ജൂൺ മാസ, അനുഗ്രഹ സന്ദേശം

May-2023

കഷ്ടത്തിൽ ആയപ്പോൾ അവൻ തൻ്റെ യഹോവയോടു അപേക്ഷിച്ചു. തൻ്റെ പിതാക്കന്മാരുടെ ദൈവത്തിൻ്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രർത്ഥിച്ചു* ” (2 ദിനവൃ. 33:9,12) ഈ പ്രാർത്ഥന അവൻ്റെ ജീവിതംതന്നെ മാറ്റിമറിച്ചു. അന്നുവരെ ദൈവത്തിന് അനിഷ്ടനായിരുന്നവൻ അന്നുമുതൽ ദൈവത്തിന് പ്രിയനായി മാറി. ഒരു പ്രാർത്ഥന (ഒറ്റ പ്രാർത്ഥന) കൊണ്ടാണ് ഇത് സാധിച്ചത്. അന്നുവരെ അവൻ ചെയ്തതെല്ലാം ദൈവം മറക്കാനും അവനോട് പൊറുക്കാനും കാരണമായത് ആ പ്രാർത്ഥനയുടെ രീതി ആയിരുന്നു. ‘ *ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി പ്രർത്ഥിച്ചു*


*കർത്താവിൽ പ്രിയരേ,*
       വചനമാരി സുവിശേഷ പ്രവർത്തനങ്ങളിൽ സഹകാരികളായിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും, യേശു കർത്താവിൻ്റെ പരിശുദ്ധ നാമത്തിൽ ഭോപ്പാലിൽ നിന്ന് ഞങ്ങളുടെ സ്നേഹ വന്ദനങ്ങൾ അറിയിക്കുന്നു. ഇന്ന് ഒരു പുതിയ മാസത്തിലേക്ക് പ്രവേശിക്കുവാൻ ദൈവം നമുക്കു കൃപ ചെയ്തിരിക്കുന്നുവല്ലോ. ഈ ജൂൺ മാസം നിങ്ങൾക്ക് ഏറ്റവും അനുഗ്രഹിക്കപ്പെട്ട ഒരു മാസമായിരിക്കേണ്ടതിന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ മാസത്തേക്കുവേണ്ട ഒരു അനുഗ്രഹവാക്യം ദൈവാത്മാവ് എൻ്റെ ഹൃദയത്തിൽ തന്നിരിക്കുന്നത്, 1 പത്രൊസ് 5:6 വാക്യമാണ്. “അതുകൊണ്ട് *അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിൻ്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ* ”
        നമ്മൾ എല്ലാവിധത്തിലും ഉന്നതിയിൽ ജീവിക്കണമെന്നാണ് ദൈവത്തിൻ്റെ ഇഷ്ടം. അതിനുവേണ്ട മാർഗ്ഗങ്ങൾ പരിശുദ്ധാത്മാവ് തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മൾ അവ അനുസരിച്ചാൽ നിശ്ചയമായും എല്ലാവിധ ആത്മീയ, ഭൗതിക ഉന്നതിയിൽ ജീവിക്കുവാൻ നമുക്കു സാധിക്കും. അതേ, ഈ മാസം ഉന്നതിയുടെ മാസമായിരിക്കും.
          വേദപുസ്തകത്തിലെ പഴയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു രാജാക്കന്മാരെക്കുറിച്ച് ഞാൻ ഓർമ്മിപ്പിക്കാം. *ഒന്ന്;* ശൗൽ എന്ന രാജാവാണ്. യിസ്രായേലിൻ്റെ ആദ്യത്തെ രാജാവായിരുന്നല്ലോ ശൗൽ, തന്റെ ഭരണത്തിൻ്റെ ആരംഭത്തിൽ വളരെ നല്ല കാര്യങ്ങളൊക്കെയും ചെയ്തു എങ്കിലും, ക്രമേണ അഹങ്കാരവും നിഗളവും അവൻ്റെ ജീവിതത്തിൽ കടന്നുവന്നു, അവൻ ദൈവകൽപ്പന അനുസരിച്ചില്ല, അതുകൊണ്ട് ദൈവം അവനെ രാജസ്ഥാനത്തുനിന്ന് നീക്കിക്കളഞ്ഞു. പിന്നീട് അവൻ്റെ പാപത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയപ്പോള്‍, അവൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു; "ഞാന്‍ പാപം ചെയ്തിരിക്കുന്നു, എങ്കിലും ജനത്തിന്‍റെ മൂപ്പന്മാരുടെ.. മുമ്പാകെ ഇപ്പോള്‍ എന്നെ മാനിക്ക.." (1 ശമുവേല്‍ 15:30). ദൈവത്തോട് 'എന്‍റെ പാപം ക്ഷമിക്കണേ' എന്നു യാചിക്കാതെ, 'എന്നെ മാനിക്ക' എന്നു പറഞ്ഞ ശൗല്‍ എന്നും അങ്ങനെയായിരുന്നു. ദൈവസന്നിധിയില്‍ താഴാതെ, സ്വന്ത മാനവും മഹത്വവും അന്വേഷിച്ചു നടന്നു. അവസാനം തന്‍റെ മരണ സമയത്തുപോലും മാനം നോക്കിയ, അവന്റെ മരണംപോലും എത്ര പരിതാപകരമായിരുന്നു എന്നു കാണാം. തലക്കനവും, ഈഗോയും, അഹംഭാവവും ജീവിതത്തിലെ ഉന്നതികൾ അവന് നഷ്ടപ്പെടുത്തി.

        എന്നാൽ *മറ്റൊരു രാജാവിൻ്റെ* ചരിത്രം ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്, മനശ്ശെ എന്നാണ് ആ രാജാവിൻ്റെ പേര്. തൻ്റെ ഭരണത്തിൻ്റെ ആരംഭകാലം ഒട്ടുംതന്നെ നല്ലതായിരുന്നില്ല, കൊള്ളരുതായ്മകൾ ചെയ്ത് അവൻ ദൈവത്തെ കോപിപ്പിച്ചു. വിഗ്രഹങ്ങളെയും ബിംബങ്ങളെയും സ്ഥാപിച്ചു ജനത്തെക്കൊണ്ട് പാപം ചെയ്യിപ്പിച്ചു. രാജ്യത്ത് ആഭിചാരം ചെയ്യുന്നവരെയും ക്ഷുദ്രപ്രയോഗങ്ങൾ ചെയ്യുന്നവരെയും നിയമിച്ചു. അവസാനം ദൈവം അവനെ അശ്ശൂർ രാജാവിന് ഏൽപ്പിച്ചു. അവർ അവനെ പിടിച്ച് ചങ്ങലയ്ക്കിട്ട് ബാബേലിലേക്കു കൊണ്ടുപോയി.
             എന്നാൻ ആ കഷ്ടത അവന്റെ കണ്ണു തുറപ്പിച്ചു. വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്; “*കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രർത്ഥിച്ചു* ” (2 ദിനവൃ. 33:9,12)
          ഈ പ്രാർത്ഥന അവൻ്റെ ജീവിതംതന്നെ മാറ്റിമറിച്ചു. അന്നുവരെ ദൈവത്തിന് അനിഷ്ടനായിരുന്നവൻ അന്നുമുതൽ ദൈവത്തിന് പ്രിയനായി മാറി. ഒരു പ്രാർത്ഥന (ഒറ്റ പ്രാർത്ഥന) കൊണ്ടാണ് ഇത് സാധിച്ചത്. അന്നുവരെ അവൻ ചെയ്തതെല്ലാം ദൈവം മറക്കാനും അവനോട് പൊറുക്കാനും കാരണമായത് ആ പ്രാർത്ഥനയുടെ രീതി ആയിരുന്നു. ‘ *ദൈവത്തിൻ്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി പ്രർത്ഥിച്ചു* ’
ഇന്നും അനേകരുടെ പ്രാർത്ഥനകളിൽ നഷ്ടപ്പെട്ടിരിക്കുന്ന ഒരു അനുഭവമാണ് ഇത്. തന്നെത്താൻ താഴ്ത്തിയുള്ള പ്രാർത്ഥനയുടെ രഹസ്യം തിരിച്ചറിഞ്ഞ് ദൈവത്തോട് പ്രാർത്ഥിക്കുന്നവരുടെ അവസ്ഥകൾ മാറും, ദൈവം അവരെ ഉയർത്തും. മനശ്ശെയുടെ ജീവിതത്തിൽ സംഭവിച്ചതുപോലെ അവരുടെയും ചരിത്രം ദൈവം മാറ്റി എഴുതും.

അവസരം ലഭിച്ചിട്ടും അത് നഷ്ടപ്പെടുത്തിയ ശൗലിനെപ്പോലെ അല്ല; ഞാൻ എന്ന ഭാവവും, എൻ്റെ കഴിവും, എൻ്റെ യോഗ്യതയും… എന്നൊക്കെയുള്ള ചിന്തകളും വിചാരങ്ങളും ഒക്കെ മാറ്റിവെച്ച് മനശ്ശെ പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കാം, എന്നാൽ യാക്കോബ് 4:10 ൽ വായിക്കുന്നതുപോലെ സംഭവിക്കും, നമ്മുടെ അവസ്ഥകൾ മാറും “ *കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും* ”
അതേ, ഉയർച്ചയുടെ ജൂൺ മാസം നമ്മെ കാത്തിരിക്കുന്നു. വിശ്വസിക്കുന്നവർക്ക് ‘ആമേൻ’ പറഞ്ഞുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുക്കാം.

പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654
Like
Comment
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ