ദൈവരാജ്യത്തിനുവേണ്ടി..

March-2026

അവന് ഭിക്ഷകൊടുത്ത്, അവന് ഒരു നേരത്തെ ആഹാരം കൊടുത്ത്, അവന് ചികിത്സനൽകി… അവിടെ വിട്ടിട്ട് പോന്നിരുന്നെങ്കിലോ,     അവനെ സൗഖ്യമാക്കിയിട്ട് അവൻ കുതിച്ചെഴുന്നേറ്റ്; നടന്നും തുള്ളിയുംകൊണ്ട് മൊലോക്കിൻ്റെ കൂടാരത്തിലേക്കോ രേഫാൻ ദേവൻ്റെ മന്ദിരത്തിലേക്കോ (അപ്പൊ.പ്ര.7:43), പട്ടണത്തിനുമുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലേക്കോ (അപ്പൊ.പ്ര. 14:13), പോയിരുന്നെങ്കിലോ ദൈവരാജ്യത്തിന് എന്തു ഫലം. ആ ഭിക്ഷക്കാരനെ അവരോടുകൂടെ ദൈവാലയത്തിൽ കൊണ്ടുവരാൻ കഴിഞ്ഞതാണ് സ്വർഗ്ഗരാജ്യത്തിനുണ്ടായ നേട്ടം. അതിൽ കുറഞ്ഞൊന്നും (ഒരു സൽപ്രവർത്തിയും)…..ദൈവരാജ്യത്തിന് ഗുണം ചെയ്യുന്നില്ല.


    ലൂക്കൊസ് 5:3... ശിമോൻ്റെ പടകിൽ യേശു കയറി, അതിൽ ഇരുന്നുകൊണ്ട് കർത്താവ് പുരുഷാരത്തോട് സംസാരിച്ചു (സുവിശേഷം പറഞ്ഞു).
      ശിമോൻ പത്രൊസ് തൻ്റെ ഉപജീവന മാർഗ്ഗമായ ആ പടക് സുവിശേഷപ്രഘോഷണത്തിനായി യേശുകർത്താവിന് നൽകി. തലേരാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും മീനൊന്നും കിട്ടാതിരുന്നതിൻ്റെ നിരാശയും സങ്കടവുമെല്ലാം അവന് ഉണ്ടായിരുന്നെങ്കിലും, അതെല്ലാം തൻ്റെ മനസ്സിലൊതുക്കി ഒരു മടിയുംകൂടാതെ ശൂന്യമായ തൻ്റെ പടക് കർത്താവിന് നൽകിയപ്പോൾ, മുങ്ങുവാറാകുവോളം മീൻ നിറച്ചുകൊണ്ടാണ് കർത്താവ് ആ പടക് ശിമോന് മടക്കിനൽകിയത്. കർത്താവിൻ്റെ നീതിയും വിശ്വസ്തതയുമാണത് സ്തോത്രം !
കഴിഞ്ഞ മാസം ജന്മദിനമാഘോഷിച്ച എൻ്റെ ഒരു സുഹൃത്ത് താൻ ചെയ്ത ഒരു പുണ്യപ്രവർത്തിയെക്കുറിച്ച് അൽപം അഹങ്കാരത്തോടെ എന്നോട് പറഞ്ഞത്, താൻ ഒരു മെഡിക്കൽകോളേജിൽ പോയി 1400 പേർക്ക് ആഹാരം കൊടുത്തുകൊണ്ട് തൻ്റെ ബെർത്ത്ഡേ ആഘോഷിച്ചു എന്നാണ്.
    മറ്റൊരു വ്യക്തി ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമായിരുന്നു. ചെന്നെയിൽവെച്ചു നടന്ന ഈ (2026) വർഷത്തെ ടി. പി. എം. സഭയുടെ ഇന്റർനാഷണൽ കൺവെൻഷനിൽ പോയവർ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ, ആ ഹാളിൽ വലിപ്പമുള്ള പുതിയ ഫാനുകളാണ് ഇട്ടിരിക്കുന്നത്. ഒരു വ്യക്തിയാണ് ലക്ഷങ്ങൾ ചെലവഴിച്ച് ആ പുതിയ ഫാനുകൾ ദൈവാലയത്തിന് നൽകിയത്.
    രണ്ടു വ്യക്തികളും ചെയ്തത് നല്ല കാര്യങ്ങളാണ്. കർത്താവ് അവർക്ക് കൊടുത്ത നന്മകളിൽ നിന്ന് ഒരു പങ്ക് സൽപ്രവർത്തികൾക്കായി അവർ ചെലവഴിച്ചു. എന്നാൽ അവർ ചെയ്ത പ്രവർത്തികൾകൊണ്ട് ദൈവരാജ്യത്തിന് എന്തുപ്രയോജനമുണ്ടായി എന്നുകൂടെ വിലയിരുത്തുന്നത് നന്നായിരിക്കും. ആഹാരം കഴിച്ച 1400 പേരും യേശുവിനെ അറിയാതെ നിത്യനരകത്തിലേക്കു പോയാൽ, ഒരു ആത്മാവിനെപ്പോലും ദൈവരാജ്യത്തിനുവേണ്ടി നേടാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ഫലം.
ദൈവം നമുക്കു തരുന്ന ആരോഗ്യവും, സമ്പത്തും, സാഹചര്യങ്ങളും, സാധ്യതകളുമെല്ലാം ദൈവരാജ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുവാൻ സാധിക്കണം. വിശക്കുന്നവന് ആഹാരം കൊടുക്കുമ്പോൾ അവൻ്റെ ആത്മാവിനെ ദൈവരാജ്യത്തിനുവേണ്ടി നേടുവാനുള്ള ഉത്തരവാദിത്തംകൂടെ നമുക്കുണ്ട് എന്നു മറന്നുപോകരുത്. ചികിത്സാസഹായം ചെയ്യുമ്പോൾ, പഠനസഹായം നൽകുമ്പോൾ, സാമ്പത്തിക സഹായം കൊടുക്കുമ്പോൾ.. അതുകൊണ്ട് ദൈവരാജ്യത്തിന് എന്തു പ്രയോജനമുണ്ടായി എന്നുകൂടെ വിലയിരുത്തപ്പെടണം, കാരണം ഒരു ദൈവപൈതലിൻ്റെ ആരോഗ്യവും ജോലിയും വരുമാനസ്രോതസ്സുകളുമെല്ലാം കർത്താവിൻ്റെ ദാനമാണ്, അവ ദൈവരാജ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തിയില്ലെങ്കിൽ എന്തു ഫലം.
    ഒരിക്കൽ പത്രൊസും യോഹന്നാനും പോകുമ്പോൾ അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാൾ അവരോട് ഭിക്ഷ ചോദിച്ചു (അപ്പൊ.പ്ര. 3:1..) ഒരു നാണയത്തിൽ കൂടുതലൊന്നും അവൻ അവരിൽനിന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ എന്തെങ്കിലും ഭിക്ഷകൊടുത്തിട്ട് അവനെ അവിടെ വിട്ടിട്ടുപോകുവാനല്ല പത്രൊസും യോഹന്നാനും തീരുമാനിച്ചത്, അവന് ഒരു നേരത്തെ ആഹാരത്തിനുള്ള വകനൽകി, ഒരു സൽപ്രവർത്തി ചെയ്തു എന്ന ആത്മസംതൃപ്തിയ്ക്കുമപ്പുറം അവനെ ദൈവരാജ്യത്തിനുവേണ്ടി നേടുകയാണ് അവർ ചെയ്തത്.
    നസറയനായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞ് വലങൈ്കക്കുപിടിച്ച് അവനെ എഴുന്നേൽപ്പിച്ചപ്പോൾ അവൻ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു *അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.*
ആ വാചകം ഞാൻ ആവർത്തിച്ചു എഴുതട്ടെ ! അവരോടുകൂടെ ദൈവാലയത്തിൽ കടന്നു. അവരോടുകൂടെ ദൈവാലയത്തിൽ കടന്നു. അവരോടുകൂടെ ദൈവാലയത്തിൽ കടന്നു. (ഇതാണ് ദൈവരാജ്യത്തിനുണ്ടായ നേട്ടം).
    അവന് ഭിക്ഷകൊടുത്ത്, അവന് ഒരു നേരത്തെ ആഹാരം കൊടുത്ത്, അവന് ചികിത്സനൽകി… അവിടെ വിട്ടിട്ട് പോന്നിരുന്നെങ്കിലോ,
    അവനെ സൗഖ്യമാക്കിയിട്ട് അവൻ കുതിച്ചെഴുന്നേറ്റ്; നടന്നും തുള്ളിയുംകൊണ്ട് മൊലോക്കിൻ്റെ കൂടാരത്തിലേക്കോ രേഫാൻ ദേവൻ്റെ മന്ദിരത്തിലേക്കോ (അപ്പൊ.പ്ര.7:43), പട്ടണത്തിനുമുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലേക്കോ (അപ്പൊ.പ്ര. 14:13), പോയിരുന്നെങ്കിലോ ദൈവരാജ്യത്തിന് എന്തു ഫലം.
ആ ഭിക്ഷക്കാരനെ അവരോടുകൂടെ ദൈവാലയത്തിൽ കൊണ്ടുവരാൻ കഴിഞ്ഞതാണ് സ്വർഗ്ഗരാജ്യത്തിനുണ്ടായ നേട്ടം. അതിൽ കുറഞ്ഞൊന്നും (ഒരു സൽപ്രവർത്തിയും)…..ദൈവരാജ്യത്തിന് ഗുണം ചെയ്യുന്നില്ല.
    സുവിശേഷപ്രഘോഷണത്തിന് പടക് നൽകുന്നതും, ദൈവാലയത്തിലേക്ക് അഥവാ ദൈവരാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുന്നതുമാണ് കർത്താവിന് പ്രസാദം. ആ പടകുകൾ നിറക്കുവാൻ ഇന്നും കർത്താവ് വിശ്വസ്തനാണ്. ആമേൻ.

പ്രാർത്ഥനയോടെ,
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)

 
കുറിപ്പ്: നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 9589741414, 7000477047, Ph: 0755 4297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.