ഇന്ന് ഞാൻ ഒറ്റയ്ക്കല്ല

February-2023

നമ്മുടെ രക്ഷയ്ക്കായി ആവശ്യസമയത്ത് യേശു നാഥൻ സ്വർഗ്ഗം ചാഞ്ഞിറങ്ങി വന്ന എത്രയെത്ര അനുഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പങ്കുവെയ്ക്കുവാനുണ്ടാകും ഇന്നും പ്രശ്നങ്ങളുടെയും പ്രതികൂലങ്ങളുടെയും മദ്ധ്യത്തിൽ നമ്മെ തനിച്ചാക്കി മാറിനിൽക്കാതെ നമ്മുടെ കൂടെ ഇരിക്കുന്ന കർത്താവിന്റെ സ്നേഹത്തെയും വിശ്വസ്തതയെയും ഓർത്ത് നമുക്ക് നന്ദിയുള്ളവരായിരിക്കാം


     ആവർ. 31:6 "ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.
     

              ഒരിക്കൽ ഒരു ദൈവപൈതൽ എഴുതിയ അനുഭവ സാക്ഷ്യം ഇപ്രകാരം വായിക്കുവാൻ ഇടയായി, തന്റെ ഓഫീസിൽ നടന്ന പ്രധാനപ്പെട്ട ഒരു മീറ്റിംഗിൽ പങ്കെടുത്ത ശേഷം രാത്രി വളരെ വൈകിയാണ് അവൾ വീട്ടിലേയ്ക്ക് പുറപ്പെട്ടത്. വിജനമായ ഇടുക്കു വഴിയിലൂടെ ഇരു ചക്രവാഹനമോടിച്ച് വരുമ്പോൾ അവളുടെ ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു. ആപത്തൊന്നും വരുത്തല്ലേ എന്ന് ഹൃദയത്തിൽ കർത്താവിനോട് പ്രാർത്ഥിച്ചുകൊണ്ടായിരുന്നു വാഹനം ഓടിച്ചത്. അൽപം ദൂരെയായി വഴിയുടെ ഇടുങ്ങിയ വളവിൽ ഒരാൾ നിൽക്കുന്നത് അവൾ കണ്ടു. അവളുടെ ഹൃദയമിടിപ്പ് കൂടി, അയാളുടെ ഭയപ്പെടുത്തുന്ന മുഖത്തേയ്ക്ക് അവൾക്ക് ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ. ഉറക്കെ പ്രാർത്ഥിച്ചുകൊണ്ട് അവൾ വേഗത്തിൽ സ്കൂട്ടർ ഓടിച്ചു വീട്ടിലെത്തി. ഇത്രയും ഭയാനകമായ അവസ്ഥ ഉണ്ടായിട്ടും തനിക്കെങ്ങനെ സ്കൂട്ടറോടിച്ച് വരുവാൻ ധൈര്യമുണ്ടായി എന്നോർത്ത് അവൾക്കുപോലും അത്ഭുതം തോന്നി.
           അടുത്ത ദിവസത്തെ ന്യൂസ്പേപ്പറിൽ വായിച്ച ഒരു വാർത്ത അവൾ ശ്രദ്ധിച്ചു, തലേ രാത്രിയിൽ താൻ കടന്നുവന്ന വഴിയിലൂടെ, തനിക്കുശേഷം മിനിറ്റുകൾ കഴിഞ്ഞ് കടന്നുപോയ ഒരു സ്ത്രീ അതിദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. ആ ഇടുങ്ങിയ വളവിലായിരുന്നു സ്ത്രീയുടെ മൃതദേഹം കിടന്നതായി വാർത്തയിൽ കണ്ടത്. ആ അപകടം തനിക്കും സംഭവിക്കാമായിരുന്നല്ലോ, ദൈവം തന്നെ വലിയൊരു ആപത്തിൽ നിന്നാണല്ലോ വിടുവിച്ചത് എന്നോർത്ത് അവൾ ദൈവത്തെ സ്തുതിക്കുവാൻ ഇടയായി. എന്തായാലും ആ കൊലപാതകിയെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് അവൾക്കു തോന്നി. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട്, തലേ രാത്രിയിൽ തനിക്കുണ്ടായ അനുഭവം പറഞ്ഞു. തലേ രാത്രിയിൽ ആ വളവിൽ നിന്ന വ്യക്തിയെ ഒരിക്കൽക്കൂടി കണ്ടാൽ തിരിച്ചറിയുമെന്ന് മനസ്സിലാക്കിയ പോലീസ് ഒരു തിരിച്ചറിയൽ പരേഡ് ഒരുക്കി. അങ്ങനെ സ്ഥിരം കുറ്റവാളികളിൽ ഒരുവനായ ആ കൊലപാതകിയെ അവൾ തിരിച്ചറിഞ്ഞ് പോലീസിനു കാട്ടിക്കൊടുത്തു. തുടർന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു.
            അവളുടെ അപേക്ഷപ്രകാരം, ആ കൊലപാതകിയോട് പോലീസ് ഒരു ചോദ്യംകൂടി ചോദിച്ചു, തലേ രാത്രിയിൽ കൊലപാതകം നടക്കുന്നതിനു തൊട്ടുമുമ്പ് സ്കൂട്ടറിൽ അതുവഴി കടന്നുപോയ പെൺകുട്ടിയെ നിങ്ങൾ ഉപദ്രവിക്കാതിരുന്നത് എന്തുകൊണ്ടാണ്?. ഈ ചോദ്യത്തിനുള്ള ഉത്തരമായി ആ കൊലപാതകി നൽകിയ മറുപടി ഇപ്രകാരമായിരുന്നു, ‘ആ പെൺകുട്ടി സ്കൂട്ടറിൽ ഒറ്റയ്ക്കായിരുന്നില്ല, അജാനുബാഹുവായ ഒരു മനുഷ്യൻ അവളുടെ സ്കൂട്ടറിനു പുറകിൽ ഇരുന്നിരുന്നു, സ്കൂട്ടർ ഓടിച്ച പെൺകുട്ടി അദ്ദേഹത്തോട് ഉറക്കെ സംസാരിക്കുന്നുമുണ്ടായിരുന്നു. ആ വ്യക്തിയുടെ തീപാറുന്ന കണ്ണുകളിലേയ്ക്ക് എനിക്ക് ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ, എന്റെ ദേഹമാസകലം വിറെച്ചുപോയി കുറച്ചു സമയത്തേക്ക് എന്റെ കൈകാലുകൾ തളർന്നതുപോലെ ആയി. അതുകൊണ്ടാണ് ആ പെൺകുട്ടിയെ ഞാൻ ഉപദ്രവിക്കാതെ വിട്ടത്'
              അയാളുടെ വാക്കുകൾ കേട്ട് പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയ അവൾ തന്റെ സ്കൂട്ടറിന്റെ അടുത്തുചെന്ന് പുറകിലെ സീറ്റിലേയ്ക്ക് നോക്കി അക്ഷരാർത്ഥത്തിൽ വിതുമ്പികരഞ്ഞു, വെളിപ്പാടു പുസ്തകത്തിലെ (1:14.. 16) വചനങ്ങളായിരുന്നു അപ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞുവന്നത്,
              "അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു."

          ഇതുപോലെ നമ്മുടെ രക്ഷയ്ക്കായി ആവശ്യസമയത്ത് യേശു നാഥൻ സ്വർഗ്ഗം ചാഞ്ഞിറങ്ങി വന്ന എത്രയെത്ര അനുഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പങ്കുവെയ്ക്കുവാനുണ്ടാകും ഇന്നും പ്രശ്നങ്ങളുടെയും പ്രതികൂലങ്ങളുടെയും മദ്ധ്യത്തിൽ നമ്മെ തനിച്ചാക്കി മാറിനിൽക്കാതെ നമ്മുടെ കൂടെ ഇരിക്കുന്ന കർത്താവിന്റെ സ്നേഹത്തെയും വിശ്വസ്തതയെയും ഓർത്ത് നമുക്ക് നന്ദിയുള്ളവരായിരിക്കാം.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,


പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
(വചനമാരി,ഭോപ്പാൽ)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9424400654, 7898211849, 9589741414, 7000477047

മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Our Googlepay Number*
9424400654
Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ