നമ്മെ കരംപിടിച്ച് നടത്തുന്ന ദൈവം

December-2025

യിസ്രായേലിൻ്റെ ദൈവത്തെക്കുറിച്ച് കേട്ടറിയുകയും, ആ ദൈവത്തിൻ്റെ ശക്തിയിലും സാമർത്ഥ്യത്തിലും വിശ്വസിക്കുകയും, ആ ദൈവത്തിൻ്റെ മക്കളെ മരണത്തിനുവിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുകയും ചെയ്ത രാഹാബ് ദൈവത്തിന് പ്രിയയായി മാറി. പിന്നീട് യെരീഹോമതിൽ തകർത്ത് കനാൻ ദേശത്തേക്ക് പ്രവേശിച്ച യിസ്രായേൽ ജനം അവിടയുള്ളവരെ സംഹരിച്ചപ്പോൾ, രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരേയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവന്നു (യോശുവ 6:22,23).


   ഉൽപ്പ. 15:5 “പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിൻ്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.”
       സർവ്വശക്തനായ ദൈവംതമ്പുരാൻ അബ്രാഹാമിനെ പുറത്തുകൊണ്ടുവന്ന് ആകാശത്തിലെ നക്ഷത്രങ്ങളെക്കാണിച്ച് വാഗ്ദത്തങ്ങൾ നൽകി അനുഗ്രഹിച്ചു. ദൈവത്തെ അറിയാതെ ജീവിച്ച സാഹചര്യത്തിൽനിന്ന്, വിഗ്രഹങ്ങളെ ഉണ്ടാക്കിയും അന്യദൈവങ്ങളെ സേവിച്ചുംവന്ന ഇടത്തുനിന്ന് യഹോവയായ ദൈവം അബ്രാഹാമിനെ പുറത്തുകൊണ്ടുവന്നു (യോശു. 24:2,3).
        ഒരിക്കൽ കനാൻദേശം ഒറ്റുനോക്കുവാൻ യോശുവ അയച്ച രണ്ടുപേർ അവിടെചെന്ന് രാഹാബ് എന്ന സ്ത്രീയുടെ വീട്ടിൽ പാർക്കുക ഉണ്ടായി. അവർ അവിടെ ഉണ്ട് എന്ന രഹസ്യവിവരം കിട്ടയതിൻ്റെ അടിസ്ഥാനത്തിൽ യെരീഹോരാജാവിൻ്റെ ആളുകൾവന്ന് ആ വീട് വളയുകയും ദേശം ഒറ്റുനോക്കുവാൻ വന്നവരെ പിടിക്കുവാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ രാഹാബിൻ്റെ ബുദ്ധിപരമായ നീക്കത്താൽ അവർ അവിടെനിന്ന് രക്ഷപ്പെടുകയും, പിന്നീട് രാഹാബ് തങ്ങളെ രക്ഷിച്ച വസ്തുതകൾ അവർചെന്ന് യോശുവയെയും കൂട്ടരെയും അറിയിക്കുകയും ചെയ്തു. യിസ്രായേലിൻ്റെ ദൈവത്തെക്കുറിച്ച് കേട്ടറിയുകയും, ആ ദൈവത്തിൻ്റെ ശക്തിയിലും സാമർത്ഥ്യത്തിലും വിശ്വസിക്കുകയും, ആ ദൈവത്തിൻ്റെ മക്കളെ മരണത്തിനുവിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുകയും ചെയ്ത രാഹാബ് ദൈവത്തിന് പ്രിയയായി മാറി. പിന്നീട് യെരീഹോമതിൽ തകർത്ത് കനാൻ ദേശത്തേക്ക് പ്രവേശിച്ച യിസ്രായേൽ ജനം അവിടയുള്ളവരെ സംഹരിച്ചപ്പോൾ, രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരേയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവന്നു (യോശുവ 6:22,23).
   

       നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണത്തിനുശേഷം അവിടുത്തെ ശിഷ്യന്മാരിൽക്കൂടെ വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നുകൊണ്ടിരുന്നു. അപ്പൊസ്തലനായ പത്രൊസ് കടന്നുപോകുമ്പോൾ അവൻ്റെ നിഴൽ എങ്കിലും വല്ലവരുടെയും മേൽ വീഴേണ്ടതിന് രോഗികളെ പുറത്തുകൊണ്ടുവന്ന് വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തുകയും അവർ സൗഖ്യമാകുകയും ചെയ്തുകൊണ്ടിരുന്നു (അപ്പൊ. പ്രവ. 5:15).


        ഇനിയും നിരവധി ഉദാഹരണങ്ങൾ വേദപുസ്തകത്തിൽനിന്ന് അക്കമിട്ടെഴുതുവാൻ കഴിയും, അന്യദൈവങ്ങളെ സേവിച്ചുകൊണ്ടിരുന്നവരെ, പാപത്തിൻ്റെ ചെളിക്കുഴിയിൽ കിടന്നവരെ, സമൂഹത്തിൽ വെറുക്കപ്പെട്ട് ജീവിച്ചിരുന്നവരെ, രോഗപീഢകളാൽ ഇരുളറകളിൽ കിടന്നവരെ കർത്താവ് കരംപിടിച്ച് പുറത്തുകൊണ്ടുവന്നു. അവരെ രക്ഷിച്ചു, അവരെ മാനിച്ചു, അവരെ സൗഖ്യമാക്കി, അവർക്ക് വാഗ്ദത്തങ്ങൾ നൽകി അവരെ ദൈവപദ്ധതയുടെ ഭാഗമാക്കി.
       ആ ദൈവപ്രവൃത്തികൾ ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. വിശ്വസിക്കുന്നവരെയും തങ്കൽ ആശ്രയിക്കുന്നവരെയും കർത്താവ് സന്ദർശിക്കുകയും അവരുടെ അവസ്ഥകളിൽനിന്ന് കരംപിടിച്ച്പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. എന്നിട്ട്;
യോഹ. 10:4 “ *തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു;* ..” സ്തോത്രം !
*അവൻ നമ്മെ വിശ്വസ്തതയോടെ നടത്തും*.
വിശ്വസിക്കുന്നവർക്ക് ആമേൻ പറഞ്ഞുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുക്കാം.
പ്രാർത്ഥനയോടെ,
ഷൈജു പാസറ്റർ (9424400654)
വചനമാരി ഭോപ്പാൽ

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”