Jesus answered him, “Truly I tell you, today you will be with me in paradise.”
During the days of the public ministry of our Lord Jesus Christ, many people have come to Him with their burdens. It is not just about caring for them and dealing with their problems, healing the sick, casting out demons, and raising the dead; He gave food to the hungry, wiped the tears of those who were crying and comforted even the lepers with love, who were abandoned by the society.
His enemies were afraid to touch Jesus, who was walking with His disciples through the crowd. In Mark 3:7.. reads that a large crowd came to Jesus from Galilee, Judaea, Jerusalem, Idumaea, Jordan, Tyre and Sidon. and Jesus got into a small boat so that the crowd would not crush Him. It is recorded in the word that His enemies who saw the approval and support of Jesus were afraid to even touch him, and they became like madmen when they saw all this (Luke 6:11 Mark 11:18).
But later at the time of His crucifixion, when the Lord Jesus hung between heaven and earth, bleeding so badly, between two thieves. There were no people and no noise around Him. No sick came there for healing, no hungry came there for bread. What can he do for them who cannot save himself from the cross? They thought that. They thought that, there was no point in asking Jesus anything more. They were afraid that this would be their fate if they stayed with Jesus. They wrote a judgment in their mind that the story of Jesus was over.
But a criminal who was waiting for death with Jesus on that cross believed in Jesus. When others lost hope in Jesus, the thief began to put hope in Jesus. (Luke 23:42,43) “Then he said, “Jesus, remember me when you come into your kingdom.” Jesus answered him, “Truly I tell you, today you will be with me in paradise.”
The thief on the cross could have pleaded with Jesus for his deliverance if he had wanted to. He could pray for his healing. But he believed that Jesus' power and might did not end at that cross. He only wanted the higher blessings. He had the hope of living in the kingdom of Jesus, and not to be satisfied with mere healing. Jesus gave a blessing that he did not expect. Jesus said to him, today you will be with me in paradise (not someday)
Thus he became the first person to sit with Jesus in the heavenly paradise.
Thus the one who met on the cross became ahead of those who walked with him for three and a half years. How true are the words of the Lord Jesus in Matthew 20:16 ("So the last will be first, and the first will be last").
The thief on the cross asked, " remember me when you come into your kingdom."
But Jesus gave him a throne to sit with Him that very day.
Just as the thief on the cross believed in His power and ability even when the Lord was lying on the cross with his whole body bleeding and bleeding, If we stick to the Lord and fully believe that He is strong to save me, No matter what the circumstances are around us, my Jesus is faithful today to do exceedingly abundantly above all that I ask and think. Hallelujah !
Let's Pray
Heavenly Father, thank You for the truths of the Word of God revealed to me. I fully believe in the power and might of the Lord Jesus. In all situations of life I am attached to Jesus alone. You have seen my conditions and circumstances. You are faithful today to do exceedingly abundantly above all that I ask or except of you. Thank you Lord. Thank you for the miracles you will do in my life. I wait with anticipation and hope.
Accept the prayer in Jesus name. 'Amen'