മനുഷ്യൻ്റെമേൽ വീണിരിക്കുന്നു (ഭാഗം 3)

September-2023

കർത്താവിൻ്റെ കൈവീഴുന്നതും, കർത്താവ് കൈവെക്കുന്നതും (കർത്താവ് കൈപിടിച്ചു നടത്തുന്നതും) തമ്മിൽ വലിയ അന്തരമുണ്ട് എന്ന് മനസ്സിലാക്കണം. എലീമാസിൻ്റെമേൽ കർത്താവിൻ്റെ കൈ വീണു അവൻ കുരുടനായിപ്പോയി. എന്നാൽ ഒരു കുരുടൻ്റെ മേൽ യേശുകൈവെച്ചു അവന് കാഴ്ച ലഭിച്ചു (മർക്കൊ. 8:23) മറ്റൊരിക്കൽ വിക്കനായ ഒരു ചെകിടൻ്റെമേൽ യേശുകൈവെച്ചു അവൻ സൗഖ്യമായി (മർക്കൊ. 7:32) ഇനിയും നിരവധി വാക്യങ്ങൾ വചനത്തിൽനിന്ന് എടുത്തുപറയുവാൻ കഴിയും, അവ എല്ലാത്തിൻ്റെയും ആകെതുക ഇതാണ്, യേശുവിൻ്റെ കൈവീണാൽ ഏതു വമ്പനും കുരുടനായിത്തീരും, അവൻ്റെ ജീവിതം പിന്നെ ഇരുട്ടായിത്തീരും, എന്നാൽ യേശു കൈവെച്ചാൽ ഏതു കുരുടനും സൗഖ്യമാകും, അവൻ്റെ ജീവിതം പിന്നെ തേജസ്സുള്ളതായി മാറും. സ്തോത്രം !


      സങ്കീർ. 55:4 “എൻ്റെ ഹൃദയം എൻ്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണ ഭീതിയും എൻ്റെമേൽ വീണിരിക്കുന്നു.”
      ഈ തിരുവചനത്തെ ആസ്പദമാക്കി മനുഷ്യൻ്റെമേൽ വീഴാൻ സാധ്യതയുള്ള, തിരുവചനം മുന്നറിയിപ്പുതരുന്ന ചില വിഷയങ്ങളെക്കുറിച്ചാണല്ലോ നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. ഏഴു വിഷയങ്ങളെ സംബന്ധിച്ച് വചനത്തിൽനിന്ന് ഇതുവരെ നമ്മൾ മനസ്സിലാക്കി (ഈ സന്ദേശത്തിൻ്റെ കഴിഞ്ഞഭാഗങ്ങൾ വായിക്കുവാൻ താൽപ്പര്യമുള്ളവർക്ക് വചനമാരി (www.vachanamari.com) വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

*8) “ഇപ്പോൾ *കർത്താവിൻ്റെ കൈ നിൻ്റെ മേൽ വീഴും*..” അപ്പൊ. പ്ര. 13:11
     ഒരിക്കൽ അപ്പൊ. പൌലൊസും ബർന്നബാസും ദൈവവചനം പ്രസംഗിച്ചുകൊണ്ട് സെലുക്യയിലെ സലമീസിൽ എത്തിയപ്പോൾ അവിടത്തെ ദേശാധിപതി അവരെ വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു. എന്നാൽ ദേശാധിപതിയോടു കൂടെ ഉണ്ടായിരുന്ന എലീമാസ് എന്ന വിദ്വാൻ അവരോട് എതിർത്ത് നിന്ന് ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. അപ്പോൾ പൌലൊസ് പരിശുദ്ധാത്മ പൂർണ്ണനായി അവനെ ഉറ്റുനോക്കികൊണ്ട് പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ് ബൈബിളിൽ എഴുതിയിരിക്കുന്നത് “ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിൻ്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? ഇപ്പോൾ കർത്താവിൻ്റെ കൈ നിൻ്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു.”
ഉടനെ ഒരു തിമിരവും ഇരുട്ടും അവൻ്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.

കർത്താവിൻ്റെ കൈവീഴുന്നതും, കർത്താവ് കൈവെക്കുന്നതും (കർത്താവ് കൈപിടിച്ചു നടത്തുന്നതും) തമ്മിൽ വലിയ അന്തരമുണ്ട് എന്ന് മനസ്സിലാക്കണം.
എലീമാസിൻ്റെമേൽ കർത്താവിൻ്റെ കൈ വീണു അവൻ കുരുടനായിപ്പോയി. എന്നാൽ
ഒരു കുരുടൻ്റെ മേൽ യേശുകൈവെച്ചു അവന് കാഴ്ച ലഭിച്ചു (മർക്കൊ. 8:23)
മറ്റൊരിക്കൽ വിക്കനായ ഒരു ചെകിടൻ്റെമേൽ യേശുകൈവെച്ചു അവൻ സൗഖ്യമായി (മർക്കൊ. 7:32)
ഇനിയും നിരവധി വാക്യങ്ങൾ വചനത്തിൽനിന്ന് എടുത്തുപറയുവാൻ കഴിയും, അവ എല്ലാത്തിൻ്റെയും ആകെതുക ഇതാണ്, യേശുവിൻ്റെ കൈവീണാൽ ഏതു വമ്പനും കുരുടനായിത്തീരും, അവൻ്റെ ജീവിതം പിന്നെ ഇരുട്ടായിത്തീരും, എന്നാൽ യേശു കൈവെച്ചാൽ ഏതു കുരുടനും സൗഖ്യമാകും, അവൻ്റെ ജീവിതം പിന്നെ തേജസ്സുള്ളതായി മാറും. സ്തോത്രം !
ഏതു വേണമെന്ന് അവനവൻ തിരഞ്ഞെടുത്തുകൊള്ളട്ടെ !
എലീമാസിനെപ്പോലെ കർത്താവിൻ്റെ അടുത്ത് വിളച്ചിലെടുത്താൽ, കർത്താവിൻ്റെ അഭിഷക്തന്മാരെ എതിർത്തുനിന്നാൽ, സുവിശേഷപ്രഘോഷണത്തിന് വിലങ്ങുതടിയായാൽ, നിശ്ചയമായും അവരുടെമേൽ കർത്താവിൻ്റെ കൈ വീഴും, അവരുടെ ജീവിതം പിന്നെ ഇരുട്ടായിരിക്കും. ഭാവി ഇരുളടയും, ഇതിന് നിരവധി ഉദാഹരണങ്ങൾ ഇന്ന് നമുക്കു ചുറ്റും ഉണ്ടല്ലോ !

*9) "മരണത്തിൻ്റെ കണികൾ എൻ്റെ മേൽ വീണു* ” 2 ശമുവേൽ 22:5
       മലയാള ബൈബിളിൽ കണി എന്നു രേഖപ്പെടുത്തിയിരിക്കുന്നതിൻ്റെ, നമുക്കെല്ലാം സുപരിചിതമായ പദം കെണി (Snare) എന്നാണ്. കെണി എന്നു പറഞ്ഞാൽ, കുടുക്ക്, കുരുക്ക്, വല, പ്രലോഭനം, ചതിവ്, തന്ത്രം ഇവ ഒക്കെയാണ് കെണി എന്ന വാക്കിനെ ഉപമിച്ചുകൊണ്ട് നമ്മൾ സാധാരണയായി ഉപയോഗിക്കാറുള്ള പദങ്ങൾ. ചിലരുടെ ജീവിതത്തിൽ പലപ്പോഴും അവർ അറിയാതെ വന്നു വീഴുന്നതാണ് കെണി. പലരുടെയും ജീവിതത്തെ തകർത്തുകളയുവാൻ ചിലർ ഒരുക്കുന്ന കെണികൾ നിരവധിയുണ്ട്. ഇയ്യോബ് 22:10 പറയുന്നത് എനിക്കു ചുറ്റും കെണികൾ ഉണ്ട് എന്നാണ്. ‘ഞാൻ ഒരു കെണിയിൽ പെട്ടിരിക്കയാണ്’ ഈ വാക്കുകൾ എത്രയോ തവണ പലരുടെയും വായിൽനിന്ന് നമ്മൾ കേട്ടിട്ടുണ്ട്, ചിലപ്പോൾ നമ്മൾതന്നെ ഇത് ചിലരോട് പറഞ്ഞിട്ടുമുണ്ടാകാം.
       ചില കെണിയിൽ വീണാൽ രക്ഷപ്പെടാൻ വലിയ പ്രയാസമാണ്. കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിൻ്റെ മരണത്തിനുശേഷം, അദ്ദേഹത്തെ ചിലർ കെണിയിൽ വീഴ്ത്താൻ ശ്രമിച്ചതും, അതിന് അവർ തിരഞ്ഞെടുത്ത വളഞ്ഞവഴികളുമൊക്കെ ഇപ്പോൾ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. സഹസ്രാബ്ദങ്ങൾക്കുമുമ്പ് ജ്ഞാനിയായ ശലോമോൻ ഇപ്രകാരമാണ് എഴുതിവെച്ചിരിക്കുന്നത്; “മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; ..”

മരണത്തിൻ്റെ കെണി (സദൃശ്യ. 13:14, 14:27, സങ്കീ. 18:5), വാക്കുകളുടെ കെണി (സങ്കീ. 64:3..5), വക്രൻ്റെ കെണി (സദൃശ്യ. 22:5), ശത്രുവിൻ്റെ കെണി (യിരെ. 18:22), ജാതികളുടെ കെണി (യോശു. 23:13),
ഇതുപോലെ നിരവധി കെണികളെക്കുറിച്ച് വേദപുസ്തകം നമുക്കു മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ കെണികൾ ഒന്നും നമ്മുടെ തലയിൽ വീഴാതവണ്ണം കരുതിയിരിക്കാം.

*10) “..നിൻ്റെ ശാപം എൻ്റെ മേൽ വരട്ടെ..”* ഉല്പത്തി 27:12
      പഴയനിയമത്തിലെ ആദ്യത്തെ പു്തകത്തിൻ്റെ 27 ാം അധ്യായവും പുതിയ നിയമത്തിലെ ആദ്യത്തെ പുസ്തകത്തിൻ്റെ 27 ാം അധ്യായവും തമ്മിൽ ഒരു കാര്യത്തിൽ വളരെ സാമ്യമുണ്ട്, ഈ രണ്ടിടത്തും രണ്ടു കൂട്ടർ, അവരുടെ തലമയിലേക്ക് ആവശ്യമില്ലാതെ ഒരു ശാപം സ്വയം വലിച്ചു കയറ്റുന്നുണ്ട്. അപ്പനെ പറ്റിച്ച് ജ്യേഷ്ഠാവകാശം കൈക്കലാക്കാൻ ശ്രമിക്കുന്ന യാക്കോബിനോട് അവൻ്റെ അമ്മ റിബെക്ക പറയുന്ന വാക്കുകളാണ് മുകളിൽ എഴുതിയിരിക്കുന്നത്. അവൾ ആ ശാപം തൻ്റെ മേൽ വരട്ടെ എന്നു പറഞ്ഞു. മത്തായിയുടെ സുവിശേഷം 27:25 ൽ വായിക്കുന്നത്, (യേശു ക്രിസ്തു എന്ന നീതിമാൻ്റെ) “അവൻ്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു”. ഒരു ആവശ്യവുമില്ലാതെ അവരുടെമേലും അവരുടെ മക്കളുടെമേലും ആ ശാപം മേടിച്ചുവെച്ചപ്പോൾ വരാൻ പോകുന്ന, അവരുടെ തലമുറ അനുഭവിക്കുവാൻ പോകുന്ന നരകയാതനകളെക്കുറിച്ച് അവർക്ക് ഒരു ബോധവുമില്ലായിരുന്നു. ലക്ഷക്കണക്കിനു വരുന്ന അവരുടെ തലമുറകൾ നേരിട്ട കൊടിയ പീഢനങ്ങളുടെ ചരിത്രം അറിയുന്ന നമുക്ക് ഇന്നറിയാമല്ലോ, അവരുടെ മേൽ വരട്ടെ എന്ന് പറഞ്ഞ് തലയിൽ കയറ്റിവെച്ച ശാപത്തിൻ്റെ വില എന്തായിരുന്നു എന്ന്.

യേശുവിൻ്റെ രക്തം തലയിൽ ശാപമായി വരുന്നതും, യേശുവിൻ്റെ രക്തം ജീവിതത്തിൽ അനുഗ്രഹമായി ഭവിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. (ഇതു അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എൻ്റെ രക്തം” മത്തായി 26:28) (1 യോഹ. 1:7 “..അവൻ്റെ പുത്രനായ യേശുവിൻ്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു..”)

യേശുവിൻ്റെ രക്തം നമ്മുടെ മേൽ അനുഗ്രഹമായി വേണോ ? അതോ ശാപമായി വേണോ ?, ഏതുവേണമെന്ന് പറഞ്ഞുകൊണ്ട് ഏറ്റെടുക്കാം. കാരണം നമ്മൾ പറയുന്നത് നമ്മുടെമേൽ വരും. യേശുവിൽ വിശ്വസിച്ചുകൊണ്ട് രക്ഷക്കായി വാകൊണ്ട് ഏറ്റുപറയുന്നവർ നിത്യജീവൻ പ്രാപിക്കും. സ്തോത്രം !

മനുഷ്യൻ്റെമേൽ വീണിരിക്കുന്ന / വീഴാൻ സാധ്യതയുള്ള, തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില വിഷയങ്ങളെക്കുറിച്ചും, അവയിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്നു സംബന്ധിച്ചുമുള്ള ഈ വചനധ്യാനം അടുത്തദിവസവും തുടരും. ഈ സന്ദേശം ഏറ്റവും പ്രധാനപ്പെട്ടതാണ്, ഇത് പ്രയോജനപ്പെടുമെന്ന് നിങ്ങൾ കരുതുന്നവർക്കും തീർച്ചയായും ഇത് അയച്ചുകൊടുക്കണം.

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു ബ്രദർ (9424400654)

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Our website: www.vachanamari. com

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.