February-2024

‘നിങ്ങളുടെ വലങൈ്കപിടിച്ച്, പേടിക്കണ്ട ഞാൻ നിന്നെ സഹായിക്കും’ എന്ന് പരിശുദ്ധാത്മാവ് വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടുണ്ടല്ലോ. യെശ. 41:13. ഈ പരീക്ഷാനാളുകളിൽ കർത്താവ് നിങ്ങളുടെ ചെവിയിൽ പറയുന്ന ഒരു വാഗ്ദത്തമായി ഈ വചനത്തെ ഏറ്റെടുത്തുകൊൾക. കർത്താവേ എന്നെ സഹായിക്കണേ, ഈ പരീക്ഷകളുടെ കടമ്പകടക്കുവാൻ എനിക്ക് കൃപതരേണമേ, എൻ്റെ ബുദ്ധിയിലും കഴിവുകളിലുമല്ല അങ്ങയിൽ മാത്രം ഞാൻ ശരണപ്പെടുന്നു. എന്നു പറയുമ്പോൾ കരുണയുള്ള കർത്താവ് കരംപിടിച്ച് പരീക്ഷ എഴുതിക്കുന്ന ഒരു അനുഭവം മക്കൾക്കുണ്ടാകും. ഏറ്റവും നല്ല റിസൾട്ട് നിങ്ങൾക്ക് ലഭിക്കും.


പ്രിയ കുഞ്ഞുങ്ങളെ,
     ‘നിങ്ങളുടെ വലങൈ്കപിടിച്ച്, പേടിക്കണ്ട ഞാൻ നിന്നെ സഹായിക്കും’ എന്ന് പരിശുദ്ധാത്മാവ് വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടുണ്ടല്ലോ. യെശ. 41:13. ഈ പരീക്ഷാനാളുകളിൽ കർത്താവ് നിങ്ങളുടെ ചെവിയിൽ പറയുന്ന ഒരു വാഗ്ദത്തമായി ഈ വചനത്തെ ഏറ്റെടുത്തുകൊൾക.
കർത്താവേ എന്നെ സഹായിക്കണേ, ഈ പരീക്ഷകളുടെ കടമ്പകടക്കുവാൻ എനിക്ക് കൃപതരേണമേ, എൻ്റെ ബുദ്ധിയിലും കഴിവുകളിലുമല്ല അങ്ങയിൽ മാത്രം ഞാൻ ശരണപ്പെടുന്നു. എന്നു പറയുമ്പോൾ കരുണയുള്ള കർത്താവ് കരംപിടിച്ച് പരീക്ഷ എഴുതിക്കുന്ന ഒരു അനുഭവം മക്കൾക്കുണ്ടാകും. ഏറ്റവും നല്ല റിസൾട്ട് നിങ്ങൾക്ക് ലഭിക്കും.

താഴെ കൊടുത്തിരിക്കുന്ന അഞ്ച് വാഗ്ദത്ത വാക്യങ്ങളിൽ നിങ്ങളുടെ കൈകൾ വെച്ചുകൊണ്ട് എല്ലാദിവസവും കർത്താവിനെ സ്തുതിക്കണം. പരീക്ഷ കഴിഞ്ഞ് റിസൾട്ടു വരുന്നതുവരെയും സ്തുതിച്ചുകൊണ്ടിരിക്കുക. കർത്താവ് മക്കൾക്കുവേണ്ടി അത്ഭുതം പ്രവർത്തിക്കും.


1) യെശ. 41:13 “നിൻ്റെ ദൈവമായ യഹോവ എന്ന ഞാൻ നിൻ്റെ വലങൈ്ക പിടിച്ചു നിന്നോട്; ഭയപ്പെടേണ്ട, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.”
2) സങ്കീർ. 32:8 “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്നവഴി നിനക്കു കാണിച്ചുതരും; ഞാൻ നിൻ്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും”
3) സങ്കീർ. 40:17 “…കർത്താവ് എന്നെ വിചാരിക്കുന്നു; നീ തന്നേ എൻ്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു..”
4) എഫെ. 2:4 “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം”
5) 2 കൊരി. 1:3 “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ”
      ആമേൻ    ആമേൻ   ആമേൻ

ഭോപ്പാൽ വചനമാരിയിൽ നിങ്ങൾക്കുവേണ്ടി മുടങ്ങാതെ പ്രാർത്ഥിക്കുന്നുണ്ട്
Mobile: 9589741414, 7000477047, 7898211849 Phone: 07554297672
WhatsApp: 9424400654

*A note from Shaiju Pastor Uncle, for children appearing for annual exams*

Dear children,

The Bible says in Isaiah 41:13 " I am the LORD your God who takes hold of your right hand and says to you, Do not fear; I will help you.". Surely your Lord is going to help you to write your exams properly.  Take this Bible scripture as a promise that the Lord is speaking in your ears during these exam days.

      Your humble Prayer and submission to the Lord will bring you a beautiful experience of the merciful Lord holding your hands and writing the exam, and you will get the best result for sure.

 

       I suggest you to Praise the Lord every day by laying your hands on the five promises below. Keep on Praising after the exams till the result comes.

1) Isa. 41:13 "I am the LORD your God who takes hold of your right hand, Who says to you, ‘Do not fear, I will help you.”

2) Psalms 32:8 “I will instruct you and teach you in the way you should go; I will counsel you with my loving eye on you "

3) Psalms. 40:17 “… let the Lord keep me in his thoughts. You are my helper and my savior. O my God.”

4) Eph. 2:4 “God, who is rich in mercy, for his great love wherewith he loved us”

5) 2 Cor. 1:3 “Praise be to the God and Father of our Lord Jesus Christ, the Father of compassion and the God of all comfort,”

                   Amen    Amen     Amen

 

Vachanamari Prayer Team is constantly praying for you

Mobile: 9589741414, 7000477047, 7898211849 Phone: 07554297672

WhatsApp: 9424400654

Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.