'ഭയപ്പെടേണ്ട'

August-2024

ദേശനിവാസികൾ യിസ്ഹാക്കിനോട് വഴക്കിടുകയും, അവനെ സമാധാനമായി ജീവിക്കുവാൻ സമ്മതിക്കാതെ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കയും ചെയ്ത സമയത്തായിരുന്നു യഹോവയായ ദൈവം രാത്രിയിൽ അവന്നു പ്രത്യക്ഷനായി അവനോട് ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; .. ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തത് (ഉല്പത്തി 26:24). അടുത്ത ദിവസം ദേശനിവാസികളായ വഴക്കാളികൾ വന്ന് യിസ്ഹാക്കിനോട് സമാധാന ഉടമ്പടി ഉണ്ടാക്കിയതായി കാണാം.


       ഉല്പത്തി 15:1 “.. *ഭയപ്പെടേണ്ട;* ഞാൻ നിൻ്റെ പരിചയും അതിമഹത്തായ പ്രതിഫലവും ആകുന്നു”.
സർവ്വശക്തനായ ദൈവം അബ്രാമിനോട് അരുളിച്ചെയ്യുന്ന വചനങ്ങളാണ് ഇത്. വിശുദ്ധ വേദപുസ്തകത്തിൽ ഈ വാക്യത്തിൽ നിന്നുതുടങ്ങി, വെളിപ്പാടു പുസ്തകം (2:10 “..പേടിക്കേണ്ട…”) വാക്യം വരെ ഏകദേശം 366 തവണ പരിശുദ്ധാത്മാവ് ആവർത്തിച്ച് പറഞ്ഞിരിക്കുന്ന പദമാണ് ‘ഭയപ്പെടേണ്ട / പേടിക്കേണ്ട / ഭ്രമിക്കേണ്ട / അധൈര്യപ്പെടേണ്ട… മുതലായവ.
      അതായത് നമ്മുടെ ദിനാരംഭത്തിൽ എന്നും ദൈവാത്മാവിന് നമ്മോട് പറയാനുള്ളത്, ‘നീ ഭയപ്പെടേണ്ട’ എന്നാണ്. അവരവർ നേരിടുന്ന ജീവിതസാഹചര്യങ്ങളോടുള്ള ബന്ധത്തിലാണ് ഈ വചനം ഓരോരുത്തരോടും കർത്താവ് അരുളിച്ചെയ്തിരുന്നത് എന്ന് വചനത്തിൽ കാണുവാൻ കഴിയും.
*1)* തനിക്ക് മക്കളില്ലല്ലോ / അവകാശികളില്ലല്ലോ എന്ന മനോദു:ഖത്തോടെ കഴിഞ്ഞിരുന്ന സമയത്താണ് ദൈവം അബ്രാമിനോട് ഭയപ്പെടേണ്ടാ;... എന്നും നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻതന്നെ നിന്റെ അവകാശിയാകും എന്ന് അവനോട് അരുളിച്ചെയ്യുന്നത്.
*2)* എൻ്റെ മകൻ മരിച്ചുപോകുമല്ലോ, അവൻ്റെ നിലവിളി എനിക്കു കേൾക്കേണ്ട, എന്ന മനോവേദനയാൽ കരഞ്ഞുകൊണ്ടിരുന്ന ഹാഗാരിനോടാണ് ദൈവത്തിൻ്റെ ദൂതൻ വന്ന് ഭയപ്പെടേണ്ട എന്നു പറയുന്നത്. (ഉല്പത്തി 21:17).
*3)* ദേശനിവാസികൾ യിസ്ഹാക്കിനോട് വഴക്കിടുകയും, അവനെ സമാധാനമായി ജീവിക്കുവാൻ സമ്മതിക്കാതെ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കയും ചെയ്ത സമയത്തായിരുന്നു യഹോവയായ ദൈവം രാത്രിയിൽ അവന്നു പ്രത്യക്ഷനായി അവനോട് ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; .. ഞാൻ നിന്നെ അനുഗ്രഹിച്ചു നിൻ്റെ സന്തതിയെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തത് (ഉല്പത്തി 26:24). അടുത്ത ദിവസം ദേശനിവാസികളായ വഴക്കാളികൾ വന്ന് യിസ്ഹാക്കിനോട് സമാധാന ഉടമ്പടി ഉണ്ടാക്കിയതായി കാണാം.
*4)* തൻ്റെ മകൻ എന്നന്നേക്കുമായി തനിക്ക് നഷ്ടപ്പെട്ടു, ഇനി തനിക്കവൻ്റെ മുഖം ഒരിക്കലും കാണാൻ കഴിയില്ലല്ലോ എന്ന് യോസേഫിനെക്കുറിച്ചോർത്ത് വേദനയോടെ ജീവിച്ചിരുന്ന നാളുകളിലൊന്നിലായിരുന്നു, ദൈവം യാക്കോബിനെ പേർചൊല്ലി വിളിച്ച് ‘ഭയപ്പെടേണ്ട എന്നും യോസേഫ് സ്വന്തകൈകൊണ്ട് നിന്റെ കണ്ണ് അടയ്ക്കും എന്നും അരുളിച്ചെയ്തത് (ഉല്പത്തി 46:3,4).
    ഇതുപോലെ പഴയ നിയമ ഭക്തന്മാരുടെ ജീവിതാനുഭവങ്ങളിൽ മാത്രമല്ല, പുതിയനിയമത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ തിരുവായിൽ നിന്നും ഭയപ്പെടേണ്ട എന്ന ആശ്വാസവാക്കു കേൾക്കുവാൻ ഭാഗ്യം ലഭിച്ചവർ നിരവധി ഉണ്ട്.
ലൂക്കൊസ് 5:10 ശിമോനോട് *ഭയപ്പെടേണ്ട* എന്നു പറഞ്ഞു
ലൂക്കൊസ് 8:50 പള്ളിപ്രമാണിയോട് *ഭയപ്പെടേണ്ട* എന്നു പറഞ്ഞു
      കർത്താവിൻ്റെ സ്വർഗ്ഗാരോഹണത്തിനു ശേഷവും സമയാസമയങ്ങളിൽ ദൈവത്തിൻ്റെ മക്കൾക്കുവേണ്ടി, ആവരുടെ ആവശ്യ സമയങ്ങളിൽ സ്വർഗ്ഗത്തിൽ നിന്നും ‘ഭയപ്പെടേണ്ട’ എന്ന ശബ്ദം കേട്ടുകൊണ്ടേ ഇരുന്നു.
അപ്പൊ. പൌലൊസിനെയും തടവുകാരെയും വഹിച്ചുകൊണ്ടുപോയ കപ്പൽ കാറ്റിലും തിരയിലും പെട്ട് തകരുന്ന സമയത്തും സ്വർഗ്ഗത്തിൽ നിന്ന് ദൂതനെ അയച്ച് കർത്താവ് അരുളിച്ചെയ്തത് *‘ഭയപ്പെടേണ്ട*’ എന്നായിരുന്നു. (അപ്പൊ.പ്ര. 27:24 “പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു“)
       ഇന്നും നമ്മുടെ ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവിന് നമ്മോട് പറയാനുള്ളത് ‘ഭയപ്പെടേണ്ട’ എന്നാണ്. പറയുക മാത്രമല്ല, *നമ്മെ ഭയപ്പെടുത്തുവാൻ തക്കതായി (കാരണമായി) ജീവിതത്തിൽ നേരിടുന്ന സകലപ്രശ്നങ്ങൾക്കും പരിഹാരം വരുത്തുകയും ചെയ്യുവാൻ കർത്താവ് വിശ്വസ്തനാണ്.*
ഈ വചനങ്ങളാൽ കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ, *ആമേൻ*
നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്,
വചനമാരിയിൽനിന്നും,
ഷൈജു Pr. (9424400654)
ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672.
വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക 9424400654.
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.