തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയങ്ങളെ നിരസിക്കാത്ത ദൈവം

July-2021

ജീവിത ഭാരങ്ങളാൽ, ശാരീരിക പ്രയാസങ്ങളാൽ, രോഗ പീഢകളാൽ, സാമ്പത്തിക ഞെരുക്കങ്ങളാൽ, ഭയ ചിന്തകളാൽ, ഭാവിയെക്കുറിച്ചോർത്തുള്ള വേവലാതിയാൽ, തലമുറയെ(മക്കളെ)ക്കുറിച്ചോർത്തുള്ള ഭാരത്താൽ, ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമുള്ള ആവലാതിയാൽ,....... തകർന്നും നുറുങ്ങിയുമിരിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ ? എങ്കിൽ ഇന്നത്തെ ഈ വാഗ്ദത്ത വചനങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്


        ഇന്നത്തെ ദിവസത്തേക്കുവേണ്ടി വിശുദ്ധ വേദപുസ്തകത്തില്‍ നിന്ന് പരിശുദ്ധാത്മാവ് ഓര്‍മ്മിപ്പിച്ചു നല്‍കിയ 5 വാഗ്ദത്ത വചനങ്ങള്‍ കുറിക്കുന്നു:
*1) സങ്കീര്‍ത്തനങ്ങള്‍ 51:17*
      "ദൈവത്തിന്‍റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സ്, തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമേ, നീ നിരസിക്കയില്ല."
*2) സങ്കീര്‍ത്തനങ്ങള്‍ 34:18*
      "ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു."
*3) യെശയ്യാവ് 57:15*
     "ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്ന നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു. താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ മനസ്താപവും മനോവിനയമുള്ളവരോടു കൂടെയും വസിക്കുന്നു."
*4) യെശയ്യാവ് 66:2*
    "എന്‍റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായത് എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകര്‍ന്നവനും എന്‍റെ വചനത്തിങ്കല്‍ വിറെക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും"
*5) സങ്കീര്‍ത്തനങ്ങള്‍ 147:3*
    "മനംതകര്‍ന്നവരെ അവന്‍ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു"


വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
     

        ജീവിത ഭാരങ്ങളാല്‍, ശാരീരിക പ്രയാസങ്ങളാല്‍, രോഗ പീഢകളാല്‍, സാമ്പത്തിക ഞെരുക്കങ്ങളാല്‍, ഭയ ചിന്തകളാല്‍, ഭാവിയെക്കുറിച്ചോര്‍ത്തുള്ള വേവലാതിയാല്‍, തലമുറയെ(മക്കളെ)ക്കുറിച്ചോര്‍ത്തുള്ള ഭാരത്താല്‍, ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമുള്ള ആവലാതിയാല്‍,....... തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍ ? എങ്കില്‍ ഇന്നത്തെ ഈ വാഗ്ദത്ത വചനങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്.

      ലൂക്കൊസ് 15 ാം അദ്ധ്യായത്തിന്‍റെ 11 മുതലുള്ള വാക്യങ്ങളില്‍ മുടിയനായ ഒരു പുത്രന്‍റെ ഉപമ കര്‍ത്താവ് പറയുന്നുണ്ട്. ധനികനായ ഒരു മനുഷ്യന്‍റെ ഇളയ മകന്‍ തന്‍റെ പങ്കു വാങ്ങിച്ചുകൊണ്ടുപോയി. പിന്നീട്, നാളുകള്‍ക്കുശേഷം സ്വത്തുക്കളെല്ലാം ധൂര്‍ത്തടിച്ച് സകലവും നഷ്ടപ്പെട്ടവനായി അവന്‍ അപ്പന്‍റെ അടുക്കല്‍ മടങ്ങിവന്നു. സുബോധം നഷ്ടപ്പെട്ട് സ്വത്തുക്കള്‍ നഷ്ടപ്പെടുത്തി, അപ്പന് അപമാനവുംവരുത്തി, ഒരു ഭിക്ഷക്കാരനെപ്പോലെ മടങ്ങിവന്ന ആ മകനെ വീണ്ടും സ്വീകരിക്കേണ്ട ഒരു ബാധ്യതയും പിതാവിനില്ലായിരുന്നു. അപ്പന്‍റെ സമ്പാദ്യം അലക്ഷ്യമാക്കി മുടിച്ചുകളഞ്ഞ ആ മകനെ സ്വീകരിക്കുവാന്‍ ആര്‍ക്കും ആ പിതാവിനെ നിര്‍ബ്ബന്ധിക്കുവാനും കഴിയില്ലായിരുന്നു. കണക്കുപറഞ്ഞ് അവകാശം കൈക്കൊണ്ട് വീടുവിട്ടിറങ്ങിയ അവന് അപ്പന്‍റെ ഭവനത്തില്‍ ഒരു അവകാശവും അവശേഷിക്കുന്നുമില്ലായിരുന്നു
      എങ്കിലും, പിതാവിന്‍റെ അടുക്കല്‍ മടങ്ങിവന്ന്, "അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു, ഇനി നിന്‍റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല" എന്നു പറഞ്ഞപ്പോള്‍ ആ വാക്കുകള്‍ക്കുമുമ്പില്‍ അപ്പന്‍റെ കോപം അലിഞ്ഞുപോയി, തകര്‍ന്ന മനസ്സോടും നുറുങ്ങിയ ഹൃദയത്തോടും അപ്പന്‍റെ അടുക്കലേക്കു മടങ്ങിവന്ന മകനെ കണ്ട് അപ്പന്‍റെ മനസ്സലിഞ്ഞു. ഓടിച്ചെന്ന് അവനെ ചുംബിച്ചു വീട്ടില്‍ കൈക്കൊണ്ടു.

        നുറുങ്ങിയ ഹൃദയവും, തകര്‍ന്ന മനസ്സും ഇവ രണ്ടും ദൈവത്തിന് നിരസിക്കുവാന്‍ കഴിയുന്നതല്ല; ആകയാല്‍, ഈ ദിവസം സ്വര്‍ഗ്ഗീയ പിതാവിന്‍റെ സന്നിധിയില്‍ നിന്നുകൊണ്ട് അവിടുത്തെ വിളിച്ചപേക്ഷിക്ക, അവിടുന്ന് നമ്മെ കടാക്ഷിക്കും. മഹാദയയാല്‍ നമ്മെ ചേര്‍ക്കും, അപ്പന്‍റെ സ്നേഹ ഭവനത്തില്‍ നമ്മെ പ്രവേശിപ്പിച്ച് അതിന്‍റെ നന്മയാല്‍ നമ്മുടെ തകര്‍ന്നും നുറുങ്ങിയ ഹൃദയങ്ങള്‍ക്കു ചൈതന്യം വരുത്തും.                  ആമേന്‍
പ്രാര്‍ത്ഥനയോടെ,
ദൈവദാസന്‍ ഷൈജു ജോണ്‍
(വചനമാരി ഭോപ്പാല്‍ 9424400654)

*കുറിപ്പ്*
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.