വഴിയിൽവച്ചു നശിക്കാതിരിപ്പാൻ.. (ഭാഗം2)

February-2023

വഴിയിൽവെച്ച്, തങ്ങളിൽ ആരാണ് വലിയവൻ എന്ന വാദം ഉണ്ടായി* (മർക്കൊസ് 9:34)        യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉണ്ടായ ഒരു വാദത്തെ സംബന്ധിച്ചാണ് ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഫലമായി അവർ പരസ്പരം മിണ്ടാതിരുന്നു എന്നു കാണാം. അതിനർത്ഥം, ആ വാദപ്രതിവാദം അവരെ പരസ്പരം ശത്രുക്കളാക്കി മാറ്റി എന്നാണ്.


   സങ്കീർ. 2:12 "..നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പീൻ.."
      ഈ വചനത്തെ ആധാരമാക്കി, നമ്മുടെ വിശ്വാസജീവിതയാത്രയിൽ, വഴിയിൽവെച്ച് ഉണ്ടാകാൻ സാധ്യതയുള്ള ഏഴ് അനർത്ഥങ്ങളെക്കുറിച്ച് നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുകയാണല്ലോ. തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് അനർത്ഥങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം നമ്മൾ ചിന്തിക്കുക ഉണ്ടായി.


*3) വഴിയിൽവെച്ചു മിര്യാമിനോടു ചെയ്തതു ഓർത്തുകൊൾക*; (ആവർ. 24:9)
       വഴിയിൽവെച്ച് മിര്യാമിനോട് ചെയ്തത് എന്താണ് എന്ന് സംഖ്യാ പുസ്തകം 12 അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവപുരുഷനായ മോശെ ഒരു കൂശ്യ സ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് മിര്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു എന്നാണ് ഈ വചനഭാഗത്ത് വായിക്കുന്നത്. അത് യഹോവയായ ദൈവത്തിന് അനിഷ്ടമായി, എന്റെ ദാസനായ മോശെയ്ക്ക് വിരോധമായി സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി എന്നു ദൈവം അവരോട് ചോദിക്കുകയും, അവരുടെ നേരെ ദൈവകോപം ജ്വലിക്കുകയും ചെയ്തു. കൂടാരത്തിന്മേൽ പൊതിഞ്ഞിരുന്ന മേഘം അവരെ വിട്ടുപോയി. മിര്യാം കുഷ്ഠരോഗിണിയായിത്തീർന്നു.
കനാൻദേശത്തേക്കുള്ള വഴിയിൽവെച്ച് ഉണ്ടായ ഈ സംഭവം ഓർത്തുകൊൾക എന്ന മുന്നറിയിപ്പാണ് തിരുവചനത്തിൽ നമ്മൾ വായിക്കുന്നത്. ഇതുപോലെ ഒരു സംഭവം നമ്മുടെ വിശ്വാസജീവിത യാത്രയിൽ ഉണ്ടാകാൻ പാടില്ല എന്ന ഉദ്ദേശ്യത്തോടെയാണ് ആ സംഭവം വചനത്തിൽ കുറിച്ചിരിക്കുന്നത്.
നിസ്സാരമായ കാര്യങ്ങൾക്കുപോലും ഇന്ന് ദൈവത്തിന്റെ അഭിഷക്തനുനേരെ കൈചൂണ്ടുമ്പോൾ ഈ കാര്യം ഓർത്തുകൊൾക, അല്ലാത്തപക്ഷം ഈ വഴിയിൽവെച്ചുതന്നെ ദൈവം നമ്മോട് കണക്കുചോദിക്കും എന്ന് അറിഞ്ഞുകൊള്ളണം.

*4) വഴിയിൽവെച്ച്, തങ്ങളിൽ ആരാണ് വലിയവൻ എന്ന വാദം ഉണ്ടായി* (മർക്കൊസ് 9:34)
       യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉണ്ടായ ഒരു വാദത്തെ സംബന്ധിച്ചാണ് ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഫലമായി അവർ പരസ്പരം മിണ്ടാതിരുന്നു എന്നു കാണാം. അതിനർത്ഥം, ആ വാദപ്രതിവാദം അവരെ പരസ്പരം ശത്രുക്കളാക്കി മാറ്റി എന്നാണ്.
ഈ കാലഘട്ടത്തോടുള്ള ബന്ധത്തിൽ നമ്മൾ ഏറ്റവും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു കാര്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. വാദവും പ്രതിവാദങ്ങളുമായി പരസ്പരം കുറ്റപ്പെടുത്തുകയും കലഹിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഇന്നത്തെ സഭകളിലും സംഘടനകളിലും കാണുന്നുണ്ട്, കേസ്സും വഴക്കുമായി പരസ്പരം മിണ്ടാതെ ശത്രുക്കളെപ്പോലെ പെരുമാറുന്നവർ ദൈവ സഭകളിൽ ഉണ്ട് എന്നുള്ളത് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.


ആകയാൽ, ഈ വിശ്വാസജീവിതയാത്രയിൽ നമ്മൾ വഴിയിൽവെച്ച് നശിക്കാതിരിപ്പാൻ, ദൈവസ്നേഹത്തിലേക്ക് മടങ്ങിവരാം. യേശുവിനെ ചുംബിക്കാം.

ദൈവം കൃപനൽകേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്,
ഷൈജു ബ്രദർ (9424400654)
വചനമാരി (ഭോപ്പാൽ)

*കുറിപ്പ്*:
വഴിയിൽവെച്ച് സംഭവിക്കാൻ സാധ്യതയുള്ള അനർത്ഥങ്ങളെക്കുറിച്ച് ദൈവവചനത്തിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണ് ? ഈ സന്ദേശത്തിന്റെ അവസാന ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും. നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 700047704

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.