ദൈവം കൂടെ ഉണ്ട്

August-2022

താന്‍ ഒരു വിക്കനാണ്, തടിച്ച നാവുള്ളവനാണ്, യോഗ്യത ഇല്ലാത്തവനാണ്, വാക്സാമര്‍ത്ഥ്യം ഇല്ലാത്തവനാണ്, ആരും തന്നെ വിശ്വസിക്കയില്ല, എന്നൊക്കെയുള്ള നിരവധി കാരണങ്ങള്‍ നിരത്തി, ആ ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനും തനിക്കു പകരം മറ്റാരെയെങ്കിലും അയക്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്ന മോശെയോട് ദൈവം പറയുന്ന ഉത്തരമാണ് . *ഞാന്‍ കൂടെ ഉണ്ട്;* ഇന്നത്തെ ചില ജീവിത സാഹചര്യങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് മോശെയെപ്പോലെ തങ്ങളുടെ കുറവുകളുടെ കണക്കുകള്‍ നിരത്തുന്നവരോട് ഇന്നും ദൈവത്തിന് പറയാനുള്ള ഉത്തരം *ഞാന്‍ കൂടെ ഉണ്ട്* എന്നാണ്.


പുറപ്പാട് 3:10,4:12 "ആകയാല്‍ വരിക; നീ എന്‍റെ ജനമായ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്‍റെ അടുക്കല്‍ അയക്കും..
ഞാന്‍ നിന്‍റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും;.."
        യിസ്രായേല്‍ ജനത്തെ മിസ്രയീമില്‍ നിന്ന് വിടുവിക്കേണ്ട ദൗത്യം ദൈവം മോശെയെ ഏല്‍പ്പിക്കുന്ന വചനഭാഗമാണ് ഇത്. എന്നാല്‍ ആ ദൗത്യം ഏറ്റെടുക്കുവാന്‍ മടിച്ച്, താന്‍ ഒരു വിക്കനാണ്, തടിച്ച നാവുള്ളവനാണ്, യോഗ്യത ഇല്ലാത്തവനാണ്, വാക്സാമര്‍ത്ഥ്യം ഇല്ലാത്തവനാണ്, ആരും തന്നെ വിശ്വസിക്കയില്ല, എന്നൊക്കെയുള്ള നിരവധി കാരണങ്ങള്‍ നിരത്തി, ആ ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനും തനിക്കു പകരം മറ്റാരെയെങ്കിലും അയക്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്ന മോശെയോട് ദൈവം പറയുന്ന ഉത്തരമാണ് മുകളില്‍ കുറിച്ചിരിക്കുന്നത്.

ഇന്നത്തെ ചില ജീവിത സാഹചര്യങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് മോശെയെപ്പോലെ തങ്ങളുടെ കുറവുകളുടെ കണക്കുകള്‍ നിരത്തുന്നവരോട് ഇന്നും ദൈവത്തിന് പറയാനുള്ള ഉത്തരം *ഞാന്‍ കൂടെ ഉണ്ട്* എന്നാണ്.

*ഞാന്‍ ശക്തിയും ബലവുമില്ലാതെ ക്ഷീണിതനാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* സകലത്തിന്നും മതിയാകുന്ന ശക്തി ഞാന്‍ തരും. (ഫിലി. 4:13)

*എനിക്കിത് അസാദ്ധ്യമാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* എനിക്ക് സകലവും സാദ്ധ്യമാണ് (മത്തായി 19:26)

*എന്നെ ആരും സ്നേഹിക്കുന്നില്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിന്നെ ഏറ്റവും സ്നേഹിക്കുന്നു (യോഹന്നാന്‍ 13:34)

*എല്ലാവരും എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* പെറ്റ അമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല (യെശ. 49:15)

*ഞാന്‍ ഒരു പരാജയമാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിനക്ക് പൂര്‍ണ്ണ ജയം നല്‍കും (റോമര്‍ 8:37)

*എന്‍റെ മുമ്പില്‍ ഒരു വഴിയും ഇല്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിനക്ക് നേരായ മാര്‍ഗ്ഗം കാണിച്ചുതരും (സദൃശ്യവാ. 3:6)

*എനിക്ക് ആരുമില്ല എല്ലാവരും എന്നെ കൈവിട്ടു എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിന്നെ ഒരു നാളും കൈവിടില്ല ഉപേക്ഷിക്കയുമില്ല (എബ്രാ. 13:5)

*എനിക്കു പേടിയാകുന്നു ഞാന്‍ എന്തു ചെയ്യും എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ധൈര്യമായിരിക്ക, ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല ഞാന്‍ നിനക്കു തന്നിരിക്കുന്നത് (2 തിമൊ. 1:7)

*ഞാന്‍ നിരാശനാണ് ചിന്തിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* നിങ്ങളുടെ ചിന്താഭാരമെല്ലാം എന്‍റെമേല്‍ ഇട്ടുകൊള്ളൂ ഞാന്‍ നോക്കിക്കൊള്ളാം (1 പത്രൊസ് 5:7)

*എന്‍റെ കയ്യില്‍ ഒന്നുമില്ല കടഭാരത്താല്‍ നട്ടംതിരിയുകയാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* നിന്‍റെ ബുദ്ധിമുട്ട് ഒക്കെ ഞാന്‍ തീര്‍ത്തുതരും (ഫിലി. 4:19)

*ഞാന്‍ ഒരു മഹാപാപിയാണ് ആരും എന്നോട് ക്ഷമിക്കില്ല, എന്‍റെ തെറ്റുകള്‍ പൊറുക്കില്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* നിന്നോടു പൊറുത്ത് നിന്‍റെ എല്ലാ പാപങ്ങളും ക്ഷമിച്ച് ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളാം (1 യോഹ. 1:9)

*എനിക്ക് ആത്മീയമായി വളരുവാന്‍ കഴിയുന്നില്ല, വേണ്ടത്ര വിശ്വാസവും അഭിഷേകവും ഇല്ല, എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടുവോളം പങ്കിട്ടു തരും (റോമര്‍ 12:3)

*എനിക്ക് തലമുറയില്ല എല്ലാവരും എന്നെ പരിഹസിക്കുന്നു എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിന്‍റെ തല ഉയര്‍ത്തി എല്ലാവരുടെയും മുമ്പില്‍ അഭിമാനത്തോടെ നിറുത്തുമാറാക്കും (1 ശമുവേല്‍ 2:1)

*ഞാനും (കുടുംബവും) കഷ്ടതയിലാണ് തള്ളപ്പെട്ടവരാണ്, അവഗണിക്കപ്പെട്ടവരാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* എന്‍റെ മുഖം അന്വേഷിക്കുന്നവരെ ഞാന്‍ ലജ്ജിപ്പിക്കയില്ല (സങ്കീ. 34:5,6)

*എനിക്കു വേണ്ടത്ര ബുദ്ധിയും ജ്ഞാനവും ഇല്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ദൈവത്തിങ്കല്‍ നിന്ന് നിങ്ങള്‍ക്കത് ലഭിക്കും (1 കൊരി 1:30)

ആകയാല്‍, മോശെയുടെ കുറവുകളില്‍ ദൈവം അവനോടു കൂടെയിരുന്ന് ഫറവോന്‍റെ അധീനതയില്‍ കിടന്ന യിസ്രായേല്‍ ജനത്തെ വിടുവിച്ചതുപോലെ, ഇന്നത്തെ നമ്മുടെ കുറവുകളിലും ബലഹീനതകളിലും യേശു കര്‍ത്താവ് നമുക്കു തുണയായി നിന്ന് നമ്മെയും ജയത്തോടെ നടത്തും.
ഈ വചനങ്ങളാല്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാര്‍ത്ഥനയോടെ,
ദൈവദാസന്‍ ഷൈജു ജോണ്‍
വചനമാരി,ഭോപ്പാല്‍

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില്‍ പ്രത്യാശനല്‍കുന്ന അനുദിന ധ്യാനചിന്തകള്‍ വചനമാരിയില്‍ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാന്‍ ഞങ്ങളുടെ വാട്സ് ഗ്രൂപ്പില്‍ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കില്‍ മറ്റുള്ളവര്‍ക്കും അയച്ചുകൊടുക്കുക.
പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob:7898211849, 9589741414, 7000477047


വചനമാരി ഭോപ്പാല്‍ WhatsApp ഗ്രൂപ്പില്‍ അംഗമാകുക

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.