ലോക ജനസംഖ്യ 800 കോടിയിലേക്ക്

July-2022

2022 നവംബര്‍ മാസത്തോടെ ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. U.N പ്രസിദ്ധപ്പെടുത്തിയ World Population Prospects 2022 ല്‍ ആണ് ഈ പഠന റിപ്പോര്‍ട്ട് കാണുന്നത്.


2022 നവംബര്‍ മാസത്തോടെ ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. U.N പ്രസിദ്ധപ്പെടുത്തിയ World Population Prospects 2022 ല്‍ ആണ് ഈ പഠന റിപ്പോര്‍ട്ട് കാണുന്നത്.
140 കോടിയോട് അടുത്തു നില്‍ക്കുന്ന ഇന്ത്യന്‍ ജനസംഖ്യയാണ് ഇതില്‍ പ്രത്യേകമായി എടുത്തു പറയേണ്ടത്. ഇന്ത്യ ജനസംഖ്യാ വര്‍ദ്ധനവിന്‍റെ കാര്യത്തില്‍ 2023 ല്‍ ചൈനയെ മറികടക്കും എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു.
ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെയും സാമ്പത്തിക മാന്ദ്യത്തിന്‍റെയും ഫലമായി തൊഴിലില്ലായ്മയോടൊപ്പം ലോകം ഒരു ഭക്ഷ്യക്ഷാമം നേരിടുവാന്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്ന, കാലാവസ്ഥ വ്യതിയാനവും വനനശീകരണവും അന്തരീക്ഷ മലിനീകരണവും ഒക്കെ പ്രതികൂലമായി നില്‍ക്കുന്ന ഈ ഘട്ടത്തിലാണ് ഭീമമായ ഈ ജനസംഖ്യ വര്‍ദ്ധനവ് ലോകരാജ്യങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്.

https://chat.whatsapp.com/G7sR3hypTk795MN8hmbArl

കോവിഡിന് ശേഷമുള്ള വടക്കെ ഇന്‍ഡ്യന്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍

കോവിഡിനും ലോക്ഡൗണിനും ശേഷം വടക്കെ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍, സഭകളും സുവിശേഷപ്രവര്‍ത്തനങ്ങളും സാധാരണഗതിയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്നു.
ചില ബൈബിള്‍ കോളേജുകളില്‍ ഹ്രസ്വകാല കോഴ്സുകളിലേക്ക് പ്രവേശനം നല്‍കികൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയും വിദ്യാര്‍ത്ഥികളുടെ അഭാവവും കാരണമായി നിരവധി ബൈബിള്‍ ട്രെയിനിംഗ് സെന്‍ററുകള്‍ പ്രവര്‍ത്തനങ്ങള്‍ നിറുത്തിയിരിക്കുന്നത് ഭാവിയില്‍ സുവിശേഷ പ്രവര്‍ത്തകരുടെ അപര്യാപ്തതയ്ക്കും ദൈവസഭയുടെ വളര്‍ച്ചയ്ക്കും ക്ഷീണമായിതീര്‍ന്നേക്കാം

വടക്കെ ഇന്‍ഡ്യയില്‍ നിന്ന് വാര്‍ത്തകളും വിശേഷങ്ങളും അറിയുവാന്‍ (താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്) വചനമാരി ഭോപ്പാല്‍ WhatsApp ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/G7sR3hypTk795MN8hmbArl

Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*