നമ്മുടെ പ്രശ്നങ്ങൾ മധുരവുള്ള ഓർമ്മയായി മാറും

March-2023

ബാലസിഹത്തെ ആത്മീയ കണ്ണുകളോടെ നോക്കിക്കണ്ടാൽ, സങ്കീർത്തനങ്ങൾ 35:17, 58:16 വചനങ്ങളിൽ ദാവീദ് പറയുന്നതുപോലെ നമ്മുടെ നാശത്തിനുവേണ്ടി കാത്തിരിക്കുന്ന, നമുക്കു ചുറ്റുമുള്ള, ബാലസിംഹങ്ങളുടെ സ്വഭാവമുള്ള മനുഷ്യർ തന്നെയാണ് എന്നു കാണുവാൻ കഴിയും.          സങ്കീർത്തനങ്ങൾ 91:13 ൽ മോശെ പാടുന്നതുപോലെ, ഈ ബാലസിംഹങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി, അവയെ മെതിച്ചുകളയുവാനുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഇന്നു നമുക്കു പ്രാർത്ഥിക്കാം. *ദൈവാത്മാവിൽ ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, നമുക്കെതിരായി അലറി നിൽക്കുന്ന ബാലസിംഹങ്ങളെ ഭയപ്പെടേണ്ടതില്ല, ഇവ എല്ലാം മധുരമുള്ള ഓർമ്മയായും, മക്കൾക്കു പറഞ്ഞുകൊടുത്ത് ചിരിക്കുവാനുമുള്ള പഴങ്കഥകളായി മാറുകയും ചെയ്യും. അതിനുവേണ്ട ആത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാം*


      ന്യായാധി.14:5 "അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ *ഒരു ബാലസിംഹം* അവന്റെ നേരെ അലറിവന്നു"
      അഭിഷേകത്തിന്റെ ശക്തിയാൽ ശത്രുക്കളെ വരുതിയിൽ നിറുത്തി, യിസ്രായേൽ ജനത്തെ ന്യായപാലനം ചെയ്ത ശിംശോന്റെ ചരിത്രം തിരുവചനതാളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നു. ശിംശോൻ ഒരിക്കൽ തന്റെ മാതാപിതാക്കളോടൊപ്പം തിമ്നയിൽ പോകുന്ന വഴിയിൽ സംഭവിച്ച ഒരു കാര്യമാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നപ്പോൾ അഭിഷേകത്തിന്റെ ശക്തിയാൽ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു.
          ഈ സംഭവം കഴിഞ്ഞ് കുറെക്കാലത്തിനു ശേഷം (വാക്യം 8), ശിംശോൻ പിന്നെയും അതുവഴി വന്നപ്പോൾ, താൻ കീറിക്കളഞ്ഞ സിംഹത്തിന്റെ ഉടലിനു എന്തു സംഭവിച്ചു എന്നു നോക്കേണ്ടതിന്നു അവൻ ചെന്നപ്പോൾ കണ്ടത്, സിംഹത്തിന്റെ ഉടലിന്നകത്ത് ഒരു തേനീച്ചകൂട്ടവും തേനും ആണ്. അവൻ ആ തേൻഎടുത്തു ഭക്ഷിച്ചു, തന്റെ മാതാപിതാക്കൾക്കും കൊടുത്തു (വാക്യം 9).
പിന്നീട് താൻ ഒരു വിരുന്നുകഴിച്ചപ്പോൾ, തന്റെ തോഴന്മാരോട് ഈ സംഭവം ഒരു കടങ്കഥയായി അവൻ പറഞ്ഞു (വാക്യം 12)
         ചുരുക്കിപ്പറഞ്ഞാൽ, *ശിംശോന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അപകടം അഥവാ ഒരു വലിയ പ്രശ്നം ദൈവാത്മാവിന്റെ അഭിഷേകത്തിന്റെ ശക്തിയാൽ പരിഹരിക്കപ്പെടുകയും, കുറെക്കാലങ്ങൾക്കുശേഷം അത് മധുരമുള്ള ഒരു ഓർമ്മയായി മാറുകയും, പിന്നീട് വരും തലമുറയ്ക്ക് ഒരു കടങ്കഥയായി തീരുകയും ചെയ്തു.*
             ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന, ശിശോന്റെ ജീവിതത്തിൽ ഉണ്ടായ ഈ സംഭവം, പ്രത്യാശയുടെ ഒരു ശുഭസന്ദേശമാണ് ഇന്ന് നമുക്കു ഓരോരുത്തർക്കും നൽകുന്നത്. ഇന്ന്, *ബാലസിംഹത്തിന് സമമായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ജീവിതത്തിലെ ചില വിഷയങ്ങളിൽ സ്വർഗ്ഗം നമുക്കു വിടുതൽ നൽകുകയും, മരണകാരണമായിരുന്നതിനെ ദൈവം നാളെ മാധുര്യമുള്ള തേനിനു സമമാക്കുകയും, പിന്നീട്, നമ്മുടെ തലമുറകൾക്ക് പറഞ്ഞു ചിരിക്കുവാൻ മാത്രമുള്ള ഒരു കടങ്കഥയാക്കി അതിനെ ദൈവം മാറ്റുകയും ചെയ്യും*. ഹാലേലൂയ്യ !
         അൽപ്പംകൂടെ ആഴമായി ഈ വിഷയത്തെ ധ്യാനിച്ചാൽ, ശിംശോനെ കൊല്ലുവാൻ അലറിവന്ന ബാലസിംഹത്തിന്റെ ആത്മീയ അർത്ഥം എന്താണ് എന്ന് ദൈവവചനവെളിച്ചത്തിൽ നമുക്കു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി *ബാലസിംഹത്തിന്റെ ചില പ്രത്യേകതകൾ വചനത്തിൽ നിന്ന് ഞാൻ ഓർമ്മിപ്പിക്കാം*;
1) യെഹെ. 19:3,6 *ബാലസിംഹം മനുഷ്യരെ തിന്നുകളയുവാൻ പോന്ന അപകടകാരികളാണ്*.
2) ഹോശേ. 5:14, മീഖ. 5:8 *ബാലസിംഹത്തിന്റെ കയ്യിൽപെട്ടുപോയാൽ രക്ഷപ്പെടുക പ്രയാസമാണ്*.
3) യിരെ. 51:38 *ബാലസിംഹത്തിന്റെ ഗർജ്ജനം ഏറ്റവും ഭയാനകമാണ്*
4) യിരെ. 25:37,38 *സമാധാനമുള്ള മേച്ചല്പുറങ്ങൾ ബാലസിംഹങ്ങൾ ശൂന്യമാക്കും*
5) സംഖ്യ 23:24 *ബാലസിംഹങ്ങൾ മാസം ഭക്ഷിക്കുകമാത്രമല്ല രക്തം കുടിക്കുകയും ചെയ്യുന്നവയാണ്*
6) ഇയ്യോബ് 38:40 *എത്ര തിന്നാലും ബാലസിംഹങ്ങളുടെ വിശപ്പടങ്ങുകയില്ല*
7) സങ്കീർ. 17:12 *ബാലസിംഹങ്ങൾ ഇരയെപിടിക്കാൻ പതുങ്ങിക്കിടക്കുന്നവയാണ്*
8) സദൃശ്യ. 28:1 *ബാലസിംഹങ്ങൾക്ക് ഒന്നിനെയും പേടിയില്ല*
9) യെശ. 5:29 *ബാലസിംഹങ്ങൾ ഏറ്റവും ക്രൂരമായി ഇരയെ കടിച്ചുകീറുന്നവയാണ്*
         ഇവ എല്ലാം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാലസിംഹങ്ങളുടെ ചില സ്വഭാവങ്ങളാണ്. ബാലസിഹത്തെ ആത്മീയ കണ്ണുകളോടെ നോക്കിക്കണ്ടാൽ, സങ്കീർത്തനങ്ങൾ 35:17, 58:16 വചനങ്ങളിൽ ദാവീദ് പറയുന്നതുപോലെ നമ്മുടെ നാശത്തിനുവേണ്ടി കാത്തിരിക്കുന്ന, നമുക്കു ചുറ്റുമുള്ള, ബാലസിംഹങ്ങളുടെ സ്വഭാവമുള്ള മനുഷ്യർ തന്നെയാണ് എന്നു കാണുവാൻ കഴിയും.
         സങ്കീർത്തനങ്ങൾ 91:13 ൽ മോശെ പാടുന്നതുപോലെ, ഈ ബാലസിംഹങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി, അവയെ മെതിച്ചുകളയുവാനുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഇന്നു നമുക്കു പ്രാർത്ഥിക്കാം.
*ദൈവാത്മാവിൽ ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, നമുക്കെതിരായി അലറി നിൽക്കുന്ന ബാലസിംഹങ്ങളെ ഭയപ്പെടേണ്ടതില്ല, ഇവ എല്ലാം മധുരമുള്ള ഓർമ്മയായും, മക്കൾക്കു പറഞ്ഞുകൊടുത്ത് ചിരിക്കുവാനുമുള്ള പഴങ്കഥകളായി മാറുകയും ചെയ്യും. അതിനുവേണ്ട ആത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാം*.
കർത്താവ് സഹായിക്കട്ടെ,

പ്രാർത്ഥനയോടെ, മദ്ധ്യപ്രദേശിലെ സുവിശേഷവയലിൽ നിന്നും,
ഷൈജു ബ്രദർ, വചനമാരി ടീം(9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

    വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങളെ ദൈവമക്കൾ സഹായിക്കേണ്ട ഒരു സമയമാണ് ഇത്,  ഇവിടെയുള്ള വചനമാരിയുടെ സുവിശേഷപ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക് ഞങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ കുറിക്കുന്നു;
Account Name: VACHANAMARI
Account Number: 13500100172414
Bank: FERERAL BANK, M.P. NAGAR, BHOPAL
Ifsc Code: FDRL0001350
ഞങ്ങളുടെ Google Pay Number: 9424400654
*Address:*
VACHANAMARI
82, SARVADARAM- C
KOLAR ROAD. P. O
BHOPAL- 462042, M. P.
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.