ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

May-2024

അന്ന് ആദ്യമായാണ് അവൻ ഫോൺ സൈലൻന്റിൽ വെച്ച് കിടന്നുറങ്ങുന്നത്. അന്നുതന്നെ തട്ടിപ്പുകാർ ഞങ്ങളെ വിളിക്കുവാനും ഇടയായി. ഇതെങ്ങനെ സംഭവിച്ചു? ശത്രുവായ സാത്താൻ ദൈവമക്കളുടെ ജീവിതത്തിൽ കെണികളൊരുക്കുവാൻ തട്ടിപ്പുകാരുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കും എന്നാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. സാത്താൻ ഇതുപോലുള്ള അവസരങ്ങൾ നോക്കിയിരിക്കുകയാണ്. അതുകൊണ്ട് ഈ നാളുകളിൽ ദൈവജനം പരിജ്ഞാനത്തോടെയിരിക്കണം. ഇന്നത്തെ സൈബർ സംവിധാനങ്ങൾ നമ്മുടെ ബുദ്ധി മറിക്കുകയും, പലപ്പോഴും നമ്മെ ആശയകുഴപ്പത്തിലാക്കി തെറ്റിക്കുവാൻ ശ്രമിക്കുകയും ചെയ്തെന്നു വരാം.


     “കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടൻ്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും”    (2 തെസ്സ. 3:3)
        കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവത്തിൻ്റെ ഞെട്ടൽ ഇനിയും എന്നെ വിട്ടുമാറിയിട്ടില്ല. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും എനിക്കു ലഭിച്ച ഫോൺ വിളിയിൽ നിന്നാണ് വിഷയത്തിൻ്റെ തുടക്കം. അത് ഒരു വാട്സ്ആപ്പ് കോളായിരുന്നു. വിളിക്കുന്ന ആളുടെ പ്രൊഫയൽ ചിത്രവും കാണാമായിരുന്നു. ഒരു ഉയർന്ന പോലീസ് ഓഫീസറുടെ മുഖചിത്രമായിരുന്നു അത്. ഈ ഓഫീസർ എന്തിനാണാവോ എന്നെ വിളിക്കുന്നത് എന്ന ടെൻഷനോടെയായിരുന്നു ഞാൻ ആ ഫോൺ അറ്റന്റു ചെയ്തത്. എൻ്റെ പേരു പറഞ്ഞു അദ്ദേഹം ഉറച്ച ശബ്ദത്തിൽ ഞാൻ തന്നെയാണോ എന്നു ഉറപ്പു വരുത്തി. വീട്ടിലെ ഓരോരുത്തരുടെയും പേരുകളും മറ്റും അയാൾ കൃത്യമായി ചോദിക്കുന്നതുകേട്ടപ്പോൾ എൻ്റെ ടെൻഷൻ കൂടി.
       മകൻ കാനഡയിൽ പഠിച്ചുകൊണ്ടിരിക്കുകയാണല്ലേ ? എന്ന അയാളുടെ ചോദ്യം കേട്ടപ്പോൻ മകന് എന്തു സംഭവിച്ചു എന്ന പേടി എൻ്റെ ഹൃദയമിടിപ്പ് കൂട്ടി. പിന്നീട് അയാൾ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇതായിരുന്നു. എൻ്റെ മകനെയും ചില കൂട്ടുകാരെയും കാനഡ പോലീസ് അറസ്റ്റു ചെയ്ത് ലോക്കപ്പിലിട്ടിരിക്കുകയാണ്. അവിടുത്തെ പോലീസ് ഇന്ത്യയിലെ പോലീസിന് അറിയിപ്പു നൽകി മാതാപിതാക്കളെ അറിയിക്കുവാനാണ് ഫോൺ വിളിച്ചത്. എൻ്റെ മകൻ്റെ ഫോൺ കാനഡ പോലീസ് പിടിച്ചുവെച്ചിരിക്കുകയാണ് അതുകൊണ്ട് മകനെ ഫോൺ വിളിച്ചിട്ട് കാര്യമില്ല. കേസ് സീരിയസ്സാണ് ഉടനെ ഞാൻ സ്റ്റേഷനിൽ ഹാജരാകണം. ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ ഞാൻ വല്ലാതായി.
       എന്നാൽ അതിനുശേഷം അയാൾ പറഞ്ഞ കാര്യം എൻ്റെ ഉള്ളിൽ ചില സംശയങ്ങൾ ജനിപ്പിച്ചു. പണം കൊടുത്താൽ എൻ്റെ മകനെ കേസിൽ നിന്ന് ഒഴിവാക്കിതരാം എന്നായിരുന്നു അയാൾ പറഞ്ഞത്. കാനഡയിലെ കേസിന് ഇന്ത്യയിലെ പോലീസ് കാശുവാങ്ങുന്നോ? ഇവിടുത്തെ പോലീസുകാർക്ക് കാശുകൊടുത്താൽ കാനഡയിലെ കേസ് പിൻവലിക്കുമോ? അങ്ങനെ പല സംശയങ്ങൾ എൻ്റെ ഉള്ളിലുണ്ടായി. തുടർന്ന് അയാൾ ഏതു നമ്പറിൽ നിന്നാണ് എന്നെ വിളിക്കുന്നത് എന്നു ഞാൻ പരിശോധിക്കുകയും ചെയ്തു.
       +977 (9848504...) എന്ന ഫോൺ നമ്പറിൽ നിന്നാണ് ഇയാൾ സംസാരിക്കുന്നത് എന്നു മനസ്സിലായി. ഇത് ഇന്ത്യൻ കോഡല്ലല്ലോ, എൻ്റെ നമ്പർ +91 (9424400654) ആണല്ലോ ഇന്ത്യൻ കോഡ് എന്നു ഞാൻ ഓർത്തു. എൻ്റെ അടുത്തു നിന്ന് ഞങ്ങളുടെ ഫോൺ സംഭാഷണം കേട്ടുകൊണ്ടിരുന്ന എൻ്റെ അളിയനോട് ഞാൻ ഉടനെ ഈ കോഡ് നമ്പർ ഏതു രാജ്യത്തെയാണ് എന്ന് പരിശോധിക്കുവാൻ പറഞ്ഞു. മൊബൈൽ ഗൂഗിളിൽ നോക്കി അത് നേപ്പാൾ രാജ്യത്തിൻ്റെ കോഡാണ് എന്നു പറഞ്ഞു. ഞങ്ങൾക്കു സമാധാനമായി. ആരോ ചിലർ പണം തട്ടാനായി നടത്തുന്ന തട്ടിപ്പിൻ്റെ ഭാഗമാണ് ഈ ഫോൺ വിളി എന്നു ഉറപ്പായി. എങ്കിലും അത് അറിഞ്ഞ ഭാവം നടിക്കാതെ, ‘ഞങ്ങൾ ആലോചിക്കട്ടെ’ എന്നു പറഞ്ഞുകൊണ്ട് അയാളുടെ ഫോൺ ഞാൻ കട്ട് ചെയ്തു. എത്ര സമർത്ഥമായാണ് ഇക്കൂട്ടർ നമ്മളുടെ വിവരങ്ങൾ മനസ്സിലാക്കുന്നത് എന്നും, ഇന്ത്യയിലെ ഒരു പോലീസ് ഓഫീസറുടെ ഫോട്ടോ സംഘടിപ്പിച്ച് അവരുടെ വാട്സ്ആപ്പ് പ്രൊഫയിൽ പിക്ചറായി ഇട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നും, പലപ്പോഴും ഇതൊന്നും മനസ്സിലാകാതെ എത്രയോ ആളുകൾ ഇവരുടെ വലയിൽ കുടുങ്ങി മാനസികമായി വിഷമിക്കുകയും (തകരുകയും) സമ്പത്ത് നഷ്ടപ്പെടുത്തിയിട്ടുമുണ്ടാകാം എന്നും ഞാൻ ഓർത്തുപോയി.
       എന്നാൽ പിന്നീടുണ്ടായ കാര്യമാണ് അടുത്ത ഒന്നുരണ്ടു മണിക്കൂറുകൾ ഞങ്ങളെ ഏറെ വിഷമിപ്പിച്ചത്. ഈ കാര്യങ്ങൾ പറയുവാനും മകന് കുഴപ്പമൊന്നാമില്ലല്ലോ എന്ന് അറിയുന്നതിനും വേണ്ടി ഞാൻ ഉടനെ കാനഡയിലുള്ള മകന് ഫോൺ ചെയ്തപ്പോൾ ഞങ്ങളുടെ മകൻ ഫോൺ എടുക്കുന്നില്ല. പല പ്രാവശ്യം വിളിച്ചുനോക്കി, ബെല്ലടിക്കുന്നുണ്ട് എങ്കിലും ഫോൺ അറ്റന്റു ചെയ്യുന്നില്ല. ഞങ്ങൾക്ക് ഭയമായി, ആരെങ്കിലും അവനെ തടഞ്ഞുവെച്ചിട്ടാണോ നേപ്പാൾ നമ്പറിൽനിന്ന് ഞങ്ങളെ വിളിച്ചത് എന്ന പേടി ആയി. അവൻ്റെ കൂട്ടുകാരെ പലരെ വിളിച്ചെങ്കിലും അവർ ആരും അവനെ കണ്ടില്ല എന്നു പറഞ്ഞു. കഴിഞ്ഞ ദിവസം അവിടെയുള്ള ഒരു പുതിയ സ്ഥലത്തേക്ക് അവൻ താമസം മാറിയതുകൊണ്ട് അവിടെയുള്ള ആരുടെയും ഫോൺ നമ്പർ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നുമില്ല. സാധാരണ എത്ര തിരക്കുണ്ടെങ്കിലും രണ്ടു തവണ അടുപ്പിച്ച് വിളിച്ചാൽ അവൻ ഫോൺ എടുക്കാറുണ്ട്, അല്ലെങ്കിൽ ഉടനെ തിരിച്ചുവിളിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു തൂറു തവണ എങ്കിലും വിളിച്ചിട്ടും ഒരു മറുപടിയുമില്ല. എന്തു സംഭവിച്ചു ? നേപ്പാൾ നമ്പറിലേക്ക് തിരിച്ചുവിളിക്കണോ ? സമാധാനം നഷ്ടപ്പെട്ട ഞങ്ങൾ ദൈവസന്നിധിയിൽ കരയുവാൻ തുടങ്ങി. മണിക്കൂർ കടന്നുപോയി. അവസാനം മോൻ്റെ നമ്പറിൽ നിന്ന് ഫോൺ വന്നു. അവൻ്റെ ശബ്ദം കേട്ട ഞങ്ങൾക്കു സമാധാനമായി.
       എന്താണ് ഫോൺ എടുക്കാൻ താമസിച്ചത് എന്ന ചോദ്യത്തിന് അവൻ പറഞ്ഞ ഉത്തരം; കഴിഞ്ഞ രണ്ടു ദിവസമായി തിരക്കുകൾ കാരണം ശരിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, അതുകൊണ്ട് ഫോൺ സൈലൻന്റിൽ വെച്ചു ഉറങ്ങുകയായിരുന്നു എന്നാണ്. കൂട്ടുകാർ വന്ന് വിളിച്ചെഴുന്നേൽപ്പിച്ച്, നിൻ്റെ പപ്പ നിന്നെ വിളിച്ചിട്ട് കിട്ടാതെ വിഷമിക്കുന്നു, ഞങ്ങളെ വിളിക്കുന്നു എന്നു പറഞ്ഞു. എന്തു പറ്റി പപ്പ? എന്തിനാണ് ഇത്ര അത്യാവശ്യമായി വിളിച്ചത് ? മകൻ്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ഫോൺ സ്പീക്കറിൽ ഇടാൻ പറഞ്ഞു. അവൻ്റെ കൂട്ടുകാരെല്ലാം കേൾക്കേ ഉണ്ടായ സംഭവം ഞാൻ വിശദമായി പറഞ്ഞു. അവരുടെ വീടുകളിൽ വിളിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് കൊടുക്കുവാനും പറഞ്ഞു.
         കാനഡയിലെ സഡ്ബറി എന്ന സ്ഥലത്ത് കഴിഞ്ഞ മൂന്നു വർഷത്തോളമായി മോൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു. അന്ന് ആദ്യമായാണ് അവൻ ഫോൺ സൈലൻന്റിൽ വെച്ച് കിടന്നുറങ്ങുന്നത്. അന്നുതന്നെ തട്ടിപ്പുകാർ ഞങ്ങളെ വിളിക്കുവാനും ഇടയായി. ഇതെങ്ങനെ സംഭവിച്ചു? ശത്രുവായ സാത്താൻ ദൈവമക്കളുടെ ജീവിതത്തിൽ കെണികളൊരുക്കുവാൻ തട്ടിപ്പുകാരുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കും എന്നാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. സാത്താൻ ഇതുപോലുള്ള അവസരങ്ങൾ നോക്കിയിരിക്കുകയാണ്. അതുകൊണ്ട് ഈ നാളുകളിൽ ദൈവജനം പരിജ്ഞാനത്തോടെയിരിക്കണം. ഇന്നത്തെ സൈബർ സംവിധാനങ്ങൾ നമ്മുടെ ബുദ്ധി മറിക്കുകയും, പലപ്പോഴും നമ്മെ ആശയകുഴപ്പത്തിലാക്കി തെറ്റിക്കുവാൻ ശ്രമിക്കുകയും ചെയ്തെന്നു വരാം. വിദേശരാജ്യങ്ങളിൽ പഠിക്കുവാനും ജോലിക്കും മറ്റുമായി പോയിരിക്കുന്ന മക്കളുള്ളവരുടെ അടുക്കൽ ഇതുപോലുള്ള ചതിക്കുഴികൾ ഒരുക്കി പലരും സമീപിക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് *കരുതലോടെ ഇരിക്കുക. പ്രാർത്ഥനയോടും കർത്താവിൽ ആശ്രയിച്ചുംകൊണ്ടിരിക്കുക. അവരുടെ തന്ത്രങ്ങളും ശ്രമങ്ങളുമെല്ലാം കർത്താവ് പരാജയപ്പെടുത്തികൊള്ളും*.

*പ്രാർത്ഥനയോടെ*
ഷൈജു പാസ്റ്റർ (Mob: 7898211849)
വചനമാരി, ഭോപ്പാൽ

The Lord will Guard us from the Evil one

“But the Lord is faithful, who shall establish you, and guard you from the evil [one].” (2 Thess. 3:3).

        The shock of an incident that happened the other day has not left me yet. The issue started with a phone call I received from an unknown number. It was a WhatsApp audio call. I could see a profile picture of a high-ranking police officer. I answered the phone with tension as to why this officer was calling me. He said my name and made sure it was me in a firm voice. My tension increased when I heard him asking the names of everyone in my house and so on.

        Isn't your son studying in Canada? When I heard his question, the fear of what happened to my son increased my heart rate. This was a summary of what he had to say afterwards. My son and some of his friends have been arrested and locked up by the Canadian police. A notification given to the police in India and made a phone call to inform the parents. My son's phone has been seized by the Canadian police, so there is no point in calling him. The case is serious and I have to attend the station immediately. After hearing this, I was very upset.

        But what he said after, that made me have some doubts. He said that if I pay the money, my son can be released from the case. Is the police in India paying money for the case in Canada? If the police here are paid, will the case in Canada be withdrawn? So many doubts arose in my mind. Then at that point I checked from which number he was calling me.

      It was understood that he was speaking from the phone number +977 (9848504...). I remembered that this is not Indian code. My number starts +91 (9424400654) Indian code. I immediately told my brother-in-law who was listening to our phone conversation to check which country this code number belongs to. Looked on mobile google and said that it is Nepal country code. We are at peace. It is certain that this phone call is part of a scam by someone to extort money from us. But without pretending to know it, I hung up his phone saying 'Let me think about it'. I noticed how cleverly these people understand all our information, how they mislead people by organizing a photo of a police officer in India and putting it as their WhatsApp profile picture, and how many people may have been caught in their net without realizing it and have suffered mental distress and lost their wealth.

       But it was what happened next that troubled us the most for the next couple of hours. When I immediately called my son in Canada to tell him these things and to make sure he was okay, our son did not pick up the phone. We called him several times, the bell is ringing but the phone is not answered. We were afraid that someone had blocked him and called us from Nepal number. We called many of his friends, but none of them saw him. We didn't have the phone number of anyone there because he moved to a new place there the other day. Usually, no matter how busy he is, if I call twice, he picks up the phone, or calls back immediately. But now there is no answer despite calling at least hundred times. what happened ? Should we call back to Nepal number? We lost our peace and started Praying before God. The hour passed. Finally the phone came from my son’s number. When we heard his voice, we felt peace.

       His answer to the question of why he took so long to pick up the phone; For the past two days, I was unable to sleep properly due to the busy schedule, so I slept with my phone on silent. Friends came and woke me up and said that your father is worried about not being able to call you, he is calling us. what's up dad ? Why did you call so urgently? When I heard my son's question, I told him to put the phone on speaker. I told all his friends about the incident in detail. I also told them to call their homes and warn their parents about it.

       My son John has been studying and working in Sudbury, Canada for the past three years. That was the first time he slept with the phone on silent. Scammers also called us that same day. How did this happen? The answer to this question is that Satan, the enemy, will work with the deceivers to set traps in the lives of God's children. Satan is looking for opportunities like this. Therefore God's people must be wise in these days. Today's cyber systems can fool our brains and often try to confuse and mislead us. Those who have children who have gone to study and work in foreign countries may be careful about these types of fraudsters; Let us keep praying and trusting in the Lord. The Lord will defeat all their strategies and efforts.  Amen

 

With prayers

Shaiju Pastor (Mob: 7898211849)

Vachanamari, Bhopal

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.