മത്തായി 28:20 “..ഞാനോ ലോകാവസാനത്തോളം എല്ലാനാളും *നിങ്ങളോടുകൂടെ ഉണ്ട്* ..”
സ്വർഗ്ഗാരോഹണത്തിനു മുമ്പ് മലെയിൽവെച്ച് നമ്മുടെ കർത്താവ് അവസാനമായി അരുളിച്ചെയ്ത വചനമാണ് ഇത്. കർത്താവിൻ്റെ സാന്നിദ്ധ്യം എപ്പോഴും നമ്മുടെ *കൂടെ ഉണ്ട്* എന്ന ബോധ്യമാണ് ഏതു പ്രതിസന്ധികളെയും നേരിടുവാൻ നമുക്കു ധൈര്യം പകരുന്നത്. ഒരു ദൈവപൈതലിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ഏഴു വിധത്തിൽ കർത്താവിൻ്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുവാൻ കഴിയുമെന്ന് വേദപുസ്തകം പരിശോധിക്കുമ്പോൾ കാണുവാൻ
സാധിക്കും
*1) കർത്താവ് നമ്മുടെ ഒപ്പമുണ്ട്.*
അതുകൊണ്ടാണ് ഭക്തനായ ദാവീദ് ഇപ്രകാരം പാടിയത്, ‘കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ;..’ (സങ്കീ. 23:4)
*2) കർത്താവ് നമ്മുടെ പിമ്പിലുണ്ട്.*
ഈ മർമ്മം വെളിപ്പെട്ടു കിട്ടിയപ്പോൾ ഭക്തനായ പൌലൊസ് അപ്പൊ. ഇപ്രകാരം രേഖപ്പെടുത്തി, ‘ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു’ (1 കൊരി 10:4)
*3) കർത്താവ് നമ്മുടെ മുമ്പിലുണ്ട്.*
മുമ്പിലുള്ള തടസ്സങ്ങളെ മാറ്റുവാനും, അടയപ്പെട്ടുകിടക്കുന്ന ഇരിമ്പു വാതിലുകളെ തുറക്കുവാനും, മുമ്പിലുള്ള അന്ധകാര സമമായ അനുഭവങ്ങളെ പ്രകാശമാക്കുവാനും മാത്രമല്ല, മറവിടങ്ങളിലെ ഗുപ്തനിധികളെ തരുവാനും വേണ്ടിയാണ് കർത്താവ് നമുക്കു മുമ്പിലുള്ളത്. യെശയ്യാ പ്രവാചകനിൽക്കൂടെ ദൈവം അതു വെളിപ്പെടുത്തി, ‘ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും. നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിൻ്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും’ (യെശ. 45:2,3)
*4) കർത്താവ് നമുക്കു ചുറ്റുമുണ്ട്.*
ചുറ്റുമുണ്ട് എന്നതിൻ്റെ അർത്ഥം സംരക്ഷണമാണ്. നമുക്കു ചുറ്റും ശത്രുക്കൾ നിറയുമ്പോൾ, പോരാട്ടങ്ങൾ ചുറ്റിൽ നിന്നും വരുമ്പോൾ, കർത്താവ് നമ്മുടെ കൂടെയിരിക്കുന്നത് എപ്രകാരമാണ് എന്ന് സെഖര്യാവ് പ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്, ‘എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും;..’ (സെഖ. 2:5)
*5) കർത്താവ് നമ്മുടെ മുകളിലുണ്ട്.*
ഈ മർമ്മം തിരിച്ചറിഞ്ഞ അപ്പൊ. പത്രൊസ് ഇപ്രകാരം രേഖപ്പെടുത്തി. ‘അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിൻ്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ’ (1 പത്രൊ. 5:6)
*6) കർത്താവ് നമുക്കു കീഴെയുണ്ട്.*
അതുകൊണ്ടാണ് ഭക്തനായ മോശെ ദൈവജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്, ‘പുരാതനനായ ദൈവം നിൻ്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിൻ്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.’ (ആവർ. 33:27)
*7) കർത്താവ് നമ്മുടെ ഉള്ളിലുണ്ട്.*
‘അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിൻ്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.’ (കൊലൊ. 1:27). (റോമർ 8:10 “ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ..”). കർത്താവ് നമ്മുടെ ഉള്ളിലുള്ളതുകൊണ്ടാണ് നിത്യജീവൻ്റെ ഉറപ്പ് നമുക്കു ലഭിക്കുന്നത്.
പ്രിയരേ, സ്വർഗ്ഗാരോഹണ സമയത്ത് നമ്മുടെ കർത്താവ് എല്ലാനാളും നമ്മുടെ കൂടെ ഉണ്ടാകുമെന്ന് അരുളിച്ചെയ്ത വാക്കുകളിൽ അടങ്ങിയിരുന്ന മർമ്മം എത്ര ആഴമേറിയതാണ് എന്ന് ഈ വചനങ്ങളിൽക്കൂടെ വ്യക്തമാകുകയാണ്. ഇത്രയേറെ നമ്മെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന നമ്മുടെ കർത്താവിന് നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതി സ്തോത്രങ്ങൾ അർപ്പിക്കാം.
ഇന്നത്തെ എൻ്റെ ഉപവാസപ്രാർത്ഥനയിൽ നിങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുന്നു.
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു പാസ്റ്റർ (9424400654)
വചനമാരി, ഭോപ്പാൽ
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672.
വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക.
വചനമാരി മാസിക വരിസംഖ്യ / വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള സ്തോത്രക്കാഴ്ച
മുതലായവ അയക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് വിവരങ്ങൾ
GooglePay Number : 9424400654
ബാങ്ക് അക്കൗണ്ട്:
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350