പുതുമാസസന്ദേശം

June-2026

സ്വപ്നത്തിൻ്റെ അർത്ഥം വ്യാഖ്യാനിച്ചുകിട്ടിയ ആ പാനപാത്രവാഹകൻ യോസേഫിൻ്റെ കാര്യം ഓർത്ത് രാജാവിനോട് പറഞ്ഞിരുന്നെങ്കിൽ, രാജാവ് ഉടനെതന്നെ യോസേഫിനെ കാരാഗ്രഹത്തിൽനിന്ന് രക്ഷിച്ച് തൻ്റെ പാചകശാലയിൽ ആക്കുമായിരുന്നു. എന്നാൽ രാജകൊട്ടാരത്തിലെ അപ്പംവിളമ്പുകാരനാക്കാനല്ല, ലോകത്തിന് അന്നംകൊടുക്കുന്നവനാക്കുവാനായിരുന്നു യോസേഫിനെക്കുറിച്ചുള്ള ദൈവപദ്ധതി


    സദൃശ്യ. 20:22 "... *യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.*
        കർത്താവ് രക്ഷിക്കും, ഈ വാക്കുകൾ വിശ്വാസയോഗ്യമാണ് കാരണം, ഇത് കേവലം മനുഷ്യൻ്റെ വാക്കുകളല്ല. ആകാശവും ഭൂമിയും സകലചരാചരങ്ങളും സൃഷ്ടിച്ച സർവ്വശക്തനായ ദൈവത്തിൻ്റെ വചനങ്ങളാണ് ഇത്. ഈ വാക്കുകൾ വിശ്വസിച്ചുകൊണ്ട് തങ്ങളുടെ രക്ഷക്കായി ക്ഷമയോടെ കാത്തിരിക്കുകയും അതു പ്രാപിക്കുകയും ചെയ്തവരുടെ സാക്ഷ്യങ്ങളുടെ ഒരു നീണ്ട പട്ടിക വേദപുസ്തകത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്.
      ഒരിക്കൽ മിസ്രയേമിലെ ഫറവോ രാജാവ് കണ്ട സ്വപ്നം വ്യഖ്യാനിക്കുവാൻ ആദ്യം അവസരം ലഭിച്ചത്, ആ രാജ്യത്തെ മന്ത്രവാദികൾക്കും മഷിനോട്ടക്കാർക്കും, മിസ്രയേമിലെ ജ്ഞാനികൾക്കുമായിരുന്നു. അവസാനം എന്തു സംഭവിച്ചു. അവർ പരാജയപ്പെട്ട് തലകുനിച്ചുനിന്നപ്പോൾ ? *അവസരം യോസേഫിനെ തേടി വന്നു*. (ഉൽപ്പത്തി 41:8,14). അലങ്കാരഭാഷയിൽ പറഞ്ഞാൽ, സമയമായപ്പോൾ ഗോൾ യോസേഫിൻ്റെ കോർട്ടിൽ തന്നെവന്നു.
      ഒരിക്കൽ നെബുഖദ്നേസർ രാജാവ് ഒരു സ്വപ്നം കണ്ടപ്പോൾ അത് വ്യാഖ്യാനിക്കുവാൻ ആദ്യം വിളിക്കപ്പെട്ടത് ദേശത്തിലെ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കൽദയരെയും ആയിരുന്നു. അവസാനം എന്തു സംഭവിച്ചു ? അവരെല്ലാം തോറ്റ് ലജ്ജയോടെ തലയും കുമ്പിട്ട് നിന്നപ്പോൾ *അവസരം ദാനിയേലിനെ തേടി ചെന്നു.* (ദാനിയേൽ 2:2,25).
      കർമ്മേൽ പർവ്വതത്തിൽ ഒരുക്കപ്പെട്ട യാഗപീഠത്തിൽ ബലി അർപ്പിക്കാൻ ആദ്യം അവസരം ലഭിച്ചത് ബാലിൻ്റെയും, അശേരാ പ്രവാചകന്മാർക്കുമായിരുന്നു. അവർക്ക് സയവും കൂടുതൽ ലഭിച്ചു. അവർ എണ്ണത്തിലും കൂടുതലായിരുന്നു. അവസാനം എന്തു സംഭവിച്ചു ? അവരുടെ വിഗ്രഹങ്ങളും മൂർത്തികളും ഒക്കെ ഒന്നും മിണ്ടാതെ കൽതൂണുകളായിതന്നെ നിന്നപ്പോൾ, ജീവനുള്ള ദൈവം, ഏലീയാവിൻ്റെ ദൈവംതന്നെ തീ ഇറക്കി ആ ഹോമയാഗം ദഹിപ്പിച്ചു*. (1 രാജാ. 18:25,28)
ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ഈ മാസത്തിൻ്റെ ആദ്യത്തെദിവസംതന്നെ, ദൈവാത്മാവിൽ ഞാൻ ഒരു ആലോചന നിങ്ങളോടു പറയട്ടെ; നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില വിഷയങ്ങളിൽ സ്വർഗ്ഗം ഇടപെടുന്ന, കാര്യം നടത്തിത്തരുന്ന ചില അനുഭവങ്ങൾ ഈ മാസമുണ്ടാകും. അതേ, കർത്താവിൻ്റെ സമയത്തിനുവേണ്ടി കാത്തിരിക്കുന്നവർ സന്തോഷിക്കുന്ന നാളുകൾ സ്വർഗ്ഗം കരുതിവെച്ചിട്ടുണ്ട്.
     യോസേഫിൻ്റെ ചരിത്രം നമുക്കറിയാമല്ലോ; സ്വപ്നത്തിൻ്റെ അർത്ഥം വ്യാഖ്യാനിച്ചുകിട്ടിയ ആ പാനപാത്രവാഹകൻ യോസേഫിൻ്റെ കാര്യം ഓർത്ത് രാജാവിനോട് പറഞ്ഞിരുന്നെങ്കിൽ, രാജാവ് ഉടനെതന്നെ യോസേഫിനെ കാരാഗ്രഹത്തിൽനിന്ന് രക്ഷിച്ച് തൻ്റെ പാചകശാലയിൽ ആക്കുമായിരുന്നു. എന്നാൽ രാജകൊട്ടാരത്തിലെ അപ്പംവിളമ്പുകാരനാക്കാനല്ല, ലോകത്തിന് അന്നംകൊടുക്കുന്നവനാക്കുവാനായിരുന്നു യോസേഫിനെക്കുറിച്ചുള്ള ദൈവപദ്ധതി.
കർത്താവിൻ്റെ സമയത്തിനായി കാത്തിരുന്ന് പ്രാപിക്കുന്ന നന്മകളും അനുഗ്രഹങ്ങളും ഏറ്റവും ശ്രേഷ്ഠമായിരിക്കും
(സഭാ പ്ര. 3:11) *അവൻ സകലവും അതതിൻ്റെ സമയത്തു ഭംഗിയായി ചെയ്യും....*
അനുഗ്രഹിക്കപ്പെട്ട ഒരു ജൂൺമാസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജുപാസ്റ്റർ (9424400654)
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 7898211849, 9589741414, 7000477047, Ph: 0755 4297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ