മാനിക്കുന്ന ദൈവം

July-2021

സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി സ്വന്തം കൂടെപ്പിറപ്പിനെപ്പോലും ഒറ്റിക്കൊടുക്കാന്‍ മടിയില്ലാത്ത, കണ്ണില്‍ചോരയില്ലാത്ത സഹോദരന്മാര്‍ക്കുള്ള ദൈവത്തിന്‍റെ മുന്നറിയിപ്പാണ് യോസേഫിന്‍റെ സഹോദരന്മാര്‍ക്കു ലഭിച്ച ഈ അവഗണന. *യോസേഫിനെ വിറ്റുകിട്ടിയ 2 വെള്ളിക്കാശുകൊണ്ട് അവര്‍ എന്തു നേടി?* കൊടും പട്ടിണികാരണം മിസ്രയീമിലേക്ക് ഭിക്ഷാടനത്തിന് ഇറങ്ങേണ്ടി വന്നില്ലേ ? അവര്‍ വിറ്റുകളഞ്ഞ യോസേഫിന്‍റെ അടുക്കലേക്കുതന്നെ ദൈവം അവരെ ഇരന്നുകൊണ്ട് വരുമാറാക്കിയില്ലേ ? ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം, മിസ്രയീമില്‍ യോസേഫിന്‍റെ അടുക്കല്‍ ധാന്യം തേടിവന്ന സഹോദരന്മാരുടെ കൂട്ടത്തില്‍ ആദ്യം ബെന്യാമീന്‍ ഉണ്ടായിരുന്നില്ല, കാരണം, അവന്‍റെ സഹോദരന്മാരോടുകൂടെ മിസ്രയീമില്‍ ധാന്യം ഇരന്നുവരുവാന്‍ ബെന്യാമിനെ ദൈവം അനുവദിച്ചില്ല എന്നുള്ളതാണ് വാസ്തവം. (രണ്ടാമത്തെ തവണ സഹോദരന്മാരോടൊപ്പം ബെന്യാമീന്‍ വന്നെങ്കിലും അത് ദൈവം അവനെ 300 വെള്ളിക്കാശു നല്‍കി മാനിക്കുന്നതിനുവേണ്ടി കൊണ്ടു വന്നതായിരുന്നു.)


ഉൽപ്പത്തി 45:22 "*അവരിൽ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു*"
     ഒരിക്കൽ യോസേഫിനെ അവൻ്റെ സഹോദരന്മാർ ഉപദ്രവിക്കയും പിന്നീട് ഇരുപതു വെള്ളിക്കാശിന് അവനെ യിശ്മായേല്യർക്ക് വിറ്റുകളയുകയും ചെയ്തശേഷം, കോലാട്ടുകൊറ്റൻ്റെ രക്തത്തിൽ മുക്കിയ യോസേഫിൻ്റെ നിലയങ്കി കാണിച്ച് അവനെ ഒരു ദുഷ്ടമൃഗം തിന്നുകളഞ്ഞു എന്ന് ആ സഹോദരന്മാർ അവരുടെ അപ്പൻ്റെ അടുക്കൽചെന്ന് കളവ് പറയുകയും ചെയ്ത ചരിത്രം ഉൽപ്പത്തി 37 ാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ടല്ലോ !
     സഹോദരന്മാർ കൈവിട്ടു കളഞ്ഞെങ്കിലും, സ്വര്‍ഗ്ഗത്തിലെ ദൈവം യോസേഫിനോട് കൂടെയിരുന്നു, പിന്നീടുണ്ടായ സംഭവബഹുലമായ ജീവിത യാത്രയ്ക്കൊടുവിൽ യോസേഫ് മിസ്രയീം രാജ്യത്തിൻ്റെ മേലധികാരിയായിത്തീർന്നു. വര്‍ഷങ്ങൾ കഴിഞ്ഞപ്പോൾ ഒരിക്കൽ ഭൂതലത്തിലെങ്ങും ഒരു മഹാ ക്ഷാമമുണ്ടായി. മഹാജ്ഞാനിയായ യോസേഫ് ആ ക്ഷാമം മുന്നമേ കണ്ട് ദൈവനിയോഗത്താൽ ക്ഷാമകാലത്തേക്ക് വേണ്ടതെല്ലാം സംഭരിച്ചുവെച്ചിരുന്നു. ക്ഷാമംകൊണ്ട് കഷ്ടതയിലായ യാക്കോബിന്‍റെ കുടുംബം മിസ്രയേമിൽ ധാന്യമുണ്ടെന്നറിഞ്ഞ് യോസേഫിന്‍റെ അടുക്കൽ സഹായം തേടി എത്തി. അപേക്ഷയുമായി മുമ്പില്‍ വന്നു നില്‍ക്കുന്ന സഹോദരന്മാരെ യോസേഫ് തിരിച്ചറിയുകയും, അവരെ ആദ്യം നന്നായി ഒന്നു പരീക്ഷിച്ചതിനു ശേഷം അവർക്ക് തന്നെതന്നെ വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് മിസ്രയീം രാജാവിന്‍റെ ക്ഷണ പ്രകാരം തന്‍റെ പിതാവിനെയും സകല കുടുംബാംഗങ്ങളെയും മിസ്രയീമിലേക്ക് കൊണ്ടുവരുവാൻ യോസേഫ് തീരുമാനിച്ചു. അതിനുവേണ്ട രഥങ്ങളെ കൊടുത്ത് അവരെ പറഞ്ഞയക്കുമ്പോള്‍ യോസേഫ് തന്‍റെ സഹോദരന്മാർക്ക് നല്‍കുന്ന സമ്മാനത്തെക്കുറിച്ചാണ് മുകളിലെ കുറിവാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
      തന്‍റെ അപ്പനും സഹോദരന്മാര്‍ക്കും സമ്മാനങ്ങൾ നല്‍കുമ്പോള്‍ ബെന്യാമീനുമാത്രം യോസേഫ് വിശേഷ സമ്മാനങ്ങൾ നല്‍കുന്നതായി ഈ വചനഭാഗത്ത് കാണുന്നുണ്ട്. "*അവരില്‍ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു*"
         സഹോദരന്മാര്‍ക്ക് ഒരുപോലെ അളവില്‍ സമ്മാനങ്ങള്‍ നല്‍കാതെ യോസേഫ് എന്തുകൊണ്ടാണ് ബെന്യാമിന്നോട് മാത്രം പ്രത്യേക പരിഗണനയും താല്‍പ്പര്യവും കാണിച്ചത് ?
       സഹോദരന്മാരോട് ഇങ്ങനെ ഒരു പക്ഷവാദം കാണിച്ചത് ശരിയായോ ?
ന്യായമായ നമ്മുടെ ഈ സംശയങ്ങള്‍ക്ക് തിരുവചനത്തില്‍ നിന്ന് ചില ഉത്തരങ്ങള്‍ കണ്ടെത്താന്‍ നമുക്കു ശ്രമിക്കാം.
     ഒരിക്കല്‍ യോസേഫിന്‍റെ സഹോദരന്മാര്‍ അവനെ കച്ചവടക്കാര്‍ക്ക് വിറ്റുകളഞ്ഞത് 20 വെള്ളിക്കാശിനായിരുന്നല്ലോ, എന്നിട്ട് അവരത് തുല്ല്യമായി വീതംവെച്ചിരുന്നിരിക്കണം, അങ്ങനെയെങ്കില്‍ ബെന്യാമീന്നൊഴികെ ഓരോരുത്തര്‍ക്കും 2 വെള്ളിക്കാശ് വീതമാണ് ലഭിച്ചിരിക്കാന്‍ സാധ്യത. ആ വഞ്ചനയുടെ പങ്കു പറ്റാതിരുന്ന ബെന്യാമീനു ദൈവത്തിന്‍റെ സമയമായപ്പോള്‍ ലഭിച്ച അംഗീകാരമാണ് 150 മടങ്ങ് അധികം സംഖ്യയായ മുന്നൂറ് വെള്ളിക്കാശ്. യോസേഫിന്‍റെ നിലയങ്കി ഊരാന്‍ പങ്കുകൂടാതിരുന്നതിന് ബെന്യാമീന്ന് അവന്‍റെ സഹോദരന്മാര്‍ കാണ്‍കെ ദൈവം നല്‍കിയ പ്രതിഫലമാണ് അഞ്ചു വസ്ത്രം.
     സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി സ്വന്തം കൂടെപ്പിറപ്പിനെപ്പോലും ഒറ്റിക്കൊടുക്കാന്‍ മടിയില്ലാത്ത, കണ്ണില്‍ചോരയില്ലാത്ത സഹോദരന്മാര്‍ക്കുള്ള ദൈവത്തിന്‍റെ മുന്നറിയിപ്പാണ് യോസേഫിന്‍റെ സഹോദരന്മാര്‍ക്കു ലഭിച്ച ഈ അവഗണന.
*യോസേഫിനെ വിറ്റുകിട്ടിയ 2 വെള്ളിക്കാശുകൊണ്ട് അവര്‍ എന്തു നേടി?*
കൊടും പട്ടിണികാരണം മിസ്രയീമിലേക്ക് ഭിക്ഷാടനത്തിന് ഇറങ്ങേണ്ടി വന്നില്ലേ ?
അവര്‍ വിറ്റുകളഞ്ഞ യോസേഫിന്‍റെ അടുക്കലേക്കുതന്നെ ദൈവം അവരെ ഇരന്നുകൊണ്ട് വരുമാറാക്കിയില്ലേ ?
        ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം, മിസ്രയീമില്‍ യോസേഫിന്‍റെ അടുക്കല്‍ ധാന്യം തേടിവന്ന സഹോദരന്മാരുടെ കൂട്ടത്തില്‍ ആദ്യം ബെന്യാമീന്‍ ഉണ്ടായിരുന്നില്ല, കാരണം, അവന്‍റെ സഹോദരന്മാരോടുകൂടെ മിസ്രയീമില്‍ ധാന്യം ഇരന്നുവരുവാന്‍ ബെന്യാമിനെ ദൈവം അനുവദിച്ചില്ല എന്നുള്ളതാണ് വാസ്തവം. (രണ്ടാമത്തെ തവണ സഹോദരന്മാരോടൊപ്പം ബെന്യാമീന്‍ വന്നെങ്കിലും അത് ദൈവം അവനെ 300 വെള്ളിക്കാശു നല്‍കി മാനിക്കുന്നതിനുവേണ്ടി കൊണ്ടു വന്നതായിരുന്നു.) സ്തോത്രം !
     സഹോദരനെ വിറ്റുകിട്ടിയ 20 വെള്ളിക്കാശുകൊണ്ട് യോസേഫിന്‍റെ സഹോദരന്മാര്‍ കൊണ്ടാടിയപ്പോള്‍, അവരില്‍ ഒരാളാകാതെ വിശുദ്ധിയോടെ ജീവിക്കാന്‍ കഴിഞ്ഞതാണ് ദൈവം ബെന്യാമീന്നില്‍ കണ്ട യോഗ്യത. അനീതിയുടെ മാര്‍ഗ്ഗത്തില്‍ക്കൂടി സഞ്ചരിച്ച് വഞ്ചനയുടെ പ്രതിഫലം കൈപ്പറ്റാതെ ദൈവത്തിന്‍റെ സമയത്തിനുവേണ്ടി കാത്തിരുന്ന ബെന്യാമീന്നെ സ്വര്‍ഗ്ഗത്തിലെ ദൈവം അനുഗ്രഹിച്ചു. പാപപങ്കിലമായ ഈ ലോകത്ത് വസിക്കുമ്പോള്‍തന്നെ, ലോകത്തിന്‍റെ കറ ചുളുക്കം മുതലായതു ഒന്നും ഏശാതെ ശുദ്ധയും നിഷ്കളങ്കയുമായി ആത്മമണവാളനായ ക്രിസ്തുവിന്‍റെ മുമ്പില്‍ നില്‍ക്കുവാനുള്ള യോഗ്യത ദൈവം നമ്മളില്‍ കാണണം. എഫെ. 5:27.
ദൈവം തരും, അതു മതി, അതിനായി ഞാന്‍ കാത്തിരിക്കും എന്നു തീരുമാനിച്ച ബെന്യാമീന്നെ 150 മടങ്ങ് പ്രതിഫലം നല്‍കി മാനിച്ച ദൈവം ഇന്നും ജീവിക്കുന്നു.
ആകയാല്‍, ഒരു പരാതിയും പരിഭവവും പറയാതെ, ഒരു പിറുപിറുപ്പും കൂടാതെ കര്‍ത്താവിന്‍റെ സമയത്തിനായി കാത്തിരിക്കുക, ദൈവം മാനിക്കും നിശ്ചയം !
*അനുഗ്രഹിക്കപ്പെട്ട ഒരു ദിവസം ആശംസിച്ചുകൊണ്ട്,*
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം...
ഷൈജു ജോണ്‍
വചനമാരി, ഭോപ്പാല്‍
*കുറിപ്പ്* നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 9424400654 വചനമാരി സുവിശേഷ സന്ദേശങ്ങള്‍ വായിക്കുവാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക
www.vachanamari.com
Like
Comment
Share
Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.