സകല ചിന്താകുലവും

February-2024

അവർ കാര്യങ്ങൾ തുറന്നു പറയാതെ യഥാർത്ഥ വസ്തുത ദൈവത്തിൽനിന്ന് മറെച്ചുവെക്കുകയും, ദൈവംകാണാതെ ഒളിച്ചിരിക്കുകയും ചെയ്യുവാൻ കാരണമായത് ദൈവസ്നേഹം അവരുടെ ഉള്ളിൽനിന്ന് മാറിപ്പോയതുകൊണ്ടാണ്. ഇന്നും അനേക മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കുറവിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ദൈവത്തിൻ്റെ മുമ്പിൽപോലും പലകാര്യങ്ങളിലും ഈ ഒളിച്ചുകളി നടത്തുന്നതിനുപകരം, ദൈവസന്നിധിവിട്ട് എങ്ങും ഓടിപ്പോകുന്നതിനുപകരം കാര്യങ്ങൾ തുറന്നുപറഞ്ഞാൽ / തുറന്നു സമ്മതിച്ചാൽ നമ്മുടെ യഥാർത്ഥ അവസ്ഥയുമായി ദൈവത്തോട് അടുത്തുചെല്ലുമെങ്കിൽ ഏതു വിഷയത്തിനും ഒരു വിടുതലുണ്ടാകും, ഏതു കാര്യത്തിനും ഒരു നീക്കുപോക്കുണ്ടാകും, ഏതു പ്രശ്നത്തിനും ഒരു പരിഹാരമുണ്ടാകും.


     1 പത്രൊസ് 5:7 “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ *സകല ചിന്താകുലവും* അവൻ്റെമേൽ ഇട്ടുകൊൾവിൻ
        ഒരുപക്ഷേ, വേദപുസ്തകത്തിൽ നമുക്ക് ഏറ്റവും അധികം ആശ്വാസം നൽകുന്ന ഒരു വചനമായിരിക്കാം ഇത്. കാരണം തങ്ങളുടെ ആകുലചിന്തകൾ ആരോടു പറയും എന്നതാണ് ജീവിതത്തിൽ മനുഷ്യർ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം. തങ്ങളുടെ ആകുലചിന്തകൾ ശരിയായ ഇടത്ത് പറയാതിരുന്നതു കാരണവും, ശരിയല്ലാതിടത്ത് അറിയാതെ പറഞ്ഞുപോയതുകൊണ്ടുണ്ടായ പ്രശ്നങ്ങളിലുംപെട്ട് നട്ടംതിരിഞ്ഞവരുമായ നിരവധി ആളുകളെ നമുക്കുചുറ്റും കാണുവാൻ കഴിയും. വിശ്വസിക്കാൻ കൊള്ളാവുന്ന അഥവാ ഒരു പ്രശ്നമുണ്ടായാൽ കട്ടയ്ക്ക് കൂടെനിൽക്കുമെന്ന് നൂറുശതമാനം ഉറപ്പുപറയാൻ കഴിയുന്ന എത്രപേരുണ്ടാകും നമ്മുടെ കൂട്ടത്തിൽ ?
          ഒരു നല്ല സ്നേഹിതൻ, ഒരു നല്ല സഹയാത്രികൻ, ഒരു നല്ല പങ്കാളി… ഇതൊക്കെയായിരുന്നു ഒരിക്കൽ ദൈവം മനുഷ്യനുമായിട്ടുള്ള ബന്ധം. സായാഹ്നങ്ങളിൽ മനുഷ്യനോടൊപ്പം വർത്തമാനം പറയാനും, സമയങ്ങൾ ചെലവഴിക്കാനും സ്വർഗ്ഗത്തിൽനിന്ന് ദൈവം തോട്ടത്തിലേക്ക് ഇറങ്ങിവന്നിരുന്നു എന്ന് വേദപുസ്തകത്തിൽ വായിക്കുന്നുണ്ട് (ഉല്പത്തി 3:8). (കർത്താവായ യേശുക്രിസ്തുവിൻ്റെ മനസ്സും ഒരു നല്ല സ്നേഹിതൻ്റെതായിരുന്നല്ലോ “ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല;… നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു” യോഹ. 15:15).
      അങ്ങനെ മനസ്സുതുറന്ന് കാര്യങ്ങൾ പറയുവാൻ ഏറ്റവും നല്ല സ്നേഹിതനായി ദൈവം അവർക്ക് ഉണ്ടായിരുന്നിട്ടും. പാപം ചെയ്തുപോയപ്പോൾ അവർ ദൈവത്തിൽ നിന്ന് ഓടിഒളിച്ചു. ഏദെൻ തോട്ടത്തിൽ ദൈവം അവരെ സന്ദർശിക്കുവാൻ വരുമ്പോൾ അവർക്കുണ്ടായിരുന്ന ആ സ്നേഹം അൽപ്പമെങ്കിലും അവരുടെ ഹൃദയത്തിൽ ശേഷിച്ചിരുന്നെങ്കിൽ അവർക്ക് ഒളിക്കേണ്ട ആവശ്യമില്ലായിരുന്നു. ഒന്നുകൂടി വ്യക്തമായിപറഞ്ഞാൽ, ‘ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചിരിക്കുന്നു’ എന്നാണ് മനുഷ്യൻ ദൈവത്തോടു പറഞ്ഞത്. ‘തിന്നരുത് എന്ന് എന്നോടു പറഞ്ഞ വൃക്ഷഫലം ഞാൻ തിന്നുപോയതുകൊണ്ട് ഒളിച്ചിരിക്കുന്നു’ എന്ന് മനുഷ്യൻ ദൈവത്തോടു ഒന്നു തുറന്നു പറഞ്ഞിരുന്നെങ്കിൽ. സ്വർഗ്ഗത്തിലെ ദൈവം അവരോട് കരുണകാണിക്കുമായിരുന്നു / ക്ഷമിക്കുമായിരുന്നു എന്നാണ് സദൃശ്യവാക്യങ്ങൾ 28:13 വായിക്കുന്നത് (“തന്റെ ലംഘനങ്ങളെ മറെക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണലഭിക്കും”).
        അവർ കാര്യങ്ങൾ തുറന്നു പറയാതെ യഥാർത്ഥ വസ്തുത ദൈവത്തിൽനിന്ന് മറെച്ചുവെക്കുകയും, ദൈവംകാണാതെ ഒളിച്ചിരിക്കുകയും ചെയ്യുവാൻ കാരണമായത് ദൈവസ്നേഹം അവരുടെ ഉള്ളിൽനിന്ന് മാറിപ്പോയതുകൊണ്ടാണ്. ഇന്നും അനേക മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കുറവിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ദൈവത്തിൻ്റെ മുമ്പിൽപോലും പലകാര്യങ്ങളിലും ഈ ഒളിച്ചുകളി നടത്തുന്നതിനുപകരം, ദൈവസന്നിധിവിട്ട് എങ്ങും ഓടിപ്പോകുന്നതിനുപകരം കാര്യങ്ങൾ തുറന്നുപറഞ്ഞാൽ / തുറന്നു സമ്മതിച്ചാൽ നമ്മുടെ യഥാർത്ഥ അവസ്ഥയുമായി ദൈവത്തോട് അടുത്തുചെല്ലുമെങ്കിൽ ഏതു വിഷയത്തിനും ഒരു വിടുതലുണ്ടാകും, ഏതു കാര്യത്തിനും ഒരു നീക്കുപോക്കുണ്ടാകും, ഏതു പ്രശ്നത്തിനും ഒരു പരിഹാരമുണ്ടാകും.
       നമ്മുടെ ആകുലചിന്തകളെല്ലാം ഇറക്കിവെക്കുവാൻ യേശുനാഥൻ്റെ പാദപീഠമല്ലാതെ വേറെ ഒരിടവുമില്ല. യെശ. 28:17 “… കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും” (..the hail shall sweep away the refuge of lies, and the waters shall overflow the hiding-place). കർത്താവിൻ്റെ സന്നിധിയല്ലാത്ത മറ്റു അഭയസ്ഥാനങ്ങളെല്ലാം വ്യാജമാണ് അവയെല്ലാം ഒഴുകിപ്പോകും. യേശുവിൻ്റെ സന്നിധി ഉറപ്പുള്ള മറവിടമാണ്. ആർക്കും ഏതുസമയത്തും നിർമ്മല ഹൃദയത്തോടുകൂടെ അടുത്തുചെല്ലാവുന്നതും കാര്യങ്ങൾ തുറന്നുപറയാവുന്നതുമായ ഏറ്റവും വിശ്വസ്തമായ ഇടം. സ്തോത്രം !

*സമർപ്പണ പ്രാർത്ഥന*
     പിതാവായ ദൈവമേ, ഈ തിരുവചനസത്യങ്ങൾ വെളിപ്പെടുത്തിതന്നതിനായി സ്തോത്രം ചെയ്യുന്നു. ജീവിതത്തിൽ തെറ്റുകളും കുറവുകളും വരുമ്പോൾ അങ്ങയുടെ സന്നിധിയിൽ നിന്ന് ഓടിഒളിക്കുന്ന ഒരു സ്വഭാവം എന്നിലും ഉണ്ട് എന്നു ഞാൻ സമ്മതിക്കുന്നു. അങ്ങ് കരുണയുള്ള ദൈവവും മനസ്സലിവുമുള്ള പിതാവുമായി എന്നെ സ്നേഹിച്ചുകൊണ്ട് സ്വർഗ്ഗത്തിൽ ഉള്ളതോർത്ത് നന്ദിനിറഞ്ഞ ഹൃദയത്തോടെ അങ്ങയെ സ്തുതിക്കുന്നു. എൻ്റെ ആകുലതകളെല്ലാം തിരുപാദത്തിൽ സമർപ്പിക്കുന്നു എൻ്റെ അവിവേകങ്ങളെല്ലാം ക്ഷമിച്ച് എന്നെ സ്വീകരിക്കേണമേ. യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. *ആമേൻ*

ഈ ആത്മീയ സന്ദേശം നിങ്ങൾക്ക് അനുഗ്രഹമായി എങ്കിൽ, ദയവായി മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്താലും. ഈ വചനദൂത് ഏറ്റവും ആവശ്യമായ ചിലരിൽ എത്തുവാൻ അതു സഹായകമാകും. വചനമാരിയുടെ ആത്മീയ സന്ദേശങ്ങൾ തുടർന്നും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ഷണിക്കുന്നു. (ഈ സന്ദേശങ്ങളുടെ തർജ്ജമ ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലും അയക്കുന്നതുകൊണ്ട് മലയാളം വായിക്കുവാൻ അറിയാത്തവർക്കും ഇത് പ്രയോജനമാകും)
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങളും വചനമാരി പ്രയർ ഗ്രൂപ്പിൽ അറിയിക്കാവുന്നതാണ്
ഫോൺ: 7000477047, 9589741414, 07554297672
ഇ മെയിൽ: shaijujohn@gmail.com
വെബ്സൈറ്റ്: www.vachanamari. com
വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച / Vachanamari Magazine Subscription  etc. അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654

1 Peter 5:7 “Cast all your anxiety on Him because He cares for you

      Perhaps this is one of the most comforting scriptures in the Bible. Because, one of the biggest problems that people often face in life is who to tell their anxious thoughts to. We can see many people around us who have fallen into trouble because they did not say their anxious thoughts in the right place or with right people. The real question is, how many people are there in our group / relation who can be trusted and one hundred percent sure that they will be with us if there is an issue ?

        A good friend, a good companion, a good partner… this was the relationship God once had with Man. In the Bible, we read that God came down from heaven to the garden to spend quality time with man in the evenings (Genesis 3:8). (The mind of the Lord Jesus Christ was also that of a good friend: "I no longer call you servants; ... I have called you friends" John 15:15).

     Even though they had God as their best friend to open up and talk about things. When they sinned, they ran away from God. When God came to visit them in the Garden of Eden, if they had even a little of that love left in their hearts, they would not have needed to hide from the Lord. To put it more clearly, Man said to God, 'I am naked and hide myself in fear.'   If only man had openly said to God, 'I am hiding because I ate the fruit of the tree that told me not to eat'. Proverbs 28:13 reads that the God of heaven would have mercy/forgive them (“He that covereth his sins shall not prosper: but whoso confesseth and forsaketh them shall have mercy”).

      The reason why they did not open up and hid the truth from God was because the love of God had gone away from them. It points to a deficiency that still occurs in the lives of many people today. Even before God, instead of playing hide and seek in many things, instead of running away from God's presence, if we open up/confess to God and come closer to God with our true condition, there will be a relief for any matter, there will be a way out for any matter, and there will be a solution for any problem.

       There is no place other than the footstool of Jesus to lay down all our anxieties. Isa. 28:17 ‘… the rain will wash away the false refuge; the hail shall sweep away the refuge of lies, and the waters shall overflow the hiding-place’.  All refuges other than the presence of the Lord are false and they will all be swept away. The presence of Jesus is a sure hiding place. The most trusted place where anyone can approach and open up with a pure heart at any time. Hallelujah!

 

*Prayer of Submission*

     Father God, thank you for revealing these biblical truths. I admit that I also have a tendency to run away from Your presence when mistakes and shortcomings come in my life. I praise you with a grateful heart in heaven, for loving me as a merciful God and compassionate Father. I submit all my worries at your feet. forgive all my indiscretions and accept me.

In Jesus’ name I Pray. *Amen*

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ