ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല

June-2022

ദുഷ്ടന്‍റെ ചെങ്കോലിന് അഥവാ ഈ വക ആധിപത്യങ്ങൾക്ക് ഇനിയും നമ്മുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടായിരിക്കില്ല, കാരണം; യെശയ്യാവ് 14:5 *"യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു*" സങ്കീര്‍. 110:2 "നിന്‍റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്‍റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക" ഇതുവരെയും നമ്മുടെ ജീവിതത്തെ ഭരിച്ചുകൊണ്ടിരുന്ന ചെങ്കോലുകളെ ദൈവം ഒടിച്ചുകളഞ്ഞ്, ഇനി അവയില്‍ വാഴേണ്ടതിനായി അധികാരത്തിന്‍റെ ചെങ്കോല്‍ സീയോനില്‍ നിന്ന് നമ്മുടെ കൈയ്യില്‍ തന്നിരിക്കുന്നു, വിശ്വസിക്കുന്നവര്‍ക്ക്, ഈ ദൈവവചനങ്ങള്‍ ഏറ്റെടുത്ത് 'ആമേന്‍' പറയാം


"..ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല" (സങ്കീർ. 125:3)
The scepter of the wicked will not remain over the land allotted to the righteous..”
ഭക്തനായ ദാവീദിൻ്റെ ഈ സങ്കീർത്തന വരികളുടെ മലയാള പരിഭാഷയ്ക്ക് അൽപ്പംകൂടെ വ്യക്തതവേണമായിരുന്നുവെന്ന് മറ്റു ഭാഷാതർജ്ജമകൾ വായിക്കുമ്പോൾ നമുക്കു തോന്നിപ്പോകും. കാരണം, മുകളിൽ കുറിച്ചിരിക്കുന്നത് ഈ വാക്യത്തിൻ്റെ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഇംഗ്ലീഷ് പരിഭാഷയാണ് (New International Version). 'നീതിമാന്മാർക്ക് അവകാശമായി നൽകപ്പെട്ടിരിക്കുന്ന ഭൂമിയിൽ ദുഷ്ടന്മാർക്ക് ഏറെനാൾ ആധിപത്യം ഉണ്ടായിരിക്കില്ല' എന്നാണ് ഈ വാക്യത്തിൻ്റെ സാരം.
*ഈ സന്ദേശം വായിക്കുന്ന ചില ജീവിതങ്ങളുടെ ഇന്നത്തെ അവസ്ഥയോടുള്ള ബന്ധത്തിൽ ഈ വാഗ്ദത്ത വചനം നൽകുന്ന പ്രത്യാശ*;
1) കൈഎത്തുന്ന ദൂരത്ത് ശത്രു തടഞ്ഞുവെച്ചിരിക്കുന്ന ചില നന്മകളിൽ ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
2) കഴിഞ്ഞ കുറച്ചു നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളിൽ ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
3) കുടുംബജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരാജയങ്ങളിൽ ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
4) ശരീരത്തെ ബലഹീനമാക്കിക്കൊണ്ടിരിക്കുന്ന ഈ രോഗത്തിൽ ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
5) തലമുറകളുടെ അനുഗ്രഹത്തെ കെടുത്തുന്ന ഈ പോരാട്ടത്തില് ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
6) ചില നാളുകളായി ഉറക്കം കെടുത്തുന്ന, സമാധാനം നഷ്ടപ്പെടുത്തുന്ന ഈ കടബാധ്യതകളില് ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
7) ഇനി പ്രതീക്ഷയ്ക്ക് വകയില്ല, കാര്യം നടക്കില്ല, കഴിവില്ല, ബുദ്ധിയില്ല എന്ന ചിന്തകളില് (വിഷയങ്ങളില്) ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
ദുഷ്ടന്റെ ചെങ്കോലിന് അഥവാ ഈ വക ആധിപത്യങ്ങൾക്ക് ഇനിയും നമ്മുടെ ജീവിതത്തില് സ്ഥാനം ഉണ്ടായിരിക്കില്ല, കാരണം;
യെശയ്യാവ് 14:5
*"യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു*"
സങ്കീര്. 110:2
"നിന്റെ ബലമുള്ള ചെങ്കോല് യഹോവ സീയോനില്നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക"
ഇതുവരെയും നമ്മുടെ ജീവിതത്തെ ഭരിച്ചുകൊണ്ടിരുന്ന ചെങ്കോലുകളെ ദൈവം ഒടിച്ചുകളഞ്ഞ്, ഇനി അവയില് വാഴേണ്ടതിനായി അധികാരത്തിന്റെ ചെങ്കോല് സീയോനില് നിന്ന് നമ്മുടെ കൈയ്യില് തന്നിരിക്കുന്നു, വിശ്വസിക്കുന്നവര്ക്ക്, ഈ ദൈവവചനങ്ങള് ഏറ്റെടുത്ത് 'ആമേന്' പറയാം
ഈ വചനങ്ങളാല് ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!
ക്രിസ്തുവില് സ്നേഹപൂര്വ്വം..
ഷൈജു ജോണ്
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.