ഉൽപ്പത്തി 1:2 "ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിൻമീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു"
ഉൽപ്പത്തി പുസ്തകം ഒന്നാം അധ്യായത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ തമ്മിൽ വർഷങ്ങളുടെ വ്യത്യാസമുണ്ട് എന്ന് വേദപഢിതർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ഒരു കാര്യം വ്യക്തമാണ്, ഒന്നാം വാക്യത്തിൽ സൃഷ്ടി നടന്നു എങ്കിലും രണ്ടാം വാക്യത്തിൽ നിന്നാണ് സാഹചര്യങ്ങൾ മാറുന്നത് എന്നു കാണാം. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ അവ ഇരുൾമൂടി കിടക്കുന്ന, ശൂന്യമായ ഒരു പാഴ്വസ്തുവായിരുന്നു. ആകൃതിയും ഭാവവുമില്ലാതിരുന്ന, ഗുണവും മണവുമില്ലാതിരുന്ന, വെള്ളംകൊണ്ട് മൂടപ്പെട്ട, നിർജ്ജീവമായിക്കിടന്ന വെറും ഒരു പാഴ് വസ്തു.
'ആദിയിൽ' എന്ന കൃത്യമല്ലാത്ത ഒരു സമയത്തിൽ നിന്ന് 'ഒന്നാം ദിവസം' എന്ന കൃത്യമായ സമയത്തേക്ക് എത്തുന്നതിന് മൂല കാരണമായത്, രണ്ടാം വാക്യത്തിൽ കാണുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടലാണ്. പാഴും ശൂന്യവുമായ വെള്ളംകൊണ്ട് മൂടപ്പെട്ട ഇടത്തേക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവന്നു.
'And the Spirit of God *moved* upon the face of the waters' എന്നാണ് പ്രധാനപ്പെ ബൈബിൾ തർജ്ജമകളിൽ എല്ലാം (King James, American Standard etc.) ഉൽപ്പത്തി 1:2 ൽ രേഖപ്പെടുത്തിയിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടലിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. അതായത്, പരിശുദ്ധാത്മാവ് ചലിക്കുവാൻ ആരംഭിച്ചപ്പോൾ, സ്ഥിതിഗതികൾക്ക് മാറ്റം വന്നു എന്നർത്ഥം. ഭൂമിക്ക് രൂപവും ആകൃതിയും വന്നു, പാഴ് വസ്തു എന്ന പേരുമാറി, ശൂന്യമായി കിടന്നിരുന്നവ നിറയുവാൻ ആരംഭിച്ചു, ഭംഗിയില്ലാതിരുന്നത് 'നല്ലത്' ആയി മാറി. സ്തോത്രം !
ഒന്നുകൂടെ വ്യക്തമായിപ്പറഞ്ഞാൽ, ഉൽപ്പത്തി 1:2 വാക്യത്തിൽ പരിശുദ്ധാത്മാവ് ചലിക്കുവാൻ ആരംഭിച്ചില്ലായിരുന്നെങ്കിൽ, ഉൽപ്പത്തി 1:1 ൽ കാണുന്നതുപോലെതന്നെ ആകാശവും ഭൂമിയും എന്നും പാഴും ശൂന്യവുമായിത്തന്നെ കിടക്കുമായിരുന്നു.
*പരിശുദ്ധാത്മാവിന്റെ ഇടപെടലാണ് എന്നും കാര്യങ്ങൾ മാറ്റിമറിയ്ക്കുന്നത്, വിഷയങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കുന്നത്. പരിശുദ്ധാത്മാവ് ചലിക്കുവാൻ ആരംഭിച്ചാൽ ഇരുൾ മാറും, സ്ഥിതിഗതികൾക്ക് ഉറപ്പുണ്ടാകും, ചിലരുടെ സ്വഭാവം മാറും, ചിലരുടെ ബുദ്ധി തെളിയും, ചിലരുടെ വാശിമാറും, ചിലരുടെ വൈരാഗ്യം നീങ്ങും, ചിലരുടെ ഭാഗ്യം തെളിയും, ചിലർ മോശ ശീലങ്ങൾ ഉപേക്ഷിക്കും, ചിലരുടെ തീരുമാനങ്ങൾ മാറും...... ദൈവാത്മാവിൽ ഞാൻ എഴുതുന്നു; കുത്തഴിഞ്ഞു കിടക്കുന്നവയെല്ലാം ഒരു നല്ല ക്രമത്തിലേക്കു വരും: ആമേൻ.., ഹാലേലൂയ്യാ...*
ഇയ്യോബ് 38:4 മുതൽ വായിക്കുന്നതുപോലെ, പാഴും ശൂന്യമായികിടന്ന ഭൂമിയിൽ, (ജീവിതങ്ങളിൽ) പരിശുദ്ധാത്മാവിന്റെ ചലനം അത്ഭുതങ്ങൾ സൃഷ്ടിക്കും, ദൈവപുത്രന്മാർ സന്തോഷിക്കത്തക്ക മാറ്റങ്ങൾ സംഭവിക്കും.
ആകയാൽ പ്രിയരേ, ഇന്ന് നമ്മുടെ ജീവിതത്തിലും ചില മാറ്റങ്ങൾ സംഭവിക്കേണ്ടതിന്നു പരിശുദ്ധാത്മാവ് പ്രവർത്തിക്കാനായി സമർപ്പിച്ചുകൊടുക്കാം. ഇരുൾ മാറട്ടെ, പ്രതീക്ഷകൾ അസ്തമിച്ചിടത്ത് നല്ല ദിവസങ്ങൾ പിറക്കട്ടെ, പാഴും ശൂന്യവുമായ അവസ്ഥകൾ മാറി ജീവിതം മനോഹരമാകട്ടെ,..
*പരിശുദ്ധാത്മാവേ, അഭിഷേകമായി ഇന്ന് എന്റെ ജീവിതത്തിൽ ഇറങ്ങിവരണമേ* എന്നു നമുക്കു പ്രാർത്ഥിക്കാം, ആമേൻ.
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047