മറഞ്ഞുകിടന്ന ഒരു ചുരുൾ

October-2023

ബാബേലിലെ ഭണ്ഡാരഗൃഹത്തിലെ രേഖാശാലയിൽ, നൂറുകണക്കിന് രേഖകൾക്കിടയിൽ എവിടെയോ ഒളിഞ്ഞുകിടന്ന ഒരു രേഖ, അവിടെനിന്ന് പൊടിതട്ടി പുറത്തുകൊണ്ടുവന്ന് തൻ്റെ ജനത്തെ രക്ഷിക്കുക മാത്രമല്ല, അവരുടെ ആവശ്യങ്ങൾക്ക് ആധാരമാക്കി അതിനെ മാറ്റുവാനും സ്വർഗ്ഗത്തിലെ ദൈവം പ്രവർത്തിച്ചു. ഇന്നും തൻ്റെ മക്കൾക്കുവേണ്ടി പ്രവർത്തിക്കുവാൻ അവിടുന്ന് വിശ്വസ്തനാണ്. നമ്മുടെ മുമ്പിൽ കൈചൂണ്ടി നിൽക്കുന്നവർക്ക് വായടച്ച് ഉത്തരംകൊടുക്കാൻ മാത്രമല്ല, അവരെക്കൊണ്ട് ചെലവെടുപ്പിക്കാൻവരെ , വരുതിക്കു നിറുത്തുവാൻ ദൈവം ശക്തനാണ്. സ്തോത്രം ! മറഞ്ഞിരിക്കുന്ന ചില ചുരുളുകൾ, കാണാതെ കിടക്കുന്ന ചില രേഖകൾ, ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങൾ… പുറത്തുവരേണ്ടതിനുവേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവർ അനേകരുണ്ട്. ഈ സന്ദേശം ഏറ്റെടുത്തുകൊൾക. ഇത് ഒരു മുത്തശ്ശി കഥയോ, കൊട്ടുകഥയോ അല്ല; ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ദൈവപ്രവർത്തിയാണ്. വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിലും ഈ ചരിത്രം ആവർത്തിക്കും. *ആമേൻ*


          എസ്രാ 6:2,3

    ഒരിക്കൽ ദൈവകോപത്തിന് പാത്രരായ യിസ്രായേൽ ജനത്തെ ദൈവം കൽദയരാജാവായ നെബുഖദ്നേസറിന് ഏൽപ്പിക്കുകയും, അവർ ജനത്തെ ബന്ധികളാക്കി ബാബേലിലേക്ക് കൊണ്ടുപോയ ചരിത്രമെല്ലാം നമ്മൾ ബൈബിളിൽ, പ്രത്യേകിച്ചും എസ്രായുടെ പുസ്തകത്തിൽ വായിക്കുന്നുണ്ടല്ലോ !. അങ്ങനെ പ്രവാസത്തിൽ കിടക്കുമ്പോൾ അവർ തങ്ങളുടെ തെറ്റുകളിൽ പശ്ചാത്തപിച്ച് ദൈവത്തോടു പ്രാർത്ഥിച്ചു. കാലങ്ങൾക്കുശേഷം നെബുഖദ്നേസർ രാജാവ് ഇടിച്ചുകളഞ്ഞ ദൈവാലയം പണിയുവാൻ അവർ തീരുമാനിക്കുകയും, സെരുബ്ബാബേലും യേശുവയും കൂട്ടരും ചേർന്ന് അതിൻ്റെ പണികൾ ആരംഭിക്കുകയും ചെയ്തു.
     എന്നാൽ ആലയത്തിൻ്റെ പണിക്കുവേണ്ടി നിരവധി പ്രതിസന്ധികളെ അവർക്ക് തരണം ചെയ്യേണ്ടതായിവന്നു. അങ്ങനെയുള്ള ഒരു തടസ്സമാണ് എസ്രായുടെ പുസ്തകം 5 അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നത്. ദേശാധിപതികളായ ചിലർ അവരുടെ അടുക്കൽവന്ന്, ‘ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്ക് ആർ കല്പനതന്നു ? എന്നു ചോദിച്ചു’. അതുകേട്ട ദൈവജനം പ്രതിസന്ധിയിലായി, ആലയത്തിൻ്റെ നിർമ്മാണത്തെ അതു ബാധിക്കുമെന്ന സ്ഥിതി വന്നപ്പോൾ, വിഷയം അപ്പോഴത്തെ രാജാവായ ദാര്യാവേശിൻ്റെ മുമ്പിൽ എത്തി. തനിക്കുമുമ്പ് ബാബേൽ ഭരിച്ചിരുന്ന കോരെശ് രാജാവ് ദൈവാലയവം പണിയുവാൻ അനുവാദം കൊടുത്തിരുന്നോ എന്നതിനെ സംബന്ധിച്ച് ദാര്യാവേശ് രാജാവിന് ഒരു അറിവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു തീരുമാനത്തിൽ എത്താൻ കഴിയാതെ അവർ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധിക്കുവാൻ തീരുമാനിച്ചു.

ദൈവജനമെല്ലാം സങ്കടത്തിലായി, ഒരുപക്ഷേ, കോരെശ് രാജാവിൻ്റെ കല്പന കണ്ടെത്താൻ കഴിയാതിരുന്നാൽ ആലയത്തിൻ്റെ പണിനിന്നുപോകും. മാത്രമല്ല, അനുവാദം കൂടാതെയാണ് ആലയത്തിൻ്റെ നിർമ്മാണം നടത്തിയത് എന്ന കുറ്റവും അവരിൽ ആരോപിക്കപ്പെടും. അതുകൊണ്ട് ബാബേൽ രാജ്യത്തിൻ്റെ രേഖാശാലയിൽ എവിടെയോ മറഞ്ഞുകിടക്കുന്ന ആ കല്പന / ചുരുൾ കണ്ടെത്തുന്നതിനുവേണ്ടി ജനമെല്ലാം ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സ്വർഗ്ഗത്തിലെ ദൈവം അവരുടെ സങ്കടം കണ്ടു, ബാബേൽ രാജ്യത്തിലെ സംസ്ഥാനങ്ങളിൽ ഒന്നായ മേദ്യസംസ്ഥാനത്തിലെ അഹ് മെഥ രാജധാനിയിൽ ഒരു ചുരുൾ കണ്ടെത്തി. അതിൽ കോരെശ് രാജാവിൻ്റെ കല്പന ഉണ്ടായിരുന്നു.
      ഉറച്ചതും വ്യക്തവുമായ, സുദീർഘമായ ഒരു കല്പന ആയിരുന്നു രേഖാശാലയിൽ നിന്ന് കണ്ടെത്തിയത്. ‘ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്ക് ആർ കല്പനതന്നു’ എന്ന ചോദ്യത്തിനുള്ള വെറും ഒരു ഉത്തരം മാത്രമായിരുന്നില്ല അത്. ആ ആലയം എങ്ങനെ പണിയണമെന്നും അതിൻ്റെ അളവുകൾ എത്രയായിരിക്കണമെന്നും അതിൽ രേഖപ്പെടുത്തിയിരുന്നു. ദേശാധിപതിമാർ ആലയത്തിന്റെ പണിയിൽ ഇടപെടരുത് എന്നും, യെഹൂദന്മാരുടെ ദേശാധിപന്മാരും മൂപ്പന്മാരും അതു പണിയട്ടെ എന്നും, അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണം എന്നും, ആലയത്തിൻ്റെ പണിക്ക് വേണ്ടതായ ചെലവ് രാജാവിൻ്റെ ഭണ്ഡാരഗൃഹത്തിൽനിന്ന് കൊടുക്കേണം എന്നും അതിൽ എഴുതിയിരുന്നു. കൂടാതെ ദൈവാലയത്തിൽ ഹോമയാഗം കഴിപ്പാൻ ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ മുതലായവയും കൃത്യമായി കൊടുക്കണമെന്നും കോരെശ് രാജാവിൻ്റെ കല്പനയിൽ ഉണ്ടായിരുന്നു.
ആ കല്പന എഴുതി അവസാനിപ്പിച്ചിരിക്കുന്നത് ഒന്നു വായിക്കേണ്ടതുതന്നെയാണ്; എസ്രാ 6:11
ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവൻ്റെ വീട്ടിൻ്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവൻ്റെ വീട് അതുനിമിത്തം കുപ്പക്കുന്നു ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു.

ഒരു ചുരുളിൽ രേഖപ്പെടുത്തി, രേഖാശാലയിൽ സൂക്ഷിച്ചുവെച്ചിരുന്ന, കോരെശ് രാജാവിൻ്റെ ഈ കല്പന വായിച്ച ദാര്യാവേശ് രാജാവ് തൻ്റെ തീർപ്പും അതിനോട് ചേർത്ത് എഴുതിവെച്ചു; എസ്രാ 6:12
ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നു ജനത്തിന്നും തൻ്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാര്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.

ചുരുക്കിപ്പറഞ്ഞാൽ, ആരാടാ ഈ ആലയം പണിയാൻ നിന്നോടു പറഞ്ഞത് ? എന്നു ചോദിച്ചുകൊണ്ട് വന്നവരുടെ വാ അടക്കുക മാത്രമല്ല, അവരുടെ ചെലവിൽ ആലയം പണിയണം എന്ന സ്ഥിതിയിലാക്കി ദൈവം കാര്യങ്ങൾ.

ബാബേലിലെ ഭണ്ഡാരഗൃഹത്തിലെ രേഖാശാലയിൽ, നൂറുകണക്കിന് രേഖകൾക്കിടയിൽ എവിടെയോ ഒളിഞ്ഞുകിടന്ന ഒരു രേഖ, അവിടെനിന്ന് പൊടിതട്ടി പുറത്തുകൊണ്ടുവന്ന് തൻ്റെ ജനത്തെ രക്ഷിക്കുക മാത്രമല്ല, അവരുടെ ആവശ്യങ്ങൾക്ക് ആധാരമാക്കി അതിനെ മാറ്റുവാനും സ്വർഗ്ഗത്തിലെ ദൈവം പ്രവർത്തിച്ചു. ഇന്നും തൻ്റെ മക്കൾക്കുവേണ്ടി പ്രവർത്തിക്കുവാൻ അവിടുന്ന് വിശ്വസ്തനാണ്. നമ്മുടെ മുമ്പിൽ കൈചൂണ്ടി നിൽക്കുന്നവർക്ക് വായടച്ച് ഉത്തരംകൊടുക്കാൻ മാത്രമല്ല, അവരെക്കൊണ്ട് ചെലവെടുപ്പിക്കാൻവരെ , വരുതിക്കു നിറുത്തുവാൻ ദൈവം ശക്തനാണ്. സ്തോത്രം !

മറഞ്ഞിരിക്കുന്ന ചില ചുരുളുകൾ, കാണാതെ കിടക്കുന്ന ചില രേഖകൾ, ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങൾ… പുറത്തുവരേണ്ടതിനുവേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവർ അനേകരുണ്ട്. ഈ സന്ദേശം ഏറ്റെടുത്തുകൊൾക. ഇത് ഒരു മുത്തശ്ശി കഥയോ, കൊട്ടുകഥയോ അല്ല; ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ദൈവപ്രവർത്തിയാണ്. വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിലും ഈ ചരിത്രം ആവർത്തിക്കും. *ആമേൻ*

പ്രാർത്ഥനയോടെ,

ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

         A hidden scroll; Ezra 6:2,3
   We read all the history in the Bible, especially in the book of Ezra, that God handed over the people of Israel to the Chaldean king Nebuchadnezzar, who were once the object of God's wrath, and they took the people captive to Babylon. So while they were in exile, they repented of their mistakes and prayed to God. After ages they decided to build the temple which was destroyed by King Nebuchadnezzar. Zerubbabel, Jeshua and their companions started its work.
But they had to overcome many difficulties for the construction of the temple. One such obstacle we read about in Ezra chapter 5. Some rulers came to them and asked, 'Who gave you the order to build this temple and build this wall?'. Hearing this, God's people were in crisis. When it came to affect the construction of the temple, the matter came before the then king Darius.
King Darius had no knowledge of whether King Cyrus, who ruled Babylon before him, had given permission to build the temple. So unable to come to a decision, they decided to look into the records that summarized the treasure in Babel.
All God's people were saddened, and would probably leave the work on the temple if they could not find the order of King Cyrus. Moreover, they will be accused of building the temple without permission. So the people were all praying to God to find that commandment/scroll that was hidden somewhere in the records of the kingdom of Babel. The God of heaven saw their sorrow. A scroll was found in the kingdom of Achmetha in Media, one of the states of the Babylonian kingdom. In it was the decree of King Cyrus.
What was found in the document was a long command, firm and clear. It was not just an answer to the question, 'Who ordered you to build this temple and build this wall?', It stated how the temple was to be built and what its dimensions were to be. It was written that the governors should not interfere with the construction of the temple, that the governors and elders of the Jews should build it, and that they should provide the necessary assistance, and that the necessary expenses for the construction of the temple should be paid from the king's treasury. Also, it was ordered by the King of Cyrus to provide exactly young bullocks, and rams, and lambs, for burnt-offerings to the God of heaven; [also] wheat, salt, wine, and oil, needed for the burnt offering in the temple.
It is worth reading what the commandment ends with; Ezra 6:11
"Also I have made a decree, that whosoever shall alter this word, let a beam be pulled out from his house, and let him be lifted up and fastened thereon; and let his house be made a dunghill for this:”
King Darius, who read this decree of King Cyrus, which was recorded in a scroll and kept in the register, wrote down his decision as well; Ezra 6:12
"May the God who has chosen the city of Jerusalem as the place to honor his name destroy any king or nation that violates this command and destroys this Temple. “I, Darius, have issued this decree. Let it be obeyed with all diligence.”
In short, God not only shut the mouths of those who came asking, ‘who told you to build this temple?’, also made things in such a situation that the temple had to be built at their expense.
In the records of the treasury of Babel, a document hidden somewhere among hundreds of documents, the God of heaven worked to not only dust it out and save His people, but to change it according to their needs. He is faithful to work for His children even today. Our God is strong enough to shut up those who point their hands before us. Praise the Lord !
Today there are many who are praying to the Lord for some hidden scrolls, some missing documents, some hidden truths… to come out. This message is for them, Believe in the Lord. This is not a fairy tale; It is an act of God recorded in history. If we Pray with Faith, the history will repeat in our lives. *Amen*
With prayers,
Shaiju Bro. (9424400654)
Vachanamari, Bhopal
*Note*:
Join our WhatsApp group to get daily Bible devotions. If this message of promise is a blessing, please send it to others. To inform your prayer matters, you can call Vachanamari Prayer Care Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
एक छिपा हुआ स्क्रॉल; (आदेश) एज्रा 6:2,3
    हम बाइबल में सारा इतिहास पढ़ते हैं, विशेष रूप से एज्रा की पुस्तक में, कि परमेश्वर ने यहूदी लोगों को कसदी राजा नबूकदनेस्सर को सौंप दिया, जो कभी परमेश्वर के क्रोध का पात्र थे, और उन्होंने लोगों को बंदी बनाकर बेबीलोन ले गए। जब वे निर्वासन में थे, तो उन्होंने अपनी गलतियों पर पश्चाताप किया और परमेश्वर से प्रार्थना की।
युगों के बाद उन्होंने उस मंदिर का निर्माण करने का निर्णय लिया जिसे राजा नबूकदनेस्सर ने नष्ट कर दिया था। जरुब्बाबेल, येशू और उनके साथियों ने इसका काम शुरू किया।
लेकिन मंदिर निर्माण के लिए उन्हें कई कठिनाइयों का सामना करना पड़ा। ऐसी ही एक बाधा के बारे में हमने एज्रा अध्याय 5 में पढ़ा। कुछ शासक उनके पास आए और पूछा, 'आपको यह मंदिर बनाने और यह शहरपनाह बनाने का आदेश किसने दिया?' यह सुनकर परमेश्वर के लोग संकट में पड़ गए। जब मंदिर निर्माण पर असर पड़ने की बात आई तो मामला राजा दारा के सामने आया।
राजा दारा को इस बात की कोई जानकारी नहीं थी कि कुस्रू राजा, जिसने उससे पहले बेबीलोन पर शासन किया था, ने मंदिर बनाने की अनुमति दी थी या नहीं। इसलिए किसी निर्णय पर पहुंचने में असमर्थ होने पर, उन्होंने उन अभिलेखों को देखने का निर्णय लिया, जिनमें बाबेल में खजाने का सारांश दिया गया था।
     परमेश्वर के सभी लोग दुखी थे, यदि उन्हें राजा कुस्रू का आदेश नहीं मिला तो मंदिर का काम बंद करना पड़ेगा (छोड़ देंगे)। इसके अलावा उन पर बिना इजाजत मंदिर निर्माण का आरोप भी लगाया जाएगा. इसलिए सभी लोग उस आदेश/पुस्तक (स्क्रॉल) को खोजने के लिए परमेश्वर से प्रार्थना कर रहे थे जो बाबेल के राज्य के अभिलेखों में कहीं छिपा हुआ था। स्वर्ग के परमेश्वर ने उनका दुःख देखा। बेबीलोन साम्राज्य के राज्यों में से एक, मादे में अहमता राज्य में एक स्क्रॉल पाया गया था। इसमें राजा कुस्रू का आदेश था।
    दस्तावेज़ में जो पाया गया वह एक लंबा आदेश, दृढ़ और स्पष्ट था। यह सिर्फ इस सवाल का जवाब नहीं था, 'आपको यह मंदिर बनाने और यह शहरपनाह बनाने का आदेश किसने दिया?', इसमें बताया गया कि मंदिर कैसे बनाया जाना है और इसके आयाम क्या होंगे। यह लिखा गया था कि राज्यपालों को मंदिर के निर्माण में हस्तक्षेप नहीं करना चाहिए; यहूदियों राज्यपालों और यहूदियों के बुजुर्गों को इसे बनाना चाहिए, और उन्हें आवश्यक सहायता प्रदान करनी चाहिए, और यह कि मंदिर के निर्माण के लिए आवश्यक खर्च होना चाहिए राजा के खजाने से. साथ ही, कुस्रू के राजा द्वारा मंदिर में , बछड़े! ,मेढ़े! , मेम्ने! स्वर्ग के परमेश्वर के होमबलियों के लिये जिस जिस वस्तु का उन्हें प्रयोजन हो, और जितना गेहूं, नमक, दाखमधु और तेल आदि उपलब्ध कराने का आदेश दिया गया था।
यह पढ़ने लायक है कि आज्ञा किससे समाप्त होती है; एज्रा 6:11
"मैं यह आदेश देता हूं कि जो कोई यह आज्ञा टाले, उसके घर में से कड़ी निकाली जाए, और उस पर वह स्वयं चढ़ा कर जकड़ा जाए, और उसका घर इस अपराध के कारण घूरा बनाया जाए। ।"
राजा दारा ने, जिसने राजा कुस्रू का यह आदेश पढ़ा, जो पुस्तक में दर्ज और रजिस्टर में रखा हुआ था, अपना निर्णय भी लिख दिया; एज्रा 6:12
" परमेश्वर जिसने वहां अपने नाम का निवास ठहराया है, वह क्या राजा क्या प्रजा, उन सभों को जो यह आज्ञा टालने और परमेश्वर के भवन को जो यरूशलेम में है नाश करने के लिये हाथ बढ़ाएं, नष्ट करें। मुझ दारा ने यह आज्ञा दी है फुतीं से ऐसा ही करना।।”
संक्षेप में, आपको यह मंदिर बनाने के लिए किसने कहा था? परमेश्वर ने न सिर्फ मांगने आने वालों का मुंह बंद कर दिया, बल्कि ऐसी स्थिति बना दी कि उन्हीं के खर्च पर मंदिर बनाना पड़ा.
बैबेल के खजाने के अभिलेखों में, सैकड़ों दस्तावेजों के बीच कहीं छिपा हुआ एक दस्तावेज, स्वर्ग के परमेश्वर ने न केवल इसे धूल चटाने और अपने लोगों को बचाने के लिए काम किया, बल्कि इसे उनकी जरूरतों के अनुसार बदलने के लिए भी काम किया। वह आज भी अपने बच्चों के लिए काम करने के प्रति वफादार हैं। प्रभु इतना शक्तिशाली है कि वह उन लोगों को बंद कर सकता है जो हमारे सामने हाथ उठाते हैं,
ऐसे कई लोग हैं जो कुछ छुपे हुए दस्तावेज़ों, कुछ गुम हुए दस्तावेज़ों, कुछ छिपी हुई सच्चाइयों... सामने आने के लिए प्रभु से प्रार्थना कर रहे हैं। इस संदेश को स्वीकार करें. यह कोई परीकथा नहीं है; यह इतिहास में दर्ज परमेश्वर का कार्य है। यदि हम विश्वास के साथ प्रार्थना करें तो यह इतिहास हमारे जीवन में दोहराएगा। आमीन॥
प्रार्थनाओं के साथ,
शैजू भाई(9424400654)
वचनामारी, भोपाल
*Note*:
वचनामारी से दैनिक ध्यान विचार प्राप्त करने के लिए हमारे WhatsApp Group यदि वादे का यह संदेश ब्लेसिंग है तो कृपया इसे दूसरों तक भेजें। अपनी प्रार्थना संबंधी जानकारी देने के लिए, आप वचनामारी प्रेयर केयर फोन: 0755 4297672, मोबाइल: 7898211849, 9589741414, 7000477047 पर कॉल कर सकते हैं।

Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.