കർത്താവിൻ്റെ കൈവീണാൽ… കർത്താവ് കൈപിടിച്ചാൽ….

February-2024

യേശുവിൻ്റെ കൈവീണാൽ ഏതു വമ്പനും കുരുടനായിത്തീരും, അവൻ്റെ ജീവിതം പിന്നെ ഇരുട്ടായിത്തീരും, എന്നാൽ യേശു കൈപിടിച്ചാൽ ഏതു കുരുടനും സൗഖ്യമാകും, ഏതു ചെകിടനും കേൾക്കും, ഏതു മുടന്തനും ചാടി എണിക്കും, ഏതു ബന്ധനവും അഴിയും, എതു രോഗവും സൗഖ്യമാകും, ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ടാകും… സ്തോത്രം !


   അപ്പൊ. പ്ര. 13:11 (“ഇപ്പോൾ കർത്താവിൻ്റെ കൈ നിൻ്റെ മേൽ വീഴും..” )
   യോഹ. 10:28 ("..ആരും അവയെ എൻ്റെ കയ്യിൽ നിന്നു പിടിച്ചു പറിക്കയും ഇല്ല")

     കർത്താവിൻ്റെ കൈവീണു / കർത്താവ് കൈപിടിച്ചു.

    വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ രണ്ടു വാക്കുകളുടെ അർത്ഥം എത്ര വ്യത്യസ്തമാണ് എന്നു നോക്കിയാട്ടെ. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏതു അർത്ഥത്തിലാണ് കർത്താവിൻ്റെ കരം വെളിപ്പെടേണ്ടത് എന്ന് അവർ സ്വയം തീരുമാനിക്കണം.
    ഒരിക്കൽ അപ്പൊ. പൌലൊസും ബർന്നബാസും ദൈവവചനം പ്രസംഗിച്ചുകൊണ്ട് സെലുക്യയിലെ സലമീസിൽ എത്തിയപ്പോൾ അവിടത്തെ ദേശാധിപതി അവരെവരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു. എന്നാൽ ദേശാധിപതിയോടു കൂടെ ഉണ്ടായിരുന്ന എലീമാസ് എന്ന വിദ്വാൻ അവരോട് എതിർത്ത് നിന്ന് ആ ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. അപ്പോൾ പൌലൊസ് പരിശുദ്ധാത്മ പൂർണ്ണനായി അവനെ ഉറ്റുനോക്കികൊണ്ട് പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ് ബൈബിളിൽ രേഖപ്പെടുത്തയിരിക്കുന്നത്; “ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിൻ്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിൻ്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? ഇപ്പോൾ *കർത്താവിൻ്റെ കൈ നിൻ്റെ മേൽ വീഴും*; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു.”
    ഉടനെ ഒരു തിമിരവും ഇരുട്ടും അവൻ്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു. ഇന്നും സുവിശേഷത്തിന് വിരോധികളായി നിൽക്കുന്നവരുടെമേൽ ഇപ്രകാരമായിരിക്കും കർത്താവിൻ്റെ കൈവീഴുന്നത്. അവരുടെ ജീവിതം മുരടിച്ചുപോകും. അവരുടെ ഭാവി ഇരുളടഞ്ഞതായിപ്പോകും. അവരുടെ നന്മകൾ കെട്ടുപോകും. (എബ്രാ. 10:31 “ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽ വീഴുന്നത് ഭയങ്കരം” 1 ദിനവൃ. 21:13..)
    എന്നാൽ മറ്റൊരിക്കൽ യേശു കർത്താവ് ബെത്ത്സയിദയിൽ എത്തിയപ്പോൾ അവിടെ കുരുടനായ ഒരു മനുഷ്യനെ കർത്താവിൻ്റെ അടുക്കൽ കൊണ്ടുവന്നു. “അവൻ (യേശു) കുരുടൻ്റെ കൈക്കു പിടിച്ചു.... അവൻ സൗഖ്യ പ്രാപിച്ചു” (മർക്കൊസ് 8:23) എന്നാണ് ബൈബിളിൽ എഴുതിയിരിക്കുന്നത്. അവനോടുള്ള കർത്താവിൻ്റെ കരുതലും ദയയും സ്നേഹവും അനുകമ്പയും ആ പിടുത്തത്തിൽ ഉണ്ടായിരുന്നു.
പിന്നീടൊരിക്കൽ യേശു കർത്താവ് ഗലീലക്കടപ്പുറത്തു വന്നപ്പോൾ ചിലർ വിക്കനായ ഒരു ചെകിടനെ യേശുവിൻ്റെ അടുക്കൽ കൊണ്ടുവന്നു. അവൻ്റെ മേൽ കൈവെക്കേണം എന്നു അപേക്ഷിച്ചു. കർത്താവ് തൻ്റെ കൃപയുടെ കരങ്ങൾ നീട്ടി അവനെ പിടിച്ചു.. അവൻ്റെ ചെവി തുറന്നു നാവിൻ്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു (മർക്കൊ. 7:32).
    ഇനിയും നിരവധി വാക്യങ്ങൾ വചനത്തിൽനിന്ന് എടുത്തുപറയുവാൻ കഴിയും, അവ എല്ലാത്തിൻ്റെയും ആകെതുക ഇതാണ്, യേശുവിൻ്റെ കൈവീണാൽ ഏതു വമ്പനും കുരുടനായിത്തീരും, അവൻ്റെ ജീവിതം പിന്നെ ഇരുട്ടായിത്തീരും, എന്നാൽ യേശു കൈപിടിച്ചാൽ ഏതു കുരുടനും സൗഖ്യമാകും, ഏതു ചെകിടനും കേൾക്കും, ഏതു മുടന്തനും ചാടി എണിക്കും, ഏതു ബന്ധനവും അഴിയും, എതു രോഗവും സൗഖ്യമാകും, ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ടാകും… സ്തോത്രം !

എലീമാസിനെപ്പോലെ കർത്താവിൻ്റെ അടുത്ത് വിളെച്ചിലെടുത്താൽ ശിഷ്ട ജീവിതത്തിൽ കർത്താവിൻ്റെ കൈ ഭാരമായി വീഴും. എന്നാൽ താഴ്മയോടെ കർത്താവിനോട് അടുത്തു ചെന്നാൽ ആ സ്നേഹ കരങ്ങൾ നമ്മെപിടിച്ച് ചേർത്തു നിർത്തും.
കർത്താവിൻ്റെ കൈവീഴണോ അതോ കർത്താവ് കൈപിടിക്കണോ ? ഏതു വേണമെന്ന് അവനവൻ തിരഞ്ഞെടുത്തുകൊള്ളട്ടെ !

*സമർപ്പണ പ്രാർത്ഥന*
   പിതാവായ ദൈവമേ, അങ്ങയുടെ വചനങ്ങൾക്കായി നന്ദി പറയുന്നു. നല്ല ഇടയനായ യേശുകർത്താവിൻ്റെ, ആർക്കും പിടിച്ചു പറിക്കാൻ കഴിയാത്ത സ്നേഹ കരങ്ങളിൽ എന്നും താഴ്മയോടെ ഇരിക്കുവാൻ എന്നെ സഹായിക്കണമേ. *ആമേൻ*

നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്,
ഷൈജു പാസ്റ്റർ (7898211849)

വചനമാരി മാസികയുടെ വരിസംഖ്യയും, സ്തോത്രക്കാഴ്ചകളും

9424400654 എന്ന Googlepay നമ്പറിലേക്കോ,
7898211849 എന്ന PhonePay നമ്പറിലേക്കോ അയക്കാവുന്നതാണ്.

What If the hand of the Lord falls on us...

What If the hand of the Lord holds us...

   Reading Passage: Acts. 13:11 ("And now, behold, the hand of the Lord is upon thee..." )

    John 10:28 ("...no one will snatch them out of my hand")

    The Lord's hand falls on / The Lord’s hand holds on. Let's see how different the meaning of these two words recorded in the Holy Bible is. One must decide for themselves in what sense the Lord's hand should be revealed in their life.

    When Apostle Paul and Barnabas arrived at Salamis in Seleucia preaching the word of God, the local governor wanted to hear the word of God from them. But Elymas, a scholar who was with the governor, opposed them and tried to dissuade the governor from believing and hearing the word of God from them. Then Paul the Apostle filled with the Holy Spirit, fastened his eyes on him, and said, O full of all guile and all villany, thou son of the devil, thou enemy of all righteousness, wilt thou not cease to pervert the right ways of the Lord? And now, behold, the hand of the Lord is upon thee, and thou shalt be blind, not seeing the sun for a season. And immediately there fell on him a mist and a darkness; and he went about seeking some to lead him by the hand.

This is how the hand of the Lord will fall on those who are against the gospel even today. Their lives will become stagnant, Their future will be bleak, Their blessing will perish. (Heb. 10:31 “It is a terrible thing to fall into the hands of the living God” 1 Chron. 21:13..)

    But another time, when the Lord Jesus came to Bethsaida, there brought a blind man to the Lord. It is written in the Bible that ‘And He (Jesus) took hold of the blind man by the hand, and brought him out of the village …..and he was healed" (Mark 8:23). The Lord's care, kindness, loves and compassion for him was in that hold.

      Later, when the Lord Jesus came to the shores of Galilee, some people brought a young man, deaf, and had an impediment in his speech to Jesus to Jesus. They Prayed to the Lord to lay hands on him. The Lord stretched out His gracious hands and took hold of him….. His ears were opened and his tongue was loosed and he spoke correctly (Mark 7:32).

     Many more verses can be quoted from the word, the sum of them all is this, if the hand of Jesus falls, any giant will become blind, his life will become dark, but if Jesus holds his hand, any blind person will be healed, any lame person will jump, any bondage will be loosed, any disease will be healed, any problem will be solved.... Praise the Lord!

     If, like Elymas, anyone try to disturb the work of the Lord, the hand of the Lord will fall heavily in the rest of their life. But if we humbly approach the Lord, those loving arms will hold us all the days of our lives.

Should the Lord's hand fall or should the Lord hold his hand? Let us choose which one we wants!

 

*Prayer of Submission*

    Father God, thank you for your words. Help me to always sit humbly in the loving arms of the Good Shepherd Jesus, that no one can snatch away. *Amen*

 

Praying for you,

Shaiju Pastor (7898211849)

 

If this spiritual message has blessed you, please share it with others. It will help this message reach those who need it most. We invite you to join our WhatsApp group to continue receiving spiritual messages from Vachanamari. (as the translation of these messages is sent in English and Hindi languages, it is useful for those who do not know how to read Malayalam)

You can also share your prayer topics with Vachanamari Prayer Group in Bhopal

Phone: 7000477047, 9589741414, 07554297672

Email: shaijujohn@gmail.com

Website: www.vachanamari.com

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.