ദൈവമേ, നിന്റെ ന്യായപ്രമാണത്തോടു എനിക്ക് പ്രിയം

January-2023

ഈ വേദപുസ്തകത്തെ പ്രാണനെപ്പോലെ സ്നേഹിച്ചവരും, ഇതിനെ സംരക്ഷിക്കാൻ വേണ്ടി പ്രാണൻ കൊടുത്തവരും ദൈവസഭയുടെ തൂണുകളായി മാറുകയും, അവർ തങ്ങളുടെ ജീവകിരീടത്തിനായി കാത്തിരിക്കുകയും ചെയ്യുമ്പോൾ; ഈ ബൈബിളിനെ വെറുക്കുകയും, കീറിക്കളയുകയും, തീവെച്ചു നശിപ്പിക്കയും ചെയ്തവരെല്ലാം സമാധാനം നഷ്ടപ്പെട്ട്, ദൈവത്താൽ വെറുക്കപ്പെട്ടവരായി, തങ്ങളുടെ ശിക്ഷാവിധിക്കായി പാതാളത്തിൽ കാത്തുകിടക്കുകയാണ് എന്നു നമ്മൾ മറന്നുപോകരുത്. ആകയാൽ പ്രിയരേ, ദൈവം നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്ന ഈ വചനത്തെ നമുക്കു പ്രാണനെപ്പോലെ സ്നേഹിക്കാം, മാനിക്കാം, ആദരിക്കാം. ചിലർ ചെയ്യുന്നതുപോലെ ബൈബിളിൽ ചുംബനം നൽകി മാത്രമല്ല ബൈബിളിനെ സ്നേഹിക്കേണ്ടത്, ബൈബിൾ ധ്യാനിച്ചും, ബൈബിൾ വചനങ്ങൾ അനുസരിച്ചുമാണ് നമ്മുടെ സ്നേഹം പ്രകടിപ്പിക്കേണ്ടത്


      സങ്കീർ. 119:165 "നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല" (Those who love Your law have great peace; Nothing makes them stumble.)
         വിശുദ്ധ വേദപുസ്തകത്തിലെ തിരുവചനങ്ങളെ വിവിധ പേരുകളിൽ പഴയനിയമത്തിലും പുതിയനിയമത്തിലുമായി പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ കഴിയും. തിരുവചനത്തെ കുറിക്കുന്നതായ, ഏകദേശം ഇരുപതിലധികം പേരുകൾ ഉള്ളതായാണ് വേദപുസ്തക ജ്ഞാനികൾ പറയുന്നത്. അവയിൽ ഏറ്റവും അധികം തവണ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പേരാണ്; '*ദൈവത്തിന്റെ ന്യായപ്രമാണം*' (ആവർ. 31:26 "ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തിന്നരികെ വെപ്പിൻ")
*ചില പേരുകൾകൂടി സന്ദർഭവശാൽ ഞാൻ ഓർമ്മപ്പെടുത്താം;*
        *പുസ്തകം(; (The Book) സങ്കീ. 40:7, ലൂക്കൊ 4:17 Matthew. 1:, *യഹോവയുടെ പുസ്തകം;* യെശ. 34:16 , *ദൈവത്തിന്റെ നല്ല വചനം*; എബ്രാ. 6:5 *ക്രിസ്തുവിന്റെ സുവിശേഷം*; റോമർ 1:16 *വിശുദ്ധ തിരുവെഴുത്ത്*; 2 തിമൊ. 3:16 *മോശെയുടെ പ്രമാണം*; ലൂക്കൊ. 24:44 *വാഗ്ദത്ത പുസ്തകം*; റോമ. 15:8 *ക്രിസ്തുവിന്റെ വചനം*; കൊലൊ. 3:16 *സത്യഗ്രന്ഥം*; ദാനിയേൽ 10:21 *ആത്മാവിന്റെ വാൾ*; എഫെ. 6:17 *ജീവന്റെ വചനം*; ഫിലി. 2:15 *സത്യവചനം*; 2 തിമൊ. 2:15
       ഇനിയും നിരവധി പേരുകൾ നമ്മുടെ കൈയ്യിലിരിക്കുന്ന ഈ വിശുദ്ധ വേദപുസ്തകത്തിന് പരിശുദ്ധാത്മാവ് നൽകിയിട്ടുണ്ട്. ഇങ്ങനെയുള്ള ഈ പുസ്തകത്തെ സംബന്ധിച്ച്, ഇന്ന് ആത്മാവ് നമ്മോട് ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്;
*ദൈവശ്വാസീയമായ ഈ തിരുവചനങ്ങളോട് നമുക്കു എത്ര പ്രിയമുണ്ട് ?*
        സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നത്, (ദൈവവചനത്തോടു) ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു എന്നും അവർ ഒരുനാളും വീണുപോകുവാൻ ഇടയാകുകയില്ല, എന്നുമാണ്. ഇത് ഒരു വെറും വാക്കോ, ആരോ പറഞ്ഞ പൊള്ളത്തരമോ അല്ല; മാറ്റമില്ലാത്ത, വിശ്വാസ യോഗ്യമായ, പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്ന സത്യവചനമാണ്.

        ഈ വേദപുസ്തകത്തെ പ്രാണനെപ്പോലെ സ്നേഹിച്ചവരും, ഇതിനെ സംരക്ഷിക്കാൻ വേണ്ടി പ്രാണൻ കൊടുത്തവരും ദൈവസഭയുടെ തൂണുകളായി മാറുകയും, അവർ തങ്ങളുടെ ജീവകിരീടത്തിനായി കാത്തിരിക്കുകയും ചെയ്യുമ്പോൾ; ഈ ബൈബിളിനെ വെറുക്കുകയും, കീറിക്കളയുകയും, തീവെച്ചു നശിപ്പിക്കയും ചെയ്തവരെല്ലാം സമാധാനം നഷ്ടപ്പെട്ട്, ദൈവത്താൽ വെറുക്കപ്പെട്ടവരായി, തങ്ങളുടെ ശിക്ഷാവിധിക്കായി പാതാളത്തിൽ കാത്തുകിടക്കുകയാണ് എന്നു നമ്മൾ മറന്നുപോകരുത്.
ആകയാൽ പ്രിയരേ, ദൈവം നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്ന ഈ വചനത്തെ നമുക്കു പ്രാണനെപ്പോലെ സ്നേഹിക്കാം, മാനിക്കാം, ആദരിക്കാം. ചിലർ ചെയ്യുന്നതുപോലെ ബൈബിളിൽ ചുംബനം നൽകി മാത്രമല്ല ബൈബിളിനെ സ്നേഹിക്കേണ്ടത്, ബൈബിൾ ധ്യാനിച്ചും, ബൈബിൾ വചനങ്ങൾ അനുസരിച്ചുമാണ് നമ്മുടെ സ്നേഹം പ്രകടിപ്പിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ, സങ്കീർ. 119:165 വചനപ്രകാരം,
               രണ്ടു കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുക
*1) നമുക്കു മഹാസമാധാനം ഉണ്ടാകും*
അതായത്, ഇന്നു നമ്മുടെ സമാധാനത്തെ കെടുത്തുന്ന, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന, നമ്മുടെ കണ്ണുകൾ നിറയ്ക്കുന്ന, നമ്മുടെ ഹൃദയത്തിൽ ഭാരമായി കൊണ്ടു നടക്കുന്ന വിഷയങ്ങൾക്ക് സ്വർഗ്ഗത്തിൽ നിന്ന് പരിഹാരം ഉണ്ടാകും.
*2) നമ്മൾ വീഴുവാൻ ഇടയാകില്ല*
Stumbling എന്ന ഇംഗ്ലീഷ് പദമാണ് ഇവിടെ എഴുതിയിരിക്കുന്നത്, ഇതിന്റെ മലയാള അർത്ഥം വിശാലമാണ്, അവയിൽ ചിലത് ഞാൻ ഇവിടെ കുറിക്കുന്നു. *നമ്മൾ ഇടറുവാൻ, പതറുവാൻ, വഴുതുവാൻ, ഭ്രമിക്കുവാൻ, ആടുവാൻ, വിഷമിക്കുവാൻ നമ്മുടെ കർത്താവ് അനുവദിക്കില്ല*. സ്തോത്രം !
അതുകൊണ്ട്, ഇന്ന് അഭിമാനത്തോടെ, നമ്മുടെ ബൈബിൾ നമ്മുടെ നെഞ്ചോടു ചേർത്തുപിടിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
(വചനമാരി, ഭോപ്പാൽ)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 7898211849, 9589741414, 7000477047

വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.