ക്രിസ്തുമസ്സ് ആശംസകൾ

December-2021

ഏകദേശം 2020 വർഷങ്ങൾക്കുമുമ്പ്, സ്വർഗ്ഗത്തിലെ ദൂതൻ വിളിച്ചുപറഞ്ഞ ഈ പ്രവചനം അക്ഷരാർത്ഥത്തിൽ ശരിയായി ഭവിച്ചു. 'കർത്താവായ ക്രിസ്തു' എന്ന ലോകരക്ഷിതാവ് ദാവീദിൻ്റെ പട്ടണത്തിൽ ജനിക്കയും, അവിടുന്ന് ജനിച്ച നാൾ മുതൽ ഇന്നുവരെയും അനേക ജീവിതങ്ങൾക്ക് 'മഹാസന്തോഷം' പകർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. *ലോകം വെറുത്തവരെ അവിടുന്ന് നെഞ്ചോടു ചേർത്തു*. (കുഷ്ഠ രോഗികൾ) ലൂക്കൊസ് 5:13 *ലോകം ശപിച്ചവരെ അവടുന്ന് തേടിച്ചെന്നു* (മനോരോഗികൾ) മര്‍ക്കൊസ് 5:5 *ലോകം തള്ളിക്കളഞ്ഞവരെ അവിടുന്ന് അടുക്കലേക്ക് വിളിച്ചു* (ഭിക്ഷക്കാർ) മർക്കൊസ് 10:48,49 ഇതുപോലെ എത്രയോ ജീവിതങ്ങളിലാണ് ക്രിസ്തു എന്ന മഹാസന്തോഷം പകരപ്പെട്ടത്,


Luke 2:10,11      'ദൂതൻ അവരോടു; ഭയപ്പെടേണ്ട; സർവ്വജനത്തിനും ഉണ്ടാവാനുള്ളോരു *മഹാസന്തോഷം* ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. *കർത്താവായ ക്രിസ്തു* എന്ന രക്ഷിതാവു ഇന്നു ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു'
And the angel said unto them, Be not afraid; for behold, I bring you good tidings of great joy which shall be to all the people for there is born to you this day in the city of David a Saviour, who is Christ the Lord.
ഏകദേശം 2020 വർഷങ്ങൾക്കുമുമ്പ്, സ്വർഗ്ഗത്തിലെ ദൂതൻ വിളിച്ചുപറഞ്ഞ ഈ പ്രവചനം അക്ഷരാർത്ഥത്തിൽ ശരിയായി ഭവിച്ചു. 'കർത്താവായ ക്രിസ്തു' എന്ന ലോകരക്ഷിതാവ് ദാവീദിൻ്റെ പട്ടണത്തിൽ ജനിക്കയും, അവിടുന്ന് ജനിച്ച നാൾ മുതൽ ഇന്നുവരെയും അനേക ജീവിതങ്ങൾക്ക് 'മഹാസന്തോഷം' പകർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
*ലോകം വെറുത്തവരെ അവിടുന്ന് നെഞ്ചോടു ചേർത്തു*.
(കുഷ്ഠ രോഗികൾ) ലൂക്കൊസ് 5:13
*ലോകം ശപിച്ചവരെ അവടുന്ന് തേടിച്ചെന്നു*
(മനോരോഗികൾ) മര്ക്കൊസ് 5:5
*ലോകം തള്ളിക്കളഞ്ഞവരെ അവിടുന്ന് അടുക്കലേക്ക് വിളിച്ചു*
(ഭിക്ഷക്കാർ) മർക്കൊസ് 10:48,49
ഇതുപോലെ എത്രയോ ജീവിതങ്ങളിലാണ് ക്രിസ്തു എന്ന മഹാസന്തോഷം പകരപ്പെട്ടത്,
*ഇരുളടഞ്ഞ ജീവിതങ്ങളിൽ പ്രകാശം ഉദിച്ചു*.
*കണ്ണുനീർ ഒഴുക്കിയ മിഴികളിൽ പ്രതീക്ഷ തെളിഞ്ഞു*,
*നൊമ്പരപ്പെട്ടിരുന്ന മുഖങ്ങളിൽ പുഞ്ചിരി വിടർന്നു*
ഇന്നും അതു തുടർന്നുകൊണ്ടിരിക്കുന്നു.
ക്രിസ്തുമസ്സ് അഥവാ ഉണ്ണിയേശുവിൻ്റെ ജന്മദിനം ഇന്നു നമുക്കു നൽകുന്ന പ്രത്യാശയും പ്രതീക്ഷയും അതുതന്നെയാണ്, കർത്താവായ ക്രിസ്തു എന്ന മഹാസന്തോഷം നമുക്കായി ജനിച്ചിരിക്കുന്നു. ആ ഉണ്ണീശോയെ നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കാം, നമ്മുടെ കണ്ണുനീരും സങ്കടങ്ങളും ദു:ഖങ്ങളും കുറവുകളും ഒക്കെ മഹാസന്തോഷത്തിന് വഴിമാറും.
*വചനമാരി സുവിശേഷ സഹകാരികൾക്ക് ഞങ്ങളുടെ ഹൃദയംനിറഞ്ഞ ക്രിസ്തുമസ്സ്
ആശംസകൾ
* !
വചനമാരി ടീം, ഭോപ്പാൽ (7898211849, 9424400654)
Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*