എൻ്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു

March-2024

നമ്മൾ ധരിക്കുന്ന വസ്ത്രം നമ്മുടെ അടയാളമാണ്. ആകയാൽ ന്യായമായ ഒരു ചോദ്യം ഇന്ന് നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. ഇന്ന് നമ്മൾ ധരിച്ചിരിക്കുന്ന ജീവിതവസ്ത്രം ഏതാണ് ? നമ്മുടെ ജീവിതാവസ്ഥ എന്താണ് ? അതു ഏതു വസ്ത്രമായാലും (രോഗിയുടെ, കടക്കാരൻ്റെ, തോൽവിയുടെ, ലജ്ജയുടെ, അടിമയുടെ വസ്ത്രമോ?) അതു മാറ്റി സന്തോഷത്തിൻ്റെ വസ്ത്രം ഉടുപ്പിക്കുവാൻ സ്വർഗ്ഗത്തിലെ നല്ല പിതാവ് ഈ ദിവസം നമ്മെയും കാത്തിരിക്കുന്നുണ്ട്. സ്തോത്രം !


          സങ്കീർ. 30:11
നീ എൻ്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എൻ്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു”. (You have turned for me my mourning into dancing; You have put off my sackcloth and clothed me with gladness,)
        ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന രട്ടു എന്ന വാക്കിന് എല്ലാ ഇംഗ്ലീഷ് പരിഭാഷകളിലും sackcloth എന്ന പദമാണ് എഴുതിയിരിക്കുന്നത്. ചാക്കുവസ്ത്രം എന്നാണ് അർത്ഥം. ഏറ്റവും ദരിദ്രമായ / ശോചനീയമായ ജീവിതാവസ്ഥയിൽ ആളുകൾ ധരിക്കുന്ന (ഭിക്ഷക്കാരുടെ) വസ്ത്രമായിട്ടാണ് ചാക്കുവസ്ത്രത്തെ കാലങ്ങളായി കണ്ടുവരുന്നത്. താഴ്മയുടെയും എളിമയുടെയും സ്വയംത്യജിക്കലിൻ്റെയും ഒക്കെ പ്രതീകമായി ഉന്നതിയിൽ ജീവിക്കുന്നവരും ഒരു നിശ്ചിത സമയത്തേക്ക് ചാക്കുവസ്ത്രം ധരിക്കാറുള്ളതായി വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. ജീവിതത്തിൽ സഹിക്കാൻ കഴിയാത്ത സങ്കടാവസ്ഥകൾ ഉണ്ടാകുമ്പോൾ മനുഷ്യർ രട്ടു ധരിക്കാറുള്ളതായും ബൈബിളിൽ വായിക്കുന്നുണ്ട് (ഉല്പത്തി 37:34 “യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീലചുറ്റി ഏറിയനാൾ തന്റെ മകനെചൊല്ലി ദു:ഖിച്ചുകൊണ്ടിരുന്നു.”). തങ്ങളുടെ തെറ്റുകളിൽ പശ്ചാത്തപിച്ച് ഹൃദയം തിരിഞ്ഞ് മാനസാന്തപ്പെടുമ്പോഴും മനുഷ്യൻ രട്ടു ഉടുക്കുന്നതായും കാണുന്നുണ്ട് (ലൂക്കൊസ് 10:13).

ധൂർത്ത് പുത്രൻ അപ്പൻ്റെ അടുക്കലേക്ക് മടങ്ങിവന്നപ്പോൾ ഇതുപോലെ ഒരു ചാക്കുവസ്ത്രം ധരിച്ചുകൊണ്ടായിരിക്കണം വന്നത്. അതുകൊണ്ടാണ് അപ്പൻ അവനുവേണ്ടി മേത്തരമായ അങ്കികൊണ്ടുവരുവാൻ ദാസന്മാരോട് പറഞ്ഞത് (ലൂക്കൊസ് 15:22). വസ്തുവിൻ്റെ പങ്കുപറ്റി പിതാവിൻ്റെ ഭവനം വിട്ടുപോയപ്പോൾ അവൻ നഷ്ടപ്പെടുത്തിയത് മേത്തരമായ ആ അങ്കി ആയിരുന്നു. പിന്നീട് അവന് ധരിക്കാൻ ലഭിച്ചതോ ഒരു ദുർന്നടപ്പുകാരൻ്റെ അങ്കി. അതിനുശേഷം ഭിക്ഷക്കാരൻ്റെ രട്ടും. അതിനുശേഷം പന്നികളെ മേയ്ക്കുന്നവൻ്റെ വേഷവും. അവസാനം അപ്പൻ്റെ ഭവനത്തിലേക്ക് മടങ്ങിവന്നപ്പോൾ അവൻ്റെ രട്ടുമാറ്റി പിന്നെയും അവനെ സന്തോഷം ഉടുപ്പിക്കുവാൻ പിതാവിന് മനസ്സായി.

യോസേഫിന് അവൻ്റെ അപ്പൻ നല്കിയത് പല വർണ്ണങ്ങളുള്ള ഒരു നിലയങ്കി ആയിരുന്നു. എന്നാൽ അവനോട് അസൂയ തോന്നിയ സഹോദരന്മാർ അത് അപഹരിച്ച് കൈക്കലാക്കി (ഉല്പത്തി 37:3). പിന്നീട് അവന് ലഭിച്ചത് ഒരു അടിമയുടെ വസ്ത്രമായിരുന്നു. അടുത്തതായി യോസേഫിന് ലഭിച്ചത് കാരാഗ്രഹവസ്ത്രവും. എന്നാൽ ദൈവത്തോട് ഒരു പരാതിയും പരിഭവവുമില്ലാതെ തനിക്ക് ലഭിച്ച വസ്ത്രങ്ങളോടെല്ലാം നീതി പുലർത്തിയ യോസേഫിനുവേണ്ടി, ശ്രേഷ്ഠമായ നേർമ്മയുള്ള വസ്ത്രം ദൈവം കരുതിവെച്ചിട്ടുണ്ടായിരുന്നു (ഉല്പത്തി 41: 42 “ഫറവോൻ…അവനെ നേർമ്മയുള്ള വസ്ത്രം ധരിപ്പിച്ചു”).

ധൂർത്ത് പുത്രൻ അപ്പൻ്റെ അങ്കി മനപൂർവ്വമായി ഉപേക്ഷിച്ചു / നഷ്ടപ്പെടുത്തി, അതുകൊണ്ട് അവന് ആമോസ് 8:10 വചനത്തിൽ വായിക്കുന്നതുപോലെ സന്തോഷം നഷ്ടപ്പെട്ട് ദു;ഖത്തിന്റെ രട്ടു ലഭിച്ചു.
യോസേഫിന് അപ്പൻ നല്കിയ അങ്കി ചതിയിലൂടെ അവന്റെ സഹോദരന്മാർ കൈക്കലാക്കിയപ്പോൾ, സ്വർഗ്ഗത്തിലെ ദൈവം അവനു സങ്കീർത്തനങ്ങൾ 30:11 ൽ വായിക്കുന്നതുപോലെ, സന്തോഷത്തിൻ്റെ നേർമ്മയുള്ള വസ്ത്രം നല്കി മാനിച്ചു.

നമ്മൾ ധരിക്കുന്ന വസ്ത്രം നമ്മുടെ അടയാളമാണ്. ആകയാൽ ന്യായമായ ഒരു ചോദ്യം ഇന്ന് നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. ഇന്ന് നമ്മൾ ധരിച്ചിരിക്കുന്ന ജീവിതവസ്ത്രം ഏതാണ് ? നമ്മുടെ ജീവിതാവസ്ഥ എന്താണ് ? അതു ഏതു വസ്ത്രമായാലും (രോഗിയുടെ, കടക്കാരൻ്റെ, തോൽവിയുടെ, ലജ്ജയുടെ, അടിമയുടെ വസ്ത്രമോ?) അതു മാറ്റി സന്തോഷത്തിൻ്റെ വസ്ത്രം ഉടുപ്പിക്കുവാൻ സ്വർഗ്ഗത്തിലെ നല്ല പിതാവ് ഈ ദിവസം നമ്മെയും കാത്തിരിക്കുന്നുണ്ട്. സ്തോത്രം !

ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,


ഷൈജു Pr. വചനമാരി ഭോപ്പാൽ 7898211849

If this spiritual message has blessed you, please share it with others. We also invite you to join our WhatsApp group to continue receiving spiritual messages, (English and Hindi)

You can also share your prayer points with Vachanamari Prayer Group

Phone: 7000477047, 9589741414, 07554297672

Email: shaijujohn@gmail.com

Website: www.vachanamari. com

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/D80lBfKVcRq73BC2ztuISe

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.