നീതിമാൻ്റെ സന്തതി

December-2023

ദൈവം തന്നെ പോഷിപ്പിച്ചത് താൻ യിശ്ശായിയുടെ മകനായതുകൊണ്ടല്ല സർവ്വശക്തനായ യഹോവയുടെ മകനായതുകൊണ്ടാണ് എന്ന അർത്ഥത്തിലാണ് ദാവീദ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നു വ്യക്തമാണ്. 89 സങ്കീർത്തനത്തിൻ്റെ 20 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. വാക്യം 26 (“അവൻ എന്നോട്; നീ എൻ്റെ പിതാവ്, എൻ്റെ ദൈവം, എൻ്റെ രക്ഷയുടെ പാറ…”). ദാവീദ് തൻ്റെ ദൈവത്തെ ‘എൻ്റെ പിതാവേ’ എന്ന് വിളിച്ചു എന്നാണ് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്


        സങ്കീർ. 37:25 “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാത്തതും അവൻ്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല”
         തൻ്റെ വാർദ്ധക്യനാളുകളിൽ ദാവീദ് രചിച്ചിട്ടുള്ള ഒരു സങ്കീർത്തനമാണ് ഇത്. അതുകൊണ്ട് തൻ്റെ കഴിഞ്ഞുപോയ നാളുകളെ, ഏകദേശം 70 വർഷങ്ങൾ പിന്നിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രസ്താവന ദാവീദ് നടത്തുന്നത്. ഈ വാക്യത്തിന് രണ്ടു വശങ്ങളുണ്ട്. നീതിപ്രവർത്തികൾ ചെയ്തു ജീവിക്കുന്ന നീതിമാനായ ഒരു വ്യക്തിയെക്കുറിച്ചും അവൻ്റെ സന്തതിയെക്കുറിച്ചുമാണ് ഈ വാക്യം സൂചിപ്പിക്കുന്നത് എന്ന ഒരു വശവും; നീതിമാനായ ദൈവത്തിൻ്റെ മക്കൾക്ക് ആഹാരം ഇരക്കേണ്ടി വരില്ല എന്ന ആത്മീയ വശവും ഈ വാക്യത്തിനുണ്ട്.
           തൻ്റെ പിതാവായ യിശ്ശായി ഒരു നീതിമാനായിരുന്നതുകൊണ്ട് ജീവിതത്തിൽ തനിക്ക് ആരോടും ആഹാരം ഇരക്കേണ്ടതായി വന്നിട്ടില്ല എന്ന അർത്ഥത്തിലല്ല ദാവീദ് ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. മാത്രമല്ല ദാവീദിൻ്റെ പിതാവായ യിശ്ശായി ഒരു നീതിമാനായിരുന്നു എന്ന് വേദപുസ്തകത്തിൽ എങ്ങും രേഖപ്പെടുത്തിയതായി കാണുന്നുമില്ലല്ലോ. ഉദാഹരണത്തിന് നീതിമാൻ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പേരുകൾ ഞാൻ ഓർമ്മിപ്പിക്കാം.
നീതിമാനായ ലോത്ത് (2 പത്രൊസ് 2:8)
നീതിമാനായ ഹാബേൽ (എബ്രായർ 11:40, മത്തായി 23:35)
നീതിമാനായ കൊർന്നേല്യൊസ് (അപ്പൊ. പ്രവ. 10:22)
നീതിമാനായ അരിമത്യയിലെ യോസേഫ് (ലൂക്കൊസ് 23:50)
നീതിമാനായ യോസേഫ് (മത്തായി 1:19)
നീതിമാനായ യെരുശലേമിലെ ശിമ്യോൻ (ലൂക്കൊസ് 2:25)
            ഇതുപോലെ നീതിമാൻ എന്ന വിശേഷണം നൽകി വേദപുസ്തകത്തിൽ പേരുരേഖപ്പെടുത്തിയവരുടെ പട്ടികയിൽ എങ്ങും ദാവീദിൻ്റെ പിതാവായ യിശ്ശായിയുടെ പേര് ഉള്ളതായി കാണുന്നില്ല. അതുകൊണ്ട് ദൈവം തന്നെ പോഷിപ്പിച്ചത് താൻ യിശ്ശായിയുടെ മകനായതുകൊണ്ടല്ല സർവ്വശക്തനായ യഹോവയുടെ മകനായതുകൊണ്ടാണ് എന്ന അർത്ഥത്തിലാണ് ദാവീദ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നു വ്യക്തമാണ്. 89 സങ്കീർത്തനത്തിൻ്റെ 20 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. വാക്യം 26 (“അവൻ എന്നോട്; നീ എൻ്റെ പിതാവ്, എൻ്റെ ദൈവം, എൻ്റെ രക്ഷയുടെ പാറ…”). ദാവീദ് തൻ്റെ ദൈവത്തെ ‘എൻ്റെ പിതാവേ’ എന്ന് വിളിച്ചു എന്നാണ് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
    ആകയാൽ, ദൈവം തൻ്റെ പിതാവായതുകൊണ്ടും ആ പിതാവായ ദൈവം നീതിമാനായതുകൊണ്ടും അവൻ്റെ സന്തതിയായ ഞാൻ ഒരിക്കലും അപ്പം ഇരക്കുവാൻ അവൻ സമ്മതിക്കില്ല എന്നുമാണ് ദാവീദ് പറയുന്നതിൻ്റെ സാരം (…അവൻ്റെ സന്തതി ആഹാരം ഇരക്കുന്നതു ഞാൻ കണ്ടിട്ടില്ല)
.
*ദൈവം നീതിമാൻ* : സങ്കീർത്തനങ്ങൾ 11:7, ആവർത്തനം 32:4, സങ്കീർത്തനങ്ങൾ 129:4, ദാനിയേൽ 9:14, സങ്കീർത്തനങ്ങൾ 145:17, യോഹന്നാൻ 17:25, ………
*യേശു ക്രിസ്തു നീതിമാൻ* : 1 യോഹ. 1:9, 2:1, യാക്കോബ് 5:6, അപ്പൊ. പ്രവ. 3:14, ലൂക്കൊസ് 23:47, മത്തായി 27:19, 24, …..
*നാം ദൈവത്തിൻ്റെ മക്കൾ* (യേശുവിൻ്റെ മക്കൾ)
1 യോഹ. 3:1 “കാൺമിൻ നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു”
യോഹന്നാൻ 1:12 “അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”
റോമർ 8:15 “..ദാസ്യത്തിൻ്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്”
2 കൊരി. 6:18 “നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു”
        ഇനിയും നിരവധി വാക്യങ്ങൾ വേദപുസ്തകത്തിൽ നിന്ന് എഴുതുവാൻ കഴിയും, അവ എല്ലാത്തിൻ്റെയും ആകെ തുക ഇതാണ്. (ദൈവം : നീതിമാൻ, ദൈവമക്കൾ : നീതിമാൻ്റെ മക്കൾ) അതായത്, സ്വർഗ്ഗസ്ഥനായ ദൈവം നമ്മുക്ക് പിതാവും (മത്തായി 6:9) ആ സ്വർഗ്ഗീയ പിതാവ് നീതിമാനുമാകയാൽ അവൻ്റെ മക്കളായ നമ്മൾ ആഹാരം ഇരക്കുവാൻ ഒരിക്കലും അവിടുന്ന് സമ്മതിക്കില്ല. സ്തോത്രം !
*പ്രാർത്ഥന*
      സ്വർഗ്ഗീയ പിതാവേ, അവിടുന്ന് എൻ്റെ പിതാവായി സ്വർഗ്ഗത്തിൽ ഉള്ളതുകൊണ്ടും, അവിടുന്ന് നീതിമാനായിരിക്കുന്നതുകൊണ്ടും സ്തോത്രം ചെയ്യുന്നു. ഇന്ന് എന്നോട് അരുളിച്ചെയ്ത് ഓർമ്മിപ്പിച്ച ഈ പ്രത്യാശയുടെ വചനങ്ങൾക്കായി നന്ദി പറയുന്നു. നാൾതോറും അങ്ങയുടെ പോഷണത്തിലും പരിപാലനത്തിലും ആയിരിപ്പാൻ എനിക്കു കൃപ നൽകേണമേ
യേശു ക്രിസ്തുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. *ആമേൻ*
ദൈവം നിങ്ങളെ അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥിച്ചുകാണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ബ്രദർ ഷൈജു ജോൺ (9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും, കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ