ദൈവം തരുന്ന ഉറപ്പുകൾ (നിശ്ചയം) (രണ്ടാംഭാഗം)

August-2025

no enchantment, witchcraft, occult rituals, or black magic can touch God’s children. No kind of sorcery will work against them. No evil services performed by sorcerers can affect the children of God. It is not the false prophecies spoken over us by the world, but the plans of Heaven and promises of the Word of God that lead us each day. Let us hold fast to this divine assurance declared with certainty / SURELY by the Holy Spirit.


      നിശ്ചയമായി എന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട് ദൈവമക്കൾക്കുവേണ്ടി തിരുവചനത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തങ്ങളെക്കുറിച്ചാണല്ലോ ഈ ധ്യാനപരമ്പരയിൽ നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു വാഗ്ദത്തങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചു ((1) സങ്കീ.23:6 നിശ്ചയമായും നന്മയും കരുണയും ആയുഷ്കാലമൊക്കെയും പിന്തുടരും (2) ഹബ. 2:3 നിശ്ചയമായും ദൈവം നമുക്കു തന്നിരിക്കുന്ന ദർശനങ്ങൾ നിറവേറും).
*3) സംഖ്യ. 23:23* “ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല;..”
     ഈ വാക്യത്തിൻ്റെ മലയാള പരിഭാഷയിലും ഒരു പദം വിട്ടുപോയിട്ടുണ്ട് എന്ന് മറ്റു പരിഭാഷകൾ പരിശോധിച്ചാൽ നമുക്കു മനസ്സിലാകും (സങ്കീ. 23:6 വാക്യത്തിലും മലയാള പരിഭാഷയിൽ വിട്ടുപോയ വാക്ക് തന്നെയാണ് ഇവിടെയും വിട്ടുപോയിരിക്കുന്നത്). സംഖ്യ. 23:23 വാക്യത്തിൻ്റെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകൾ ചുവടെ ചേർക്കുന്നു.
“*Surely* there is no enchantment against Jacob, neither is there any divination against Israel:...”
“*निश्चय* कोई मंत्र याकूब पर नहीं चल सकता, और इस्त्राएल पर भावी कहना कोई अर्थ नहीं रखता;”
      ആരംഭത്തിൽതന്നെ ‘നിശ്ചയം’ എന്ന പദം രേഖപ്പെടുത്തിക്കൊണ്ടാണ് ഈ വാക്യം തിരുവചനത്തിൽ എഴുതിയിരിക്കുന്നത് എന്നു വ്യക്തമാണ്. ആ വാക്കുകൂടെ ചേർത്തുകൊണ്ട് മലയാളത്തിലെ പരിഭാഷ ഇപ്രകാരം കൂടുതൽ അർത്ഥസമ്പൂർണ്ണമാകുമായിരുന്നു. “നിശ്ചയമായും ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല..”
      ബൈബിളിലെ നിരവധി വാക്യങ്ങളുടെ ഹിന്ദി പരിഭാഷ കൂടുതൽ മനോഹരമാണ് എന്ന് വടക്കെ ഇൻഡ്യയിൽ സുവിശേഷവേല ചെയ്യുന്ന, ഹിന്ദിഭാഷാ ബൈബിൾ കൂടുതൽ ഉപയോഗിക്കുന്ന ഒരു സുവിശേഷകൻ എന്ന നിലയിൽ എനിക്ക് തോന്നാറുണ്ട്. ഈ വാക്യംതന്നെ ഉദാഹരണമായി എടുത്താൽ ഇതിൻ്റെ ഹിന്ദിയിൽനിന്നുള്ള മലയാള പരിഭാഷ ഏകദേശം ഇപ്രകാരമായിരിക്കും; നിശ്ചയമായും യാക്കോബിൻ്റെമേൽ ഒരു മന്ത്രതന്ത്രങ്ങളും ഏശുകയില്ല (വിലപ്പോകില്ല); യിസ്രായേലിൻ്റെ ഭാവിപ്രവചിച്ചിട്ട് ഒരു പ്രയോജനവുമില്ല (കാര്യമില്ല). ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ, യിസ്രായേലിൻ്റെ ഭാവി നിയന്ത്രിക്കുന്ന, ആഭിചാര മന്ത്രതന്ത്രങ്ങൾ ഏശാതെ ചിറകിൻ കീഴിൽ കാക്കുകയും ചെയ്യുന്ന ഒരു ദൈവം യിസ്രായേലിനുണ്ട് (യെശ. 31:5). സ്തോത്രം !
     ആരാണ് യാക്കോബ് ? ആരാണ് യിസ്രായേൽ ? ഉല്പ. 32:28 ൽ യാക്കോബിനെക്കുറിച്ച് “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്നു എഴുതിയിരിക്കുന്നതിൽ നിന്ന് യാക്കോബും യിസ്രായേലും ഒന്നാണ് എന്നു മനസ്സിലാക്കാം.
     പഴയ നിയമത്തിലെ യിസ്രായേലും പുതിയനിയമസഭയും തമ്മിലുള്ള ബന്ധമെന്താണ് ? ഈ പ്രവചനവാക്യം പുതിയനിയമ വിശ്വാസികൾക്കുള്ളതാണോ ? എന്ന ചോദ്യത്തിനുള്ള ഉത്തരം ഗലാ. 6:14..., 1 പത്രൊ. 2:9…, റോമ. 2:28…, 9:6… മുതലായ വാക്യങ്ങളിൽ നിന്നും വ്യക്തമാണ്. യേശുക്രിസ്തുവിൻ്റെ പുണ്യാഹരക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ, നാം ഓരോരുത്തരും ആ വാഗ്ദത്തത്തിന് കൂട്ടവകാശികളാണ്. സ്തോത്രം ! ഹല്ലേലൂയ്യാ !
     ആകയാൽ പ്രിയരേ, ഒരു ആഭിചാരവും മന്ത്രവാദങ്ങളും കൂടോത്രങ്ങളും ദൈവമക്കൾക്ക് ഏശുകയില്ല. ക്ഷുദ്രപ്രയോഗങ്ങളൊന്നും ദൈവമക്കളുടെ അടുത്ത് വിലപ്പോകില്ല. സേവക്കാരുടെ സേവകളൊന്നും ദൈവമക്കളോട് ചെലവാകില്ല. ഈ ലോകം നമ്മെക്കുറിച്ച് പറയുന്ന കള്ളപ്രവചനങ്ങളല്ല, സ്വർഗ്ഗത്തിൻ്റെ ആലോചനകളും തിരുവചന വാഗ്ദത്തങ്ങളുമാണ് ഓരോ ദിവസവും നമ്മെ വഴിനടത്തുന്നത്.
       നിശ്ചയം എന്ന് അടിവരയിട്ടുകൊണ്ട് പരിശുദ്ധാത്മാവ് അരുളിച്ചെയ്തിരിക്കുന്ന ഈ വാഗ്ദത്ത വചനം ഏറ്റെടുത്തുകൊൾക.


പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)

ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതാണ്. ഈ സന്ദേശം അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരിയുടെ സാമ്പിൾ കോപ്പി അയക്കുന്നതായിരിക്കും.
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672

The Assurances God Gives (Certainty) (Part 2)

In this meditation series, we are reflecting on the promises recorded in the Word of God by the Holy Spirit, emphatically and with certainty (SURELY) for the children of God.

In the previous message, we studied two such promises:

  1. Psalm 23:6 – “Surely goodness and mercy shall follow me all the days of my life.”
  2. Habakkuk 2:3 – “Surely the vision God has given us will be fulfilled.”

Now, let’s look at a third verse:

3) Numbers 23:23  “… there is no enchantment against Jacob, neither is there any divination against Israel...”

On examining various translations, we can see that the Malayalam translation of this verse omits a key word—“surely”—just as it does in Psalm 23:6. Below are the English and Hindi versions of this verse:

  • English: “Surely there is no enchantment against Jacob, neither is there any divination against Israel.”
  • Hindi: “निश्चय कोई मंत्र याकूब पर नहीं चल सकता, और इस्त्राएल पर भावी कहना कोई अर्थ नहीं रखता।”

It's clear that the original Scripture starts this verse with the word “surely”, indicating certainty. Including that word in the Malayalam translation would add depth and clarity to the verse:

നിശ്ചയമായും ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കയുമില്ല…”

       As someone involved in gospel work in North India, where the Hindi Bible is more frequently used, I often feel that many Hindi translations of the Bible are more beautiful and expressive than their Malayalam translations.

To clarify further, there is a God who watches over Israel under His wings, not allowing any form of witchcraft or black magic to affect them (See Isaiah 31:5). Praise God!

Now, who is Jacob? Who is Israel?   In Genesis 32:28, we read about Jacob:

“Your name will no longer be Jacob, but Israel, because you have struggled with God and with humans and have overcome.”

From this, we understand that Jacob and Israel are the same person.

       What is the connection between Old Testament Israel and the New Testament Church?   And is this prophetic word applicable to believers of the New Covenant?

The answer is clearly found in verses like:

Galatians 6:14..  1 Peter 2:9… Romans 2:28… Romans 9:6…

    According to these scriptures, those who are redeemed by the precious blood of Jesus Christ—we, the children of God—are joint-heirs to these promises. Praise God! Hallelujah!

      So dear ones, no enchantment, witchcraft, occult rituals, or black magic can touch God’s children. No kind of sorcery will work against them. No evil services performed by sorcerers can affect the children of God. It is not the false prophecies spoken over us by the world, but the plans of Heaven and promises of the Word of God that lead us each day.

Let us hold fast to this divine assurance declared with certainty / SURELY by the Holy Spirit.

With prayers,
Pastor Shaiju John
(Mob: 9424400654)

The continuation of this message will be sent later. If you believe this message would bless others, please send their WhatsApp numbers so it can be shared with them as well. Those who provide their address will also receive a sample copy of "Vachanamaari" (Monthly printed Magazine).

If you’re in need of prayer support, you may contact:
7898211849, 7000477047, 9589741414, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”