അപ്പൊ. പ്രവ. 28:5 *“അവനോ …., ദോഷം ഒന്നും പറ്റിയില്ല”*
അപ്പൊ. പൌലൊസിൻ്റെ കയ്യിൽ ഒരു അണലിപറ്റിയതു കണ്ടപ്പോൾ അവൻ മരിച്ചുപോകുമെന്നാണ് ബർബരന്മാർ വിചാരിച്ചത്. എന്നാൽ തൻ്റെ ദാസന് ഒരു ദോഷവും പറ്റാതവണ്ണം കർത്താവ് കാത്തു. നമുക്കു ഒരു ദോഷവും പറ്റാതവണ്ണം നമ്മെ കാക്കുവാൻ കർത്താവ് ഇന്നും വിശ്വസ്തനാണ്. സ്തോത്രം !
അനേക ദൈവഭക്തന്മാരുടെ ജീവിതത്തിൽ ദോഷം വരുത്തുവാൻ പലരും വളരെ ശ്രമങ്ങൾ നടത്തി എങ്കിലും സ്വർഗ്ഗത്തിലെ ദൈവം അത് അനുവദിച്ചില്ല എന്ന്
വേദപുസ്തക ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
*ഭക്തനായ ദാവീദ് പറയുന്നത്*
“ഞാൻ വിശ്വസിച്ചവനും എൻ്റെ അപ്പം തിന്നവനുമായ എൻ്റെ പ്രാണസ്നേഹിതൻ പോലും എൻ്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” (സങ്കീ. 41:9)
“എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എൻ്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ .. എൻ്റെ പ്രാണസ്നേഹിതനുമായിരുന്നു” (സങ്കീ. 55:12,13)
*ഭക്തനായ ഇയ്യോബ് പറയുന്നത്*
എൻ്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു (ഇയ്യോബ് 19:19)
*ഭക്തനായ യോസേഫ് പറയുന്നത്*
നിങ്ങൾ എൻ്റെ നേരെ ദോഷം വിചാരിച്ചു;.. (ഉല്പ. 50:20). (അവർ അവനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തു വരുംമുമ്പേ അവനു വിരോധമായി ദുരാലോചന ചെയ്തു: ഉല്പ. 37:18)
ഉറ്റവരും പ്രിയരുമായിരുന്നവർ അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്തു. ഏറ്റവും വിശ്വസിച്ചിരുന്നവർ അവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു. സ്വന്ത രക്തബന്ധങ്ങൾവരെ അവരെ കൊന്നുകളയുവാൻ ഗൂഢാലോചന നടത്തി. വിശ്വസിച്ചു കൂടെ നിർത്തിയവർ അവരുടെനേരെ കുതികാൽ ഉയർത്തി, കൂടെ അപ്പം തിന്നവരും, പ്രാണസ്നേഹിതരുംവരെ വൈരികളായി മാറി….
എന്നാൽ അവർക്ക് ദോഷം (വരുവാൻ) വരുത്തുവാൻ ദൈവം ആരെയും അനുവദിച്ചില്ല.
ആരെല്ലാം എന്തെല്ലാം ചെയ്താലും ഇന്നു നമുക്ക് ഒരു ദോഷം വരുവാൻ (ദോഷം വരുത്തുവാൻ) കർത്താവ് അനുവദിക്കില്ല. സ്തോത്രം !
വിശ്വാസത്തോടെ ഈ വചനങ്ങൾക്ക് *ആമേൻ* പറയാം.
നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്
ഭോപ്പാലിലെ വചനമാരിയിൽ നിന്നും
ഷൈജു. Pr. (9424400654)
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672