മനസ്സ് ക്ഷീണിച്ചിരിക്കുന്നുവോ?

June-2021

മനസ്സ് ക്ഷീണിച്ചിരുന്ന ഈ ജനത്തിന് ഒരു സൈന്യത്തെ തോൽപ്പിക്കുവാൻ എങ്ങനെ കഴിഞ്ഞു?* ഒരു ദേശം തന്നെ പിടിച്ചെടുക്കുവാൻ എങ്ങനെ സാധിച്ചു ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതേ അധ്യായത്തിൻ്റെ17, 18, 19 വാക്യങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്;        *അവർ പാട്ടുകൾ പാടി ദൈവത്തെ സ്തുതിച്ചു*    അഥവാ, (അവർ ദൈവത്തെ ആരാധിച്ച് ബലപ്പെട്ടു)       സ്തുതിയും സ്തോത്രവും ആരാധനയും നമ്മുടെ ഏതു ക്ഷീണവും തളർച്ചകളും മാറ്റി നമുക്കു പുതുബലം നൽകുന്നു


"..വഴി നിമിത്തം ജനത്തിൻ്റെ മനസ്സ് ക്ഷീണിച്ചു"     സംഖ്യാ. 21:4
       മിസ്രയിമിൽ നിന്ന് തങ്ങളുടെ വാഗ്ദത്ത കനാൻ ദേശത്തേക്കു യാത്ര പുറപ്പെട്ട യിസ്രായേൽജനം, അവരുടെ നീണ്ട വഴിയാത്രയിൽ ക്ഷീണിതരായി, മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ച അവർ മരുഭൂമിയിൽ തളർന്നിരുന്നു.
     ഇനി എത്ര ദൂരം ഉണ്ടെന്നോ, എത്ര സമയമെടുക്കും എന്നോ നിശ്ചയമില്ലാത്ത ഒരു യാത്ര ഏതു മനുഷ്യൻ്റെയും മനസ്സും ശരീരവും ഒരു പോലെ ക്ഷീണിപ്പിക്കുമല്ലോ!
  ഇതുപോലെ, ജീവിതത്തിൽ മനസ്സ് ക്ഷീണിപ്പിക്കുന്ന / മനസ്സിനെ തളർത്തുന്ന നിരവധി അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നവരാകാം ഇന്നു നമ്മൾ !
രോഗങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഒക്കെ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ തളർത്തിക്കളഞ്ഞിരിക്കാം.
    എന്നാൽ മനസ്സ് ക്ഷീണിച്ചിരുന്ന ആ അവസ്ഥയിൽ യിസ്രായേൽജനം ചെയ്ത ഒരു പ്രവർത്തി അവരുടെ സകല തളർച്ചയും ക്ഷീണവും ഒക്കെ മാറ്റി കളഞ്ഞു, മാത്രമല്ല, മഹാമല്ലന്മാരായ അമ്മോന്യരെ യുദ്ധത്തിൽ തോൽപ്പിച്ച് അവരുടെ ദേശം കൈവശമാക്കുവാൻ മാത്രം ശക്തിയും സാമർത്ഥ്യവും അവർക്ക് ലഭിക്കുവാനും ഇടയാക്കി.
(വാക്യം 24; "...അമ്മോന്യരുടെ അതിർവരെയും ഉള്ള അവൻ്റെ ദേശത്തെ കൈവശമാക്കി")
    മനസ്സ് ക്ഷീണിച്ചിരുന്ന ഈ ജനത്തിന് ഒരു സൈന്യത്തെ തോൽപ്പിക്കുവാൻ എങ്ങനെ കഴിഞ്ഞു?* ഒരു ദേശം തന്നെ പിടിച്ചെടുക്കുവാൻ എങ്ങനെ സാധിച്ചു ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതേ അധ്യായത്തിൻ്റെ17, 18, 19 വാക്യങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്;        *അവർ പാട്ടുകൾ പാടി ദൈവത്തെ സ്തുതിച്ചു*    അഥവാ, (അവർ ദൈവത്തെ ആരാധിച്ച് ബലപ്പെട്ടു)       സ്തുതിയും സ്തോത്രവും ആരാധനയും നമ്മുടെ ഏതു ക്ഷീണവും തളർച്ചകളും മാറ്റി നമുക്കു പുതുബലം നൽകുന്നു
ശത്രുവിനെ തോൽപ്പിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു
നമ്മുടെ വാഗ്ദത്തവും അവകാശവും ശത്രുവിൽ നിന്ന് പിടിച്ചെടക്കുവാൻ കഴിയുമാറാക്കുന്നു
      ആകയാൽ പ്രിയരേ, ഈ പരീക്ഷയുടെ നാളുകളിൽ നമ്മൾ തളർന്നും ക്ഷീണിച്ചുമിരിക്കാതെ ദൈവത്തെ പാടി സ്തുതിച്ച് ആരാധിച്ച് ബലപ്പെടാം,
നമ്മുടെ വാഗ്ദത്തങ്ങൾ അവകാശം ആക്കാം;
ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ,
ക്രിസ്തുവിൽ സ്നേഹപൂർവ്വം...
Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.