യേശുക്രിസ്തുവിൻ്റെ വിലയേറിയ രക്തം (1 കൊരി. 6:19,20)

March-2024

ഇന്നും യേശുക്രിസ്തുവിൻ്റെ രക്തത്തെ അപമാനിക്കുന്നവരുണ്ട്, നിസ്സാരമായി കാണുന്നവരുണ്ട്. രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കാൽവറിയിലെ ക്രൂശിൽ ചൊരിഞ്ഞ കർത്താവിൻ്റെ രക്തത്തിന് ഇന്ന് എന്നെ രക്ഷിക്കാൻ എങ്ങനെ കഴിയും? എൻ്റെ പാപങ്ങളെ കഴുകി കളയുവാൻ എങ്ങനെ സാധിക്കും ? എന്ന് സംശയിക്കുന്നവരും ചോദിക്കുന്നവരുമുണ്ട്. എന്നാൽ യേശുവിൻ്റെ രക്തത്തെ തള്ളിക്കളയാതെ, വിശ്വാസത്തോടും ആദരവോടുംകൂടെ ഏറ്റെടുക്കുന്നവരും അവരുടെ തലമുറയും അനുഗ്രഹിക്കപ്പെടും;


     കർത്താവായ യേശുക്രിസ്തുവിൻ്റെ വിലയേറിയ രക്തത്താൽ നിങ്ങളുടെ ശരീരം വിലെക്കു വാങ്ങിയിരിക്കയാൽ, .. ““You were bought with a price [you were actually purchased with the precious blood of Jesus and made His own. ..” (1 കൊരി. 6:19,20) (Amplified Bible)
     യേശുക്രിസ്തുവിൻ രക്തത്തിൻ്റെ മഹത്വവും അതിൻ്റെ പരിശുദ്ധിയും തിരിച്ചറിയാൻ കഴിഞ്ഞവർക്ക് അത് എന്നേക്കും ഒരു അനുഗ്രഹമായും. ആ പുണ്യാഹരക്തത്തിൻ്റെ വില തിരിച്ചറിയാൻ കഴിയാത്തവർക്ക് ആ രക്തം ഒരു ശാപമായും ഭവിച്ചതായി ചരിത്രവും (വേദപുസ്തകവും) സാക്ഷ്യപ്പെടുത്തുന്നു.
      ‘ഈ നീതിമാൻ്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല’ (മത്തായി 27:24) എന്നു പറഞ്ഞുകൊണ്ട് കൈകഴുകി യേശുവിനെ ക്രൂശിക്കുവാൻ ഏൽപ്പിച്ചുകൊടുത്ത പിലാത്തൊസിന് ആ രക്തത്തിൻ്റെ മഹത്വം തിരിച്ചറിയാൻ കഴിഞ്ഞില്ല…
     “അവൻ്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ…” എന്നു പറഞ്ഞ ജനക്കൂട്ടം (മത്തായി 27:25) ആ നീതിമാൻ്റെ രക്തം നിസ്സാരമായി എണ്ണി.
ഈ രണ്ടു കൂട്ടർക്കും പിന്നീട് എന്തു സംഭവിച്ചു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
     ചരിത്രകാരനായ ജോസെഫസ് രേഖപ്പെടുത്തിയിരിക്കുന്നത് പിലാത്തൊസ് പിന്നീട് ആത്മഹത്യ ചെയ്തു എന്നാണ്. യേശുക്രിസ്തു എന്ന നീതിമാൻ്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞ പിലാത്തൊസിൻ്റെ ഭാര്യ ഒരു ക്രിസ്തീയ വിശ്വാസി ആയിത്തീർന്നു എന്നും വിശ്വസിക്കപ്പെടുന്നു.
       യേശുവിൻ്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു പറഞ്ഞവർക്ക് പിന്നീട് എന്തു സംഭവിച്ചു എന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ !. ഇതുപോലെ വേട്ടയാടപ്പെട്ട ഒരു ജനത ലോക ചരിത്രത്തിൽ വേറെങ്ങുമില്ല. യേശുക്രിസ്തുവിൻ്റെ ജന്മനാട്ടിലേക്ക് (വിശുദ്ധനാട് സന്ദർശനം) പോകുന്നവർ തീർച്ചയായും പോയിരിക്കേണ്ട മറ്റൊരിടം കൂടെ ഉണ്ട്. നാസിപട പിടിച്ചുകൊണ്ടുവന്ന് തടങ്കൽപാളയങ്ങളിൽ പാർപ്പിച്ച് ലക്ഷക്കണക്കിന് യെഹൂദന്മാരെ കൂട്ടക്കുരുതി നടത്തിയ ഓഷ്വിറ്റ്സ് യുദ്ധസ്മാരകമാണ് ആ ഇടം. യേശുക്രിസ്തു എന്ന നീതിമാൻ്റെ രക്തം ശാപമായി ഏറ്റെടുത്ത ഒരു ജനതയുടെ തലമുറയിലെ 30 ലക്ഷം പേരെയാണ് റുഡോൾഫ് ഹോസ് എന്ന ഒരു ഒരു സൈന്യത്തലവൻ്റെ മാത്രം നേതൃത്വത്തിൽ കൊന്നത്. മൊത്തം 40 ലക്ഷം ആളുകളെ അവിടെവെച്ച് പലരീതിയിൽ കൊന്നൊടുക്കിയിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിഷപ്പുകയടിപ്പിച്ചും, പട്ടിണിക്കിട്ടും, പണിയിടുപ്പിച്ചും, തൂക്കിക്കൊന്നും, മരുന്നുകൾ പരീക്ഷിച്ചും നാസിപ്പട നടത്തിയ മൃഗീയ പീഡനത്തിൻ്റെ സാക്ഷിപത്രമായി ഇന്നും നിലകൊള്ളുന്ന ഓഷ്വിറ്റ്സ് യുദ്ധസ്മാരകം ഏതു കഠിനഹൃദയവും ഉരുക്കിക്കളയും.

     യേശുവിൻ്റെ രക്തം തങ്ങളുടെ തലമുറയോട് ഇതുപോലെ കണക്കുചോദിക്കുമെന്ന് പിലാത്തൊസിൻ്റെ മുമ്പിൽ വീരവാദം മുഴക്കിയ സമയത്ത് അവർ അറിഞ്ഞിരുന്നെങ്കിൽ…!

      ഇന്നും യേശുക്രിസ്തുവിൻ്റെ രക്തത്തെ അപമാനിക്കുന്നവരുണ്ട്, നിസ്സാരമായി കാണുന്നവരുണ്ട്. രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കാൽവറിയിലെ ക്രൂശിൽ ചൊരിഞ്ഞ കർത്താവിൻ്റെ രക്തത്തിന് ഇന്ന് എന്നെ രക്ഷിക്കാൻ എങ്ങനെ കഴിയും? എൻ്റെ പാപങ്ങളെ കഴുകി കളയുവാൻ എങ്ങനെ സാധിക്കും ? എന്ന് സംശയിക്കുന്നവരും ചോദിക്കുന്നവരുമുണ്ട്. എന്നാൽ യേശുവിൻ്റെ രക്തത്തെ തള്ളിക്കളയാതെ, വിശ്വാസത്തോടും ആദരവോടുംകൂടെ ഏറ്റെടുക്കുന്നവരും അവരുടെ തലമുറയും അനുഗ്രഹിക്കപ്പെടും;
അവർക്കു ലഭിക്കുന്ന ചില അനുഗ്രഹങ്ങൾ വേദപുസ്തകത്തിൽ നിന്ന് ഞാൻ ഓർമ്മിപ്പിക്കാം;

യേശുവിൻ്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹ. 1:7)
യേശുവിൻ്റെ രക്തം എന്നെ വീണ്ടെടുത്തിരിക്കുന്നു (എഫെ. 1:7)
യേശുവിൻ്റെ രക്തം എന്നെ നീതികരീക്കുന്നു (റോമർ 5:9)
യേശുവിൻ്റെ രക്തം എന്നെ സൗഖ്യമാക്കുന്നു (1 പത്രൊസ് 2:24)
യേശുവിൻ്റെ രക്തം എനിക്ക് ജീവൻ നൽകുന്നു (യോഹ. 6:53)
യേശുവിൻ്റെ രക്തം എനിക്ക് സമാധാനം നൽകുന്നു (യെശ. 53:5)
യേശുവിൻ്റെ രക്തം എന്നെ പാരമ്പര്യകെട്ടുകളിൽ നിന്ന് വീണ്ടെടുത്തിരിക്കുന്നു (1 പത്രൊസ് 1:18,19)
യേശുവിൻ്റെ രക്തം എനിക്ക് ജയം നൽകുന്നു (വെളി. 12:11)
യേശുവിൻ്റെ രക്തം എന്നെ ശാപത്തിൽ നിന്ന് വിടുവിക്കുന്നു (ഗലാ. 3:13)
യേശുവിൻ്റെ രക്തം എന്നെ സ്വർഗ്ഗത്തോട് അടുപ്പിച്ചിരിക്കുന്നു (എഫെ. 2:12,13)
*ഹല്ലെലൂയ്യാ ! സ്തോത്രം !*

ഇനിയും നിരവധി അനുഗ്രഹങ്ങൾ ആ പുണ്യാഹരക്തത്തിനുണ്ട്. ആകയാൽ വിശ്വാസത്തോടെ യേശുവിൻ്റെ രക്തത്തിൽ അഭയം പ്രാപിക്കുക.

*പ്രാർത്ഥിക്കാം*
സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിൻ്റെ രക്തം കാൽവറിയിലെ ക്രൂശിൽ എനിക്കുവേണ്ടിയാണ് ചൊരിഞ്ഞത് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ വിലയേറിയ രക്തത്തിൻ്റെ സകല അനുഗ്രഹങ്ങളും എൻ്റെയും തലമുറകളുടെയും മേൽ ഞാൻ ഏറ്റെടുക്കുന്നു. എന്നോടു കൃപതോന്നിയതിനായി നന്ദി പറയുന്നു.
യേശുവിൻ്റെ നാമത്തിൽ ഈ പ്രാർത്ഥന സ്വീകരിക്കേണമേ, *ആമേൻ*

ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
വചനമാരിയിൽ നിന്നും നിങ്ങളുടെ സഹോദരൻ,

ഷൈജു (ബദർ (7898211849)

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/D80lBfKVcRq73BC2ztuISe

വചനമാരിയിൽ നിന്നുള്ള അനുഗ്രഹ സന്ദേശങ്ങൾ കൃത്യമായി ലഭിക്കുവാൻ ഞങ്ങളുടെ ഈ ഫോൺ നമ്പറുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾതന്നെ സേവ് ചെയ്യുക 9424400654, 7898211849, 7000477047, 9589741414

 

*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച / Vachanamari Subscription  അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*

VACHANAMARI

A/C No. 13500100172414, Federal Bank, M.P. Nagar, Bhopal

IFSC Code: FDRL0001350

*Googlepay Number*

9424400654

The Precious Blood of Jesus Christ (1 Cor. 6:19,20)
“You were bought with a price [you were actually purchased with the precious blood of Jesus and made His own. ..” (Amplified Bible)
     It will forever be a blessing to those who can recognize the glory of the blood of Jesus Christ and its purity History (The Bible) also testifies that, the blood became a curse for those who could not recognize the value of that Precious Blood.
The Governor Pilate, who washed his hands and handed Jesus over for crucifixion, saying, 'I am not guilty of the blood of this righteous man' (Matthew 27:24), could not recognize the glory of that blood...
The crowd, who said, “His blood be on us and on our children…” (Matthew 27:25) counted the blood of that righteous man lightly.
History bears witness to what happened to these two groups later.
The historian Josephus records that Pilate later committed suicide. It is also believed that Pilate's wife became a Christian who once told to Pilate not to interfere with the righteous man Jesus Christ.
     History also testifies what happened to those who said that the blood of Jesus be on us and on our children. Nowhere else in the history of the world has a people been hunted like this. There is another place that those who go to Jesus Christ's birth place (holy land visit) must visit. That place is the Auschwitz war memorial, where the Nazis captured hundreds of thousands of Jews and put them in concentration camps. 3 million people of the generation of a people who took the blood of the righteous Jesus Christ as a curse were killed under the leadership of a single army chief named Rudolph Hoss. It is believed that a total of 40 lakh people were killed there in various ways. The Auschwitz War Memorial stands as a testament to the brutality of the Nazis: gassing, starvation, forced labor, hanging, and drug testing to this day will melt any hardened heart.
     If only they had known at the time of their heroics before Pilate that the blood of Jesus would be called to account for their generation like this…!
Even today there are people who dishonor the blood of Jesus Christ and take it for lightly. How can the Lord's blood shed on Calvary's cross two thousand years ago save me today? How can I wash away my sins by the blood? They doubt and ask.
But those who, without rejecting the blood of Jesus, accept it by faith and reverence, their generation shall be blessed; Let me recite from the scriptures some of the blessings they receive;
The blood of Jesus cleanses us from all sin (1 John 1:7).
The blood of Jesus has redeemed me (Eph. 1:7)
The blood of Jesus makes me righteous (Romans 5:9)
The blood of Jesus heals me (1 Peter 2:24)
The blood of Jesus gives me life (John 6:53).
The blood of Jesus gives me peace (Isaiah 53:5)
The blood of Jesus has redeemed me from the bonds of tradition (1 Peter 1:18,19).
The blood of Jesus gives me victory (Rev. 12:11)
The blood of Jesus frees me from the curse (Gal. 3:13)
The blood of Jesus has brought me the hope of heaven (Eph. 2:12,13).
Hallelujah! Praise God!
There are many more blessings with that holy blood. So, take refuge in the blood of Jesus by faith today.
*Let's Pray*
     Heavenly Father, I believe that the blood of Your Son, Jesus Christ, was shed for me on the cross of Calvary. I take all the blessings of that precious blood upon me and upon my generations. Thank you for being kind to me.
Accept this prayer in Jesus name, *Amen*
Have a nice day,
Your brother from Vachanamari,
Shaiju John (7898211849)
If this spiritual message has blessed you, please share it with others. We also invite you to join our WhatsApp group to continue receiving spiritual messages from Vachanamari. (The translations of these messages are also sent in English and Hindi languages, so it will be useful for those who do not know how to read Malayalam)
You can also share your prayer topics in Vachanamari Prayer Group
Phone: 7000477047, 9589741414, 07554297672
Email: shaijujohn@gmail.com
Website: www.vachanamari. com

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ