ഒക്ടോബർമാസ അനുഗ്രഹസന്ദേശം

October-2024

ഭൂമിയിൽ നിറഞ്ഞ വെള്ളം ഒരു കൂട്ടർക്ക് മരണകാരണമായപ്പോൾ, മറ്റൊരു കൂട്ടർക്ക് അത് രക്ഷാകാരണമായിത്തീർന്നു. അതായത്, *നോഹയുടെ പെട്ടകത്തെ ഉയർത്തിയ വെള്ളം ആ പെട്ടകത്തിന് പുറത്തുള്ളവരെ മുക്കിക്കൊന്നു*            ഇത് ഒരു മർമ്മമാണ്. ദൈവത്തെ അനുസരിക്കാത്ത ഏതു മനുഷ്യർക്കും നാശകാരണമാകുന്ന വിഷയം, കർത്താവിനെ സ്നേഹിക്കുന്ന ദൈവപൈതലിന് നന്മയ്ക്ക് കാരണമായിത്തീരും


        റോമർ 8:28 “..ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് തന്നേ, *സകലവും നന്മെക്കായി* കൂടി വ്യാപരിക്കുന്നു…”
         ഒരിക്കൽ യഹോവയായ ദൈവം ഭൂമിയെ നശിപ്പിക്കേണ്ടതിനുവേണ്ടി ഒരു വലിയ ജലപ്രളയം വരുത്തി. അങ്ങനെ ദിനരാത്രങ്ങൾ ഭൂമിയിൽ മഹാമാരി പെയ്തപ്പോൾ ഉയർന്ന മലകളൊക്കെയും വെള്ളംകൊണ്ട് മൂടി, ജീവനുള്ളതൊക്കെയും ആ വെള്ളത്തിൽ മുങ്ങിചത്തുപോയി (ഉല്പ. 7:22). എന്നാൽ ദൈവകല്പന അനുസരിച്ച് പെട്ടകം പണിത് അതിൽ കയറിയ നോഹയും കുടുംബവും, ആ പെട്ടകത്തിൽ അവർ കയറ്റിയ ജീവനുള്ളതൊക്കെയും ആ പ്രളയത്തിൽ മരിക്കാതെ രക്ഷപെട്ടു.
        ഭൂമിയിൽ നിറഞ്ഞ വെള്ളം ഒരു കൂട്ടർക്ക് മരണകാരണമായപ്പോൾ, മറ്റൊരു കൂട്ടർക്ക് അത് രക്ഷാകാരണമായിത്തീർന്നു. അതായത്, *നോഹയുടെ പെട്ടകത്തെ ഉയർത്തിയ വെള്ളം ആ പെട്ടകത്തിന് പുറത്തുള്ളവരെ മുക്കിക്കൊന്നു*
           ഇത് ഒരു മർമ്മമാണ്. ദൈവത്തെ അനുസരിക്കാത്ത *ഏതു മനുഷ്യർക്കും നാശകാരണമാകുന്ന വിഷയം, കർത്താവിനെ സ്നേഹിക്കുന്ന ദൈവപൈതലിന് നന്മയ്ക്ക് കാരണമായിത്തീരും*. അനേകരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള സാക്ഷ്യങ്ങൾ ഇതിനു തെളിവായി ഉണ്ട്.
ചില നിയമങ്ങൾ മറ്റുള്ളവർക്ക് ദോഷകാരണമായപ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് അനുഗ്രഹകാരണമായിത്തീർന്നു.

ചില രോഗങ്ങൾ മറ്റുള്ളവർക്ക് മരണകാരണമാകുമ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് കർത്താവിൻ്റെ നാമമഹത്വത്തിന് കാരണമായിത്തീരുന്നു.

ചില പരാജയങ്ങൾ മറ്റുള്ളവരുടെ സമ്പൂർണ്ണ പതനത്തിന് കാരണമാകുമ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് പുതിയ വാതിലുകൾ തുറക്കുന്നതിന് കാരണമായിത്തീരുന്നു.

ചില വിഷയങ്ങൾ മറ്റുള്ളവർക്ക് ലജ്ജാകാരണമായിത്തീരുമ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് മാനത്തിനും കീർത്തിക്കും കാരണമായിത്തീരും

ചില താമസങ്ങൾ (വൈകലുകൾ) മറ്റുള്ളവർക്ക് നിരാശയ്ക്ക് കാരണമാകുമ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് ശ്രേഷ്ഠമായതും ഉത്തമമായതും പ്രാപിക്കുവാൻ കാരണമാകുന്നു.
…………
    അതുകൊണ്ട് മറ്റുള്ളവർക്ക് എന്തു സംഭവിച്ചു എന്നതിൻ്റെ അടിസ്ഥാനത്തിലല്ല ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ കാര്യങ്ങൾ നടക്കുന്നത്. നമുക്കുവേണ്ടി സകലവും നന്മെക്കായി മാറ്റുവാൻ പ്രാപ്തനായ, വിശ്വസ്തനായ കർത്താവ് നമ്മുടെ കൂടെ ഉണ്ട്. സ്തോത്രം !. 2024 ഒക്ടോബർ മാസാരംഭത്തിൽ ദൈവാത്മാവ് നൽകുന്ന ഈ വാഗ്ദത്തം ഏറ്റെടുത്തുകൊൾക.

*സമർപ്പണ പ്രാർത്ഥന*
       പിതാവായ ദൈവമേ, അവിടുന്ന് അരുളിച്ചെയ്ത ഈ വാഗ്ദത്ത സന്ദേശം ഞാൻ ഏറ്റെടുക്കുന്നു. കർത്താവിൻ്റെ വിശ്വസ്തതയ്ക്കും അളവില്ലാത്ത സ്നേഹത്തിനുമായി സ്തോത്രം ചെയ്യുന്നു. എൻ്റെ ജീവിതത്തിൽ (കുടുംബത്തിൽ) സകലവും നന്മെക്കായി കൂടി വ്യാപരിക്കുവാൻ പോകുന്നതിനായി നന്ദി പറയുന്നു. എന്റെ സകല വിഷയങ്ങളുടെമേലും ദൈവപ്രവർത്തി വെളിപ്പെടേണ്ടതിനായി സമർപ്പിക്കുന്നു. യേശു രക്ഷകൻ്റെ നാമത്തിൽ പ്രാർത്ഥന കൈക്കൊള്ളേണമേ, *ആമേൻ*

പ്രാർത്ഥനയോടെ,
വചനമാരിയിൽനിന്നും
ഷൈജു Pr. (9424400654)

ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672. വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക 9424400654.


വചനമാരി മാസിക വരിസംഖ്യ / വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള സ്തോത്രക്കാഴ്ച
മുതലായവ അയക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് വിവരങ്ങൾ

GooglePay Number : 9424400654

ബാങ്ക് അക്കൗണ്ട്:
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.