യെഹോയാക്കീം ഒരു പാഠം

January-2023

പിന്നീട് നടന്നതെല്ലാം ചരിത്രമാണ്, ബാബേൽ രാജാവായ നെബുഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി (2 ദിനവൃ. 36:6, ദാനിയേൽ 1:1,2). അതിനുശേഷം നെബുഖദ്നേസർ അവനെ പട്ടണത്തിന്റെ മുകളിൽനിന്ന് വലിച്ചെറിഞ്ഞു, അവന്റെ ശരീരം വലിച്ചു ചീന്തപ്പെട്ടു, അങ്ങനെ യിരെ. 22:19 ൽ വായിക്കുന്നതുപോലെ ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടുമെന്ന ദൈവവചനം സത്യമായിത്തീർന്നു. ബി.സി.598 ൽ ഇതു സംഭവിച്ചു എന്നാണ് ജോസിഫസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത്.       ദൈവവചനത്തെ അപമാനിച്ചവരും, അവഹേളിച്ചവരും, കത്തിച്ചുകളഞ്ഞവരും അവരുടെ പാപം തങ്ങളുടെ തലയിൽ മാത്രമല്ല, തലമുറകളിലേക്കും വലിച്ചുകയറ്റി, അവസാനം മൃഗത്തെപ്പോലെ മരിച്ച് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ, ദൈവവചനത്തെ സ്നേഹിക്കുകയും, മാനിക്കയും, ആദരിക്കുകയും, അനുസരിക്കുകയും ചെയ്ത യോശുവയെപ്പോലുള്ള പിതാക്കന്മാർ നമുക്കു മാതൃകയായി ഉണ്ട്.


യിരെ. 36:22..32
     യെഹൂദാരാജാവായിരുന്ന യെഹോയാക്കീമിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ തെറ്റാണ് ഈ വചനഭാഗത്ത് നമ്മൾ വായിക്കുന്നത്. ദൈവം എഴുതുവാൻ കൽപ്പിച്ച പ്രവചനദൂതുകൾ യിരെമ്യാവ് പ്രവാചകൻ ചുരുളുകളിൽ എഴുതിവെച്ചിരുന്നത്, യെഹോയാക്കീമിം രാജാവ് നെരിപ്പോടിൽ ഇട്ട് കത്തിച്ചുകളഞ്ഞു. ആ പ്രവചനങ്ങൾ ഒന്നും തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താലാണ് രാജാവ് ഇതുപോലൊരു അക്രമം കാണിച്ചത്. യിസ്രായേൽ ജനത്തിന് വരാൻപോകുന്ന പ്രവാസത്തെക്കുറിച്ചുള്ള പ്രവചനമായിരുന്നു ആ ചുരുളുകളിൽ എഴുതിയിരുന്നത്.
     ആ പ്രവചന ചുരുളുകൾ എരിച്ചുകളഞ്ഞാൽ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ സംഭവിക്കില്ല എന്നു കരുതുവാൻ മാത്രം ഒരു വിഡ്ഢിയായിരുന്നോ ഈ രാജാവ് ? വ്യാജം പറയാൻ ദൈവം മനുഷ്യനല്ല എന്നും ... താൻ കൽപ്പിച്ചത് ചെയ്യാതിരിക്കില്ല എന്നും താൻ അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കില്ല (സംഖ്യ. 23:19) എന്നും ഈ രാജാവിന് അറിയാൻ പാടില്ലായിരുന്നോ ?
      യെഹോയാക്കീം എന്ന ഇൗ രാജാവിനെപ്പോലെ ചിന്തിക്കുന്ന അനേകർ ഇന്നുമുണ്ട്; തങ്ങളുടെ താൽപ്പര്യങ്ങൾക്കു നിരക്കുന്ന കാര്യങ്ങളല്ല ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കണ്ടാൽ, അവർ വചനത്തെ ചോദ്യം ചെയ്യും, എതിർക്കും, നിന്ദിക്കും, പരിഹസിക്കും എന്നാൽ അതുകൊണ്ടൊന്നും വചനത്തിന് മാറ്റമുണ്ടാകുന്നില്ല എന്നു മാത്രമല്ല, അതു ചെയ്യുന്നവരുടെ തലവര ദൈവം മാറ്റി വരെക്കും എന്ന പാഠമാണ് യെഹോയാക്കീമിം എന്ന ഈ രാജാവിന്റെ ജീവിതത്തിൽ നിന്ന് പഠിക്കാനുള്ളത്. വടികൊടുത്ത് അടി മേടിക്കുക, എന്ന ഒരു പ്രയോഗം മലയാള ഭാഷയിൽ നമുക്കെല്ലാം സുപരിചിതമാണല്ലോ. അക്ഷരാർത്ഥത്തിൽ യെഹോയാക്കീം എന്ന യെഹൂദാരാജാവിന്റെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്. വിശുദ്ധ വേദപുസ്തകത്തിൽ, യിരെമ്യാ പ്രവചനത്തിലും, ദിനവൃത്താന്ത പുസ്തകത്തിലും, ദാനിയേൽ പ്രവചനത്തിലും രേഖപ്പെടുത്തിയിരിക്കുന്ന ചില വചനഭാഗങ്ങൾ വായിച്ചാൽ ഈ കാര്യം നമുക്കു കൂടുതൽ വ്യക്തമാകും. ഒരു കാരണവുമില്ലാതെ തന്റെ കയ്യിലിരുപ്പുകൊണ്ട് മാത്രം ദൈവശാപം മേടിച്ചുകൂട്ടിയ യെഹോയാക്കീമിന്റെ ജീവിതം ഇന്നത്തെ ദൈവജനത്തിനും ഒരു മുന്നറിയിപ്പും, പാഠവുമാണ്.
    യെഹോയാക്കീം കത്തിച്ചു കളഞ്ഞ വചനങ്ങൾ പിന്നെയും എഴുതുവാൻ ദൈവം തന്റെ പ്രവാചകനോടു കൽപ്പിച്ചു. അങ്ങനെ രണ്ടാമതും അവ എഴുതപ്പെട്ടു. കൂട്ടത്തിൽ ആദ്യത്തെ ചുരുളുകളിൽ എഴുതാതിരുന്ന ചില കാര്യങ്ങൾകൂടി ദൈവം അതിൽ ചേർത്ത് എഴുതിച്ചു.
(യിരെ. 36:32 "അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുൾ എടുത്തു നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള *ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു*")
     ചേർത്തെഴുതിയത് എന്തൊക്കെയാണ് എന്ന് 30,31 വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ തലമുറകളുടെ അനുഗ്രഹം നഷ്ടപ്പെട്ടു, അവന്റെ അന്ത്യം ദാരുണവും ശപിക്കപ്പെട്ടതുമായിരിക്കുമെന്ന് ദൈവം എഴുതിവെപ്പിച്ചു.
      പിന്നീട് നടന്നതെല്ലാം ചരിത്രമാണ്, ബാബേൽ രാജാവായ നെബുഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി (2 ദിനവൃ. 36:6, ദാനിയേൽ 1:1,2). അതിനുശേഷം നെബുഖദ്നേസർ അവനെ പട്ടണത്തിന്റെ മുകളിൽനിന്ന് വലിച്ചെറിഞ്ഞു, അവന്റെ ശരീരം വലിച്ചു ചീന്തപ്പെട്ടു, അങ്ങനെ യിരെ. 22:19 ൽ വായിക്കുന്നതുപോലെ ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടുമെന്ന ദൈവവചനം സത്യമായിത്തീർന്നു. ബി.സി.598 ൽ ഇതു സംഭവിച്ചു എന്നാണ് ജോസിഫസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത്.
      ദൈവവചനത്തെ അപമാനിച്ചവരും, അവഹേളിച്ചവരും, കത്തിച്ചുകളഞ്ഞവരും അവരുടെ പാപം തങ്ങളുടെ തലയിൽ മാത്രമല്ല, തലമുറകളിലേക്കും വലിച്ചുകയറ്റി, അവസാനം മൃഗത്തെപ്പോലെ മരിച്ച് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ, ദൈവവചനത്തെ സ്നേഹിക്കുകയും, മാനിക്കയും, ആദരിക്കുകയും, അനുസരിക്കുകയും ചെയ്ത യോശുവയെപ്പോലുള്ള പിതാക്കന്മാർ നമുക്കു മാതൃകയായി ഉണ്ട്.
(യോശുവ 1:8 "ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായി ഇരിക്കും")
ആകയാൽ പ്രിയരേ, ഇന്നു നാമും നമ്മുടെ തലമുറകളും കൃതാർത്ഥതയോടെ ഇരിക്കേണ്ടതിന്, ദൈവം നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്ന വേദപുസ്തകം അഭിമനാത്തോടെ നമ്മുടെ ഹൃദയത്തോടു ചേർത്തുപിടിക്കാം,
ഈ വചനങ്ങളാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654), വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.