പൊടി കുടഞ്ഞുകളക

March-2026

നിരവധി ആളുകൾ സങ്കടത്തോടെ പറയുന്ന ഒരുവാക്കാണ് ഇവിടെ ദാവീദും തൻ്റെ സങ്കീർത്തനത്തിൽ പറയുന്നത് *‘വേണ്ടാതനം’* . വേണ്ടാതനം പറയുക / വേണ്ടാതനം പറഞ്ഞുണ്ടാക്കുക ഇതൊക്കെ ചിലരുടെ ഹോബിയാണ്. നേരോടെ ജീവിക്കുന്നവരെക്കാണുമ്പോൾ ചിലർക്ക് കണ്ണുകടിയാണ്. സൽപ്പേരോടെ ജീവിക്കുന്ന കുടുംബങ്ങളെക്കാണുമ്പോൾ അവർക്ക് സഹിക്കാൻ കഴിയില്ല. അവരെക്കുറിച്ച് വേണ്ടാതനം പറഞ്ഞുപരത്തി പൊടി വാരിയിയെറിയുമ്പോൾ വല്ലാത്ത ഒരു ആത്മസംതൃപ്തിയാണ് ഇക്കൂട്ടർക്കുണ്ടാകുന്നത്. എന്നാൽ ദൈവം നീതിയുള്ള ന്യായാധിപതിയായി സ്വർഗ്ഗത്തിലുണ്ട് എന്ന കാര്യം ഇക്കൂട്ടർ മറന്നുപോകുന്നു. അവർ കുഴിക്കുന്ന കുഴിയിൽ അവരെത്തന്നെ വീഴ്ത്താനും, അവർ പറഞ്ഞുണ്ടാക്കുന്ന വേണ്ടാതനം അവരുടെതലയിലേക്ക് തിരിച്ച് അവരുടെ നെറുകയിൽതന്നേ വീഴിക്കുവാനും ശക്തനായവൻ ഉയരത്തിലുള്ളതുകൊണ്ട് ദൈവമക്കൾ ഭയപ്പെടേണ്ടതില്ല


    യെശ. 52:2 *“പൊടി കുടഞ്ഞുകളക..”*
          വടക്കെ ഇൻഡ്യൻ സംസ്ഥാനങ്ങളുമായി (പ്രത്യേകിച്ചും ഡെൽഹി, ഹരിയാന..) താരതമ്യപ്പെടുത്തിയാൽ കേരളത്തിലെ അന്തരീക്ഷത്തിനുള്ള ഏറ്റവും വലിയ ഒരു അനുഗ്രഹം, പൊടിയും മലിനീകരണവും തീരെ കുറവാണ് എന്നുള്ളതാണ്. കേരളത്തിൽ വരുമ്പോഴൊക്കെയും നല്ല ശുദ്ധവായു ശ്വസിക്കുമ്പോഴുണ്ടാകുന്ന ആ ആശ്വാസം ഞാനും അനുഭവിച്ചറിയാറുണ്ട്. അന്തരീക്ഷത്തിൽ പൊടി കൂടുതലുള്ളയിടങ്ങളിൽ യാത്രചെയ്യുമ്പോൾ (ജീവിക്കുന്നവർക്ക്) സ്വാഭാവികമായും അവരുടെ ശരീരം മലിനമാകുകയും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
       പൊടിയെ സംബന്ധിച്ച് തിരുവചനവെളിച്ചത്തിൽ ആത്മീയ കാഴ്ചപ്പാടോടെ ചിന്തിച്ചാൽ, പൊടി മനുഷ്യജീവിതങ്ങളെ മലിനമാക്കുന്ന ചില അനുഭവങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണുവാൻ സാധിക്കും. അവയെ *കുടഞ്ഞുകളക* എന്നാണ് ദൈവം തൻ്റെ ജനത്തോട് അരുളിച്ചെയ്യുന്നത്. ആത്മീയ ജീവിതത്തെ മലിനപ്പെടുത്തുന്ന, കുടഞ്ഞുകളയേണ്ടതായ ചില പൊടികൾ ഏതെല്ലാമാണ് എന്ന് നമുക്കു തിരുവചനത്തിൽ വായിക്കാം;


*1)* സങ്കീ. 7:5 “ശത്രു എൻ്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എൻ്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; *എൻ്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ”*
       മാനം, അഭിമാനം, അന്തസ്സ്.. ഇവ പൂഴിയിൽ അഥവാ പൊടിയിൽ തള്ളിയിടുക എന്നു പറഞ്ഞാൽ, അവയ്ക്ക് ക്ഷതമേറ്റിരിക്കുന്ന അവസ്ഥയാണ് അത്. മാനത്തെ പൂഴിയിൽ തള്ളിയിടുന്ന ശത്രുക്കൾ ചിലരുടെ ജീവിതങ്ങളിൽ ഉണ്ട്. പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത, എന്നാൽ നമ്മൾ അറിയാതെ കരുക്കൾ നീക്കി നമ്മുടെ ജീവിതത്തിൽ പൊടിവാരിയിടുന്ന ആ ശത്രു ആരുമാകാം. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു ചെറുപ്പക്കാരൻ എന്നെ ഫോണിൽ വിളിച്ച് തനിക്കുണ്ടായ ഒരു പ്രശ്നം എന്നോടു പറഞ്ഞു. അദ്ദേഹത്തിന് സങ്കടം സഹിക്കാൻ കഴിയാതെ കരയുവാൻ ഇടയായി. അപമാനഭാരത്താൽ തനിക്കിനി ജീവിക്കണ്ട ആത്മഹത്യ ചെയ്യുവാൻ പോകയാണ് എന്നു കേട്ടപ്പോൾ, ഞാൻ അദ്ദേഹത്തെ ദൈവവചനം പറഞ്ഞ് ആശ്വസിപ്പിച്ചു. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ പറ്റിയ പൊടി കുടഞ്ഞുകളഞ്ഞ് മുമ്പോട്ടുപോകുവാൻ പറഞ്ഞ് ധൈര്യപ്പെടുത്തി.

*2)* 2 ശമുവേ. 16:13 “ഇങ്ങനെ ദാവീദും അവൻ്റെ ആളുകളും വഴിനടന്നു പോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽ കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു”
      ശത്രുക്കളോട് യുദ്ധം ചെയ്തും, ദീർഘദൂരം യാത്രചെയ്തും ശരീരവും മനസ്സും ഒരുപോലെ ക്ഷീണിച്ച് നടക്കുമ്പോഴാണ് ഒരു പ്രകോപനവുംകൂടാതെ ശിമെയി ദാവീദിൻ്റെ കൂടെനടന്ന് ശപിക്കയും കല്ലും പൂഴിയും വാരി എറിയുകയും ചെയ്തത്. അവനെ കൊന്നുകളയട്ടെ എന്ന് കൂടെയുള്ളവർ ചോദിച്ചപ്പോൾ അവരെ തടഞ്ഞുകൊണ്ട് ദാവീദ് പറഞ്ഞത്; “യഹോവ എൻ്റെ സങ്കടം നോക്കി ഇന്നത്തെ ഇവൻ്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും” എന്നായിരുന്നു.
      ഈ സാഹചര്യത്തിലാണ് ദാവീദ് 7 മത്തെ സങ്കീർത്തനം രചിക്കുന്നത്. കൂടെനടന്നുകൊണ്ട് തൻ്റെമേൽ പൂഴിവാരിയെറിയുന്നവരെക്കുറിച്ച് വേദനയോടെ ദാവീദ് പറയുന്നത് ഇപ്രകാരമാണ്,
        “എൻ്റെ പരിച ദൈവത്തിൻ്റെ പക്കൽ ഉണ്ടു;.. ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;.... അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു. അവൻ്റെ വേണ്ടാതനം അവൻ്റെ തലയിലേക്കു തിരിയും; അവൻ്റെ ബലാൽക്കാരം അവൻ്റെ നെറുകയിൽ തന്നേ വീഴും. ഞാൻ യഹോവയെ അവൻ്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.”
       കൂടെനടന്നുകൊണ്ട് അകാരണമായി നമ്മുടെമേൽ പൂഴിവാരിയെറിയുന്നവരോട് പ്രതികാരത്തിന് നിൽക്കാതെ അത് കർത്താവിന് സമർപ്പിക്കുന്ന മനോഭാവത്തിനാണ് ‘പൊടി കുടഞ്ഞുകളക’ എന്നു പറയുന്നത്. നിരവധി ആളുകൾ സങ്കടത്തോടെ പറയുന്ന ഒരുവാക്കാണ് ഇവിടെ ദാവീദും തൻ്റെ സങ്കീർത്തനത്തിൽ പറയുന്നത് *‘വേണ്ടാതനം’* . വേണ്ടാതനം പറയുക / വേണ്ടാതനം പറഞ്ഞുണ്ടാക്കുക ഇതൊക്കെ ചിലരുടെ ഹോബിയാണ്. നേരോടെ ജീവിക്കുന്നവരെക്കാണുമ്പോൾ ചിലർക്ക് കണ്ണുകടിയാണ്. സൽപ്പേരോടെ ജീവിക്കുന്ന കുടുംബങ്ങളെക്കാണുമ്പോൾ അവർക്ക് സഹിക്കാൻ കഴിയില്ല. അവരെക്കുറിച്ച് വേണ്ടാതനം പറഞ്ഞുപരത്തി പൊടി വാരിയിയെറിയുമ്പോൾ വല്ലാത്ത ഒരു ആത്മസംതൃപ്തിയാണ് ഇക്കൂട്ടർക്കുണ്ടാകുന്നത്. എന്നാൽ ദൈവം നീതിയുള്ള ന്യായാധിപതിയായി സ്വർഗ്ഗത്തിലുണ്ട് എന്ന കാര്യം ഇക്കൂട്ടർ മറന്നുപോകുന്നു. അവർ കുഴിക്കുന്ന കുഴിയിൽ അവരെത്തന്നെ വീഴ്ത്താനും, അവർ പറഞ്ഞുണ്ടാക്കുന്ന വേണ്ടാതനം അവരുടെതലയിലേക്ക് തിരിച്ച് അവരുടെ നെറുകയിൽതന്നേ വീഴിക്കുവാനും ശക്തനായവൻ ഉയരത്തിലുള്ളതുകൊണ്ട് ദൈവമക്കൾ ഭയപ്പെടേണ്ടതില്ല. എൻ്റെ ജീവിതാനുഭവങ്ങൾ ചേർത്തുവെച്ചുകൊണ്ടാണ് ദാവീദിൻ്റെ ഈ വരികൾ ഞാനിവിടെ കുറിക്കുന്നത്. സ്തോത്രം !

സർവ്വശക്തനായ ദൈവം തൻ്റെ പ്രവാചകനിൽക്കൂടെ നമ്മോട് അരുളിച്ചെയ്യുന്നത്, “പൊടി കുടഞ്ഞുകളക..” (യെശ. 52:2) / അഥവാ അവ കർത്താവിങ്കൽ സമർപ്പിക്ക എന്നാണ്. കർത്താവിൻ്റെ നീതി വെളിപ്പെടും. *ആമേൻ*

പ്രാർത്ഥനയോടെ,
മധ്യപ്രദേശിലെ വചനമാരിയിൽനിന്നും,
ഷൈജു പാസ്റ്റർ (9424400654)


ഈ സന്ദേശത്തിൻ്റെ രണ്ടാഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും. ഈ ആത്മീയ സന്ദേശങ്ങൾ മറ്റുള്ളവർക്കും (ഗ്രൂപ്പുകളിലും) അയച്ചുകൊടുക്കുക. പ്രാർത്ഥനാവിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ 7000477047, 8989004829, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പൊടി കുടഞ്ഞുകളക

നിരവധി ആളുകൾ സങ്കടത്തോടെ പറയുന്ന ഒരുവാക്കാണ് ഇവിടെ ദാവീദും തൻ്റെ സങ്കീർത്തനത്തിൽ പറയുന്നത് *‘വേണ്ടാതനം’* . വേണ്ടാതനം പറയുക / വേണ്ടാതനം പറഞ്ഞുണ്ടാക്കുക ഇതൊക്കെ ചിലരുടെ ഹോബിയാണ്. നേരോടെ ജീവിക്കുന്നവരെക്കാണുമ്പോൾ ചിലർക്ക് കണ്ണുകടിയാണ്. സൽപ്പേരോടെ ജീവിക്കുന്ന കുടുംബങ്ങളെക്കാണുമ്പോൾ അവർക്ക് സഹിക്കാൻ കഴിയില്ല. അവരെക്കുറിച്ച് വേണ്ടാതനം പറഞ്ഞുപരത്തി പൊടി വാരിയിയെറിയുമ്പോൾ വല്ലാത്ത ഒരു ആത്മസംതൃപ്തിയാണ് ഇക്കൂട്ടർക്കുണ്ടാകുന്നത്. എന്നാൽ ദൈവം നീതിയുള്ള ന്യായാധിപതിയായി സ്വർഗ്ഗത്തിലുണ്ട് എന്ന കാര്യം ഇക്കൂട്ടർ മറന്നുപോകുന്നു. അവർ കുഴിക്കുന്ന കുഴിയിൽ അവരെത്തന്നെ വീഴ്ത്താനും, അവർ പറഞ്ഞുണ്ടാക്കുന്ന വേണ്ടാതനം അവരുടെതലയിലേക്ക് തിരിച്ച് അവരുടെ നെറുകയിൽതന്നേ വീഴിക്കുവാനും ശക്തനായവൻ ഉയരത്തിലുള്ളതുകൊണ്ട് ദൈവമക്കൾ ഭയപ്പെടേണ്ടതില്ല

ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”