അവസരങ്ങൾ നൽകുന്ന ദൈവം

November-2023

20 വർഷങ്ങൾക്കുമുമ്പ് ഒരു മനസ്സാക്ഷിയുമില്ലാതെ, ഒരു കരുണയുമില്ലാതെ സ്വന്ത സഹോദരനെ വിറ്റുകളഞ്ഞിട്ട് അവൻ മരിച്ചുപോയി എന്ന് അപ്പനോട് കളവുപറഞ്ഞ ഈ സഹോദരന്മാർക്ക് എന്തുപറ്റി? ബെന്യാമിനെ ഈജിപ്റ്റിൽ ഉപേക്ഷിച്ചു വരാതിരുന്നത് എന്തുകൊണ്ടാണ് ? 20 വർഷം മുമ്പ് അപ്പൻ്റെ സങ്കടം കാണാൻ വിരോധമില്ലായിരുന്നവർക്ക്, ഇപ്പോൾ ഇത്ര സ്നേഹം തോന്നാൻ കാരണമെന്താണ്? ഈ ചോദ്യങ്ങൾക്ക് ഒരു ഉത്തരമേ ഉള്ളൂ. *മാനസാന്തരം*. ഒരു അവസരംകൂടെ ദൈവം അവരുടെ ജീവിതത്തിൽ വെച്ചുനീട്ടിയപ്പോൾ അതു തട്ടിത്തെറിപ്പിക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു. 20 വർഷംമുമ്പ് അവർ പരാജയപ്പെട്ട അതേ വിഷയത്തിൽ അവർക്ക് ജയിക്കുവാനുള്ള ഒരു അവസരം ദൈവം കൊടുത്തപ്പോൾ അവർ അതിൽ വിജയിച്ചു.


        പാപിയായ ഒരു മനുഷ്യനെ ഒരിക്കലും ദൈവം എന്നേക്കും തള്ളിക്കളയുന്നില്ല, അവന് പിന്നെയും അവസരങ്ങൾ കൊടുത്ത് ദൈവസന്നിധിയിലേക്ക് മടങ്ങിവരുവാനുള്ള സാഹചര്യങ്ങളെ ഒരുക്കുവാൻ ദൈവം അവൻ്റെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കും. ദൈവസന്നിധിയിൽ നിന്ന് അകന്നുപോകുന്ന അഥവാ വിശ്വാസത്തിൽ നിന്ന് പിന്മാറ്റത്തിലേക്ക് പോകുന്ന വ്യക്തികൾക്ക് മടങ്ങിവരുവാനുള്ള അവസരങ്ങൾ ദൈവം ഒരുക്കുമ്പോൾ, പലപ്പോഴും അവർ പിന്മാറ്റത്തിൽ പോകുവാൻ കാരണമായ വിഷയത്തിൽ തന്നെയായിരിക്കും അവർക്ക് ക്രമപ്പെടുവാനുള്ള അവസരവും ഒരുക്കപ്പെടുന്നത് എന്നു കാണുവാൻ സാധിക്കും.
          *ഇതിന് ഉദാഹരണമായി പഴയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം ഞാൻ ഓർമ്മിപ്പിക്കാം*.
         യാക്കോബിന് 12 മക്കളായിരുന്നല്ലോ, അവരിൽ യോസേഫും ബെന്യാമിനുമായിരുന്നു യാക്കോബിന് റാഹേലിൽ നിന്ന് ജനിച്ച മക്കൾ. അവരെ രണ്ടുപേരെയും യാക്കോബ് മറ്റു മക്കളിലുമധികം സ്നേഹിച്ചിരുന്നു എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവരോടുള്ള ഈ പ്രത്യേക പരിഗണന മറ്റു മക്കൾക്കിടയിൽ നീരസത്തിന് കാരണമായി. പ്രത്യേകിച്ചും മൂത്തവനായ യോസേഫിനോട് അവർക്ക് കഠിനമായ വിദ്വേഷമുണ്ടാകുകയും അവർ അവനെ വകവരുത്തുവാനുള്ള അവസരത്തിനായി കാത്തിരിക്കുകയും ചെയ്തു. ഈ സംഭവമെല്ലാം ഉൽപ്പത്തി 37 മുതലുള്ള അദ്ധ്യായങ്ങളിൽ നമ്മൾ വായിക്കുന്നുണ്ട്.
സഹോദരന്മാരുടെ പകയും പിണക്കവുമെല്ലാം പിന്നീട് അവരെ വലിയ പാപത്തിലേക്ക് നയിച്ചു. ഒരു അവസരം ലഭിച്ചപ്പോൾ അവർ യോസേഫിനെ ഉപദ്രവിക്കുകയും കൊല്ലാൻവരെ ശ്രമിക്കുകയും ചെയ്തു. എന്തായാലും പിന്നീട് അവർ അവരെ കൊല്ലാതെ കച്ചവടക്കാർക്ക് വിറ്റുകളഞ്ഞു എന്നു കാണാം. എന്നിട്ട് ഒരു കോലാട്ടുകൊറ്റനെ കൊന്ന് യോസേഫിൻ്റെ വസ്ത്രം അതിൻ്റെ രക്തത്തിൽ മുക്കി അവനെ ഒരു ദുഷ്ടമൃഗം തിന്നുകളഞ്ഞു എന്ന് അവരുടെ പിതാവായ യാക്കോബിൻ്റെ അടുക്കൽചെന്ന് കളവു പറഞ്ഞു. ആ പാപം സഹോദരന്മാരുടെ തലയിലിരുന്നു, അവരുടെ സമാധാനം നഷ്ടപ്പെട്ടു, അവരുടെ നന്മകൾ മുടങ്ങി, ക്രമേണ അവർ കൊടിയ വരൾച്ചയിലേക്ക് നീങ്ങി. അവസാനം ഒരുനേരത്തെ ആഹാരത്തിനുവേണ്ടി നെട്ടോട്ടമോടിയപ്പോഴാണ് മിസ്രയേമിൽ ധാന്യം ഉണ്ട് എന്ന് അവർ അറിഞ്ഞത്.

(ഉല്പത്തി 42:1, 2 മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോട്: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കി നില്ക്കുന്നതെന്ത്? മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെനിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു)
       അങ്ങനെ സഹോദരന്മാർ മിസ്രയേമിൽ എത്തി, അവിടെ യോസേഫിനെ കണ്ടു എങ്കിലും അവൻ അവരുടെ സഹോദരനാണ് എന്ന് തിരിച്ചറിഞ്ഞില്ല. പിന്നീട് യോസേഫ് ഉപായത്തിലൂടെ തൻ്റെ സഹോദരന്മാരെ ഒരു പ്രതിസന്ധിയിൽ എത്തിച്ചു. വീട്ടിലുള്ള അവരുടെ സഹോദരനായ ബെന്യാമിനെ മിസ്രയീമിൽ തൻ്റെ അടുക്കൽ എത്തിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു യോസേഫ് തൻ്റെ കരുക്കൾ നീക്കിയത്. അവസാനം അവൻ അതിൽ വിജയിച്ചു. (ഉല്പത്തി 43: 15 അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടി ദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിൻ്റെ മുമ്പിൽ നിന്നു).

       ദൈവം യോസേഫിൻ്റെ സഹോദരന്മാരുടെ ജീവിതത്തിൽ ഒരു അവസരംകൂടെ കൊടുക്കുകയായിരുന്നു ചെയ്തത്. അവരുടെ ഇളയ സഹോദരനായ ബെന്യാമിനെ തൻ്റെ അടുക്കൽ വിട്ടിട്ട് അപ്പൻ്റെ അടുക്കലേക്ക് മടങ്ങിപ്പോകുവാൻ യോസേഫ് തൻ്റെ സഹോദരന്മാരോട് ആവശ്യപ്പെട്ടു. ആ സഹോദരന്മാരുടെ പഴയ സ്വഭാവംവെച്ച് ചിന്തിച്ചാൽ, അവർ ബെന്യാമിനെ അവിടെ വിട്ടുകളഞ്ഞ് അവരുടെ അപ്പൻ്റെ അടുക്കൽചെന്ന്, ബെന്യാമിനെ ഒരു ദുഷ്ടമൃഗം കൊന്നുകളഞ്ഞു എന്ന് പറയുമായിരുന്നു. കാരണം യോസേഫിൻ്റെ കാര്യത്തിൽ 20 വർഷം മുമ്പ് അവർ ചെയ്തത് അതായിരുന്നല്ലോ.

       എന്നാൽ ആ സഹോദരന്മാരുടെ സ്വഭാവത്തിന് മാറ്റമുണ്ടായിരുന്നു, ജീവിതം അവരെ പാഠം പഠിപ്പിച്ചു. ഇനിയും ഒരു ശാപംകൂടെ എടുത്ത് അവരുടെ തലയിൽ വെക്കുവാൻ അവർ തയ്യാറല്ലായിരുന്നു. ഇനിയും അവരുടെ അപ്പൻ സങ്കടപ്പെടുന്നതു കാണുവാൻ അവർ ആഗ്രഹിച്ചില്ല. ഇനിയും പാപം ചെയ്യണ്ട എന്ന് അവർ തീരുമാനിച്ചു. അവരുടെ വാക്കുകളിൽ നിന്ന് ഇവ വ്യക്തമായി മനസ്സിലാക്കാം.
         (ഉല്പത്തി 44: 30.. ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പൻ്റെ അടുക്കൽ ചെല്ലുമ്പോൾ, അവൻ്റെ പ്രാണൻ ഇവൻ്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ട്, ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടത്തെ അടിയാനായ അപ്പൻ്റെ നരയെ ദു ഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. അടിയൻ അപ്പനോട്: അവനെ നിൻ്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാമെന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു. ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ. ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പൻ്റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ).

20 വർഷങ്ങൾക്കുമുമ്പ് ഒരു മനസ്സാക്ഷിയുമില്ലാതെ, ഒരു കരുണയുമില്ലാതെ സ്വന്ത സഹോദരനെ വിറ്റുകളഞ്ഞിട്ട് അവൻ മരിച്ചുപോയി എന്ന് അപ്പനോട് കളവുപറഞ്ഞ ഈ സഹോദരന്മാർക്ക് എന്തുപറ്റി?

ബെന്യാമിനെ ഈജിപ്റ്റിൽ ഉപേക്ഷിച്ചു വരാതിരുന്നത് എന്തുകൊണ്ടാണ് ?

20 വർഷം മുമ്പ് അപ്പൻ്റെ സങ്കടം കാണാൻ വിരോധമില്ലായിരുന്നവർക്ക്, ഇപ്പോൾ ഇത്ര സ്നേഹം തോന്നാൻ കാരണമെന്താണ്?

ഈ ചോദ്യങ്ങൾക്ക് ഒരു ഉത്തരമേ ഉള്ളൂ. *മാനസാന്തരം*. ഒരു അവസരംകൂടെ ദൈവം അവരുടെ ജീവിതത്തിൽ വെച്ചുനീട്ടിയപ്പോൾ അതു തട്ടിത്തെറിപ്പിക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു.
20 വർഷംമുമ്പ് അവർ പരാജയപ്പെട്ട അതേ വിഷയത്തിൽ അവർക്ക് ജയിക്കുവാനുള്ള ഒരു അവസരം ദൈവം കൊടുത്തപ്പോൾ അവർ അതിൽ വിജയിച്ചു.

    *അതുകൊണ്ട് ദൈവം അവരെ അനുഗ്രഹിച്ചു. അവരുടെ ദാരിദ്രം മാറ്റി. നഷ്ടപ്പെട്ട അവരുടെ സഹോദരനായ യോസേഫിനെ അവർക്ക് മടക്കി ലഭിച്ചു. മിസ്രയീം എന്ന അന്യദേശത്തെ സമ്പത്ത് അവരും കുടുംബവും അനുഭവിക്കുവാൻ ദൈവം ഇടയാക്കി*. സ്തോത്രം !

പ്രിയരേ, ജീവിതത്തിൽ തെറ്റുകളും കുറവുകളും സംഭവിക്കാം, വിശ്വാസത്തിൽ കുറവു വന്നിട്ടുണ്ടാകാം, ചിലപ്പോൾ പിന്മാറ്റത്തിൻ്റെ അനുഭവവും ഉണ്ടായെന്നു വരാം. എന്നാൽ ദൈവം എന്നേക്കും തള്ളിക്കളയുന്നില്ല. അതുകൊണ്ട് ഇന്ന് ഒരു അവസരംകൂടെ തരികയാണ്. മാനസാന്തരപ്പെടുക ദൈവസഭയിലേക്ക് മടങ്ങിവരിക, ആദ്യ സ്നേഹത്തിലേക്ക് മടങ്ങി വരിക..
*ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും ദൈവാനുഗ്രഹങ്ങൾക്കും അതു കാരണമാകും*.

*പ്രാർത്ഥിക്കാം*
     സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ നല്ല വചനങ്ങൾക്കായി നന്ദിപറയുന്നു. പലപ്പോഴും ജീവിതത്തിൽ കുറ്റങ്ങളും കുറവുകളും സംഭവിക്കാറുണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു. എങ്കിലും എന്നെ തള്ളിക്കളയാതെ ജീവിതത്തിൽ പിന്നെയും അവസരങ്ങൾ നൽകി എന്നെ സ്നേഹിക്കുന്നതിനായി കോടി കോടി സ്തോത്രങ്ങൾ യാഗങ്ങൾ അർപ്പിക്കുന്നു. ഇതാ ഞാൻ എന്നെ പൂർണ്ണമായും സമർപ്പിക്കുന്നു. ദൈവസന്നിധിയിൽ ഉറച്ചുനിൽക്കുവാൻ എനിക്ക് കൃപ തരേണമേ.
യേശുവിൻ്റെ നാമത്തിൽ *ആമേൻ*


*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനല്‍കുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പില്‍ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവര്‍ക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9424400654, 7898211849, 9589741414, 7000477047

*വചനമാരിയുടെ വരിസംഖ്യയും (സ്തോത്രക്കാഴ്ച ) അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654
*PhonePay (Patm) Number*
7898211849
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.