ഇന്നത്തെ സന്ദേശം

January-2023

പിതാവിങ്കലേക്ക് നോക്കിയാല്‍, ഏതു രോഗത്തിനും സൗഖ്യമുണ്ട് എന്നും, ഏതു വിഷയത്തിനും വിടുതലുണ്ട് എന്നും, ഏതു അസാധ്യമായതും സാധ്യമാകും എന്നും തന്‍റെ ജീവിതാനുഭവങ്ങള്‍കൊണ്ട് കര്‍ത്താവ് നമുക്കു കാണിച്ചുതരികയായിരുന്നു. ആകയാല്‍ ഇനിയും നമ്മള്‍ എന്തിനു ഭയപ്പെടണം, നമ്മള്‍ എന്തിനു ഭാരപ്പെടണം, നമ്മള്‍ എന്തിനു താമസിക്കണം ? ഈ ദിവസം പിതാവിന്‍റെ സന്നിധിയില്‍ മുട്ടുകള്‍ മടക്കി നമ്മുടെ സങ്കടങ്ങളും ആവലാധികളും അറിയിക്കാം. കൂപ്പു കരങ്ങളോടെ അവിടുത്തെ കരുണക്കായി യാചിക്കാം. നുറുങ്ങിയ ഹൃദയത്തോടെ വേദനകള്‍ പങ്കുവെക്കാം. അവിടുന്ന് വിടുതല്‍ നല്‍കും, സൗഖ്യം നല്‍കും, നീക്കുപോക്കുകള്‍ ഒരുക്കും. വിശ്വാസ യോഗ്യമായ ദൈവവചനം ഒരിക്കല്‍ക്കൂടി നമുക്ക് ഏറ്റുപറയാം; 'അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല'. ആമേന്‍


സങ്കീ. 34:5
"അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല"
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ഏറ്റവും പ്രത്യാശ നൽകുന്ന ഒരു ബൈബിൾ വചനമാണ് ഇണ്. സ്വർഗ്ഗത്തിലെ ദൈവം തന്റെ മക്കളെ ലജ്ജയ്ക്കായി ഏൽപ്പിക്കയില്ല, ഇൗ ലോകത്തിനു മുമ്പിൽ ഒരു നിന്ദാപാത്രമായി മറ്റുകയില്ല. മറ്റുള്ളവരുടെ മുമ്പിൽ ഒരു പാഴ്വസ്തുവായി തീർക്കുകയില്ല, നമ്മൾ ഏതു സാഹചര്യത്തിലായാലും, ഏതു നേരത്തായാലും, ഏതു അവസ്ഥയിലായാലും ദൈവമുഖത്തേക്ക് നോക്കി വിടുതൽ പ്രാപിപ്പാൻ നമുക്കു സാധിക്കും.
നമ്മുടെ കർത്താവിന്റെ ജീവിതത്തിലും ശുശ്രൂഷയിലും അവിടുന്ന് പിതാവിന്റെ മുഖത്തേക്ക് നോക്കി അനുഗ്രഹങ്ങളെ പ്രാപിച്ചതായി കാണുവാൻ കഴിയും. അവയിൽ നിന്ന് മൂന്നു വചനഭാഗങ്ങൾ മാത്രം ഞാൻ ഒാർമ്മിപ്പിക്കാം;
*1)* മത്തായി 14:19, മർക്കൊസ് 6:41, ലൂക്കൊസ് 9:16
"അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി..."
*2)* മർക്കൊസ് 7:34
"സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നു വരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു"
*3)* യോഹന്നാൻ 11:41
"യേശു മേലോട്ടു നോക്കി; പിതാവേ നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു"
യേശുകർത്താവിന്റെ പരസ്യശുശ്രൂഷയിൽ ഉണ്ടായ പ്രധാനപ്പെട്ട മൂന്നു സംഭവങ്ങളാണ് ഇൗ വചന ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരിക്കൽ വിശന്നുതളർന്നിരുന്ന ജനക്കൂട്ടത്തെകണ്ട് മനസ്സലിഞ്ഞ്, അഞ്ചപ്പവും രണ്ടുമീനും കൊണ്ട് അവരെ പോഷിപ്പിക്കുന്നതിനുവേണ്ടി, യേശു നാഥൻ സ്വർഗ്ഗത്തിലെ പിതാവിങ്കലേക്ക് നോക്കി.
മറ്റൊരവസരത്തിൽ, വിക്കനായൊരു ചെകിടനെ കർത്താവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ, അവന്റെ സൗഖ്യത്തിനുവേണ്ടി യേശു നാഥൻ സ്വർഗ്ഗത്തിലെ പിതാവിങ്കലേക്ക് നോക്കി.
ലാസറിന്റെ കല്ലറയ്ക്കു മുമ്പിൽ നിന്ന് അവനെ എഴുന്നേൽപ്പിക്കുന്നതിനു വേണ്ടിയും യേശുനാഥൻ പിതാവിങ്കലേക്കു നോക്കി.
പിതാവിങ്കലേക്ക് നോക്കിയാൽ, ഏതു രോഗത്തിനും സൗഖ്യമുണ്ട് എന്നും, ഏതു വിഷയത്തിനും വിടുതലുണ്ട് എന്നും, ഏതു അസാധ്യമായതും സാധ്യമാകും എന്നും തന്റെ ജീവിതാനുഭവങ്ങൾകൊണ്ട് കർത്താവ് നമുക്കു കാണിച്ചുതരികയായിരുന്നു.
ആകയാൽ ഇനിയും നമ്മൾ എന്തിനു ഭയപ്പെടണം, നമ്മൾ എന്തിനു ഭാരപ്പെടണം, നമ്മൾ എന്തിനു താമസിക്കണം ? ഇൗ ദിവസം പിതാവിന്റെ സന്നിധിയിൽ മുട്ടുകൾ മടക്കി നമ്മുടെ സങ്കടങ്ങളും ആവലാധികളും അറിയിക്കാം. കൂപ്പു കരങ്ങളോടെ അവിടുത്തെ കരുണക്കായി യാചിക്കാം. നുറുങ്ങിയ ഹൃദയത്തോടെ വേദനകൾ പങ്കുവെക്കാം. അവിടുന്ന് വിടുതൽ നൽകും, സൗഖ്യം നൽകും, നീക്കുപോക്കുകൾ ഒരുക്കും.
വിശ്വാസ യോഗ്യമായ ദൈവവചനം ഒരിക്കൽക്കൂടി നമുക്ക് ഏറ്റുപറയാം; 'അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല'. ആമേൻ
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ, വചനമാരി, ഭോപ്പാൽ
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9424400654, 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ